വിനായക കലാക്ഷേത്രത്തിൽ കരാക്കെ പരിശീലന ക്ലാസ്സ് തുടങ്ങി

വിനായക കലാക്ഷേത്രത്തിൽ കരാക്കെ പരിശീലന ക്ലാസ്സ് തുടങ്ങി
വിനായക കലാക്ഷേത്രത്തിൽ കരാക്കെ പരിശീലന ക്ലാസ്സ് തുടങ്ങി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 18, 09:44 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വിനായക കലാക്ഷേത്രത്തിൽ കരാക്കെ പരിശീലന ക്ലാസ്സ് തുടങ്ങി


മാഹി: കോയ്യോട്ട് തെരു വിനായക കലാക്ഷേത്രത്തിൽ കരാക്കെ ഗാന പരിശീലന ക്ലാസ്സ് ആരംഭിച്ചു. ചലച്ചിത്രപിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു . കെ.കെ.രാജീവ്, പി. ആനന്ദ് കുമാർ, സാവിത്രി നാരായണൻ, ജയ പ്രദീപ്. ബഷീർ, പി.രതീഷ്കുമാർ , നിഖില ടീച്ചർ സംസാരിച്ചു.


ചിത്രവിവരണം: പിന്നണിഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.


rrtt

പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി

മാഹി:ഫിഫ ലോകപ്പ് ഫുട്ബോൾ ആവേശത്തിരയുണർത്തി.

മൂലക്കടവ്പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി ഗവ.എൽ.പി.സ്കൂൾ , മാഹിയിൽ പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി.

ഇഷ്ടതാരങ്ങളുടേയും ടീമുകളുടേയും ജഴ്സിയണിഞ്ഞെത്തിയകുട്ടികൾ മെസ്സിക്കും റൊണാൾഡോക്കും നെയ്മർക്കുമൊക്കെയായി ടീം തിരിഞ്ഞു.

തകർപ്പൻ ഷോട്ടുകൾക്കൊപ്പം ഗോളികളുടെ വൈഭവം കൂടിയായതോടെ സ്കൂൾ അങ്കണം ലോകകപ്പ് വേദിയുടെഅതേ ആവേശമുയർത്തി.

മത്സരത്തിനൊടുവിൽ മെസ്സി ടീമിനെ ഒന്നിനെതിരേ രണ്ട്‌ ഗോളുകൾക്ക് റൊണാൾഡോ ടീം കീഴടക്കി.

അക്ഷ്യ അശോകൻ , വിദ്യ എം., രൂപശ്രീ കെ , ചന്ദന വി.കെ., റെന്യ. എം, പ്രീത എം.കെ, ശ്യാമിലി, വൈഷ്ണവി എന്നിവർ മത്സരം നിയന്ത്രിച്ചു.

ഗോളടിച്ച മിടുക്കരേയും മികച്ച ഗോളികളേയും പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് ട്രോഫികൾ നൽകി അഭിനന്ദിച്ചു

asd

നന്ത്യത്ത് വാസുനിര്യാതനായി.


ന്യൂമാഹി: പരിമഠത്തെ നന്ത്യത്ത് വാസു ( 92)നിര്യാതനായി.

അച്ഛൻ :പരേതനായ കുഞ്ഞിരാമൻ 

അമ്മ: പരേതയായ മാധവി 

ഭാര്യ :പരേതയായ വിലങ്ങിൽ രേവതി 

മക്കൾ: :വത്സല, രമേശൻ (വത്സൻ )

ശ്രീലത, ബിന്ദു, വിജീഷ് 

മരുമക്കൾ: :പരേതനായ ബാബു, ബിന്ദു, സുരേഷ്, രാജീവൻ, ശ്രീകല.

bnm

റാം മോഹൻ നിര്യാതനായി.


മാഹി. മഞ്ചക്കൽ സുലേഖയിൽ പരേതരായ പോയിത്തായ ഗോവിന്ദൻ മുച്ചിക്കൽ കൗസല്യ (കൗസു എഴുത്തമ്മ ) യുടെ മകൻ റാം മോഹൻ (75) നിര്യാതനായി.

