മാഹി: ദില്ലിയിലെ ദേശീയ കരകൗശല മ്യൂസിയത്തിന്റെ അകത്തളം ഇനി കേരളീയ കലകളുടെ കേദാരമാകും.
രാജ്യത്തെ കലാ-സാംസ്ക്കാരികവൈവിധ്യങ്ങളുടെ പരിഛേദമായ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിലെ വിശാലമായ ചുമരിൽ കേരളക്കരയുടെ കലാ-സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന രചനകളാണ് ചുമർ ചിത്രങ്ങളായി മിഴിതുറന്നത്. കഥകളിയും മോഹിനിയാട്ടവും വള്ളംകളിയും,പുലികളിയും കളരിപ്പയറ്റും, പൂരവും,വേലയും തുടങ്ങി മലയാൺമയുടെ സുഗന്ധം പരത്തുന്നവയാണ് മ്യൂറൽ ചിത്രങ്ങൾ .
എഴുപതടി വലിപ്പമുള്ള കൂറ്റൻ ചിത്രം പത്ത്ദിവസം കൊണ്ടാണ് മയ്യഴിക്കാരിയായ പ്രമുഖ ചുമർചിത്രകാരിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായ കെ.ഇ.സുലോചനയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. രഞ്ജിത്ത് അരിയിൽ, ഷിബുരാജ് വടകര, ആർ.ശുഭശ്രീ എന്നി വരടങ്ങുന്നകലാകാരന്മാരുടെ കൈയ്യൊപ്പും ഈ ചിത്രത്തിൽപതിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ നേത്രോന്മീലനം ഹാൻഡിക്രാഫ്റ്റ് ഡിവലപ്മെന്റ് കമ്മിഷണർ അമൃതരാജ് നിർവഹിച്ചു. സീനിയർ ഡയറക്ടർ കേണൽ മനോജ് റാണ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ശൈലേഷ് സിങ് സംസാരിച്ചു.
വനിതകൾക്കായുള്ള ആശ്രയ കലാഗേഹത്തിന്റെ ഡയറക്ടറായ സുലോചന കണ്ണൂർ സെൻട്രൽജയിൽ, വടകര റെയിൽവെസ്റ്റേഷൻ, തിരുവങ്ങാട് ശ്രീരാമക്ഷേത്രം, മാഹി ഗവ: ഹൗസ് തുടങ്ങി ഒട്ടറെ സ്ഥലങ്ങളിൽ ചുമർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ചിത്രവിവരണം: നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൽ മയ്യഴിയിലെ ചിത്രകാരന്മാർ വരച്ച ചിത്രം.
കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ന്യുമാഹി :കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. പാറാല്‍ മാരിയന്റവിട പ്രീതാലയത്തില്‍ പി.നാദിഷ് (29), കല്ലില്‍ത്താഴെ ലക്ഷ്മിയില്‍ ഇ.സാരംഗ് എന്ന അപ്പു (30), കോടിയേരി തോട്ടോളില്‍ ഹൗസില്‍ എം.വിജേഷ് (46) എന്നിവരെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കോടിയേരി കല്ലില്‍ത്താഴെയിലെ കോണ്‍ഗ്രസ് പാറാല്‍ മണ്ഡലം കമ്മിറ്റി ഓഫീസാണ് രാത്രിയുടെ മറവില്‍ സി.പി.എം സംഘം തീവെച്ച് നശിപ്പിച്ചത്.
സംഭവത്തില്‍ ഓഫീസിന്റെ മേല്‍ക്കൂര കത്തി നശിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫിബ്രവരി 25 ന് രാത്രി 10.30 ഓടെയാണ് ഓഫീസിന് തീയ്യിട്ടത്. ഈ ഓഫീസിനു നേരെ നിരവധി തവണ അക്രമം നടന്നിരുന്നു.
മുന്‍ മന്ത്രി വീണ ജോര്‍ജ്ജിനെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് സി.പി.എം. വ്യാപകമായി അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിൻ്റെ ഭാഗമായി കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് മൂന്ന് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്റ് ചെയ്തു.
