കോടിയേരി: ആദ്യ വർത്തമാന പത്രവും നിഘണ്ടുവും മലയാളിക്ക് സമ്മാനിച്ചത് ജർമ്മൻകാരൻ ഹെർമ്മൻ ഗുണ്ടർട്ടാണെങ്കിൽ, ദക്ഷിണേന്ത്യൻ ഭാഷകളെയാകെ ഉൾക്കൊള്ളിച്ചഅമൂല്യമായ ചതുർഭാഷാ നിഘണ്ടു കൈരളിക്ക് സമ്മാനിച്ചത്, രണ്ടാം ഗുണ്ടർട്ടെന്ന് വിശേഷിപ്പിക്കുന്ന ബീഡിത്തൊഴിലാളിയായ, കലാശാലാ വിദ്യാഭ്യാസം പോലും നേടാനാവാതെ പോയ ഞാറ്റ്വേല ശ്രീധരനായിരുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുഅഭിപ്രായപ്പെട്ടു.ഗുണ്ടർട്ടിന് മലയാളവും,സംസ്കൃതവും, വൈദ്യവുമെല്ലാം പഠിപ്പിക്കാൻ മഹാ പണ്ഡിതന്മാരായ ഊരാച്ചേരി ഗുരുക്കന്മാരുണ്ടായിരുന്നുവെങ്കിൽ, പിറവി കൊണ്ടു തന്നെ അക്ഷരമാന്ത്രികനായ ശ്രീധരന്, അത്തരത്തിലുള്ള യാതൊരു പിൻബലവുമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലം തൊട്ടിന്നേ വരെ അക്ഷരലോകത്ത് ഉയർന്ന് നിൽക്കാനും, ഉത്തരകേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമായി മാറാനും തലശ്ശേരിക്ക് സാധിതമായത്, ആദ്യ നോവലിസ്റ്റായ ഒ. ചന്തുമേനോൻ , ഹാസ്യ സാമ്രാട്ട് സഞ്ജയൻ, മഹാ സാഹിത്യകാരൻ മൂർക്കോത്ത് കുമാരൻ തുടങ്ങിയവരുടെ പിറവി കൊണ്ട് കൂടിയാണെന്നും, അവർ പകർന്നേകിയ ആർജ്ജിത ജ്ഞാനം കൊണ്ടാണെന്നും , ചാലക്കര പുരുഷു പറഞ്ഞു.
കണ്ണൂർ എസ്.എൻ. കോളജ് മലയാള സാഹിത്യ ബിരുദഅവസാന വർഷ വിദ്യാർത്ഥികൾക്കുളള ഇൻ്റേൺ ഷിപ്പിന്റെ ഭാഗമായി വയലളം റീഡേർസ് സെൻ്റർ ലൈബ്രറി ഹാളിൽ 'മാധ്യമ ധർമ്മം ഇന്ന്- 'എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ സുരേഷ് കോമത്ത് പരിപാടികൾ നിയന്ത്രിച്ചു. അക്ഷയ്, നവീന, ഷജില, അനുഷ്യ സംസാരിച്ചു. അനശ്വര നന്ദി പറഞ്ഞു.
ചിത്ര വിവരണം: ചാലക്കര പുരുഷു വിഷയമവതരിപ്പിക്കുന്നു.
സ്വതന്ത്രയുടെ വഴി'പ്രകാശനം ചെയ്തു.
