പത്രം വായിക്കാം. വാർത്ത കേൾക്കാം. നാട്ടു വർത്തമാനം പറയാം ; ചുടു ചായ മോന്തിക്കുടിക്കാം...

പത്രം വായിക്കാം. വാർത്ത കേൾക്കാം. നാട്ടു വർത്തമാനം പറയാം ; ചുടു ചായ മോന്തിക്കുടിക്കാം...
പത്രം വായിക്കാം. വാർത്ത കേൾക്കാം. നാട്ടു വർത്തമാനം പറയാം ; ചുടു ചായ മോന്തിക്കുടിക്കാം...
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 09, 09:27 PM
SAMUDRA
NISH
mannan
mn
e

കതിരൂർ: നാട്ടുനൻമയും, ഗ്രാമീണ ശാലീനതയും കൈവിടാൻ മടിച്ചു നിൽക്കുന്ന കതിരൂരിൽ , ഗതകാല പൈതൃക സ്മരണകളിലേക്ക് മടക്കയാത്ര നടത്താൻ ഇതാ ഒരു തനി നാടൻ ചായക്കട.. ടി ആന്റ് ടോക്ക് എന്ന പേര് മാത്രമേ നാടനല്ലാതുള്ളൂ. മറ്റെല്ലാത്തിനും തനി നാടൻ ഗന്ധവും രുചിയും.

ഇടവമാസത്തിന്റെ കുളിരിൽ ആവി പറക്കുന്ന ചായ കുടിച്ച്, ചൂടൻ പലഹാരങ്ങളുടെ

കലർപ്പില്ലാത്ത നാട്ടുരുചി ആസ്വദിച്ച് ഇനി നാട്ടുകാർക്കും സഞ്ചാരികൾ ക്കും സൗഹ്യദം പുതുക്കാനും, നാട്ടുവിശേഷങൾ കൈമാറാനും, ഒരു സങ്കേതം..

കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ പുതു സംരംഭമായ ടി ആൻഡ് ടോക്ക് ചായ പീടിക കതിരൂരിൽ പ്രവർത്തനം തുടങ്ങിയത് നാടിന് ഏറെ ആഹ്ലാദം പകർന്നു..(ചിത്രം: പ്രതീകാത്മകം )

mhn

കേരളത്തിന്റെ തനത് രുചിക്കൂട്ടുകളിൽ പ്രധാനപ്പെട്ടതും, ആരോഗ്യ കരവുമായ നാടൻ ഭക്ഷണ വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഈ മേഖലയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും വേണ്ടിയാണ് ബേങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡണ്ട് ശ്രീജിത്ത് പോയൻ പറഞ്ഞു.

ചക്കയുടെ ആറ് സ്വാദിഷ്ട ഉത്പന്നങ്ങൾ, കഞ്ഞിയും പുഴുക്കും ,മസാലദോശ ,നെയ്റോസ്റ്റ് തുടങ്ങി മറ്റ് ചില ലഘുവായ പലഹാരങ്ങളും ഇവിടെ ന ലഭ്യമാണ്. എല്ലാ ദിവസവും രാത്രി ഒൻപത് മണിവരെ പ്രവർത്തിക്കും. ടി ആൻഡ് ടോക്ക് ഔട്ട്ലെറ്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനാണ് തുറന്നത്.


ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു കതിരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പവിത്രൻ, സി വി ധനേഷ്,വികാസ് മാസ്റ്റർ,പി.അജിത്ത് സംസാരിച്ചു, ബേങ്ക് സെക്രട്ടറി രാജേഷ്ബാബു സ്വാഗതവും ഡയറക്ടർ എ വി ബീന നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു..

v

ക്ഷമിച്ച് ക്ഷമിച്ച് നാട്ടുകാർ ക്ഷമയുടെ നെല്ലിപ്പലകയിലെത്തി


ന്യൂ മാഹി:  മികച്ച നിലയിൽ താർ ചെയ്ത മങ്ങാട് റേഷൻ കട- രയരോത്തുങ്കണ്ടി- മിനാർ പള്ളി റോഡ് കീറി മുറിച്ചതിനാൽ റോഡാകെ കല്ലുകളിളകി ഉഴുത് മറിച്ചത് പോലെയായി.

