വിദ്യാഭ്യാസ മേഖലയിൽ മയ്യഴി മാതൃക: ടി. അശോക് കുമാർ എം എൽ എ

വിദ്യാഭ്യാസ മേഖലയിൽ മയ്യഴി മാതൃക: ടി. അശോക് കുമാർ എം എൽ എ
വിദ്യാഭ്യാസ മേഖലയിൽ മയ്യഴി മാതൃക: ടി. അശോക് കുമാർ എം എൽ എ
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 07, 11:30 PM
SAMUDRA
NISH
mannan
mn
e

മാഹി . സമർപ്പിത മനസ്ക്കരായഅദ്ധ്യാപകരും, ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളുമാണ് മയ്യഴി വിദ്യാഭ്യാസ മേഖലയുടെഔന്നത്യത്തിന് കാരണമെന്ന് അഡ്വ.ടി.അശോക് കുമാർ എം എൽ എ പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മടിച്ചു നിൽക്കുന്ന വിഷയങ്ങളിൽ പോലും ഫലപ്രദമായി ഇടപെടാൻ ജനശബ്ദത്തിന് കഴിയുന്നുണ്ടെന്നും, അക്ഷരാർത്ഥത്തിൽ ഈ സംഘടന ജനങ്ങളുടെ ശബ്ദമാണെന്നും എം എൽ എ അഭിപ്രായപ്പെട്ടു

.ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും,

capture_1780854692

സി.ബി.എസ്.ഇ.പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരേയും ആദരിക്കാനുളള ചടങ്ങ് ശ്രീനാരായണ ബി.എഡ്. കോളജിൽ ഉദ്ഘാടനം ചെയ്ത് സംഹാരിക്കുകയായിരുന്നു എം.എൽ എ .

സ്വർണ്ണ മെഡൽ ജേതാക്കളായ ആറോൺ ടെനിസൺ. ഷദ സൈനബ് സഹീർ എന്നിവർക്ക് എം എൽഎ സുവർണ്ണ ഫലകം സമ്മാനിച്ചു. വിദ്യാഭ്യാസമേലദ്ധ്യക്ഷ എം എം. തനൂജ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.

 ശ്രേഷ്ഠാദര ചടങ്ങിൽ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ മുഖ്യഭാഷണം നടത്തി. കോ-ഓർഡിനേറ്റർ ടി.എം.സുധാകരൻ മയ്യഴിയുടെ പുതിയജനപ്രതിനിധിക്ക് ആദരവ് സമർപ്പിച്ചു.

ഇ.കെ. റഫീഖ് സ്വാഗതവും, ടി.എം. സുധാകരൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ ശ്രേഷ്ഠാദര ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

capture_1780854829

മയ്യഴി വിദ്യാഭ്യാസ ഹബ്ബായി മാറി

: ഇ. വത്സരാജ്

 മാഹി : മാഹി ഒരു വിദ്യാഭ്യാസ ഹബ് ആയി മാറിയെന്നും ,

.മാഹിയിലെ കുട്ടികൾക്ക് പഠിക്കാനുള

എല്ലാ അവസരവും ഇപ്പോൾ മാഹിയിൽ തന്നെ ഉണ്ടെന്നും,

കുട്ടികൾ എന്താവണം, എന്ത് പഠിക്കണം എന്നുള്ളത് അവർ തീരുമാനിക്കണമെന്നും

മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്.

മാഹി കോ-ഓപ്പറേറ്റീവ് കോളേജും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന ആസ്പയർ എക്സലൻസ് അവാർഡ് - 2026

അവാർഡ് ദാനംമാഹി പള്ളൂർ കോ ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..

പ്ലസ് ടു കേരള / സി.ബി എസ് .ഇ പരീക്ഷയിൽ വിജയികളായ മാഹിയിലെയും സമീപ പ്രദേശത്തെയും വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളെയും പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

 പ്രസിഡന്റ്‌ സജിത്ത് നാരായണൻ അധ്യക്ഷത വഹിച്ചു.

പ്രിയദർശിനി യുവ കേന്ദ്ര ചെയർമാൻ സത്യൻ കേളോത് മുഖ്യ ഭാഷണം നടത്തി.

പ്രിയദർശിനി യുവ കേന്ദ്ര പ്രസിഡന്റ്‌ അലി അക്ബർ ഹാഷിം, ഡയറക്ടർ ടി. എം സുധാകരൻ,

പ്രിയദർശിനി യുവ കേന്ദ്ര ജനറൽ സെക്രട്ടറികെ.വി. സന്ദിവ് 

 സംസാരിച്ചു.

