മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്

മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്
മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 15, 10:40 PM
SAMUDRA
NISH
mannan
mn
e

മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്


​മാഹി: വളവിൽ പ്രദേശത്തുകാരുടെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. മാഹി മൈതാനം റോഡിനെയും വളവിലിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിർമ്മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി എൻജിനീയർമാരും കൺസൾട്ടന്റും അടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.

​പത്തു നാൽപ്പത് വർഷങ്ങളായി വളവിൽ പ്രദേശത്തുള്ള ജനങ്ങൾ നിരന്തരം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ റോഡിന്റെ നിർമ്മാണം. 

​റോഡ് നിർമ്മാണത്തിന് ആവശ്യമായി വരുന്ന ഭൂമിയിൽ ഒരു ഭാഗം പ്രദേശത്തെ അമ്പലക്കമ്മിറ്റി സംയുക്തമായി ചേർന്ന് വിലയ്ക്ക് വാങ്ങി മുൻസിപ്പാലിറ്റിക്ക് വിട്ടുനൽകിയിട്ടുണ്ട്. 

ഇത് പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാൻ ഏറെ സഹായകരമായി.

​നിലവിൽ വളവിൽ ഭാഗത്ത് നിന്ന് വാഹനങ്ങൾക്ക് മാഹി മൈതാനത്തിന്റെ ഭാഗത്തേക്ക് എത്തണമെങ്കിൽ രണ്ട് കിലോമീറ്ററിലധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. 

പുതിയ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഈ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാവുകയും പ്രദേശത്തെ യാത്രാദൂരം വലിയ തോതിൽ കുറയുകയും ചെയ്യും.

​റോഡിന്റെ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗത്തിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.


ചിത്ര വിവരണം:മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ വിദഗ്ധ സംഘത്തോടൊപ്പം സൈറ്റ് സന്ദർശിക്കുന്നു.

capture_1781542202

സൗജന്യ അരിവിതരണം പുനരാരംഭിക്കണം


മാഹി:മാഹിയിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സൗജന്യ റേഷൻ അരി വിതരണം പുനരാരംഭിക്കുക.

ഡീഡൽ.പെട്രോൾ വില വർദ്ധനവ് പിൻവലിക്കുക

എന്നീ മുദ്യാവാക്യം ഉയർത്തി സി.പി.എം. പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളൂരിൽ സായാഹന ധർണ്ണ നടത്തി . സമരം ടി. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം .എ. വാസു ഉദഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ സംസാരിച്ചു


ചിത്രവിവരണം:സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം .എ. വാസു ഉദഘാടനം ചെയ്യുന്നു

capture_1781542282

ഇന്ധന വിലവര്‍ധന: എസ്.ടി.യു. പ്രതിഷേധസദസ്സ് നടത്തി


തലശ്ശേരി: ഇന്ധന വിലവര്‍ധനവിനെതിരെ എസ്.ടി.യു, സംസ്ഥാനവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധസ്സദസ് തലശ്ശേരിഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ ആന്‍റ് എഞ്ചിനീയറിങ് വര്‍ക്കേഴ്‍സ് യൂണിയന്‍ തലശ്ശേരി യൂണിറ്റ് സെക്രട്ടറി വി. ജലിൽ അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.എം. ബഷീർ സ്വാഗതവും ജില്ലാ പ്രവര്‍ത്തകസമിതിയംഗം  എ.പി. മുഹമ്മദ് അഫ്സൽ നന്ദിയും പറഞ്ഞു. കെ.പി.മഹ്റൂഫ്, നസീര്‍, പി, മൊയ്തു കതിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ചിത്രവിവരണം:മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

capture_1781542456

കവിയൂർ ശ്രീനാരായണമഠം

അനുമോദിച്ചു


ന്യൂമാഹി:കവിയൂർ ശ്രീനാരായണമഠത്തിന്റെ അഭിമുഖത്തിൽ അനുമോദനയോഗവും ഉപഹാര സമർപ്പണവും നടത്തി.

വാർഡ് മെമ്പർ ഒ.കെസാദിഖ് ഉദ്ഘാടനം ചെയ്തു.

എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായ വർക്കുള്ള അനുമോദനവും കരാട്ടെ ബ്ലാക്ക്ബൽട്ട് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവുമാണ്നടന്നത്. കരാത്തെ കേരള - പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ.വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു. അഡ്വ.പി കെ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ കെ ടി കെ പ്രദീപൻ ആശംസ പ്രസംഗംനടത്തി ഭാസ്ക്കരൻ മാസ്റ്റർ സ്വാഗതവും പി ബാലൻ നന്ദിയും പറഞ്ഞു എം.മധൂപ് , വികെ മനീഷ് നേതൃത്വം നൽകി


ചിത്ര വിവരണം: കരാട്ടെ ചീഫ് ഇൻസ്ട്രക്ടർ സെൻ സായ് കെ.വിനോദ് കുമാർ സർട്ടിഫിക്കറ്റുകൾവിതരണം ചെയ്യുന്നു

capture_1781543259

പ്രിയദർശിനി സൗജന്യ ബസ്സ് യാത്ര: പള്ളൂരിലും മാഹിയിലും ആവേശകരമായ വരവേൽപ്പ് നൽകി


മാഹി:കേരള സർക്കാറിന്റെ ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നൽകുന്ന പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിലും മാഹിയിലും സ്വീകരണം നൽകി. പള്ളൂരിൽ പ്രിയദർശിനി യുവകേന്ദ്രയും വനിത വേദിയും ചേർന്നാണ് സ്വീകരണം നൽകിയത്. തലശ്ശേരിയിൽ നിന്നും പുറപ്പെട്ട് പടന്നക്കര വരെ പോവുന്ന ഗ്രാമവണ്ടിക്കും കുമ്പളച്ചേലയിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലേക്ക് പോവുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനുമാണ് രാവിലെ 9 മണിക്ക് പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ സ്വീകരണം നൽകിയത്. ബസ്സിലെ മുഴുവൻ യാത്ര കാർക്കും മധുരം വിതരണം ചെയ്തു കൊണ്ട് പ്രിയദർശിനി വനിതാവേദി പ്രസിഡണ്ടും മുൻ കൗൺസിലറുമായ പി.ടി.സി. ശോഭ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ജനറൽ സിക്രട്ടറി കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീമതി, അഭിന പ്രദീപ്, ഷഹനാസ്,കെ. ശ്രീജിത്ത്. പി.വി. മധു , കെ.വി. സന്ദിവ്, പി.കെ.ശ്രീധരൻ നേതൃത്വം നൽകി. 

ഐക്യ ജനാധിപത്യ മുന്നണി കമ്മിറ്റി

മാഹി പള്ളി പരിസരത്ത് നൽകിയ സ്വീകരണത്തിൽ കെ.കെ. അനിൽകുമാർ ഡ്രൈവറെ ഷാളണിയിച്ച് വരവേറ്റു. യാത്രക്കാർക്ക് മുഴുവൻ മധുര പലഹാര വിതരണവുമുണ്ടായി.കെ.മോഹനൻ, നളിനി ചാത്തു, പി.പി. വിനോദ്,

ടി.കെ. വസിം,ഷ ഷാജു കാനത്തിൽ, സർഫാസ് ചൂടിക്കോട്ട, പി.ശ്രീജേഷ്, അലി അക്ബർഹാഷിം, ഹൈരീന്ദ്രൻ, ജസീമ മുസ്തഫ, എ.വി. യൂസഫ് , വി.ടി.ഷംസുദ്ദീൻ . ഇ.കെ.മുഹമ്മദലി, ഇംതിയാസ് നേതൃത്വം നൽകി.


ചിത്ര വിവരണം: കെ.എസ്.ആർ.ടി.സി. ബസ്സിന് നൽകിയ വരവേൽപ്പ്

whatsapp-image-2026-06-15-at-4.27.46-am

ഇ. പി. അമീർ നിര്യാതനായി. 


മാഹി: പെരിങ്ങാടി റയിൽവേ ഗെയിറ്റിന് സമീപമുള്ള എകരമുള്ള പറമ്പത്ത് അമീർ (64) തലശ്ശേരി മിഷ്യൻ ആശുപത്രിയുടെ സമീപമുള്ള "ഖസർ" ൽ നിര്യാതനായി. 

പരേതരായ ഏകരത്ത് ഉമ്മറിന്റെയും, എകരമുള്ള പറമ്പത്ത് അലീമയുടേയും മകനാണ്. 

ഭാര്യ: സമീറ മൻസിൽ നസ്നി (തലശ്ശേരി).

മക്കൾ: ആദിൽ (സൗദി അറേബ്യ), അമാന (ദുബായ്), അദ്നാൻ (വിദ്യാർത്ഥി).

മരുമക്കൾ: ഇർഫാന (പള്ളൂർ), ഷഹസാദ് (ദുബായ്).

സഹോദരങ്ങൾ: ഇ. പി. ഇസ്മായിൽ, ഇ. പി. സുബൈർ, പരേതരായ ഉസ്മാൻ, റാബിയ, അബ്ദുൽ റഹ്മാൻ, സാദിരി, യൂസഫ്, ഹംസ, റഹ്മത്ത്

capture_1781542698

കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി

മാഹി:ചെമ്പ്ര കുന്നുമ്മൽ വീട്ടിൽ മുകുന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: വിജേഷ് (കാർപെൻ്റർ), വിജിഷ. മരുമക്കൾ: ദിവ്യ, ശ്രീധനിൽ (കാർപെൻ്റർ). സഹോദരങ്ങൾ: കാർത്തി (ഗുരുവായൂർ), യശോദ, പരേതരായ നാണു ആശാരി, ലക്ഷ്മി( പന്ന്യന്നൂർ), നാണി (പുന്നോൽ), സരസ്വതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതുശ്‌മശാനത്ത്.

capture_1781542797

നാരി ശക്തി വന്ദൻ: മാഹി സ്വദേശി വീണാധാരി ധൻജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കുന്നു.


