അവഗണന ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മാഹിയിലെ ഫ്രഞ്ച് ഹൈസ്ക്കൂൾ :ചാലക്കര പുരുഷു

അവഗണന ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മാഹിയിലെ ഫ്രഞ്ച് ഹൈസ്ക്കൂൾ :ചാലക്കര പുരുഷു
അവഗണന ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മാഹിയിലെ ഫ്രഞ്ച് ഹൈസ്ക്കൂൾ :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 11, 08:05 PM
SAMUDRA
NISH
mannan
mn
e

ഫ്രഞ്ച് വാഴ്ചക്കാലത്ത് പ്രതാപത്തോടെ തലയുയർത്തി നിന്ന എക്കോൽ സംന്ത്രാൽ ദ് കൂർ ക്ലോംപ്ലേമന്തേർ മഹെ എന്നഫ്രഞ്ച്. ഹൈസ്ക്കുൾ ഇന്ന് അധികൃതരുടെ കടുത്ത അവഗണന മൂലം നിലനിൽപ്പിന് വേണ്ടി ചക്രശ്വാസം വലിക്കുന്നു .

ഏറെ പരിമിതികൾക്കിടയിലും ഈ വിദ്യാലയം പൊതു പരീക്ഷയിൽ (ബ്രവെ)നൂറ് ശതമാനം വിജയം ആവർത്തിക്കുകയാണ്.

മലബാറിലെ തന്നെ ഏക ഫ്രഞ്ച് മീഡിയം ഹൈസ്ക്കൂളാണിത്. ഫ്രഞ്ച് വാഴ്ചക്കാലത്ത് മാഹിക്ക് പുറമെ ചാലക്കര, പള്ളൂർ പന്തക്കൽ പ്രദേശങ്ങളിലും ഫ്രഞ്ച് വിദ്യാലയങ്ങളുണ്ടായിരു.ന്നു. മയ്യഴിപ്പള്ളിക്ക് മുന്നിൽ ഫ്രഞ്ച് വാസ്തുശിൽപ്പ ചാതുരിയിൽ നിർമ്മിക്കപ്പെട്ട കൂർ കോംപ്ലമെന്തേർ വർഷങ്ങൾക്ക് മുമ്പാണ് സെമിത്തേരി റോഡിൽ , തലയുയർത്തി നിൽക്കുന്ന ഇരുനില കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാൽ സർക്കാർ നിഷ്ക്കർഷിക്കുന്ന മതിയായ യോഗ്യതയുള്ള അധ്യാപകരുടെ ക്ഷാമമാ ണ് വിദ്യാർത്ഥികളെ പ്രതികുലമായി ബാധിക്കുന്ന ഘടകം. എസ്.എസ്.എൽ.സി.ക്ക് തത്തുല്യമായ ബ്രവെ പരീക്ഷയാണ് കുട്ടികളുടെ പൊതുപരീക്ഷകാലികമായ സിലബസ്പരിഷ്ക്കരണമില്ലായ്മയും മറ്റൊരുന്യൂ നതയാണ്.

ഫ്രഞ്ച് മീഡിയത്തിൽ പഠിക്കാൻ താൽപ്പര്യമുള്ളവർ ഏറെയാണ്. എന്നാൽ ഭാഷാ പഠനത്തിന് മതിയായ അദ്ധ്യാപകരില്ലാത്തത് മൂലം കുട്ടികളെ

കുട്ടികളെചേർക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. കേരളീയ വിദ്യാർത്ഥികൾക്കും ഇവിടെ പ്രവേശനമുണ്ട്. 

കുട്ടികളുടെ ഭാവിയോർ ത്ത് രക്ഷിതാക്കൾ തന്നെ പണം നൽകി പുറമേനിന്ന് അധ്യാപകരെ നിയമിച്ചാണ് പലപ്പോഴും ഇവിടെ പഠനം നട ത്തിയിരുന്നത്. സ്കൂളുകളിൽ പി.ടി.എ. കൾ പാടില്ലെന്ന സർക്കാർ നിർദ്ദേശമുള്ളതിനാൽപി.ടി.എ യുമില്ല. 