തലശ്ശേരി: ഡോ: ഐഷ കരുണാകരൻ രചിച്ച സ്വതന്ത്രയുടെ വഴി എന്ന ബയോസ്പിരിച്വാലിറ്റി പുസ്തക പ്രകാശനം നടന്നു
ഹോട്ടൽ ഗോകുലം ഫോട്ടിൽ ഡോ: ബി.സുഗീതയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഗുരുകുലം അദ്ധ്യക്ഷൻ ട്രസ്റ്റ് സ്വാമി ത്വാഗീശ്വരൻ ഉദ്ഘാടനവുംപ്രകാശനവും നിർവ്വഹിച്ചു. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡണ്ട് ടി.വി.വസുമിത്രൻ എഞ്ചിനീയർ ആദ്യ പ്രതി ഏറ്റുവാങ്ങി.യോഗാചാര്യൻഅഭിലാഷ്തൃക്കഴിപുരം പുസ്തക പരിചയം നടത്തി.ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത് മുഖ്യഭാഷണം നടത്തി.അസി.പ്രൊഫസർ അരുൺ ചന്ദ്രൻ സംസാരിച്ചു.റിട്ട. പ്രിൻസിപ്പാൾ എം.ഹരീന്ദ്രൻ സ്വാഗതവും, ഡോ: ഐ ഷ കരുണാകരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സ്വാമി ത്യാഗീശ്വരൻ ,ആദ്യ പ്രതി ടി.വി വസുമിത്രൻ എഞ്ചിനീയർക്ക് കൈമാറി പ്രകാശനം ചെയ്യുന്നു
കാലത്തിൻ്റെ മാറ്റം പുതുതലമുറ തിരിച്ചറിയണം:
അഡ്വ: പി. അശോക് കുമാർ എം എൽ എ
മാഹി: കുട്ടികൾ ഉപരിപഠനത്തിനു ഒരുങ്ങുന്നത് കാലത്തിൻ്റെ മാറ്റം തിരിച്ചറിഞ്ഞു കൊണ്ടാവണമെന്ന് മാഹി എം.എൽ.എ അഡ്വ പി. അശോക് കുമാർ പറഞ്ഞു
ചാലക്കര പി. എം. ശ്രീ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടന 'സഹപാഠി'യുടെ നേതൃത്വത്തിൽ ഒരുക്കിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ. ഐ. സ്വാധീനം എല്ലാ മേഖലയെയും ബാധിക്കുന്നുണ്ടെന്നും
അതനുസരിച്ച് തൊഴിൽ മേഖലയിൽ സാധ്യതകൾ മാറിമറിയുന്നുണ്ടെന്നും അതു തിരിച്ചറിഞ്ഞ് പഠന മേഖലയിൽ ആവശ്യമായ മാറ്റം വരുത്തുവാൻ പുതുതലമുറയിലെ വിദ്യാർഥികൾക്ക് ആവണമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
ചടങ്ങിൽ 'സഹപാഠി' വൈസ് പ്രസിഡണ്ട് കെ. ചിത്രൻ അധ്യക്ഷത വഹിച്ചു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം തനൂജ മുഖ്യ ഭാഷണം നടത്തി.
പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ, മുൻ പ്രധനാധ്യാപകൻ എം. മുസ്തഫ, എസ്. എം.സി. ചെയർപേർസൺ കെ. എൻ. സിനി, 'സഹപാഠി' രക്ഷാധികാരി കെ.മോഹനൻ, ചാലക്കര ദേശം പ്രസിഡണ്ട് കെ. പി. വത്സൻ , കവി ആനന്ദ് കുമാർ പറമ്പത്ത്, കെ.പി.ഷംസുദ്ധീൻ സംസാരിച്ചു.
സി. ബി. എസ്.ഇ. ബോർഡു നടത്തിയ പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുശതമനം വിജയത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികളെയും
കെ.പി.കുഞ്ഞിപ്പക്കി സാഹിബിന്റെ സ്മരണയ്ക്കായി എം.വി.കെ.ഫാമിലി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ഉപഹാരങ്ങൾ നല്കി അനുമോദിച്ചു.
ജനറൽ സെക്രട്ടറി കെ.വി. സന്ദീവ് സ്വാഗതവും ട്രഷറർ എം.വി. സീനത്ത് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:അഡ്വ: ടി. അശോക് കുമാർ എം എൽ എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
എ.എസ്.ഐ. മനോജ് കുമാറിനെ അനുസ്മരിച്ചു
മാഹി: അകാലത്തിൽ മരണപ്പെട്ട പന്തക്കൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ.എ.വി.
മനോജ് കുമാറിനെ അനുസ്മരിച്ചു.