പ്രിൻസിപ്പൽ ലക്ഷ്മി ദേവി സി. ജി സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് സ്റ്റാഫ് സെക്രട്ടറി ടി.വി.രജീഷ് .നന്ദി രേഖപ്പെടുത്തി.


ചിത്ര വിവരണം: ഇ.വത്സരാജ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നു

capture_1780854925

കുമ്മായ മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു


മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാര വിതരണം മയ്യഴി റിറ്റ്സ് അവന്യൂ ഹാളിൽ നടന്നു.

മനുഷ്യനെ നവീകരിക്കുന്നത് നിരന്തരമായ പഠനമാണെന്നും ,വിദ്യാർത്ഥികൾ മാത്രമല്ല, അദ്ധ്യാപകരും നിരന്തരമായി പഠിച്ചു കൊണ്ടേയിരിക്കണമെന്നും എങ്കിൽ മാത്രമേ എല്ലാവരും സ്വയം നവീകരിക്കപ്പെടുകയുള്ളൂ എന്നും മയ്യഴിയുടെ കഥാകാരനായ എം.മുകുന്ദൻ ഉദ്ഘാടന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. 

ഇടശ്ശേരി കവിതകളിലൂടെ ആരംഭിച്ച് രവീന്ദ്രനാഥ ടാഗോറിലും ഉള്ളൂരിലും വള്ളത്തോളിലും വിവേകാനന്ദനിലും ഗാന്ധിജിയിലൂടെ വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് ഒരു മഴ പോലെ പെയ്തിറങ്ങിയ മനോഹരമായ കുമ്മായ മുകുന്ദൻ സ്മാരക ഭാഷണമായിരുന്നു കേരളാ സർക്കാരിന്റെ പ്രിൻസിപ്പാൽ സിക്രട്ടറി ആയിരുന്ന രാജു നാരായണ സാമി ഐ.എ.എസി ൻ്റെ പ്രഭാഷണം. പരോപകാരിയായ സമൂഹത്തെ വാർത്തെടുക്കലാണ് വിദ്യാഭ്യാസത്തിൻ്റെ മഹത്തായ ലക്ഷ്യമെന്നും " ധൈര്യത്തിലും സത്യസന്ധതയിലൂടെ യുമാണ് കരുത്തുള്ള നേതൃത്വമുണ്ടാകുന്നതെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് രാജു നാരായണ സാമി അഭിപ്രായപ്പെട്ടു അഡ്വ.ടി.അശോക് കുമാർ പ്രതിഭാ പുരസ്കാര ജേതാക്കളെ അനുമോദിച്ചു.

കോഴിക്കോട് അതിരൂപതാ വികാരി ജനറൽ റവ.മോൻസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിൽ , കുമ്മായ മുകുന്ദൻ്റെ മകനും ജീവകാരുണ്യ പ്രവർത്തകനും എച്ച്.എം. ഇൻറർനാഷണലിൻ്റെ ചെയർമാനുമായ ഹരീഷ് മുകുന്ദ്നും സംസാരിച്ചു

തുടർന്ന് മയ്യഴി വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് കുമ്മായ മുകുന്ദൻ പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്നു ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ക്ലബ്ബ് ജോ.സിക്രട്ടറി .ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.



ചിത്ര വിവരണം: നോവ ലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-06-07-at-9.01.59-pm

പൊന്ന്യം ഗുരുചരണാലയത്തിൽ നിന്നും എണ്ണയും ഇളനീരുമായി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് ഭക്തന്മാർ നീങ്ങുന്നു

whatsapp-image-2026-06-07-at-9.02.13-pm_1780855018

ജഗന്നാഥ സന്നിധിയിലേക്ക് ഇളനീർ കാവുകളുടെ പ്രവാഹം

തലശ്ശേരി: മഴ നനഞ്ഞ്, വ്രതാനുഷ്ഠാനങ്ങളോടെ, കാവുകളുമേന്തി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ വെപ്പ് നടന്നു. തലശ്ശേരിയിലും പരിസരങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിന് മഠങ്ങളിൽ നി ന്നും, സങ്കേതങ്ങളിൽ നിന്നുമായി-ആയിരക്കണക്കായ ഇളനീർ കാവുകളാണ്

whatsapp-image-2026-06-07-at-9.02.12-pm_1780855035

ക്ഷേത്രാങ്കണത്തിലെത്തിയത്. സന്ധ്യയോടു കൂടി തന്നെ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നുമായി കാവുമേന്തിയുള്ള ചെറുസംഘങ്ങൾ ജഗന്നാഥ സവിധത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇളനീർ വെപ്പിന് മുന്നോടിയായി പ്രത്യേക ശീവേലി എഴുന്നള്ളത്തും, വിശേഷാൽ പൂജകളും നടന്നു.