ഉന്നത വിജയം നേടി
ചൊക്ലി : 2025-26 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് മദ്രസ പൊതു പരീക്ഷയിൽ ഡിസ്‌റ്റിങ്ക്‌ഷനോടെ ഉന്നത വിജയം നേടി സന ഫാത്തിമ ചൊക്ലി മദ്രസത്തുൽ ഖുതുബിയ്യ, പഠനം സാദിഖിന്റയും നാഫിസീനന്റയും മകളാണ് സഹോദരികൾ ഹൈഖ ഫാത്തിമ, മന്ഹ ഫാത്തിമ
നാലകത്ത് ഹാഷിം നിര്യാതനായി.
മാഹി: ചാലക്കര ജുമാ മസ്ജിദിന് പിൻവശം ലൂബ ഹൗസിൽ നാലകത്ത് ഹാഷിം (69) നിര്യാതനായി. പ്രവാസിയായിരുന്നു. ഭാര്യ: താഴെ വീട്ടിൽ സാജിദ .മക്കൾ: ഹാഷിർ (എറണാകുളം). ഹിഷാം (ദുബായ്) ലൂബ. മരുമകൾ: ഹെന്ന
ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം റയീസ് മാടപ്പീടികക്ക് തുടർച്ചയായി നാലാം തവണയും കെ എസ് ബി ടി സി അവാർഡ്.
ന്യൂമാഹി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ രക്ത ദാനം ചെയ്യുന്നവർക്കുള്ള കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ അവാർഡിന് കോടിയേരി മലബാർ കാൻസർ സെന്ററിൽ അഫറസീസ് രക്തദാനം ചെയ്യുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംസ്ഥാന കമ്മിറ്റി മെമ്പറായ റയീസ് മാടപ്പീടിക തുടർച്ചയായി നാലാം തവണയും അർഹനായി.
തുടർച്ചയായി നാല് വർഷങ്ങളിലും വർഷത്തിൽ ഇരുപത്തിനാല് തവണയോളം അഫറസീസ് രക്തദാനം ചെയ്ത റയീസ് (സിംഗിൾ ഡോണർ പ്ലേറ്റ് ലേറ്റ് ) നൂറ്റി എട്ട് തവണ രക്തദാനം ചെയ്തിട്ടുണ്ട്.
സ്വന്തം വീട്ടിൽ കൂടലിനും, വീട് വെച്ചതിന്റെ വാർഷികത്തിലും, രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച റയീസ് മാടപ്പീടിക രക്തദാന മേഖലയിലെ മികച്ച കോർഡിനേറ്റർ കൂടിയാണ്.
"മനുഷ്വത്വത്തിന്റെ ഒരു തുള്ളി രക്തം നൽകുക - ജീവൻ രക്ഷിക്കുക " എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ലോക രക്തദാത ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിന് മേയർ വി വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ: എം.പിയൂഷ് സ്വാഗതവും, ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ കെ ജെ റീന നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനിൽ നിന്ന് അഷറസീസ് അവാർഡ് ഏറ്റുവാങ്ങുന്നു
അന്ത്രു നിര്യാതനായി
മാഹി: കോറോത്ത് റോഡിലെ വരേരി രാമത്ത് അന്ത്രു (88) നിര്യാതനായി.
ഭാര്യ: പാത്തുമ്മ.
മക്കൾ: മുനീർ(കുവൈറ്റ്),
മുസ്തഫ (കീഴ്മാടം), അബ്ദുൽ മുജീബ്(ദുബായ്), സിദ്ധീഖ് (പടന്നക്കര), ലത്തീഫ്(കുവൈറ്റ് ), ആയിഷ (പടന്നക്കര), ശബീർ(ഖത്തർ), അബ്ദുൽ കരീം(കുവൈറ്റ്).
