ആദ്ധ്യാത്മികതയും, ഭൗതികതയും ഉൾച്ചേർന്ന വിദ്യാഭ്യാസം അനിവാര്യം: റാഫി ഐച്ചസ്

ആദ്ധ്യാത്മികതയും, ഭൗതികതയും ഉൾച്ചേർന്ന വിദ്യാഭ്യാസം അനിവാര്യം: റാഫി ഐച്ചസ്
ആദ്ധ്യാത്മികതയും, ഭൗതികതയും ഉൾച്ചേർന്ന വിദ്യാഭ്യാസം അനിവാര്യം: റാഫി ഐച്ചസ്
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 08, 10:54 PM
SAMUDRA
NISH
mannan
mn
e

മാഹി: ഇസ്ളാമിക ചിന്തയുടെ അടിത്തറയും, ശാസ്ത്രീയ വീക്ഷണത്തിന്റെ മേൽക്കൂരയുമാണ് ആധുനിക കാലത്ത് അഭികാമ്യമെന്ന് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ റാഫി ഐച്ചസ് അഭിപ്രായപ്പെട്ടു. അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാവണം. ഇതിന് മദ്രസാ പഠനം അനിവാര്യമാണ്.

മങ്ങാട് അൽ ബിർ" പ്രീ പ്രൈമറി സ്കൂളിൽ പ്ലേ ക്ളാസ് റൂമിന്റെ .ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു റാഫി ഐച്ചസ്

മങ്ങാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുത്തു ബിയ്യമദ്രസയിൽ

 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ നടത്തപ്പെടുന്ന "അൽ ബിർ" പ്രീ പ്രൈമറി സ്കൂൾ പാണക്കാട് സയ്യിദ് മുക്താറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  മഹല്ല് പ്രസിഡണ്ട്

 കെ പി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷുക്കൂർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി 

 

whatsapp-image-2026-06-08-at-9.46.41-pm

സഫ്‌വാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി . മഹല്ല് ഖത്തീബ് ,സാലിംസഅദി സദർ മുഅല്ലിം ജമാൽ മദനി. മഹല്ല്ട്രഷറർ താജുദ്ദീൻ ഹാജി, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ടി.ഇബ്രാഹിംകുട്ടി,  ചുണ്ടതറമ്മൽ അസീസ്. അഷറഫ് തയ്യൂള്ളതിൽ കെ പി ശിഹാബ് . കെ പി അബ്ദുറഹ്മാൻ മാസ്റ്റർ, സാദിക്ക് ടി എസ് ഷബീർ ,. പി. പി റമീസ്, പാറമ്മൽ ഫസൽ കുനിയിൽ റഷീദ് സംസാരിച്ചു.


 റഷീദ് കുനിയിൽ സ്വാഗതവും, കെ പി സിദ്ധീഖ് നന്ദിയും പറഞ്ഞു .

ചിത്രവിവരണം: റാഫി ഐച്ചസ് പ്ലേ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്യുന്നു



whatsapp-image-2026-06-08-at-9.48.01-pm

ജഗന്നാഥ ക്ഷേത്രത്തിൽ

ഇളനീർ അഭിഷേകം


തലശ്ശേരി:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരഭിഷേകം നടന്നു. തലശ്ശേരിയിലും പരിസരങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിന് മഠങ്ങളിൽനിന്നും, സങ്കേതങ്ങളിൽ നിന്നുമായി വ്രതമെടുത്ത്വന്ന ചെറു ഭക്തസംഘങ്ങൾ എത്തിച്ച ആയിരക്കണക്കായ ഇളനീരുകളാണ് അഭിഷേകം ചെയ്യപ്പെട്ടത്. അഭിഷേകത്തിന് മുന്നോടിയായി പ്രത്യേക ശീവേലി എഴുന്നള്ളത്തും, വിശേഷാൽ പൂജകളും നടന്നു.

whatsapp-image-2026-06-08-at-9.48.02-pm

മേൽശാന്തി സജേഷ് കട്ടപ്പന , വിനു ശാന്തി, രഹിൻ ശാന്തി, എന്നിവർ കാർമ്മികത്വം വഹിച്ചു. ഇന്നലെ രാത്രി 9.40 നാണ് ഇളനീരഭിഷേകം നടന്നത്. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യനും ഡയറക്ടർമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

whatsapp-image-2026-06-08-at-9.48.48-pm

പി. വിനോദ് മാഹി ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡണ്ട്

മാഹി : മാഹി ശ്രീകൃഷ്ണ ഭജന സമിതിയുടെ പ്രസിഡണ്ടായി പി.പി. വിനോദിനെ വീണ്ടും തെരഞ്ഞെടുത്തു.                           മാഹി ശ്രീകൃഷ്ണ ഭജന സമിതി ഭരണ സമിതിയിലേക്കുള്ള 2026-29 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ വരണാധികാരി കെ അജിത് കുമാറിൻ്റെ. മേൽനോട്ടത്തിലാണ് നടന്നത്.

മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡണ്ടുമാർ പി. വേണുഗോപാൽ , ഇ. ടി.കെ.പ്രഭാകരൻ .ജനറൽ സെക്രറി .കെ എം രവീന്ദ്രൻ , സെക്രട്ടറിമാർ കെ. ചിതാനന്ദൻ , പി. കെ.രഞ്ജൻ . ഖജാൻജി അഡ്വ. പി.പി. രാധകൃഷ്ണൻ. ഇരുപത്തി അഞ്ച് അംഗ ഭരണസമിതിയെ ഐക്യ കണ്‌ഠേനയാണ് തെരഞ്ഞെടുത്തത്.

മാഹിയിലും ഇന്ന്അവധി

മാഹി: കനത്ത മഴയെത്തുടർന്ന് ഇന്ന് മാഹിയിലെ വിദ്യാലയങ്ങൾക്കും,കലാശാലകൾക്കും പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

whatsapp-image-2026-06-08-at-9.49.00-pm

കണ്ണിനുത്സവമായി

കടവ് ചിത്രപ്രദർശനം

കതിരൂർ: ചിത്രകലാ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗ്യാലറിയിൽ ചിത്രപ്രദർശനം ആരംഭിച്ചു.

നേരത്തെ ജില്ലയിലെ അറുപതിലധികം ചിത്രകൃത്തുക്കൾ തലശ്ശേരി കാളിയിൽ ബോട്ട് ജെട്ടിയിൽ നടത്തിയ 'കടവ്' ചിത്രകലാ ക്യാമ്പിൽ രൂപപ്പെടുത്തിയ ചിത്രങ്ങളുടെ പ്രദർശനമാണ്

കതിരൂരിൽ നടക്കുന്നത്.

കലാകൃത്തുക്കളുടെ ക്ഷേമം മുൻനിർത്തി ചിത്രവില്പനയും ലക്ഷ്യം വെയ്ക്കുന്നു.

എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ കെ.ടി.ബാബുരാജ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.

വിനീഷ് മുദ്രികയുടെ ചിത്രം എം.കെ.രാജുവിന് നല്കി ആദ്യ ചിത്രവില്പന നടത്തി.

പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രമോദ് അടുത്തില അധ്യക്ഷത വഹിച്ചു.

കെ.എം.ശിവകൃഷ്ണൻ, പ്രദീപ് ചൊക്ലി, ശശികുമാർ കതിരൂർ, സുശാന്ത്കൊല്ലറയ്ക്കൽ,കെ.കെ കുമാരൻ മാസ്റ്റർ, സംസാരിച്ചു.

'കടവ്' കോർഡിനേറ്റർ കെ.പി.പ്രമോദ് സ്വാഗതവും

നിഷ ഭാസ്‌കർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കെ.ടി. ബാബുരാജ് ഉദ്ഘാടന ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്നു

whatsapp-image-2026-06-08-at-9.49.14-pm

ജയപ്രകാശ് അനുസ്മരണം നടത്തി

മാഹി കൗൺസിൽ ഓഫ് സർവ്വീസ് അസോസിയേഷൻ മുൻ പ്രസിഡണ്ടും ഗവ.ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ നേതാവുമായിരുന്ന കെ.ജയപ്രകാശിന്റെ 18ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മാഹി കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.എസ്.ഒ ചെയർമാൻ കെ.ഹരിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.പവിത്രൻ, എൻ.മോഹനൻ, കെ.വി.ഹരീന്ദ്രൻ, കെ.ദാമോധരൻ, സീസൺ, സുരേന്ദ്രൻ സംസാരിച്ചു.

capture_1780939641

ലോക പരിസ്ഥിതി ദിനത്തിൽ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീ സുരേശ്വരാനന്ദ സ്വാമികൾ ( ശിവഗിരി മഠം) വൃക്ഷ തൈനട്ടു

capture_1780939729

സ്വച്ഛ് എവം ഹരിത് വിദ്യാലയ റേറ്റിംഗ് (2025–26) സംസ്ഥാനതല അംഗീകാരം

ജലസംരക്ഷണം, ശുചിത്വം, വ്യക്തിശുചിത്വം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഹരിതഭാവിക്കായി ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൽ പബ്ലിക് സ്കൂൾ, ചാലക്കരയ്ക്ക് സ്വച്ഛ് എവം ഹരിത് വിദ്യാലയ റേറ്റിംഗ് (2025–26) പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല അംഗീകാരം ലഭിച്ചു 

92.00% എന്ന ശ്രദ്ധേയമായ മൊത്തം സ്കോറും 5-സ്റ്റാർ റേറ്റിംഗും നേടി, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ ദർശനത്തിന് അനുസൃതമായി പരിസ്ഥിതി സംരക്ഷണത്തോടുള്ള അസാധാരണമായ പ്രതിബദ്ധത സ്കൂൾ പ്രകടിപ്പിച്ചിരിക്കുന്നു.

മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ കരിയർ ഗൈഡൻസ് ഡെസ്കും പരാജിതർക്ക് സൗജന്യ പരിശീലനവും


മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും, ഉന്നത വിദ്യാഭ്യാസം, വിവിധ കോഴ്‌സുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച സൗജന്യമാർഗനിർദേശവും കൗൺസിലിംഗും ലഭ്യമാണെന്നും കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ അറിയിച്ചു.

കൂടാതെ, ഈ വർഷത്തെ പൊതുപരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അടുത്ത പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നതിനായി സൗജന്യ പരിശീലനവും അക്കാദമിക് പിന്തുണയും കോളേജിന്റെനേതൃത്വത്തിൽഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m