ജലജീവൻ മിഷൻ .കുടിവെള്ളപൈപ്പുകളിട്ട് സ്ഥലം വിട്ടത് മൂലം

പ്രദേശത്തുകാരെയാകെ ദുരിതത്തിലാക്കി.

 റോഡുകളിൽ കൂടി ഇപ്പോൾ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.

പലവട്ടം പരാതിപ്പെട്ടിട്ടും 'ഇപ്പം ശരിയാക്കിത്തരാ , മെന്ന പരിഹാസ മറുപടിയാണ് ആവർത്തിക്കുന്നത്.

എന്തിനാണ് ജനങ്ങളുടെ ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതെന്ന് ജനങ്ങൾ ക്ഷുഭിതരായി ചോദിക്കുകയാണ്. പൈപ്പിടാൻ കുഴിയെടുത്തയിടങ്ങളിലെല്ലാം ഗർത്തങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. ഇരുചക്ര വാഹനയാത്രക്കാർ വീണു പരിക്കേൽക്കുന്നത് പതിവായി. പൈപ്പിൽകൂടി വെള്ളം വന്നില്ലെങ്കിലെന്താ, പൈപ്പിന്റെ മുകളിൽകൂടി വെള്ളം ഒഴുകി പോകുന്നത് തന്നെ ഭാഗ്യമല്ലേ എന്നാണ് അധികൃതരുടെ മനോഭാവം. ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമാണ് ഈ പദ്ധതിയെക്കൊണ്ടുണ്ടായ ഗുണം. രണ്ടുവർഷമായി പൈപ്പിടാൻ കുഴിയെടുത്തിട്ട്. പറഞ്ഞ വാക്ക് പാലിക്കാൻ ഉദ്യോഗസ്ഥസമൂഹത്തിനോ,കോൺട്രാക്‌ടർമാർക്കോ സാധിച്ചിട്ടില്ല. ഗ്രാമീണ റോഡുകളുടെ വലതുവശം ഒരാൾക്കും ഇടതുവശം മറ്റൊരാൾക്കും കരാർ കൊടുത്തിട്ടുമാണ് പ്രവൃത്തി നടത്തിയത്. ഇടതുവശത്തെ കോൺട്രക്‌ടാർമാരെ കാണുമ്പോൾ മറുവശത്ത് മറ്റൊരാളാണ് കോൺട്രാക്ടർമാരാണെന്നാണ് മറുപടി. ഏറ്റവുമൊടുവിൽ മെയ് 26 നകം കുഴികൾ റീ സ്‌റ്റോർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറുപടി. 

 നാട്ടുകാർക്ക് ഒരുപാട് ഗുണകരമാണെന്ന് പറഞ്ഞ് നടപ്പിലാക്കിയ പദ്ധതി ജനദ്രോഹപരിപാടിയായി മാറുന്ന അവസ്ഥയാണുള്ളത്.

അവശേഷിക്കുന്ന റോഡ് ഒലിച്ചു പോകാതിരിക്കാൻ കല്ലുകൊണ്ട് . തടയണ കെട്ടിയിരിക്കുകയാണ്..

 .


ചിത്രവിവരണം: തകർന്ന് കിടക്കുന്ന റോഡ്

cvb

മാഹിയിൽ ഡ്രൈവിംഗ് ലൈസൻസും ആർസിയും: മൊബൈൽ നമ്പർ അപ്ഡേറ്റ് നിർബന്ധം


മാഹി: ഡ്രൈവിംഗ് ലൈസൻസ് , വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ നിലവിലുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പരിവാഹൻ പോർട്ടൽ മുഖേന ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സംബന്ധമായ വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന സാഹചര്യത്തിലാണ് നിർദേശം.

ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഒ.ടി.പി. അറിയിപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനും നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ രേഖകളുമായി ബന്ധിപ്പിച്ചിരിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.