മാഹി പൊലീസ്' സ്റ്റേഷൻ ഹാളിൽ നടന്ന മൂന്നാം ചരമവാർഷിക ചടങ്ങ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മാരിയമ്മൻ സേവാ സമിതി പ്രസിഡണ്ട് മണി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പൊലീസുകാരുടെ മക്കളിൽ എസ്.എസ്.എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.പി.എ.രഘുറാം, പി.എ.ശ്രീകാന്ത് മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.
ചിത്രവിവരണം.. സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
ഡോ. ഫാത്തിമത്ത് ഹെന്നയെ ആദരിച്ചു
തലശ്ശേരി : പാറാൽ ലജ്നത്തുൽ ഇർഷാദ് കമ്മിറ്റി വൈസ് പ്രസിഡണ്ടും തലശ്ശേരിയിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തകനുമായ കെ പി നജീബിന്റെ മകൾ ഡോ. ഫാത്തിമത്ത് ഹെന്നയെ ലജ്നത്തുൽ ഇർഷാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ഡി എൻ ബി ഫാമിലി മെഡിസിനിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കും പ്രസിഡൻഷ്യൽ അവാർഡും കരസ്ഥമാക്കിയ ഡോ. ഫാത്തിമത്ത് ഹെന്നയെ തലശ്ശേരി എം എൽ എ കാരായി രാജൻ സ്നേഹോപഹാരം നൽകി ആദരിച്ചു.
പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി നജീബ് അധ്യക്ഷത വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ എം എൽ എക്ക് നൽകിയ സ്വീകരണത്തിൽ കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ ഉപഹാരം നൽകി.
സി എ അബൂബക്കർ, ഡോ. പി റഷീദ്, ബാണോത്ത് അബൂബക്കർ, ഡോ. അബ്ദുൽ ജലീൽ ഒതായി, പി പി മുസ്തഫ, വി പി മുഹമ്മദലി, വി ടി ഇർഷാദ്, റാഫി പേരാമ്പ്ര, ഫൈസൽ മുഴപ്പിലങ്ങാട്, എം കെ താഹിർ സംസാരിച്ചു. ഡോ. ഫാത്തിമത്ത് ഹെന്ന മറുപടി പ്രസംഗം നടത്തി.
ചിത്രവിവരണം:ഫാത്തിമത്ത് ഹെന്നയെ തലശ്ശേരി എം എൽ എ കാരായി രാജൻ സ്നേഹോപഹാരം നൽകി അനുമോദിക്കുന്നു.
കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർ കോച്ചിങ് ക്രിക്കറ്റ് ക്യാമ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയം പവലിയനിൽ വെച്ച് കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർ കോച്ചിങ് ക്രിക്കറ്റ് ക്യാമ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സമ്മർ ക്യാമ്പിൽ 236 കുട്ടികളും ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് ഗ്രൗണ്ടിൽ നടന്ന ക്യാമ്പിലെ 32 കുട്ടികളും പങ്കെടുത്തു. .ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെയായിരുന്നു ക്യാമ്പ്. ഇന്ത്യൻ എ ടീം ഫീൽഡിങ് പരിശീലകൻ മസർ മൊയ്‌തുവിന്റെ കീഴിൽ 5 പരിശീലകരും 6 സീനിയർ താരങ്ങളും കൂടി ചേർന്ന് വളരെ ശാസ്ത്രീയമായാണ് കോച്ചിങ് നടത്തിയത്.വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ,ഫിസിക്കൽ ഫിറ്റ്നസ്,പേർസണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവക്ക് കൂടി പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ പെൺകുട്ടികളുടെ ക്രിക്കറ്റിന് ഊന്നൽ കൊടുത്തു കൊണ്ട് , അവരെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണയും സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയത്.