മേൽശാന്തി സജേഷ്, വിനു ശാന്തി, ശാന്തി, രഹിൻ ശാന്തി,എന്നിവർ കാർമ്മികത്വം വഹിച്ചു. ശ്രീജ്ഞാനോദയയോഗം പ്രസിഡന്റ് അഡ്വ.കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ: കെ.അജിത്കുമാർ, സി. ഗോപാലൻ, കണ്ട്യൻ ഗോപി, രാജീവൻ മാടപ്പീടിക, ടി.സി. ദിലീപ് നേതൃത്വം നൽകി. ഇന്ന് രാത്രി 9.40 ന് ഇളനീരഭിഷേകം നടക്കും.

capture_1780855108

ലഹരി വിരുദ്ധ ചിത്രരചന മത്സരം നടത്തി.


മാഹി: മാരക ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വരവർണ്ണ ങ്ങളിലൂടെ കൗമാര - ബാല്യങ്ങൾ ലഹരി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചു.

മലബാർ കേൻസർ സെന്റർ ആന്റി ടുബാക്കോ സെല്ലും, പള്ളൂർ വിനായക കലാക്ഷേത്രവും, വർണ്ണം ചിത്രരചന പരിശീലന കേന്ദ്രത്തിന്റേയും, സംയുക്താഭിമുഖ്യത്തിൽ പള്ളൂർ സ്കോളർഹൈസ്കൂളിൽ നടന്ന ചിത്രരചനാ മത്സരം കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. വിനായക കലാക്ഷേത്രം രക്ഷാധികാരി രാമകൃഷ്ണൻ കാണി അദ്ധ്യക്ഷത വഹിച്ചു. മലബാർ കേൻസർ സെന്ററിലെഡോ. ഫിൻസ് എം ഫിലിപ്പ് ലഹരി വിരുദ്ധ സന്ദേശം നൽകി. മാഹി ഫയർ ഓഫീസർ പി.രതീഷ് കുമാർ , പൊലീസ് എസ്.ഐ. സുനിൽ മുന്നങ്ങാടി , ബേബി മനോജ് സംസാരിച്ചു. ചിത്രകാരൻ വീരേന്ദ്രകുമാർ സ്വാഗതവും, പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-06-07-at-9.05.18-pm

ഹരിത സേനാംഗങ്ങളെ

ആദരിച്ചു


ന്യൂമാഹി:എം എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ എം പി ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ ശർമിള ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുപ്പതോളം ഹരിത സേനാംഗങ്ങളെ മൊമെൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ വില്ലേജ് എക്സ്ടെൻഷൻ ഓഫീസർ ശ്രീമതി ടി പി . ബിഷ , പിടി.എ. പ്രസിഡൻ്റ് ടി എം സൗജത്ത്, പി എം സുധീഷ്, കെ അനിഷ്, കെ കെ മുഫ്ത്തിൽ മുനീർ. എം കെ മുഹമ്മദലി , ടി വി നീനിയ സംസാരിച്ചു.