മൊബൈൽ നമ്പർ പുതുക്കുന്നതിനോ പരിശോധിക്കുന്നതിനോ ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. പരിവാഹൻ പോർട്ടൽ വഴി തന്നെ ഓൺലൈനായി നടപടികൾ പൂർത്തിയാക്കാനാകും. അതിനാൽ എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഉടമകളും വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പറുകൾ പരിശോധിച്ച് ആവശ്യമായ അപ്ഡേഷൻ ഉടൻ നടത്തണമെന്ന് ട്രാൻസ്പോർട്ട് യൂണിറ്റ്, മാഹി അധികൃതർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ മാഹി ട്രാൻസ്പോർട്ട് യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്.

വയോജന ചൂഷണ വിരുദ്ധ ദിനം: വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ


മാഹി: ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പള്ളൂരിലെ ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സബർമതി ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജൂൺ 15-ന് ആചരിക്കുന്ന ദിനത്തിന്റെ ഭാഗമായി ജൂൺ 14-ന് "ബോധവത്കരണത്തിനപ്പുറം വയോജന ചൂഷണം തടയുന്നത് ഫലപ്രദമാക്കുക" എന്ന പ്രമേയത്തെ ആസ്പദമാക്കി മത്സരങ്ങൾ നടക്കും. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ചിത്രരചന, എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് ക്വിസ് മത്സരം, പ്ലസ് വൺ, പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്ക് സ്ലോഗൺ രചന എന്നിവയാണ് മത്സര ഇനങ്ങൾ.

പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ ജൂൺ 12 വൈകിട്ട് അഞ്ചിന് മുൻപായി പേര്, ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നിവ 9447300389 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരുടെ മൊബൈൽ നമ്പറിലേക്ക് മത്സരവിഷയം ജൂൺ 15 രാവിലെ 9.30-ന് അയച്ചുനൽകും.

ചിത്രരചനാ മത്സരത്തിന്റെ എൻട്രികൾ ഉച്ചയ്ക്ക് 12-നകം സമർപ്പിക്കണം. ക്വിസ് മത്സരം രാവിലെ 9.30 മുതൽ 10 വരെ ഓൺലൈനായി നടക്കും. സ്ലോഗൺ മത്സരത്തിൽ പങ്കെടുക്കുന്നവർ തയ്യാറാക്കിയ അഞ്ച് സ്ലോഗണുകൾ രാവിലെ 11-നകം അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാമെന്ന് സബർമതി ട്രസ്റ്റ് ചെയർമാൻ അറിയിച്ചു

എൻ.എച്ച്.എം. ജീവനക്കാരുടെയും ആശാവർക്കർമാരുടെയും കുടിശ്ശിക

ശമ്പളം ഉടൻ വിതരണം ചെയ്യും


മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ദേശീയ ആരോഗ്യ ദൗത്യ (എൻ.എച്ച്.എം.) ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും രണ്ട് മാസമായി മുടങ്ങി കിടന്ന ശമ്പളം രണ്ട് ദിവസത്തിനകം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

പുതുച്ചേരി ഗവൺമെന്റ് എംപ്ലോയീസ് സംഘ് ലെഫ്റ്റനന്റ് ഗവർണറോടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മിഷൻ ഡയറക്ടറോടും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.

ശമ്പള വിതരണം വൈകിയതുമൂലം ജീവനക്കാരും ആശാ വർക്കർമാരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സംഘടന വിഷയത്തിൽ ഇടപെട്ടത്.

പുതുച്ചേരിയിൽ മൂന്ന് പുതിയ മന്ത്രിമാർക്ക് നിയമനം


പുതുച്ചേരി: മുഖ്യമന്ത്രി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പി. രാജവേലു, വി. പി. ശിവകൊളുന്ദു, ജി. എൻ. എസ്. രാജശേഖരൻ എന്നിവരെ പുതുച്ചേരി മന്ത്രിസഭയിലെ മന്ത്രിമാരായി രാഷ്ട്രപതി നിയമിച്ചു.

ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതുതായി നിയമിതരായ മന്ത്രിമാർ ഉടൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ നിയമനങ്ങൾ. വകുപ്പുകളുടെ ചുമതല സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

whatsapp-image-2026-06-09-at-8.16.10-pm

വി.പി.എൽ.പി അങ്കണവാടി റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിച്ചു.