ബി സി സി ഐ ചാലഞ്ചേഴ്സ് ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിനെ പ്രതിനിധീകരിച്ച അക്ഷയ സദാനന്ദൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കൃഷ്ണരാജു സ്വാഗതവും ട്രഷറർ മഹറൂഫ് ആലഞ്ചേരി നന്ദിയും പറഞ്ഞു.ബിസിസിഐ അമ്പയർ ജിഷ്ണു അജിത്ത്,ഇന്ത്യൻ എ ടീം ഫീൽഡിങ് പരിശീലകൻ ഒ വി മസർ മൊയ്‌തു, കെ സി എ പ്രതിനിധി എ കെ സക്കരിയ, ജോയിന്റ് സെക്രട്ടറി പി നവാസ്,എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ആയ കെ ജിതേഷ്,എ കെ സന്തോഷ്,അക്ബർ നടമ്മൽ,പി പി ഷംസീർ,എന്നിവരും പരിശീലകരായ വിനയകുമാർ അശ്വിൻ സുധേഷ്,എസ് സൗരവ്,സുബിൻ സുധാകരൻ,എം പി സാഹിർ,ടി സഹീർ എന്നിവരും പങ്കെടുത്തു.
ലോക രക്തദാന ദിനത്തിൽ സേവ ഭാരതിപ്രവർത്തകർ മാഹി ഗവ. ജനറൽ ആശുപത്രിയിൽ വെച്ച് രക്തം ദാനം ചെയ്യുന്നു
സേവാഭാരതി പ്രവർത്തകർ രക്തദാനം നടത്തി
മാഹി: ലോക രക്തദാന ദിനത്തിൽ സേവാഭാരതിപ്രവർത്തകർ രക്തദാനം നടത്തി
സേവാഭാരതി മാഹി യൂനിറ്റിൻ്റ നേതൃത്വത്തിൽ മാഹി ഗവ ജനറൽ ആശുപതിയിൽ വെച്ച് ലോക രക്തദാന ദിനമായ ഇന്നലെ ഞയറാഴ്ച നിരവധി സേവാഭാരതി പ്രവർത്തകർ രക്തം ദാനം നടത്തി. പ്രദീഷ് പരിമഠം എ. സുനിൽ, വി. പ്രശാന്ത്, ദിനേശൻ, പ്രതീഷ് എന്നിവർ പങ്കെടുത്തു
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി
മാഹി:ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ വാർഷിക സമ്മേളനവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് കേരള പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് മയക്കുമരുന്നിന്റെ വിപത്തിനെക്കുറിച്ച് ക്ലാസ്സെടുത്തു. കെ.കെ.രാജീവ്, കെ.വത്സകുമാർ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, നസീർ കേളോത്ത്, സന്ദീപ് പ്രഭാകർ, കെ.വി.സന്ദീവ്. സംസാരിച്ചു. പുതിയ ഭാരവാഹികളായി സുനിൽ കേളോത്ത് (പ്രസിഡണ്ട്), നസീർ കേളോത്ത്, വി.എം.ചന്ദ്രി. (വൈസ് പ്രസിഡണ്ട്), സന്ദിപ് പ്രഭാകർ (ജനറൽ സിക്രട്ടറി), കെ.വിജീഷ്, കെ.വി.സന്ദീവ്. (ജോ:സിക്രട്ടറി), പ്രവീൺ കുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
കെ.എസ്.ആർ.ടി.സി സൗജന്യയാത്ര. മയ്യഴിക്കാർക്കും അനുഗ്രഹമായി
മാഹി:കേന്ദ്രഭരണപ്രദേശമായ മാഹിയിലൂടെയും, പള്ളൂരിലൂടേയും, പന്തക്കലിലൂടേയും കടന്ന് പോകുന്ന കെ.എസ്.ആർ.സി ബസ്സുകളിൽ മയ്യഴിയിലെ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കപ്പെട്ടത് മറ്റൊരു സംസ്ഥാനമായ മയ്യഴിയിലെ സ്ത്രീകൾക്കും അനുഗ്രഹമായി.
