തലശ്ശേരി: കെ.പി. രത്നാകരനെ മലബാർ അടയാളപ്പെടുത്തുന്നത് , പ്രമുഖനായ ശ്രീനാരായണിയനായും, നാല് പതിറ്റാണ്ടു കാലം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രസിഡണ്ടായും, ആദ്യകാലഫിലിം ഇൻഡസ്ട്രിയുമായും, നഗരസഭാ കൗൺസിലർ എന്ന നിലയിലും, ആദ്യകാല ഹോട്ടൽ വ്യവസായിയുമൊക്കെ ആയാണ്. എന്നാൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഭവ ബഹുലമായ ഒരു പ്രവാസ ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നത് അധികമാർക്കുമറിയില്ല.
ബ്രിട്ടീഷ് പെട്രോളിയവും. അതിന്റെ ഫ്രഞ്ച് പങ്കാളികളും ചേർന്ന് രൂപീകരിച്ച പ്രമുഖ ഓഫ്‌ഷോർ കൺസോർഷ്യമായ അബുദാബി മറൈൻ ഏരിയസ് ലിമിറ്റഡിൽ ദാസ് ഐലൻഡിൽ ജോലി ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ഔദ്യോഗിക-സാമൂഹിക പങ്കാളിത്തം എങ്ങനെ ഒത്തുപോയിയെന്നത് അത്ഭുതകരമാണ്.
ദാസ് ഐലൻഡിൽ ഓഫ്‌ഷോർ എഞ്ചിനീയറായി ജോലി ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം അറേബ്യൻ ഉൾക്കടലിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു. എന്നാൽ, അക്കാലത്തെ ആദ്യകാല ഉന്നത സാങ്കേതിക വിദഗ്ദ്ധരെപ്പോലെ, അദ്ദേഹത്തിന്റെ സാമൂഹികവും കുടുംബപരവുമായ ജീവിതം അതിവേഗം വളരുന്ന ദുബായിലെ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ടിരുന്നു.
ആദ്യകാലത്തെ ഉയർന്ന യോഗ്യതയുള്ള ഒരു പ്രൊഫഷണൽ എന്ന നിലയിൽ, വളർന്നുവരുന്ന പ്രവാസി സമൂഹത്തെ സംഘടിപ്പിക്കാൻ അദ്ദേഹംമുന്നിൽ നിന്നു.. അങ്ങനെ ദുബായ്- ഇന്ത്യൻഅസോസിയേഷന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി അദ്ദേഹം ചുമതലയേറ്റു. പിന്നീട് ഇന്ത്യ ക്ലബ് ദുബായ്, ഇന്ത്യൻ ഹൈസ്കൂൾ ദുബായ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ രൂപപ്പെടുന്നതിന് അടിത്തറയിട്ടത് ഈ അസോസിയേഷനാണ്.
അബുദാബിയുടെ വൻകിട ഓഫ്‌ഷോർ വ്യവസായ മേഖലകളും ദുബായിലെ പ്രവാസി കൂട്ടായ്മകളും തമ്മിലുള്ള കഠിനമായ യാത്രകളും ചുമതലകളും ഒരേപോലെനിയന്ത്രിച്ച ആദ്യകാല എഞ്ചിനീയർമാരുടെ നിരയിലായിരുന്നു അദ്ദേഹം. യു.എ.ഇ.യുടെ ആദ്യകാല ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിലും, അവിടുത്തെ ഏറ്റവും പഴക്കമേറിയ പ്രവാസി സ്ഥാപനങ്ങളിലും, ഒരുപോലെ വലിയൊരു പാരമ്പര്യം അവശേഷിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ, ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ കെ.പി. രത്നാകരന്റെ പങ്ക്അദ്വിതീയമാണ്. സാധാരണക്കാരായ ഇന്ത്യൻ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന തരത്തിൽ, വളരെ കുറഞ്ഞ നിരക്കിലുള്ള യഥാർത്ഥ ഫീസ് ഘടന (പ്രതിമാസം 5 രൂപ) രൂപപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമി വഴി സ്കൂളിനായി ഭൂമിലഭ്യമാക്കിയതും അദ്ദേഹമായിരുന്നു.
ചരിത്രപരമായി പറഞ്ഞാൽ, മാഘൻമൽ പഞ്ചോളിയ സ്കൂളിന്റെ ശില്പിയായിരുന്നെങ്കിൽ, കെ.പി. രത്നാകരൻ അതിന്റെഎൻജിൻ ഡ്രൈവറായിരുന്നു.
1961-ൽ കേവലം എട്ട് വിദ്യാർത്ഥികളുമായി ഭാരത് വിദ്യാലയ എന്ന പേരിൽ തുടക്കം കുറിച്ചത്.