മാഹി:പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധികരിച്ച് മാഹി സ്വദേശിനി വീണാധാരി ധൻജിത്ത് ഇന്ത്യൻ ..പാർലമെന്റിൽ സംസാരിക്കുന്നു.

വികസിത് ഭാരത് യൂത്ത് പാർലമെന്റ് 15, 16, 17 തീയ്യതികളിലാണ് നടക്കുന്നത്. നാരി ശക്തിയെ കുറിച്ച് ആദ്യമായിട്ടാണ് ഒരു മാഹി സ്വദേശി പാർലമെന്റിൽ സംസാരിക്കുന്നത്. മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്‌സി ഫിസിക്‌സ് വിദ്യാർത്ഥിയും എം.എസ്‌.സി ഫിസിക്‌സ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഐ.ഐ.ടി ജാം - 2026 പരീക്ഷയിലും വീണാധാരി യോഗ്യത നേടിയിട്ടുണ്ട്. ചാലക്കര ധനില നിവാസിലെ ദുബായിയിൽ മറൈൻ ചീഫ് എഞ്ചിനിയറായ ഡോ:രഞ്ചിത്തിന്റെയും അധ്യാപികയായ എ.എം.ധനിലയുടെയും മകളാണ്. എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുമായ സഹോദരിയാണ്.

capture_1781543023

ജയരാജൻ നിര്യാതനായി


മുഴപ്പിലങ്ങാട്:ഇളവനയിലെ രോഹിണി നിവാസിൽ വിമുക്ത ഭടനും എസ്.ബി.ഐ. റിട്ട. ജീവനക്കാരനുമായിരുന്ന പടന്നക്കണ്ടി പുത്തൻപുരയിൽ ജയരാജൻ (75)നിര്യാതനായി

ഭാര്യ : സുജാത.

മക്കൾ: ജിൻസ, ജിതിൻ, നമിത്ത്.

 മരുമക്കൾ: ശ്രീജേഷ്, അപർണ, സഞ്ജന.

സഹോദരൻ: പരേതനായ ദിവാകരൻ.

സംസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച) 12.30 ന്  മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

capture_1781543128

കെ.സി. ഹംസ നിര്യാതനായി. 

മാഹി: മാഹി, ന്യൂമാഹി പ്രദേശത്തെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന കെ.സി. ഹംസ (76) വയനാട് പീസ് വില്ലേജിൽ നിര്യാതനായി. 

മത പണ്ഡിതന്മാരുടെ സീതി കുടുംബത്തിൽ ജനിച്ച ഹംസ, കറകളഞ്ഞ ദേശീയ വാദിയായിരുന്നു. മയ്യഴി വിമോചന സമര നേതാവ് ഐ.കെ.കുമാരൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു. കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക കോൺഗ്രസ്സ് നേതാക്കളുമായും ആത്മബന്ധമുണ്ടായിരുന്നു.

നീളൻ ഖദർ ജുബ്ബയുമണിഞ്ഞ്, സൗമ്യനായി പുഞ്ചിരിക്കുന്ന മുഖത്തോടെ, ഏത് രാഷ്ട്രീയ എതിരാളികളോട് പോലും സൗഹാർദ്ദപൂർവം രാഷ്ട്രീയം പറയുകയും സൗഹൃദം നിലനിർത്തുകയും ചെയ്യുന്ന ഇദ്ദേഹംനാട്ടിൽ ഏത് പൊതുപരിപാടി നടക്കുമ്പോഴും സജീവമായി. മുന്നിലുണ്ടാകും.

 അനാഥനെങ്കിലും,നാട്ടിൽ വിപുലമായ സൗഹൃദത്തിന്നുടമയായ ഇദ്ദേഹം ജീവിത സായന്തനത്തിൽ വയനാട്ടിലെ അനാഥാലയത്തിൽ എത്തിച്ചേരുകയായിരുന്നു.

vbn

തെക്കയിൽ മാധവി നിര്യാതയായി.


മാഹി:പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പെരിയാണ്ടിയിലെ തെക്കയിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കയിൽ ഗോപാലൻ.

മക്കൾ: സുരേഷ് ബാബു, ബേബി വിജയി, വസന്ത, സരള, തെക്കയിൽ പ്രദീപൻ പരേതനായ പുരുഷോത്തമൻ. സഹോദരൻ: നാണു മാസ്റ്റർ.

manna-rond-bottil-with-anjali
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m