മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച 'ആസ്പയർ എക്സലൻസ് അവാർഡ്' ചടങ്ങ് മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു.
പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ മയ്യഴിയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മി ദേവി, പ്രിയദർശിനി പ്രസിഡണ്ട് അലി അക്ബർ ഹാഷിം, ജവഹർ ബാൽ മഞ്ച് ദേശീയ പ്രസിഡണ്ട് എസ്. ഇഷാനി, കോളേജ് ഡയറക്ടർ ടി.എം. സുധാകരൻ, സന്ദീവ് കെ.വി., രജീഷ് ടി.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കരിയർ ഗൈഡൻസ് ഡെസ്കും സൗജന്യ പരിശീലനവും
മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക കരിയർ ഗൈഡൻസ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്ന് കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ അറിയിച്ചു. ഉന്നത വിദ്യാഭ്യാസം, വിവിധ കോഴ്‌സുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച സൗജന്യ മാർഗനിർദേശവും കൗൺസിലിംഗും ഇവിടെ ലഭ്യമാണ്.
കൂടാതെ, ഈ വർഷത്തെ പൊതുപരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അടുത്ത പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നതിനായി സൗജന്യ പരിശീലനവും അക്കാദമിക് പിന്തുണയും കോളേജിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും, അതോടൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും മികച്ച ഭാവി രൂപപ്പെടുത്തുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