മഗൻമൽ പഞ്ചോളിയ, കെ.പി. രത്നാകരൻ, ഹേംകല ബെൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ വളർന്നത്.
ഗൾഫ് മേഖലയിൽ സി.ബി.എസ്.ഇ സിലബസ് നടപ്പിലാക്കിയ ആദ്യകാല സ്കൂളുകളിൽ ഒന്നാണിത്. നിലവിൽ ഊദ് മേത്ത, അൽ ഗർഹൂദ്, അൽ സിലില് എന്നിവിടങ്ങളിലായി വിപുലമായ ക്യാമ്പസുകളുണ്ട്.
മുൻ കാലങ്ങളിൽ കടുത്ത സൂര്യാഘാതമേറ്റ് ഇന്ത്യക്കാർ മരിച്ചു കഴിഞ്ഞാൽ അവരെ ക കടലിൽ തള്ളുകയാണ് പതിവ്. ഇന്ത്യക്കാർക്ക് ആദ്യമായി ഒരു ശ്മശാനം കൊണ്ടുവരാൻ മുൻകൈയ്യെടുത്തത് കെ.പി. രത്നാകരനായിരുന്നു. മലയാളി സമാജത്തിന്റെ ശിൽപ്പിയുമായിരുന്നു. നാലാം നമ്പറായി ഇന്റർനാഷണൽ ഡ്രൈവിങ്ങ് ലൈസൻസുള്ള ഇദ്ദേഹം നാടറിയുന്ന കളരിയാശാനായിരുന്നു. സുൽത്താന്റെ സ്വകാര്യ ഫോട്ടോഗ്രാഫറായിരുന്ന പ്രശാന്ത് മുകുന്ദനാണ് കെ.പി. രത്നാകരന്റെ പ്രവാസ ജീവിതത്തെക്കുറിച്ചുള്ള രേഖകൾ മക്കൾക്ക് അയച്ചു കൊടുത്തത്.
നാട്ടിൽ മടങ്ങിയെത്തിയതോടെ ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 101 ചാത്തൻമാരുള്ള അദ്ദേഹത്തിന്റെ തറവാട് ക്ഷേത്രമായ തച്ചാളി പുതുവോത്ത് ചാത്തൻ മഠത്തിൽ പടവിരൻ തെയ്യം കെട്ടിയാടുമ്പോൾ ഉപയോഗിക്കുന്നത് കളരിയഭ്യാസിയായിരുന്ന കെ.പി. രത്നാകരൻ ഉപയോഗിച്ചിരുന്ന ഉറുമിയാണ്.
ചിത്ര വിവരണം: ചാത്തൻ മഠത്തിൽ സ്ഥാപിച്ച കെ.പി. രത്നാകരന്റെ പടവും നിലവിളക്കും ഉറുമിയും.
വാഴയിൽ ലക്ഷ്മിയെ അനുസ്മരിച്ചു
തലശ്ശേരി: കമ്മ്യൂണിസ്റ്റ്പാർട്ടിയുടെയും കേരള മഹിളാസംഘത്തി ൻ്റെയും നേതാവായിരുന്ന വാഴയിൽ ലക്ഷ്മിയുടെ ഒന്നാം ചരമവാർഷികം
ആചരിച്ചു. അനുസ്മരണയോഗം സി.പി.ഐ ജില്ലാ അസി:സെക്രട്ടറി
എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.കാൽ നൂറ്റാണ്ടോളം തലശ്ശേരി മുൻസിപ്പൽ കൗൺസിലറായിരുന്ന വാഴയിൽ ലക്ഷ്മി പാർട്ടിയുടെ നിറസാന്നിധ്യമായിരുന്നുവെന്ന് എ.പ്രദീപൻ അനുസ്‌മരിച്ചു.
പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ.
എം.എസ് നിഷാദ് അദ്ധ്യക്ഷത വഹിച്ചു. കേരള മഹിളാസംഘം സംസ്ഥാന ജോ:സെക്രട്ടറി എൻ. ഉഷ
അനുസ്‌മരണ പ്രഭാഷണം നടത്തി. എം.മഹേഷ്കുമാർ,കാരായിസുരേന്ദ്രൻ,അഡ്വ.കെ.എംശ്രീശൻ,എം.വി സ്മിത സംസാരിച്ചു. ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
ചിത്രവിവരണം:സി.പി.ഐ ജില്ലാ അസി:സെക്രട്ടറി
എ.പ്രദീപൻ ഉദ്ഘാടനംചെയ്യുന്നു
സംഘാടക സമിതി ഓഫീസ് തുറന്നു
തലശ്ശേരി:ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കാത്താണ്ടി റസാക്ക് എസ് ടി ജയ്സൺ പി.വി. സച്ചിൻ , മുഹമ്മദ് ഫാസിൽ അർജുൻ എസ് കുമാർ കെ.വി.സംനേഷ് , സിജിന പങ്കെടുത്തു.
