കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് “പോയിന്റ് ഓഫ് കോൾ” പദവി ലഭിക്കാൻ ഇടപെടണം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് “പോയിന്റ് ഓഫ് കോൾ” പദവി ലഭിക്കാൻ ഇടപെടണം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് “പോയിന്റ് ഓഫ് കോൾ” പദവി ലഭിക്കാൻ ഇടപെടണം
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 06, 08:34 PM
SAMUDRA
NISH
mannan
mn
e

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് 

“പോയിന്റ് ഓഫ് കോൾ” പദവി ലഭിക്കാൻ ഇടപെടണം 


മാഹി:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – മിഡിൽ ഈസ്റ്റ് കൺവീനറും .വിദേശകാര്യ നിരീക്ഷകനും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ, പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഉൾപ്പെടുത്തി കേരള മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു.


പുതിയ സർക്കാർ ഉൾക്കൊള്ളുന്ന വികസനം, സുതാര്യത, പുരോഗമനപരമായ ഭരണ സംവിധാനം എന്നിവയ്ക്ക് നേതൃത്വം നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു .

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യം നിവേദനത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. രാജ്യത്തെ ഏറ്റവും ആധുനിക വിമാനത്താവളങ്ങളിലൊന്നായിട്ടും വടക്കൻ കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് സേവനം നൽകുന്ന വിമാനത്താവളമായിട്ടും, ഡി.ജി.സി.എയുടെ “പോയിന്റ് ഓഫ് കോൾ” പദവിലഭിക്കാത്തതിനാൽ വിദേശവിമാനക്കമ്പനികൾക്ക് പ്രവർത്തനപരമായ നിയന്ത്രണങ്ങൾ തുടരുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ കഴിവുകൾ, തൊഴിൽ പരിചയം, വിദഗ്ധത എന്നിവ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടൽ രൂപീകരിക്കണമെന്നും. നിവേദനത്തിൽ നിർദേശിച്ചു. പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക്, പെയിന്റിംഗ്, മെയിന്റനൻസ്, എച്ച്‌വിഎസി സേവനങ്ങൾ, ഫസിലിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പി.പി.പി മാതൃകയിൽ ജില്ലാതല സർവീസ് സംരംഭങ്ങൾ ആരംഭിക്കാൻ ഈ പ്രതിഭാശേഷി പ്രയോജനപ്പെടുത്തണമെന്നും നിർദേശിച്ചു.

ലോക കേരള സഭയെ കൂടുതൽ പ്രൊഫഷണൽ, സുതാര്യവും നയപരവുമായ ആഗോള മലയാളി വേദിയായി പുനഃസംഘടിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ബിസിനസ്, സാങ്കേതികവിദ്യ, ആരോഗ്യരംഗം, അക്കാദമിക മേഖല, സംരംഭകത്വം, മാധ്യമം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ മെറിറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു.

ജിസിസി രാജ്യങ്ങളിലെല്ലാം പ്രത്യേക പ്രവാസി പരാതി പരിഹാര-സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും, നിയമ പ്രശ്നങ്ങൾ, രേഖാപരമായ കാര്യങ്ങൾ, അടിയന്തിരമായ മെഡിക്കൽ സഹായങ്ങൾ , പുനരധിവാസ സഹായം തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികളെ സഹായിക്കുന്നതിനായി നോർക്കാ കൺസൾട്ടന്റുമാരെ കർശനമായ മെറിറ്റ് അടിസ്ഥാനത്തിൽ നിയമിക്കണമെന്നും നിവേദനത്തിൽ ശുപാർശ ചെയ്തു.

ടൂറിസം, ആരോഗ്യരംഗം, സ്റ്റാർട്ടപ്പുകൾ, നവീകരണ ഊർജം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫാസ്റ്റ്-ട്രാക്ക് പ്രവാസി നിക്ഷേപ സൗകര്യ സംവിധാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വിദേശത്ത് വർഷങ്ങളോളം സേവനം അനുഷ്ഠിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കായി കുറഞ്ഞ ചെലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ,പുനരധിവാസ സഹായം, ഉപജീവന പിന്തുണ തുടങ്ങിയ ക്ഷേമപദ്ധതികളുംനിവേദനത്തിൽ നിർദേശിച്ചു.