അവറോത്ത് ക്ഷേത്രം: പുന: പ്രതിഷ്ഠാകർമ്മവും ശുദ്ധി കലശവും
16 17 18 തിയ്യതികളിൽ
ഈസ്റ്റ് പള്ളൂർ അവറോത്ത് ശ്രീ വേട്ടക്കൊരുമകൻ, ചുഴലി ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠാകർമ്മവും ശുദ്ധി കലശവും 16 17 18 തിയ്യതികളിൽ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
ജൂൺ 16 ന് വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും 17 ന് വൈകുന്നേരം 4 മണിക്ക് താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കും. ഘോഷയാത്ര
പടിഞ്ഞാറെ പൂവച്ഛേരി തറവാട്ടിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. ചുഴലി ഭഗവതിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് പ്രാസാദ ശുദ്ധിക്രിയകൾ, പശുദാന പുണ്യാഹം, രാക്ഷോഘ്ന ഹോമം, സുദർശനഹോമം, ആവാഹന വേർപാട് - ഉച്ചാടനം, വാസ്തു ഹോമം, വാസ്‌തു ബലി, വാസ്‌തു കലശപൂജ, അസ്ത്ര കലശപൂജ, വാസ്‌തു കലശാഭിഷേകം ഭഗവതിസേവ - സർപ്പബലി എന്നിവയും. 7 മണിക്ക് പ്രഭാഷണം, വാസ്‌തു പുണ്യാഹം, അത്താഴ പൂജ എന്നിവയും നടക്കും. 18 ന് കാലത്ത് നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ മഹാഗണപതിഹോമം മൃത്യുഞ്ജയഹോമം ആചാര്യവരണം, ബിംബശുദ്ധി, കലശ പൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശപൂജ എന്നിവയും ഉച്ചക്ക് 12 മണിക്കും 1 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ശ്രീ വേട്ടക്കൊരുമകൻ, ചുഴലി ഭഗവതി ഗുരുസ്ഥാനം എന്നിവയുടെ പുനഃ പ്രതിഷ്‌ഠകർമ്മം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും.
തുടർന്ന് കലശാഭിഷേകം ഉച്ചപൂജ (ചതുശ്ശത പായസം) അന്നദാനം എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം ദീപാരാധന, തായമ്പക, അത്താഴപൂജ (ഒറ്റയപ്പവും, കടുംപായസം) എന്നിവയ്ക്കു ശേഷം നട അടക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ, ഭജന എന്നി കലാപരിപാടികൾ അരങ്ങേറും.
ശ്രീമതി നിര്യാതയായി
തലശ്ശേരി:തിരുവങ്ങാട് കേളോത്ത് ഹൗസിൽ പരേതരായ രാമന്റെയും ലക്ഷമിയുടെയും മകൾ ശ്രീമതി (64) നിര്യാതയായി
സഹോദരങ്ങൾ: ലളിത ,ചിത്ര , ബാബു . പരേതയായ ഭാനുമതി
സംസ്കാരം: ഇന്ന്ശനിയാഴ്ച കാലത്ത് 8 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം വാതക ശ്മശാനത്തിൽ
പൂകൃഷിക്ക് തൈകൾ നട്ടു
മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നാലാം വർഷവും പൂകൃഷിക്ക് തൈ നട്ടു.
കർഷകസംഘം സംസ്ഥാന കമ്മിറ്റി മെമ്പർ എംസി പവിത്രൻ ഉദ്ഘാടനം ചെയ്തു കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു പ്രസിഡന്റ് മനോഷ് പുത്തലം അധ്യക്ഷതവഹിച്ചു. സി.പി.എം. മാഹി ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ്, റിട്ടയർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെപി ജയരാജൻ, സി.എച്ച്.സതീഷ് സംസാരിച്ചു ട്രഷറർ രജിൽ ചെറുകല്ലായി നന്ദി പറഞ്ഞു.
ചിത്രവിവരണം..കർഷകസംഘം സംസ്ഥാന കമ്മിറ്റി മെമ്പർ എംസി പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