ടി.പി.ആയിശ നിര്യാതയായി
ചൊക്ലി:ഗ്രാമത്തി ജുമഹത്ത് പള്ളിക്ക് സമീപം തട്ടന്റെവിട പുളിക്കണ്ടി ആയിശ (81) പരേതരായ കുട്ടി അലിയുടെയും സൈനബയുടെയും മകളാണ്.ഭർത്താവ്: പരേതനായ മാങ്ങാട് കുനിയിൽ അലി. മക്കൾ: സറീന (കൊടുവള്ളി )ഷംസീർ (ഖത്തർ )ശബാന മരുമക്കൾ: ഷൌക്കത്ത് അലി (കൊടുവള്ളി )അലി (മാരാങ്കണ്ടി)
ഷബീന (മാരാംങ്കണ്ടി )സഹോദരങ്ങൾ:. ഇസ്മായിൽ (ഒറ്റപ്പാലം )മഹമൂദ് ,പരേതയായ പാത്തുട്ടി
അവറോത്ത് ക്ഷേത്രം: കലവറ നിറയ്ക്കൽ ഘോഷയാത്രനടന്നു
മാഹി:ഈസ്റ്റ് പള്ളൂർ അവറോത്ത് ശ്രീ .വേട്ടക്കൊരുമകൻ, ചുഴലി ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠയുടെ ഭാഗമായി നടക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര മുരളിധരന്റെ ഭവനത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.. ഹരികൃഷ്ണൻ നമ്പൂതിരി ആലഞ്ചേരിയുടെ പ്രഭാഷണവും ഉണ്ടായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് താലപ്പൊലി ഘോഷയാത്ര
പടിഞ്ഞാറെ പൂവച്ഛേരി തറവാട്ടിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. ചുഴലി ഭഗവതിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലേക്ക് ആനയിക്കും. പൂജാദികർമ്മങ്ങൾക്കു ശേഷം നൃത്തനൃത്യങ്ങൾ, ഭജന എന്നി കലാപരിപാടികളും അരങ്ങേറും. 18 ന് ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിലുള്ള മുഹൂർത്തത്തിൽ ശ്രീ വേട്ടക്കൊരുമകൻ, ചുഴലി ഭഗവതി ഗുരുസ്ഥാനം എന്നിവയുടെ പുനഃ പ്രതിഷ്‌ഠകർമ്മവും നടക്കും. അന്നദാനവും ഉണ്ടായിരിക്കും.
വിദ്യാർത്ഥി പ്രതിഭകളിൽ നിന്ന്അപേക്ഷ ക്ഷണിച്ചു
ന്യൂമാഹി:ഇക്കഴിഞ്ഞ SSLC,+2 പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ സ്ഥിര താമസക്കാരായ വിദ്യാത്ഥികളിൽ നിന്നും പുന്നോൽ സർവീസ് സഹകരണ ബാങ്ക് എല്ലാവർഷവും നൽകി വരുന്ന ക്യാഷ് അവാർഡും , ഉപഹാരത്തിനും അപേക്ഷ ക്ഷണിക്കുന്നു
അഡ്രസ്, ഫോട്ടോ, സ്വന്തം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് (ആധാർ കാർഡ്) കോപ്പി സഹിതം ജൂൺ 26 ന് 3 മണിവരെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.
മത്സര ഫലം പ്രഖ്യാപിച്ചു
മാഹി: ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനത്തിന്റെ ഭാഗമായി പള്ളൂരിലെ ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സബർമതി ട്രസ്റ്റും സംയുക്തമായി 14.06.2026ന് നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലം വിദ്യാമൈത്രി ടാലന്റ് സേർച്ച് എക്‌സാം വിംഗ് പ്രസിദ്ധീകരിച്ചു. ചിത്ര രചനാ മത്സരം
ഒന്ന്,രണ്ട് ക്‌ളാസ്സിലെ വിദ്യാർത്ഥികൾക്ക് നടത്തിയ ചിത്ര രചനാ മത്സരത്തിൽ പള്ളൂർ ആലി ഇഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിലെ ഹയ മറിയം ഒന്നാം സ്ഥാനം നേടി. അതേ സ്‌കൂളിലെ സറിയ ബിന്ദ് സിനാൻ രണ്ടാം സ്ഥാനവും ദേവൻഷിക സുഹാസ് മൂന്നാം സ്ഥാനവും നേടി. മൂന്ന്,നാല്,അഞ്ച് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നടത്തിയ ചിത്ര രചനാ മത്സരത്തിൽ ചാലക്കര സെന്റ് തെരേസാ സ്‌കൂളിലെ സാൻവിയ സുനിൽ ഇ .എൻ ഒന്നാം സ്ഥാനവും പള്ളൂർ ആലി ഇഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിലെ വേദവ് കൃഷ്ണ രണ്ടാം സ്ഥാനവും നേടി.