മാഹിയിൽ ഇപ്പോഴും നിരവധി ഫ്രഞ്ച് പൗ രൻമാരുണ്ട്. ദില്ലിയിലെ ഫ്രഞ്ച് എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നവിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ, കഥാകൃത്ത് എം. രാഘവൻ , ഫ്രഞ്ച് നവതരംഗ സിനിമയുടെ ഉപജ്ഞാതാവ് നാരാ കൊല്ലേരി, പ്രമുഖ ചിത്രകാരൻ പാരീസ് മോഹൻ കുമാർ, ഫ്രഞ്ച് ഭാഷാ വിചക്ഷണൻ രാഘവൻ കയനാടത്ത് , ഉന്നത ഫ്രഞ്ച് സൈനിക മേധാവി മൊസ്യേ കുനീൽ, ഫ്രഞ്ച് സാഹിത്യകാരൻ മംഗലാട്ട് രാഘവൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ഫ്രഞ്ച്മയ്യഴിയുടെ സംഭാവനയാണ്.

ലോകമെങ്ങും ഫ്രഞ്ച് ഭാഷയുടെ . പരിപോഷണത്തിനായി ഫ്രഞ്ച് സർക്കാർ വൻതുക ചിലവഴിക്കുന്നുണ്ട്. ഫ്രഞ്ച് ക്ലാസ്സിക്ക്ഗ്രന്ഥങ്ങളുംകൈ മാറി വരുന്നുണ്ട്. മാഹിയിൽ പൊതുജനങ്ങൾക്ക് ഫ്രഞ്ച് ഭാഷ പഠനത്തിനായി ദശകങ്ങളായി അലിയാൻസ്ഫ്രാൻസേസും പ്രവർത്തിച്ചു വന്നിരുന്നു. ഫ്രഞ്ച് പൗരന്മാരുടെ സംഘടനാ കാര്യാലയമായ യൂന്യം ദ് ഫ്രാൻസേസും പ്രവർത്തിച്ചു വരുന്നുണ്ട്.

എന്നാൽ ഫ്രഞ്ച് സ്കൂളിന്റെ നിലനില്പിനും ഭാവിക്കുംവേണ്ടി ഇവരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നത് യാഥാർത്ഥ്യമാണ്.

ഫ്രഞ്ച്മീഡിയ മാണെങ്കിലുംഇംഗ്ലീഷും മലയാളവും ഇവിടെ ഉപഭാഷയായി പഠിപ്പിക്കുന്നുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും ഓരോഫ്രഞ്ച് വിദ്യാലയമുണ്ട്. ഉപരിപഠനത്തിന് 'കൽവെ 'കോളജുമുണ്ട്. ഇവിടെ നിന്ന് 'ബക്കലോറിയ 'ബിരുദവും നേടാം.ഫ്രാൻസിൽ പോയി തുടർ വിദ്യാഭ്യാസം നടത്താനും അവിടെ തന്നെജോലിലഭ്യമാക്കാനും അവസരങ്ങൾ ഏറെയാണ്. അങ്ങിനെ ഫ്രാൻസിൽ ജോലി ചെയ്യുന്നവർ ധാരാളമുണ്ട്. ഇന്ത്യക്കകത്തും, മറ്റ് വിദേശ രാജ്യങ്ങളിലും നൂറ് കണക്കിന് ഫ്രഞ്ച് ബിരുദധാരികൾ ജോലി ചെയ്യുന്നുണ്ട്.

പുതുച്ചേരിയിൽ സി.ബി.എസ്.ഇ. സിലബസ്നടപ്പിലായതോടെ ത്രിഭാഷാ പദ്ധതിപ്രകാരം ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ കുട്ടികൾക്ക് പ്രാദേശിക ഭാഷ കൂടി അഭ്യസിക്കാൻ അവകാശമുണ്ട്.

