ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ വടക്ക് ഭാഗത്ത് മേൽകൂര ഇല്ലാത്തത് ദുരിതം

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ വടക്ക് ഭാഗത്ത് മേൽകൂര ഇല്ലാത്തത് ദുരിതം
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ വടക്ക് ഭാഗത്ത് മേൽകൂര ഇല്ലാത്തത് ദുരിതം
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 13, 11:45 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തലശ്ശേരി:റെയിൽവേ പ്ളാറ്റ്ഫോമിൻ്റെ വടക്ക് കുറച്ചു ഭാഗം നിലവിൽ മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴ നനഞ്ഞാണ് ട്രെയിനിൽ കയറേണ്ടി വരുന്നത്.തെക്കെ അറ്റത്ത് ഇരു പ്ളാറ്റ്ഫോമിലും മേൽക്കൂരയിൽ വലിയ വിടവുകൾ ഉണ്ട്.അവയെല്ലാം കൂട്ടിയോജിപ്പിക്കാത്തതിനാൽ മഴവെള്ളം പ്ളാറ്റ്ഫോമിൽ വീണു വഴുക്കലുണ്ടാവുന്നു..

മൺസൂൺ ആരംഭിച്ചിട്ടും ഒഴിച്ചിട്ട സ്ഥലത്ത് മേൽക്കൂര നിർമ്മിക്കാനോ,ചോർച്ച തടയാനോ, വിടവുകൾ കൂട്ടിയോജിപ്പിക്കാനോ ഉള്ള നടപടികൾ ഉണ്ടായി കാണുന്നില്ല. കഴിഞ്ഞ വർഷവും ഇതെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഡിവിഷണൽ ഓഫീസിൽ നിന്നു നടപടികൾ ഉണ്ടാകുമെന്നു അറിയിപ്പ് ലഭിച്ചതല്ലാതെ ഒരു പരിഹാരവുമുണ്ടായില്ല.

മേൽക്കൂര നിർമ്മിക്കാതെ ഒഴിച്ചിട്ട സ്ഥലത്ത് അടിയന്തിരമായി മേൽക്കൂര നിർമ്മിക്കുകയും റൂഫിലെ വിടവുകൾ ക്രൂട്ടിയോജിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മഴ നനയാതെ യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്.ഇതിനു ശാശ്വതമായ പരിഹാരം കണ്ടെത്തണം.ഇക്കാര്യം റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ വീണ്ടും ഡിവിഷണൽ റെയിൽവേ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്

capture_1781374808

പ്രധാന ട്രെയിനുകൾക്ക് തലശ്ശേരിയിൽ സ്റ്റോപ് അനുവദിക്കണം. 


തലശ്ശേരി: മലബാൻ കാൻസർ സെൻ്ററിൽ എത്തുന്നവരുടെ സൗകര്യാർത്ഥം തലശ്ശേരി വഴി പോകുന്ന ദീർഘദൂര ട്രെയിനകൾക്കും വന്ദേഭാരത് എക്സ്പ്രസിനും തലശ്ശേരി സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കുന്നതിനായികണ്ണൂർ ഡിസ്റ്റ്രിക്ട് കേൻസർ കണ്ട്രോൾ കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെൻ്ററിൽ എത്തുന്ന രോഗികളിൽ ഉൾപെടെയുള്ള പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച ഒപ്പുകൾ സഹിതമുള്ള നിവേദനം എം പി ഷാഫി പറമ്പിലിന് സമർപ്പിച്ചു.

നാൽപതിലേറെ ട്രെയിനുകൾക്ക് തലശ്ശേരിയിൽ സ്റ്റേപ് ഇല്ലാത്തത് കാരണം ഇന്ത്യയിലെ തന്നെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ മലബാർ കേൻസർ സെൻ്ററിൽ വരുന്ന ആയിരക്കണക്കിനു രോഗികൾക്ക് വളരെയധികം പ്രയാസം നേരിടേണ്ടിവരു.ന്നു. ഈ പ്രയാസം പരിഹരിക്കുന്നതിന് കേന്ദ്രറെയിൽവേമന്ത്രിക്കുള്ള നിവേദനവും എം പി ഷാഫി പറമ്പിൽ മുഖേന സമർപ്പിച്ചു

 മലബാർ കാൻസർ .സെൻ്റർ ഡയറക്ടർ ഡോ സതീശൻ ബാലസുബ്രഹ്മണ്യൻ, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം  പ്രസിഡൻ്റ് നാരായണൻ പുതുക്കുടി , ജനറൽ സെക്രട്ടറി കെ.എം.ചന്ദ്രൻ ,വൈസ് പ്രസിഡൻ്റ് പി കെ സുരേഷ്, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.