 മുൻ മാഹി കൺസ്യൂമർ സ്റ്റോർ ജീവനക്കാരനായിരുന്നു.

അഴിയൂർ കരി വയൽ ഷീലയാണ് ഭാര്യ.

മക്കൾ: റോഷിൻ ( ചെന്നെ), ശ്രുതി (ആലുവ, ബാങ്ക് ജീവനക്കാരി)

ജാമാതാക്കൾ: ശ്രീഹരി (ഇടുക്കി, ബാങ്ക് ജീവനക്കാരൻ )

സഹോദരങ്ങൾ:

അരുണൻ, ചന്ദ്രലേഖ, പരേതനായ പുഷപദാസ്.

കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ് ) മഞ്ചക്കൽ ബ്രാഞ്ച് അംഗവും മാഹി സ്പോർട്സ് ക്ലബ്ബ് മുൻ ലൈബ്രേറിയനുമായിരുന്നു.

cv

എൻ.രമേശൻ(ബാബു) നിര്യാതനായി.


മാഹി :മത്സ്യബന്ധനത്തിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മാഹി വളവിൽ ജവഹർമന്ദിരത്തിന് സമീപം കല്ലറോത്ത് വളപ്പിൽ "ദേവി " നിവാസിൽ പരേതരായ മാധവൻ- ദേവി ദമ്പതികളുടെ മകൻ എൻ.രമേശൻ (63) (ബാബു) നിര്യാതനായി.ഭാര്യ: ബേബി രഹന (ഗോപാലപ്പെട്ട )

മക്കൾ : അതുൽ രമേഷ് (ജയിൽ വകുപ്പ് പുതുച്ചേരി ), 

നിമിഷ ( നഴ്‌സ് ,ബേബി മെമ്മോറിയൽ , വടകര)

സഹോദരങ്ങൾ: രതീശൻ (മാഹി ) സുജാത (കൊയിലാണ്ടി) , പ്രേമ (മാഹി), രമ (ന്യൂ മാഹി ) , പുഷ്പജ ( വടകര ) , സുനിത ( പയ്യോളി )

മരുമകൻ: ഷിജി ( സ്പെയിൻ)

ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

capture_1781754851

36 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച മാഹി പി.ആർ.ടി.സി.യിലെ ചെക്കിങ്ങ് ഇൻസ്പക്ടർ കെ.കെ. ജയരാജൻ

capture_1781754808

ടി.സി.മാലതിയമ്മ നിര്യാതയായി


മാഹി: കരുവയലിലെ ടി.സി ഹൗസിൽ ടി.സി.മാലതിയമ്മ (86) 

നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ.പത്മനാഭൻ നമ്പ്യാർ.

മക്കൾ: ടി.കെ.ഷൈലജ (റിട്ട. സൂപ്രണ്ട്, എക്സൈസ് വകുപ്പ്, മാഹി) ടി.സി.വിജയൻ (റെയിൽവേ കാന്റീൻ),

ടി.സി.ശശികല (റിട്ട. ഗവ.പ്രസ്സ്, മാഹി), അഡ്വ. ടി.സി.വത്സരാജൻ, ടി.സി.ശാലിനി, പരേതയായ ടി.സി.ഷർമിള.

സ്വാതന്ത്ര സമര സേനാനിയും കോൺഗ്രസ്സ് നേതാവുമായ ഒ.കുഞ്ഞികൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു


സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഒ.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ 6ാം ചരമ വാർഷികദിനത്തിൽ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മ്ത്രി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ, പി.പി.വിനോദൻ കെ.ഹരിന്ദ്രൻ. ശോഭ പി.ടി.സി ജിജേഷ് ചമേരി, അജയൻ പൂഴിയിൽ പത്മനാഭൻ പത്മാലയം, കെ.രവിന്ദ്രൻ, പി.വി.മധു, ഷംസുദ്ദിൻ സംസാരിച്ചു. സതീശൻ തെക്കയിൽ, സത്യൻ കേളോത്ത്, കെ.വി.ഹരീന്ദ്രൻ, രാജൻ.വി.പി എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചും.


MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n