പുതുചേരി സർക്കാർ ഫ്രഞ്ച് ഭാഷയോടും, ഫ്രഞ്ച് സിലബസിനോടും കാണിക്കുന്ന കടുത്ത അവഗണന മൂലം നവാഗതർ സ്കൂളിലേക്ക് വരാൻ മടിക്കുകയാണ്.

ഇൻഡോ-ഫ്രഞ്ച് കരാർ . നിലനിൽക്കുന്നതിനാൽഫ്രഞ്ച് സ്കൂളുകൾ അടച്ചു പൂ ട്ടാനാകില്ല. 233വർഷം ഭരിച്ചതിന് ശേഷം ഫ്രഞ്ച് കാർ മയ്യഴിയിൽ നിന്ന് വിടപറഞ്ഞ് പോയെങ്കി ലും ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും മാഹിക്കാർ ഇന്നുംഏറെ ഇഷ്ടപ്പെടുനുണ്ട്

1962-ലെ ഇൻഡോ-ഫ്രഞ്ച് ഉടമ്പടിയനുസരിച്ച് ഫ്രഞ്ച് ഭാഷാ പരിരക്ഷണം പു തുച്ചേരി സർക്കാരിൻ്റെ ബാധ്യതയാണ്.- പുതുച്ചേരി സംസ്ഥാന ത്തെ അഞ്ച് ഔദ്യോഗിക ഭാഷകളിലൊന്നാണ് ഇപ്പോഴും ഫ്രഞ്ച്, പുതുച്ചേരിയിൽ ഫ്രഞ്ച് ഭാഷയെ പരിപോഷിപ്പി ക്കാനായി വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക വിഭാഗവും ഡെപ്യൂട്ടി ഡയറക്ടറുമുണ്ട്.

മതിയായ യോഗ്യതകളു ള്ള അധ്യാപകരെ നിയമിക്കുന്നതിന് ചില സാങ്കേതികതടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ, ഫ്രഞ്ച് മാധ്യമത്തിൽ പഠിപ്പിക്കാൻ അധ്യാപകരെ ലഭിക്കുന്നില്ല.

സി.ടെറ്റ് ഒഴിവാക്കി അധ്യാപകനിയമനം നടത്തിയാൽ , ഇത് പരിഹരിക്കാനാവും.

 വർഷങ്ങളായി താത്കാലിക അധ്യാപക നിയമനമാണ് ഇവിടെ നട ക്കുന്നത്.

ഫ്രഞ്ച് ഭാഷയിൽ ബിരു ദവും, ബിരുദാനന്തരബിരുദവും ബി.എഡ്. യോഗ്യതയു മുള്ളവരും മാഹിയിലുണ്ട്. നിയമനത്തിന് ഫ്രഞ്ചിൽ സി .ടെറ്റ് യോഗ്യതവേണമെന്ന നിർബ്ബന്ധമാണ് അദ്ധ്യാപക നിയമനത്തിന് വിഘാതമാകുന്നത്. എന്നാൽ ഫ്രഞ്ച് വിഷയത്തിന് ഇതുവരെ സി.ടെറ്റ് പരീക്ഷ നട ത്തിയിട്ടുമില്ല.. സി. ടെറ്റ് യോഗ്യതാ മാനദണ്ഡം ഒഴിവാക്കി അധ്യാപകനിയമനം നടത്തിയാൽ ഈ വിദ്യാലയത്തിന് നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാവും.

ഫ്രഞ്ച് ബ്രവെക്ക് ശേഷമുള്ള .തുടർപഠനത്തിന് മാഹിയിൽ സംവാധാനമില്ല.

 മാഹിയിൽ ജെ.എൻ. ഹയർ സെ ക്കൻഡറി സ്കൂളിൽ രണ്ടാം

ഭാഷയായി ഫ്രഞ്ച് പഠിക്കാനാവും..

മാഹി കോളേജിൽ നേര ത്തെ ബി.എ. ഫ്രഞ്ച് കോ ഴ‌സുണ്ടായിരുന്നത് പുതു ച്ചേരിയിലേക്ക് മാറ്റിയതോടെ അതും ഇല്ലാതായി. 