ഓൺലൈൻ ക്വിസ്
ഓൺലൈൻ ക്വിസ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ശരിയുത്തരം നൽകി വി.എൻ.പി.ജി.എച്ച്.എസ്.എസ്സിലെ സാൻവിയ എം ഒന്നാം സ്ഥാനവും പാനൂർ പി ആർ എം എച്ച് എസ് എസ്സിലെ ശ്രീരുദ്ര കെ രണ്ടാം സ്ഥാനവും പാനൂർ എച്ച്.എസ്.എസ്സിലെ സങ്കീർത്തന പി മൂന്നാം സ്ഥാനവും നേടി.
ചാലക്കര കെ.ജി.എച്ച്.എസ്സിലെ അഹാന ധനപാൽ.വിയും വി.എൻ.പി.ജി.എച്ച്.എസ്.എസ്സിലെ വേദിക.സിയും മത്സരത്തിലെ ഹൈലി കോമ്പിറ്റന്റ്സ്മാരായി.
സ്ലോഗൺ തയ്യാറാക്കൽ
സ്ലോഗൺ തയ്യാറാക്കൽ മത്സരത്തിൽ വി.എൻ.പി.ജി.എച്ച്. എസ്.എസ്സിലെ സാൻവിയ എം ഒന്നാം സ്ഥാനവും അതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ശിവാനി രണ്ടാം സ്ഥാനവും നേടി.
സമ്മാനദാനം
വിജയികൾക്കുള്ള സമ്മാനദാനവും സ്‌കിൽ ഡവലപ്മെന്റ് ക്ലാസ്സും സബർമതി ട്രസ്റ്റിന്റെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് (ജൂലൈ) നടക്കുന്ന ചടങ്ങിൽ വച്ച് നൽകുന്നതായിരിക്കുമെന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ പി പി ആശാലത പറഞ്ഞു.
തെരുവ് പട്ടികൾ ആശുപത്രിയിലും
മാഹി: ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന പള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ ദുരിതമയമാകുന്നു. രോഗികളും കൂട്ടിരിപ്പുകാരും ഇരിക്കാനായി ഒരുക്കിയിരിക്കുന്ന കസേരകളിൽ ചിലത് കീറിയും സ്പോഞ്ച് പുറത്തേക്ക് വന്ന നിലയിലുമാണ്.
അതേസമയം, രോഗികൾ ഉപയോഗിക്കേണ്ട കസേരകളിൽ തെരുവ് പട്ടികൾ കയറി കിടക്കുന്ന ദൃശ്യവും കാണാം. ആരോഗ്യ കേന്ദ്രത്തിന്റെ ശുചിത്വവും പരിപാലനവും സംബന്ധിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
ദിവസേന നിരവധി രോഗികൾ വന്നെത്തുന്ന പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് നാടുകാരുടെ ആവശ്യം. തകർന്ന കസേരകൾ മാറ്റി സ്ഥാപിക്കാനും കാത്തിരിപ്പ് കേന്ദ്രം വൃത്തിയായി സൂക്ഷിക്കാനും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചിത്രവിവരണം: തകർന്ന കസേരകൾ
പള്ളൂരിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണം
മാഹി: ഒട്ടേറെ പെട്രോൾ പമ്പുകളുള്ള പള്ളൂർ ബൈപാസ് മേഖലയിൽ അത്യാധുനീക സംവിധാനങ്ങളോടെ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി ഷാജി പിണക്കാട്ട് (പ്രസിഡണ്ട്)
സുജിത്ത് കുമാർ കോറോത്ത് (സെക്രട്ടരി ) റീന അനിൽ (ട്രഷറർ) ടി. സിയാദ്, കെ.ശ്യാം' സുന്ദർ, പി.ഹേമലത (വൈ. പ്രസിഡണ്ടുമാർ) കെ.രൂപേഷ്, പി.വി.സഞ്ജീവ്, ഷൈനി ചിത്രൻ (ജോ.. സെക്രട്ടരിമാർ )
എ.സഹദേവൻ (കോ-ഓർഡിനേറ്റർ) എന്നിവരേയും, വനിതാവേദി പ്രസിഡണ്ടായി അനുപമ സഹദേവനേയും, സെക്രട്ടരിയായി അനില രമേഷിനേയും തെരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