ചിത്രവിവരണം:ഹരിത സേനാംഗങ്ങളെ

ആദരിച്ചപ്പോൾ

capture_1780853065

നോവലിലൂടെ നാടക പ്രതിഭയെ പുനസൃഷ്ടിച്ച്

സന്തോഷ് ഇല്ലോളിൽ

:ചാലക്കര പുരുഷു


മൂന്ന് പതിറ്റാണ്ട് മുമ്പ് മൺ മറഞ്ഞ പ്രമുഖ നാടക രചയിതാവും, കവിയും, ചിത്രകാരനുമായ പപ്പൻ വള്ളിക്കാടിനെ മലയാളി മറന്നു തുടങ്ങിയതാണ്. പ്രഭാഷകനും, എഴുത്തുകാരനും, ചിന്തകനുമായ സന്തോഷ് ഇല്ലോളിൽ രചിച്ച പപ്പൻ വള്ളിക്കാട് അനുസ്മരണ സമ്മേളനം എന്ന നോവലിലൂടെ പപ്പൻ വള്ളിക്കാടിന്റെ സാഹിത്യ ജീവിതം കലാ കേരളത്തിനു മുമ്പാകെ പുനരവതരിപ്പിച്ചിരിക്കുകയാണ്. കലയോടുള്ള അഭിനിവേശം കാരണം കെ.എസ്.ആർ.ടി.സി യിലെ ജോലി പോലും ഉപേക്ഷിച്ച ഇദ്ദേഹം, രചനകളുടെ ഒരു പകർപ്പ് പോലും സ്വന്തം ശേഖരത്തിൽ സൂക്ഷിച്ചിരുന്നില്ല. പലർക്കും എഴുതി നൽകുന്ന സൃഷ്ടികൾക്ക് കണക്ക് പറയാറുമില്ല.

കേരള നാടകരംഗത്ത് 300

ഓളം വേദികളിലരങ്ങേറി റിക്കാർഡ് തീർത്ത

ആരാന്റെ ഹക്കിൽ ആയിരം കണ്ണ്, ആസ്വാദകർ ഹൃദയം കൊണ്ട് സ്വീകരിച്ച വന്ദേ മാതരം, കാട്ടു കടന്നൽ , ഉൾപ്പെടെയുള്ള എൺപതിലേറെ നാടകങ്ങൾ, കാളവണ്ടി, കറവറ്റ പശു, ചങ്ങലകൾക്കും വർഗ്ഗ ബോധം തുടങ്ങി ഒട്ടനവധി ഗാനങ്ങൾ, കവിതകൾ, നൂറ് കണക്കിന് ചിത്രങ്ങൾ, അനവധി കഥാ പ്രസംഗങ്ങൾ എല്ലാം ഇദ്ദേഹത്തിന്റേതായുണ്ട്. സംസ്ഥാന വോളി താരവും , മികച്ച മേക്കപ്പ് മാനും കൂടിയായിരുന്നു. വിവിധ ജില്ലകളിൽ നടത്തുന്ന കലാ പ്രയാണത്തിനിടയിൽ രചനകൾ പലതും പലരുടേയും കൈകളിലായി. 60 വർഷങ്ങൾ മുമ്പുള്ള കാലം തിന്നു തീർത്ത രചനകൾ തേടി സന്തോഷ് ഇല്ലോളിൽ നടത്തിയ മൂന്ന് വർഷത്തെ ഗവേഷണ പ്രവർത്തനങ്ങളിൽ പലതും കണ്ടെത്തുകയായിരുന്നു.. അഭിനേതാക്കളുമായും

മറ്റും നടത്തിയ കൂടി കാഴ്ചകളിലൂടെയാണ് നോവൽ പൂർത്തിയാക്കിയത്.

എൺപതോളം നാടങ്ങളും, ഇരുപതോളം കഥാ പ്രസംഗങ്ങളും , മുപ്പതോളം കവിതകളും, വള്ളിക്കാട്, ചെറുവാഞ്ചേരി എന്നീ ഗ്രാമങ്ങളുടെ സാംസ്കാരിക പശ്ചാത്തലവും നോവലിൽ കാണാം. പപ്പൻ വള്ളിക്കാട് എന്ന അതുല്യ കാലാകാരനെ കേരളം വീണ്ടും ചർച്ച ചെയ്യുന്ന സാഹചര്യം രൂപപ്പെടുത്താൻ സന്തോഷ് ഇല്ലോളിന് നോവലിലൂടെ കഴിഞ്ഞു.കേരളത്തിലെ നാടക രംഗത്തെ കുറിച്ച് ഗൗരവമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് മികച്ച പാഠപുസ്തകമാവും പപ്പൻ വള്ളിക്കാട് അനുസ്മരണ സമ്മേളനം എന്ന ഈ നോവൽ.

whatsapp-image-2026-06-07-at-9.20.06-pm-(1)

പരിസ്ഥിതി ദിനാചരണം


തലശ്ശേരി:പരിസ്ഥിതി ദിനം എ.ഐ കെ.എസ്. കിസാൻ സഭ കണ്ണൂർ ജില്ല തല ഉദ്ഘാടനം പിണറായി കിഴക്കും ഭാഗത്ത്ടി വി, അച്യുതൻ നായർ സ്മൃതികുടീരത്തിൽ ജില്ല സെക്രട്ടറി സി.പി. ഷൈജൻഓർമ്മമരം നട്ട് ഉദ്ഘാടനം ചെയ്തു കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം എൻ.വി.രമേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം എ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പിണറായി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മഹേഷ് കുമാർ മഠത്തിൽ, എം രമേശൻ പ്രസംഗിച്ചു.