'ഫ്രഞ്ച് ഹൈസ്കൂളിൻ്റെ വികനത്തിനായി പരിശ്രമിക്കുമെന്നും, തുടർച്ചയായി പ്ലസ് ടു വരെ മാഹിയിൽ ത്തന്നെ പഠിക്കാനുള്ള സംവിധാനമുണ്ടാക്കാനും,

 വേണ്ടത് ചെയ്യുമെന്നും അഡ്വ ടി. അശോക് കുമാർ എം എൽ എ പറഞ്ഞു. ഇതിലേക്കായി ഫ്രഞ്ച് ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയുണ്ടാക്കാനും ശ്രമിക്കും.. ഈ കുട്ടായ്മ രൂപവത്കരിച്ച് ഫ്രഞ്ച് സ്കൂൾ, ഫ്രഞ്ച് ഭാഷാ പാനം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്ത് അധികൃതരുടെ സഹകരണത്തോടെ പരിഹാരങ്ങളുണ്ടാക്കുമെന്ന് എം എൽ എ പറഞ്ഞു.



ചിത്രവിവരണം: മാഹി സെൻത്രാൽ ദ് കൂർ കോംപ്ളമെന്തേർ മായെ ( ഫ്രഞ്ച് ഹൈസ്കൂൾ )

capture

അംഗനവാടി ജീവനക്കാർക്ക് ആശ്വാസം


മാഹി.മയ്യഴി മേഖലയിലെ അംഗൻവാടി .ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ നാല് മാസമായി നൽകാതെ ദുരിതത്തിലായിരുന്നു.

ഇന്നലെ വൈകിട്ട് മയ്യഴിഎംഎൽഎ അഡ്വ.ടി.അശോക് കുമാർ വുമൺ & ചൈൽഡ് വകുപ്പ് ഡയറക്ടറായ എസ്.സത്യമൂർത്തിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും, അതിൻ്റെ അടിസ്ഥാനത്തിൽ അവരുടെ നാല് മാസത്തെ ശമ്പള കുടിശ്ശിക ഒരാഴ്ചക്കകം പരിഹരിക്കാമെന്ന്എംഎൽഎ ക്ക് ഉറപ്പു നൽകുകയും ചെയ്തു.


ചിത്ര വിവരണം: മാഹി എംഎൽഎ.ടി. അശോക് കുമാർവുമൺ & ചൈൽഡ് വകുപ്പ് ഡയറക്ടറായ എസ്.സത്യമൂർത്തിയെ സന്ദർശിച്ചപ്പോൾ.

whatsapp-image-2026-06-11-at-7.28.48-pm

നെക് സോൺ ഹൈപർ മാർക്കറ്റ് തുറന്നു


പൂക്കോം: പാനൂർ റോഡിൽ നെക് സോൺ ഹൈപർ മാർക്കറ്റ് ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ റാഫി ഐച്ചസ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുൾപ്പടെ,. നിത്യജീവിതത്തിൽ സമൂഹത്തിന് ആവശ്യമായതെന്തും കുറഞ്ഞ വിലയിൽ ഒരു കുടക്കീഴിൽ ഒരുക്കി വെച്ച ഈ സ്ഥാപനം, പൂക്കോം പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് റാഫി ഐച്ചസ് പറഞ്ഞു.

കുത്തുപറമ്പ് എം എൽ എ . പി.കെ. പ്രവീൺ മുഖ്യാതിഥിയായിരുന്നു.

,തലശ്ശേരി റൂറൽ ബേങ്ക് പ്രസിഡണ്ട് കെ. ഹരീന്ദ്രൻ .

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോ യ ,നൗഫൽ ഫ്ലോറ, പാനൂർ നഗരസഭാ വൈ ചെയർമാൻ ടി.എം. ബാബുരാജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ നിഷിതാചന്ദ്രൻ .ഡോ.മുഹമ്മദ്,തുടങ്ങിയവർ സംബന്ധിച്ചു.


ചിത്രവിവരണം: റാഫി ഐച്ചസ് ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-06-11-at-7.29.36-pm

വിജിത്ത്കുമാർ നിര്യാതനായി.