ചിത്ര വിവരണം:കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യംഭാരവാഹികൾ ഷാ

capture_1781375001

ലഹരി വിരുദ്ധ മാസാചരണം:

ചിത്രരചന, ക്വിസ് മത്സരങ്ങൾ


തലശ്ശേരി:  ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായി ലഹരി വിരുദ്ധ ചിത്രരചന ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ കെ ജി മുതൽ ഹൈസ്കൂൾ വരെയുള്ള വിവിധ കാറ്റഗറികളിലാണ് മത്സരങ്ങൾസംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാന വിതരണം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 27ന് തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യും. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരങ്ങൾ മേജർ പി ഗോവിന്ദന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡിസ്ട്രിക് കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡണ്ട് നാരായണൻ പുതുക്കുടി ഉദ്ഘാടനം ചെയ്തു. എംസിസി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ പി നീതു, ഫിൻസ് എം ഫിലിപ്പ് രക്ഷിതാക്കൾക്ക് കാൻസർബോധവൽക്കരണ ക്ലാസ് നടത്തി. ക്വിസ് മത്സരത്തിന്റെ അവതരണം എക്സൈസ് പ്രിവെന്റീവ് ഓഫീസർ സമീർ ധർമ്മടം നടത്തി.    

  ഡോ. അബ്ദുറഹ്മാൻ കൊളത്തായി, നിസ്സാർ പടിപ്പുരക്കൽ, ടി എം ദിലീപ് കുമാർ, അച്ചൂട്ടി മാസ്റ്റർ, ബി ടി കുഞ്ഞു, സുമയ്യ, സി പി അനിത, ഹസ്ന ബൈജു സംസാരിച്ചു. പി കെ സുരേഷ് സ്വാഗതവും കെ എം ചന്ദ്രൻ നന്ദിയും പറഞ്ഞു

വർഷങ്ങളായി ഒരേ തസ്തികയിൽ തുടരുന്ന സർക്കാർജീവനക്കാരെ നിർബന്ധമായും സ്ഥലം മാറ്റണം : ലെഫ്റ്റനന്റ് ഗവർണർ


 മാഹി:ഉദ്യോഗക്കയറ്റം പോലും നിരസിച്ച് വർഷങ്ങളായി ഒരേ തസ്തികയിൽ തന്നെ തുടരുന്ന സർക്കാർ ജീവനക്കാരെ നിർബന്ധമായും സ്ഥലം മാറ്റണമെന്ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

​കഴിഞ്ഞ ആഴ്ച ഗവർണർ സെക്രട്ടറിമാരുടെയും വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചുചേർക്കുകയും, വിവിധ വകുപ്പുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേൾക്കുകയും ചെയ്തിരുന്നു. തുടർന്ന്, എല്ലാ നയപരമായ തീരുമാനങ്ങൾക്കും തന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

​ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കണമെന്നും, ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്ഥലംമാറ്റ നയം മൂന്ന് വർഷത്തിലൊരിക്കൽ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റങ്ങൾ കർശനമായിപാലിക്കണമെന്നും, ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.മുരളിധരൻ

പ്രസിഡണ്ട്

മാഹി:മാഹി കൺസ്യൂമേഴ്‌സ് കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ 2026–2029 ഭരണസമിതി തിരഞ്ഞെടുപ്പിൽ വി. മുരളീധരനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു., വി. അനിൽകുമാറിനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. ഡയറക്ടർമാരായി കെ. ടി. വിജയരാഘവൻ, പി. ടി. പ്രേമരാജൻ, വി. ജയരാജ്, എ. പി. റീമ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

capture_1781375178

കതിരൂർ: ഒരു മാസം നീണ്ടു നിൽക്കുന്ന 'കതിരൊളി',സംസ്ഥാന തല ചിത്ര പ്രദർശനം


ഒക്ടോബറിൽ കതിരൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല ചിത്രകാര ക്യാമ്പിൽ രൂപപ്പെട്ട രചനകളാണ് കതിരൊളിയിൽ ജൂൺ 15 മുതൽ ഒരു മാസം തുടരുന്ന പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടു.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിലെ 24 ചിത്രകാര സുഹൃത്തുക്കളാണ് രചനകൾ നിർവഹിച്ചിട്ടുള്ളത്.