ലോകമെമ്പാടുമുള്ള മലയാളിപ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, സംരംഭകർ, നവോത്ഥാന പ്രവർത്തകർ എന്നിവരെ ബന്ധിപ്പിക്കുന്ന “ഗ്ലോബൽ കേരള നോളജ് ആൻഡ് ഇന്നൊവേഷൻ നെറ്റ്‌വർക്ക്” രൂപീകരിക്കണമെന്നും നിർദേശിച്ചു. കൃത്രിമ ബുദ്ധി, ഐ.ടി., ഡിജിറ്റൽ ഭരണ സംവിധാനം, വിദ്യാഭ്യാസപരിഷ്കാരങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ പുരോഗതിക്ക് ഇത് സഹായകരമാകുമെന്ന് നിവേദനത്തിൽചൂണ്ടിക്കാട്ടി.

ആഗോള മലയാളി സമൂഹം കേരളത്തിന്റെ, ഏറ്റവും വലിയ ശക്തികളിലൊന്നാണെന്നും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും സാമൂഹിക പുരോഗതിക്കും പതിറ്റാണ്ടുകളായി നിർണായക സംഭാവന നൽകിയ പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പുതിയ സർക്കാർഗൗരവത്തോടെ പരിഗണിക്കുമെന്ന പ്രതീക്ഷയും മൻസൂർ പള്ളൂർ പ്രകടിപ്പിച്ചു.

വിഷയങ്ങൾ അനുഭവ പൂർവ്വംപരിഗണിക്കുകയും പഠിച്ച് വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. നിവേദനത്തിന്റെ കോപ്പി നോർക്ക ഡയറക്ടർ ജെ കെ മേനോനും കൈമാറി.



കേരള മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ - ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ നിവേദനം നൽകുന്നു.

whatsapp-image-2026-06-06-at-8.07.09-am-(1)

റേഷൻ കടയിലേക്കുള്ള വഴി ദുരിതമയം


റോഡിന്റെ ശോചനീയവസ്ഥയ്ക്ക്

സത്വര നടപടി വേണം


ന്യൂ മാഹി: മാഹി - ചൊക്ലി പൊതുമരാമത്ത് റോഡിൽ മങ്ങാട് കെ സ്റ്റോറിന് മുൻപിൽ റോഡിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗം ജൽ ജീവ മിഷന്റെ കുടിവെള്ളപൈപ്പിടാൻ കുഴിയെടുത്തത് മൂന്ന് വർഷമായിട്ടും പൂർവ്വസ്ഥിതിയിലാക്കാത്തത് എ ആർ ഡി 281 റേഷൻ കടയിലെത്തുന്നവർക്ക് മഴ കനക്കുന്നതോടെ ദുരിതയാത്രയാകുന്നു നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാത്ത അവസ്ഥയാണ്. അധികൃതർ കണ്ണ് തുറന്ന് പ്രവൃത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



ചിത്രവിവരണം: തകർന്ന് കിടക്കുന്ന റോഡ്

whatsapp-image-2026-06-06-at-8.36.43-pm

ചാലക്കര റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദനചടങ്ങും യോഗ ക്ലാസ്സിന്റെ ഉദ്ഘാടനവും അഡ്വ: ടി. അശോക് കുമാർ നിർവ്വഹിക്കുന്നു.

whatsapp-image-2026-06-06-at-8.36.10-pm

അവിടെയുള്ള ദൈവം തന്നെയല്ലേ ഇവിടേയുമുള്ളത്?

:ചാലക്കര പുരുഷു

തലശ്ശേരി:കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്ഉത്തര കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇളനീർക്കാവുകൾ കൊണ്ടുപോവുക പതിവാണ്.

അവർ ഒരാഴ്‌ചക്കാലം വ്രതം അനുഷ്ഠിക്കുകയും, മദ്യപാനം, മാംസാഹാരം മുതലായവ വർജ്ജിച്ച്, ശരീരവും മനസ്സും ശുദ്ധി വരുത്തിയാണ് ഈ ആചാരം നടത്തിവരാറ്. ഇതുവഴിലക്ഷക്കണക്കിന് ഇളനീർ മാത്രമല്ല, വൻതോതിൽ പണവും കൊട്ടിയൂരിൽ കാണിക്കയിടും. 