കോടിയേരി : കല്ലിൽതാഴ  മാര്യാന്റവിട വിജിത്ത് കുമാർ (ജിത്തു) -47 , നിര്യാതനായി.

 പാറാലിൽ വ്യാപാരിയാണ്..ഭാര്യ: രജില മക്കൾ:ഫിദൽ, സാൻവി. അച്ഛൻ കുഞ്ഞിരാമൻ ,അമ്മ ഓമന.സഹോദരങ്ങൾ: മനോജ് കുമാർ,വിനോദ് കുമാർ

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 13.ന് ശനിയാഴ്ച നടക്കും.കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, വൈകിട്ട് 6.15ന് ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ

capture_1781189731

അംഗനവാടി ജീവനക്കാർക്ക് ശമ്പളമില്ല : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ നിവേദനം നൽകി 


മാഹി : നാലു മാസമായി വേതനം ലഭിക്കാത്ത അംഗൻവാടി ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ മാഹി അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി, മാഹി മേഖലയിൽ ഉള്ള ഒഴിവുകൾ നികത്തുക. പ്രൊമോഷൻ വേഗത്തിലേക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, നാലോളം അംഗനവാടികൾ പുതിയ സ്ഥലങ്ങളിലേക്കു മാറ്റുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നുംജനറൽ സെക്രട്ടറി കെ പ്രശോഭിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം ആവശ്യപ്പെട്ടു.

whatsapp-image-2026-06-11-at-7.28.02-pm

റെഡ് ക്രോസ് സൊസൈറ്റി അവാർഡ്

മാഹി സ്വദേശി പി.പി.റിയാസിന്


മാഹി:അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ ഏറ്റവും മികച്ച സന്നദ്ധ രക്തദാന പ്രവർത്തകനുള്ള അവാർഡിന് മാഹി സ്വദേശി പി.പി.റിയാസ് അർഹനായി. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ വിജയകരമായി സംഘടിപ്പിച്ച, മികച്ച മാനുഷിക സന്നദ്ധ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം. ​ലോക രക്തദാന ദിനമായ ജൂൺ 14 ന് രാവിലെ 10.30 ന് കണ്ണൂർ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.

സൗജന്യ അഭിനയ ശില്പശാല

സപ്തംബർ 01 ന് പള്ളൂരിൽ.


പള്ളൂർ: പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 ന്റെ ഭാഗമായി പള്ളൂരിലെ എസ്.ബി. എച്ച് അക്കാഡമിയും സബർമതി ട്രസ്റ്റും സംയുക്തമായി 5,6,7,8 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പള്ളൂർ ആലി ഇംഗ്ലിഷ് മീഡിയം ഹൈ സ്കൂളിൽ വച്ച് വിദ്യാമൈത്രി അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9446669970 എന്ന വാട്സാപ് നമ്പറിൽ 30.08.2024ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

whatsapp-image-2026-06-11-at-7.26.33-pm

കോൺഗ്രസ്സ് നേതാവ് എൻ.പി.ഭാസ്‌ക്കരനെ അനുസ്മരിച്ചു


ന്യൂമാഹി:ന്യൂമാഹി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന എൻ.പി. ഭാസ്‌ക്കരന്റെ പത്താംചരമവാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.സി.ജി.അരുൺ അധ്യക്ഷത വഹിച്ചു. സി.വി.രാജൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.കെ.അനീഷ് ബാബു, കവിയൂർ രാജേന്ദ്രൻ, എൻ.കെ.സജീഷ്, ഷാനു പുന്നോൽ സംസാരിച്ചു. പഞ്ചായത്ത് അംഗം എ.സി.രേഷ്മ, എം.കെ.പവിത്രൻ, കെ.ടി.കെ. അനിൽകുമാർ, ഒ.എം.എ.ഗഫൂർ, കെ.കെ.ഹാരിസ്, സി.ബാബു നേതൃത്വം നൽകി.


ചിത്രവിവരണം:എൻ.പി.ഭാസ്ക്കരന്റെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചന

mfk-share-newposter
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m