സമകാല കേരളത്തിന്റെ ചിത്രകലാ രംഗത്തെ നൂതനമായ സർഗ്ഗാത്മക മുന്നേറ്റമാണ് ഈ പ്രദർശനത്തിൽ ദൃശ്യമാവുക

മറ്റന്നാൾ വൈകുന്നേരം ജൂൺ 15ന് വൈ:4 മണിക്ക് തലശ്ശേരി എം.എൽ.എ.  കാരായി രാജൻ കതിരൊളി പ്രദർശനം ഉദ്ഘാടനം ചെയ്യും തുടർന്ന് 4 30ന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആർട്ടിക്യൂറേറ്റർ രാജേന്ദ്രൻ പുല്ലൂർ അവതരിപ്പിക്കുന്ന സ്ലൈഡ് ഷോ ഉണ്ടായിരിക്കും.കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ സമകാല അവസ്ഥകളെ തെയ്യം കലയുടെ വൈകാരിക വീക്ഷണത്തിൽ സമീപിക്കുന്ന രാജേന്ദ്രന്റെ സർഗാത്മക രചനകളാണ് സ്ലൈഡ് ഷോയിൽ അവതരിപ്പിക്കുന്നത്

capture_1781375276

കൂവ്വക്കണ്ടി ബഷീര്‍ നിര്യാതനായി 


തലശ്ശേരി: ഗോപാലപ്പേട്ട സ്വദേശിയും കല്ലുമ്മക്കായ തൊഴിലാളിയുമായ കൂവ്വക്കണ്ടി ബഷീര്‍ (59) ശനിയാഴ്ച

രാവിലെ കടലിൽ ജോലി ചെയ്തുവരവെ കുഴഞ്ഞുവീണ് മരണപ്പെട്ടു. ഭാര്യ: റഹ്‍മത്ത്. മക്കള്‍: റാഷിദ്, റാസില. മയ്യത്ത് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി

capture_1781375327

ഈയ്യത്തും കാട്ടിലെ ഉൾനാടൻ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി.

'

ന്യൂ മാഹി: ഈയ്യത്തും കാട്ടിലെ വിവിധ ഉൾനാടൻ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും അസാദ്ധ്യമായി.മഴക്കാലമായതോടെ ചെളിക്കുളവുമായി. ഒരത്യാഹിതമുണ്ടായാൽപ്പോലും ജനങ്ങൾക്കോ, വാഹനങ്ങൾക്കോ എത്തിച്ചേരാനാവാത്ത അവസ്ഥയാണ്. മുൻ കാലങ്ങളിൽ നാട്ടുകാർ തന്നെ മുൻകൈയ്യെടുത്താണ് മഴക്കാലമാകുമ്പോഴേക്കും,റോഡും ,ഓവുകളുമെല്ലാം ശ്രമദാനത്തിലൂടെ ''വൃത്തിയാക്കിയിരുന്നത്.

പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ റോഡിൻ്റെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്.


ചിത്രവിവരണം: പൊട്ടിപ്പൊളിഞ്ഞ ഈയ്യത്തും കാട്ടിലെ റോഡ്

capture

തഹ്സിൻ മുഹമ്മദ് ജംഷീദിന് ആശംസകൾ

നേർന്ന് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി 


തലശ്ശേരി : ലോകകപ്പ് ഫുട്ബോളിൻ്റെ ചരിത്ര

ത്തിൽ ആദ്യമായി ഒരു മലയാളി ബൂട്ടണിയുന്ന

ഇത്തവണത്തെ ലോക കപ്പ് മത്സരത്തിൽ ,   സ്വിറ്റ്സ്വർലാൻ്റിനെ നേരിടുന്ന ഖത്തർ ടീമിൽ ഉൾപ്പെട്ട തലശ്ശേരിയുടെ

അഭിമാന ഭാജനമായ തഹ്സീൻ മുഹമ്മദ് ജംഷീദിന് വിജയാശംസ

കൾ അർപ്പിച്ച് തലശ്ശേരി സ്റ്റേഡിയത്തിൽ ഷൂട്ടൗട്ട്പ്രദർശന മത്സരം സംഘടി പ്പിച്ചു.തലശ്ശേരിറോവേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ

ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ടിൽ ,കുട്ടികൾക്ക് പുറമെ

പ്രായ വ്യത്യാസമില്ലാതെനിരവധിപേർ പങ്കെടുത്തു.

തലശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ

എൻ. പ്രജീഷ് ഉദ്ഘാടനം ചെയ്തു . റോവേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് അനിൽ

എടത്തിൽ അധ്യക്ഷതവഹിച്ചു . വൈസ് . പ്രസിഡൻ്റ് വി.മുകുന്ദൻ 

സ്വാഗതം പറഞ്ഞു . സെക്രട്ടറി കെ.റഷീദ് ,

'പി. മുഹമ്മദ് സുഹൈൽ ,പി.കെ. സുരേഷ് ,കെ.എം .എസ് .ബാബു,കെ.സന്തോഷ് കുമാർ , കെ.കൃഷ്ണകുമാർ ,

സി എ .അബൂബക്കർ, കെ.വി.ഗോകുൽ ദാസ്,

സി.ടി.കെ. അഫ്സൽ ,അഫ്സൽ ആദിരാജ , വി.അസ്സു , പി.ഹനീഫ ,

ഖാലിദ് , സദാനന്ദൻ , പങ്കെടുത്തു .

മാങ്ങോട്ട് കാവ് ക്ഷേത്രത്തിൽ ശിവക്ഷേത്രം ചുറ്റമ്പല തറപാദുകം വെപ്പ് 18ന്


ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ട് കാവ് ക്ഷേത്രത്തിലെ ശിവക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമ്മാണവുമായി ബന്ധപ്പെട്ട തറപാദുകം വെപ്പ് കർമ്മം ജൂൺ 18-ന് രാവിലെ 9 മണിക്കും 10 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും.

ക്ഷേത്ര നിർമ്മാണ ശിൽപ്പി പ്രതീഷ് വലിയ വെളിച്ചം,മേൽശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.

capture_1781375741

പള്ളൂർ മൃഗാശുപത്രി ചോർന്നൊലിക്കുന്നു.


മാഹി:പള്ളൂർ . മൃഗാശുപത്രിയിൽ അഞ്ച് മാസങ്ങൾക്ക് മുന്നേ പുതിയ മേൽക്കൂര ഷീറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പഴയ ഷീറ്റുകൾ അഴിച്ചുമാറ്റുകയും പുതിയ ഷീറ്റുകൾ ഇതുവരെ ഇടാത്തത് കാരണം ഓഫീസ് കെട്ടിടം ചോർന്നൊലിക്കുകയാണ്. ഈ അഞ്ചു മാസത്തിനുള്ളിൽ പല പ്രാവശ്യം പിഡബ്ല്യുഡി ഓഫീസിൽ പോയി കാര്യങ്ങൾ ധരിപ്പിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനാസ്ഥയാണ് ഉണ്ടായത് ഇതുകാരണം ഇതിന്റെ ആശുപത്രിക്കുള്ളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ആശുപത്രിക്ക് മുകളിൽ താർപായ വിരിച്ചിരിക്കുയാണ് അധികൃതർ.


ചിത്രവിവരണം:താർപായ വിരിയിച്ച പള്ളൂർ മൃഗാശുപത്രി.

കെ.കെ. ദിവ്യ നിര്യാതയായി

മാഹി :ചെറുകല്ലായി ചാത്തോടത്ത് ഹൗസിൽ കെ.കെ.ദിവ്യ (40) നിര്യാതയായി. മാഹി ഗവ: ഐ.ടി.ഐയിൽ താൽക്കാലിക ജീവനക്കാരിയാണ്. പരേതനായ ദിവാകരൻ്റെയും, ലക്ഷ്മിയുടെയും മകളാണ് .ഭർത്താവ് : സി.ടി .വിജീഷ് (സി.പി.ഐ (എം) മാഹി ലോക്കൽ കമ്മിറ്റി അംഗം ). മക്കൾ : ദേവനന്ദ്, ആദിദേവ് സംസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ

സെന്റാക്ക് ഗവ.ക്വാട്ട: ബി.എസ്.സി നഴ്സിംഗ് പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റി


മാഹി:പുതുച്ചേരി സെന്റാക്ക് ഗവ.ക്വാട്ടയിലേക്ക് പുതുച്ചേരി ആരോഗ്യ വകുപ്പിന്റെ കിഴിലുള്ള നഴ്സസ് ബോർഡ് ജൂൺ 14 ന് നടത്തേണ്ടിയിരുന്ന ബി.എസ്.സി നഴ്സിംഗ് പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റിയതായി ഡയറക്ടർ ഡോ:എസ്.സെവൽ അറിയിച്ചു. ദേശീയ പരീക്ഷാ ഏജൻസി ഇന്ത്യയിലെ എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലെയും ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശനത്തിന്റെ പുനഃപരീക്ഷ ജൂൺ 21 ന് നടത്താൻ തീരുമാനിച്ചതിനാലാണ്, ബി.എസ്‌.സി നഴ്‌സിംഗ് സെന്റാക്ക് സർക്കാർ ക്വാട്ട പ്രവേശനത്തിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റിയതെന്ന് ഡയറക്ടർ ഡോ:എസ്.സെവൽ അറിയിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n