ചൊക്ലി . ചൊക്ലി ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയുടെ ഭാഗമായി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച വി.പി.എൽ.പി അങ്കണവാടി റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രദീപ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജീൻസി കെ.പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.മോഹനൻ, ആശംസയർപ്പിച്ചു സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ AT K സജീവൻ നന്ദി അറിയിച്ച് സംസാരിച്ചു.

capture_1781021645

ബാലൻ നായർ നിര്യാതനായി.

പള്ളൂർ: കീഴൽ ചെറുകുനിയിൽ ചാപ്പൻ നായരുടെയും ലക്ഷിഅമ്മയുടെയും മകൻ ബാലൻ നായർ (90) ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം സൃഷ്ടിയിൽ നിര്യാതനായി.

 ഭാര്യ - നാരായണിയമ്മ (ആവള). 

മകൾ- സുഭാഷിണി (അധ്യാപിക, സെൻറ് പാട്രിക്സ് ഹയർ സെക്കണ്ടറി സ്കൂൾ , പുതുച്ചേരി). 

മരുമകൻ- ഒ പി ബാലരാമൻ (റിട്ടയേർഡ് എസ് ഐ, പുതുച്ചേരി). 

സഹോദരങ്ങൾ - തങ്കമാളുടീച്ചർ(കീഴൽ), പരേതരായ നാരായണിയമ്മ, അമ്മാളുഅമ്മ, നാരായണൻ നായർ(റിട്ടയേർഡ് കേപ്റ്റൻ), ജാനുഅമ്മ. 

സംസ്കാരം നാളെ(10.6.26) ഉച്ചക്ക് 12 മണിക്ക്

മാഹി വാതക ശ്മശാനത്തിൽ.

vvvvvvvvvvvv

മാഹിയിലും വയോജന

സൗഹൃദ നയങ്ങൾ അനിവാര്യം


പ്രതികരണം:– ആച്യുത് എസ്. നാരായണൻ


 കേരളത്തിന്റെ മാതൃകയും ജപ്പാന്റെ അനുഭവപാഠങ്ങളും

കേരളത്തിനുള്ളിൽ ഭൗമശാസ്ത്രപരമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് മാഹി. ഭരണപരമായി പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണെങ്കിലുംമാഹിയിലും വയോജന സൗഹൃദ നയങ്ങൾ അനിവാര്യം: കേരളത്തിന്റെ മാതൃകയും ജപ്പാന്റെ അനുഭവപാഠങ്ങളും


കേരളത്തിനുള്ളിൽ ഭൗമശാസ്ത്രപരമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് മാഹി. ഭരണപരമായി പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണെങ്കിലും ഭാഷയിലും സംസ്കാരത്തിലും ജീവിതരീതിയിലും ആരോഗ്യപരിപാലനത്തിലും സാമൂഹിക സാഹചര്യങ്ങളിലും മാഹി കേരളവുമായി അഭേദ്യമായ ബന്ധമാണ് പുലർത്തുന്നത്. ഒരു സാധാരണ മലയാളിയുടെ ജീവിതാനുഭവങ്ങളിൽ നിന്ന് മാഹിക്കാരന്റെ ജീവിതം വ്യത്യസ്തമാകുന്നത് ഭരണപരമായ അതിർത്തികളിൽ മാത്രമാണ്.


ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്നാണ് ജനസംഖ്യയുടെ വാർദ്ധക്യം. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർധിക്കുകയും ചെയ്തതോടെ വയോജനങ്ങളുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. ഈ യാഥാർത്ഥ്യം മുൻകൂട്ടി കണ്ട് കേരളം വയോജനക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും നയങ്ങളും നടപ്പിലാക്കുകയാണ്. വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുക, ആരോഗ്യപരിരക്ഷ ശക്തിപ്പെടുത്തുക, ഏകാന്തത കുറയ്ക്കുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ നടപടികൾ മുന്നോട്ട് പോകുന്നത്.