ചിത്രവിവരണം: ജില്ല സെക്രട്ടറി സി.പി. ഷൈജൻഓർമ്മമരം നട്ട് ഉദ്ഘാടനം ചെയ്തു

whatsapp-image-2026-06-07-at-9.22.55-pm

യംഗ്സ്റ്റേർസ് തലശ്ശേരി, തഹ്‌സീൻ മുഹമ്മദിന് സ്നേഹാദരവ്  സംഘടിപ്പിച്ചു. 


തലശ്ശേരി: തലശ്ശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രഭാത വ്യായാമക്കാരുടെ കൂട്ടായ്മയായ യംഗ്സ്റ്റേർസ് തലശ്ശേരിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ കേരളത്തിൻ്റെ .അഭിമാനമായ ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീമിൽ ഇടം നേടിയ തഹ്‌സീൻ മുഹമ്മദിന് സ്നേഹാദരവ് സംഘടിപ്പിച്ചു. 

യംഗ്സ്റ്റേർസിൻ്റെ ജനറൽ ബോഡി യോഗത്തിൽ വീഡിയോ കോളിലൂടെ തഹ്സിൻ്റെ പിതാവ് തലശ്ശേരിക്കാരൻ ജംഷീദ് മുഹമ്മദ് അംഗങ്ങളുമായി സംസാരിക്കുകയും തഹ്‌സീന് നാട് നൽകുന്ന പിന്തുണക്ക് നന്ദിയും പറഞ്ഞു. 


പരിപാടിയിൽ വെച്ച് സ്റ്റേഡിയത്തിൽ ഫിറ്റ്നസ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്ന അബ്ദുൽ ജലീൽ പി ഒ, അബ്‌ദുൽ റാസിഖ് ബി സി എന്നിവരെ സൂര്യനാരായണൻ,

റിട്ട അസിസ്റ്റൻ്റ് കമാൻ്റൻ് അനിരുദ്ധൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. 


യംഗ്സ്റ്റേർസ് തലശ്ശേരിയുടെ പ്രസിഡൻ്റ് ഹംസ കേളോത്ത് അദ്ധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഖലീൽ കിടാരൻ, ദിനേശൻ സി വി, ഷബീർ കരിമ്പാനം, മുഹമ്മദ് നജീബ് കെ പി, അബ്ദുൽ റഷീദ് എം പി, സാഹിർ സ്റ്റാൻസ, അസ്ലം കാരിയത്ത്, നൗഫൽ പയേരി എന്നിവർ സംസാരിച്ചു. 

വൈസ് പ്രസിഡൻ്റ് മനോജ് കുമാർ എം സി സ്വാഗതവും ജോ സിക്രട്ടറി വികാസ് വി കെ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: തഹ്‌സീൻ മുഹമ്മദിന് സ്നേഹാദരവ്