ഈ യാത്ര, തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലേക്കു തിരിക്കണമെന്ന് ശ്രീനാരായണ ഗുരു സ്വാമികൾക്ക് അഭിപ്രായമുണ്ടാകുകയും, കൊട്ടിയൂർ ഇളനീരഭിഷേകം നടക്കുന്ന അന്നു തന്നെ ഇവിടെയും അഭിഷേകം നടത്തുവാൻ തീർച്ചപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ഗുരു ഇത്തരമൊരു നിലപാടെടുത്തത്.

1908 മെയ് 24-ന് (1083 ഇടവം 3) ആയിരുന്നു ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ആദ്യമായി ഇളനീർ വെപ്പ് നടന്നത്. 250 കാവ് ഇളനീർ മാത്രമേആദ്യ ചടങ്ങിനെത്തിയിരുന്നുള്ളൂ. ഇത്പിന്നീടുള്ള വർഷങ്ങളിൽവൻതോതിൽവർദ്ധിക്കുകയായിരുന്നു. ഇതുവഴി ലഭിക്കുന്ന വരുമാനം ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വ്യവസായ പരിശീലനത്തിനും മറ്റും വേണ്ടി ചിലവ് ചെയ്യണമെന്നായിരുന്നുഗുരു സ്വാമികളുടെ നിർദ്ദേശം.

ഇങ്ങനെ ആണ്ടുതോറും നടത്തിവന്ന അഭിഷേകം 1912- ജൂൺ 7-നായിരുന്നുശ്രീനാരായണ ഗുരു നേരിട്ട് നിർവഹിച്ചത്. ഇതിലേക്കായി ഗുരുവിനെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാൻ പോയത് പ്രശസ്ത ന്യായാധിപനും ഗുരുഭക്തനുമായിരുന്ന

റാവു ബഹദൂർ സി.വി. ഗോപാലനായിരുന്നു.

സ്വാമിയെ ആലുവയിലെ അദ്വൈതാശ്രമം നിലനിൽക്കുന്ന സ്ഥലത്ത് വെച്ചാണ് മുൻസീഫ് കാണുന്നത്. ഈ സ്ഥലം സേട്ടുവിനോട് ജന്മം വാങ്ങാൻതീർച്ചപ്പെടുത്തിയെന്നും, കൊടുക്കേണ്ട തുക മുഴുവൻ പിരിഞ്ഞുകിട്ടിയില്ലെന്നും, അതിനുശ്രമിക്കുകയാണെന്നും, അതുകൊണ്ട് തലശ്ശേരിക്കു വരാൻ പറ്റില്ലെന്നും സ്വാമികൾ പറഞ്ഞു. എന്തായാലും വരണമെന്നു നിർബന്ധം പിടിച്ചപ്പോൾ, "നാം തലശ്ശേരിക്കു വന്നാൽ, ഈ അവസരത്തിൽ ക്ഷേത്രത്തിൽ അധികം പണം വരവുണ്ടാകും അല്ലേ? ആ പണം ഈ സ്വത്തു വാങ്ങാൻ വേണ്ടി നമുക്കു തരുമോ?" എന്നു ചോദിച്ചു. ഉടനെ ജ്ഞാനോദയ യോഗം പ്രസിഡണ്ടിന് കമ്പി അടിക്കുകയും, പകുതി കൊടുക്കാം എന്നു അനുവാദം ലഭിക്കുകയും ചെയ്തു. വിവരം ഗുരുവിനെ ധരിപ്പിച്ചു. "പണത്തിന്റെ കാര്യം പറഞ്ഞാലെങ്കിലും നമ്മെ ഒഴിവാക്കുമെന്ന് വിചാരിച്ചിരുന്നു. ഇനി ഗോപാലൻ്റെ കൂടെ വരാതിരിക്കാൻ പറ്റില്ലല്ലോ?" എന്ന് പുഞ്ചിരിയോടെ പറഞ്ഞു. വൈകുന്നേരത്തെ വണ്ടിക്കു തന്നെ തലശ്ശേരിക്ക് പുറപ്പെടുകയായിരുന്നു.