കേരളത്തിൽ സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ മാഹിയിലും പ്രതിഫലിക്കുമെന്നത് ഉറപ്പാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവജനങ്ങൾ പുറംനാടുകളിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഭാവിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ എണ്ണം വർധിക്കാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷ, മാനസികാരോഗ്യ പിന്തുണ, ഹോം കെയർ സേവനങ്ങൾ, ദിനപരിചരണ കേന്ദ്രങ്ങൾ, വയോജന സൗഹൃദ പൊതുസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ദീർഘകാല നയങ്ങൾ മാഹിയിലും രൂപപ്പെടുത്തേണ്ടതുണ്ട്.


ഈ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും പ്രായമായ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാന്റെ അനുഭവങ്ങൾ കേരളത്തിൽ മോഡൽ ആവുന്നു. വയോജന ജനസംഖ്യയുടെ വർധനയെ ഒരു പ്രതിസന്ധിയായി മാത്രം കാണാതെ അതിനനുസരിച്ചുള്ള സാമൂഹികവും സാങ്കേതികവുമായ പരിഹാരങ്ങൾ വികസിപ്പിച്ചെടുത്ത രാജ്യമാണ് ജപ്പാൻ. വയോജന സൗഹൃദ നഗരാസൂത്രണം, വീട്ടിലെത്തുന്ന ആരോഗ്യ സേവനങ്ങൾ, ദീർഘകാല പരിചരണ സംവിധാനങ്ങൾ, സജീവ സാമൂഹിക ഇടപെടലുകൾ, സാങ്കേതിക സഹായങ്ങൾ എന്നിവയിലൂടെ മുതിർന്ന പൗരന്മാർക്ക് കൂടുതൽ സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കാൻ ജപ്പാന് സാധിച്ചിട്ടുണ്ട്.


മാഹിയും ഈ മാതൃക ഉൾക്കൊള്ളേണ്ടതുണ്ട്. കേരളത്തിന്റെ വയോജന നയങ്ങളും ജപ്പാന്റെ വിജയകരമായ മാതൃകകളും പഠിച്ച് മാഹിയുടെ സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പ്, സാമൂഹ്യ ക്ഷേമ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ, വനിതാ-ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തിച്ച് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ രൂപപ്പെടുത്തണം.


വയോജനാരോഗ്യ ക്ലിനിക്കുകൾ, വീട്ടിലെത്തുന്ന ചികിത്സാ സേവനങ്ങൾ, ദിനപരിചരണ കേന്ദ്രങ്ങൾ, മാനസികാരോഗ്യ പിന്തുണ, ഡിജിറ്റൽ സാക്ഷരതാ പദ്ധതികൾ, ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സഹായ സംവിധാനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. ഭാവിയിൽ ഉയർന്നുവരുന്ന സാമൂഹിക ആവശ്യങ്ങളെ നേരിടാൻ ഇന്നുതന്നെ തയ്യാറെടുക്കുകയാണ് ഉത്തരവാദിത്തപരമായ ഭരണത്തിന്റെ അടയാളം.


റോഡുകളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രം വികസനത്തിന്റെ മാനദണ്ഡമല്ല. സമൂഹത്തിലെ ഏറ്റവും പരിചരണവും കരുതലും അർഹിക്കുന്ന വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതും വികസനത്തിന്റെ പ്രധാന സൂചകമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ അനുഭവങ്ങളും ജപ്പാന്റെ വിജയപാഠങ്ങളും ഉൾക്കൊണ്ട് മാഹിയെ ഒരു മാതൃകാ വയോജന സൗഹൃദ മേഖലയാക്കി മാറ്റുന്നതിനുള്ള ചർച്ചകളും നടപടികളും ആരംഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ഈ ചെറിയ പ്രദേശം എന്നും രാജ്യത്തെ പദ്ധതികൾക്ക് ആദ്യ മോഡൽ ആയിട്ടുണ്ട് ഈ കാര്യത്തിലും അത് തുടരണം (ചിത്രം: പ്രതീകാത്മകം )


mannan-anjali-advt
manna-rond-bottil-with-anjali
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m