പ്രതികരണം :സുജിത്ത് സി പെരിങ്ങാടി


സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശബള പരിഷ്കരണം നടത്തുന്നതിന് ശബള കമ്മീഷനെ നിയമിക്കുകയും ശനിയാഴ്ച അവധി നൽകുമെന്നും പറഞ്ഞ് വഞ്ചിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകാത്തതിന്റെ പ്രതിഫലനമാണ് തുടർ ഭരണം ലക്ഷ്യമിട്ട് മുന്നേറിയ കഴിഞ്ഞ സർക്കാറിന് സംഭവിച്ചത് പുതിയ സർക്കാർ ജീവനക്കാർ പ്രതീക്ഷിച്ചിരുന്ന ശബള പരിഷ്കരണം പ്രഖ്യാപിക്കുകയും തുടർന്നും ഭരണചക്രം നിയന്ത്രിക്കുന്ന സാർക്കറിന്റെ കാലാവധി അഞ്ച് വർഷമാണ് ഒരോ സർക്കാരും ശമ്പള പരിഷ്കരണം നടത്തിയും മന്ത്രിമാർക്കും എം എൽ എ മാർ ക്കും പ്രായപരിധിയില്ല ലോകാരോഗ്യ സംഘടന 18മുതൽ 65 വയസ് വരെ യൗവ്വനകാലമായി കണക്കാക്കുന്നത് പെൻഷൻ പ്രായം 60 എന്നത് സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ നിലവിൽ വരണം 2013 ന് ശേഷം സർവ്വീസിൽപ്രവേശിച്ചവർക്കും മറ്റ് സംസ്ഥാനങ്ങളിലും അംഗൻവാടി ജീവനക്കാർക്കും 60 ആണ് വിരമിക്കൽ പ്രായം 56 വയസ്സിൽ പെൻഷൻ പറ്റുന്നവർക്ക് മികച്ച സേവനം ചെയ്യാൻ കഴിയുന്ന സമയം വീട്ടിലിരിക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്ക് കൃത്യമായിവേദനം നൽകാതെ വേതനമാത്രംസമ്മാനിക്കുന്നത് സർക്കാറിന് ഭൂഷണമല്ല.


എസ്.എൻ.ഡി.പി അനുമോദിച്ചു


കതിരൂർ:എസ്.എൻ.ഡി പി . യോഗം വെണ്ടുട്ടായി ശാഖ പ്ലസ് ടു, എസ് എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവർക്കും എൽ എസ് എസ്. പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചുകേഷ് അവാർഡ് വിതരണവും നടത്തി. എസ്.എൻ.ഡി.പി. യോഗം തലശ്ശേരി യൂണിയൻ പ്രസിഡൻ്റ് ജിതേഷ് വിജയൻ ഉദ്ഘാടനം ചെയ്തു സി.മനോഹരൻ അധ്യക്ഷത വഹിച്ചു കെ.ടി. രതീശൻ , കെ. കുമാരൻ, പി.നാരായണൻ, കെ.ടി. വിജയൻ, കെ.ഹരി, ശിവാനി ശ്രീലേഷ് , എൻ പവിത്രൻ സംസാരിച്ചു

വിവാഹം ലളിതമാക്കി നവദമ്പതികൾ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് കൈത്താങ്ങായി


മാഹി : ചാലക്കര എം.എൽ.എ റോഡിൽ ചിത്തിരയിൽ അതുൽ ആതിര ദമ്പതികളാണ് വിവാഹം ലളിതമാക്കി നവദമ്പതികൾ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് കൈത്താങ്ങായത്. മാഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് ആണ് ദമ്പതികൾ സഹായം ചെയ്തത്. ദമ്പതികൾ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് രക്ഷാധികാരിയും മുൻ എം എൽ എ യും ആയ ഡോ: വി രാമചന്ദ്രൻ ഏറ്റുവാങ്ങി. പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലക്ച്ചറർ ജയപ്രഭയുടെയും റിട്ട. അധ്യാപകൻ ശശീന്ദ്രൻ്റെയും മകനാണ് അതുൽ. ഗവ. എൽ പി സ്കൂൾ അധ്യാപകൻ അർജുൻ എസ് സഹോദരനും.

whatsapp-image-2026-06-07-at-9.28.08-pm

വിശാലാക്ഷി നിര്യാതയായി

മാഹി: ഈസ്റ്റ് പള്ളൂർ മീത്തലെ അരിക്കളത്ത് പരേതനായ നാണു നായരുടെ ഭാര്യ വിശാലാക്ഷി (81) നിര്യാതയായി. മക്കൾ: ഭവാനി (ചെന്നൈ), സുകനൃ (ബാംഗ്ളൂർ), അനിൽ കുമാർ (മയ്യഴി നഗരസഭ), പ്രകാശൻ , മനോജ് (ക്യാപ്റ്റൻ,,മിലിറ്ററി. കൊൽക്കത്ത) നിഷ (മാഹി ദന്തൽ കോളേജ് ).

മരുമക്കൾ: ഹരിദാസൻ (കൂത്ത്പറമ്പ്)

ഗംഗാധരൻ (ഇരിങ്ങണ്ണൂർ).

വിനോദ് (നരിപ്പറ്റ.), അനീഷ, രജില, ഷെജില. സഹോദരങ്ങൾ: ശോഭ, ലെനി, പത്മിനി, പരേതനായ രാഘവൻ

സംസ്കാരം നാളെ (8/6/ 26 തിങ്കളാഴ്ച ) രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m