കേരള സർക്കാറിന്റെ ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നൽകുന്ന പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഇന്ന് മുതൽ തുടക്കം കുറിക്കുമ്പോൾ, പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെയും വനിത വേദിയുടെയും നേതൃത്വത്തിൽ പള്ളൂരിൽ സ്വീകരണം നൽകുന്നു. പള്ളൂർ ഇരട്ടപ്പിലാക്കുലിൽ ഇന്ന് രാവിലെ കൃത്യം 8.30 ന് ബസ്സിനെ വരവേൽക്കും. തലശ്ശേരിയിൽ നിന്നും പുറപ്പെട്ട് പടന്നക്കര വരെ പോവുന്ന ഗ്രാമവണ്ടി രാവിലെ 8.50 നും കുമ്പളച്ചേലയിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലേക്ക് പോവുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് രാവിലെ 9 മണിക്കുമാണ് പള്ളൂരിൽ എത്തിച്ചേരുന്നത്. ഇങ്ങനെ മാഹി ടൗണിലൂടെ കടന്നു പോവുന്ന കോഴിക്കോട് - കണ്ണൂർ ടൗൺ ടു ടൗൺ ബസ്സുകളിലും പള്ളൂർ വഴി കടന്നു പോവുന്ന കണ്ണൂർ - കൽപറ്റ, പറശ്ശിനികടവ്, കുറ്റ്യാടി, .പടന്നക്കര, കിടഞ്ഞി, തലശ്ശേരി റൂട്ടുകളിൽ ഓടുന്ന 20 ഓളം ബസ്സുകളിൽ മാഹിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നുണ്ട്. ഇത് ഒരാഘോഷമാക്കി മാറ്റാനും മധുരം നൽകി ബസ്സിനെ വരവേൽക്കാനുമാണ് തീരുമാനം.
സിജി തലശ്ശേരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു
തലശ്ശേരി: വിദ്യാഭ്യാസ തൊഴിൽ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) തലശ്ശേരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.
തലശ്ശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സിജിയുടെ വിദ്യാഭ്യാസ ഗൈഡൻസ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായി റമീസ് പാറാൽ (പ്രസിഡണ്ട്), സൗജത്ത് ടീച്ചർ (വൈസ് പ്രസിഡണ്ട്), സൈനുദ്ദീൻ കായ്യത്ത് (സെക്രട്ടറി), നിശാന ടീച്ചർ (ജോ: സെക്രട്ടറി), അബ്ദുല്ല നഷീത്ത് (ട്രഷറർ), റഫീദ മജീദ് (കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
കെയർ ആൻഡ് ക്യുയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ജാബിർ പി ഒ ഉദ്ഘാടനം ചെയ്തു. റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ സിറാജുദ്ദീൻ പറമ്പത്ത് പരിശീലന ക്ലാസിന് നേതൃത്വം നൽകി. സൈനുദ്ദീൻ കായ്യത്ത്, റഫീദ മജീദ്, സൗജത്ത് ടീച്ചർ, അബ്ദുള്ള നശീത്ത്, നിശാന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
നന്മമരം പരിസ്ഥിതി അവാർഡ് ജേതാവ് സി. വി. രാജൻ മാസ്റ്ററെ ആദരിച്ചു.
ന്യൂ മാഹി :
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നന്മമരം പരിസ്ഥിതി പുരസ്കാര
ജേതാവുമായ സി. വി. രാജൻ മാസ്റ്ററെ സ്റ്റെപ്സ് ന്യൂ മാഹിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ആദരസമർപ്പണം നടത്തി..പി. കെ. വി. സാലിഹ് അധ്യക്ഷത വഹിച്ചു. എ.പി.എം.ത്വൽഹത്ത് ,സിഎച്ച്. ഇസ്മായിൽ , അലി പാലിക്കേണ്ടി, ഇ.കെ.റഷീദ് , അബ്ദുൽറഹൂഫ്, സാലിഹ് മുസ്തഫ സംസാരിച്ചു.
ചിത്രവിവരണം.. അസീസ് മാഹി സി.വി.രാജൻ പെരിങ്ങാടിക്ക് ഉപഹാരം സമർപ്പിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