 മഴയില്ലാതെകടുത്ത ചൂടിൽ ഇളനീർ കൊണ്ടുവന്ന ഭക്തന്മാർ വിയർത്തു പോയി. മടയമ്പത്തു മന്ദൻ റൈട്ടർ സങ്കടം ഗുരുവിന്റെ ശ്രദ്ധയിൽപ്പെടുത്തി.

 ഇവിടെ രാത്രി 11 മണി കഴിഞ്ഞാൽ 'ഇളനീർ വെക്കുക' എന്ന ചടങ്ങാണ് നടക്കാൻ പോകുന്നത്. അതിനു മഴ വേണം. എന്നാൽ, മഴ തീരെയില്ല. ആ മഴ നനഞ്ഞുവേണം ഇളനീർ വെക്കാൻ എന്നാണ് സങ്കല്പം. കൊട്ടിയൂരിൽ ഈ സമയത്ത് സാധാരണയായി മഴ പെയ്യുക പതിവുണ്ട്. ഇവിടെ വ്രതക്കാർക്കു വലിയ നിരാശയാണുള്ളതെന്ന് സ്വാമികളോട് റൈട്ടർ ഉണർത്തിച്ചു.

"അതെന്തുകൊണ്ട് ഇവിടെ പെയ്യുന്നില്ല? കൊട്ടിയൂരിലുള്ള ദേവൻ തന്നെയാണല്ലൊ ഇവിടേയുമുള്ള" തെന്ന് ഗുരു പ്രതിവചിച്ചു.

ഇളനീർ വെപ്പ് സമയമായപ്പോൾ , കോരിച്ചൊരിയുന്ന മഴ.. മഴയിൽ കുതിർന്ന് വിശ്വാസികൾ ആത്മനിർവൃതിയോടെ ഇളനീർസമർപ്പിച്ചു.

 ഇളനീരാട്ടപ്പിരിവിൽ നിന്നു 452ക 6. ഗുരുവിന്റെ മുമ്പിൽ സമർപ്പിച്ചു. അങ്ങനെ, ആലുവ അദ്വൈതാശ്രമത്തിൻ്റെ സാക്ഷാത്ക്കാരത്തിന് തലശ്ശേരി ജ്ഞാനോദയയോഗത്തിനും പങ്കാളിയാകാനുള്ള ഭാഗ്യമുണ്ടായി. തലശ്ശേരി യിലും, പ്രാന്തപ്രദേശങ്ങളിൽ നിന്നുമുള്ള മഠങ്ങളിൽ നിന്നും സങ്കേതങ്ങളിൽ നിന്നുമായി നൂറു കണക്കിന് വിശ്വാസികളാണ് ഇന്നും കാവുകളുമായി ക്ഷേത്രത്തിലെത്തുന്നത്.


ചിത്ര വിവരണം: ഇളനിർ കാവുകളുമായി ജഗന്നാഥ സവിധത്തിൽ (ഫയൽ ഫോട്ടോ )

whatsapp-image-2026-06-06-at-8.37.08-pm-(1)

കെ.പി.രാജൻ നിര്യാതനായി.

മയ്യഴി ചൂടിക്കൊട്ട പുത്തലം ദേശത്ത് "രാജകല " യിലെ പരേതനായ കെ.കണാരിയുടെയും ശാരദയുടേയും മകൻ കെ.പി.രാജൻ (83) നിര്യാതനായി.വിമുക്ത ഭടനും പ്രവാസിയുമായിരുന്നു.

കുമ്മായ ശശികലയാണ് ഭാര്യ.

ഷബ്നയും പരേതയായ ഷാജ്നയുമാണ് മക്കൾ.

അരുൺ സുശാന്ത് (ഖത്തർ), പ്രസീദ് ജാമാതാക്കളാണ്.

 പരേതരായ വത്സരാജ്, വിജയരാജ്, പത്മിനി, പ്രേമലത എന്നിവർ സഹോദരങ്ങളുമാണ്.



ശവസംസ്കാരം ജൂൺ 07 (ഞായർ) കാലത്ത് 10 മണിക്ക് മാഹി പൊതു വാതക സ്മശാനത്തിൽ

whatsapp-image-2026-06-06-at-8.38.52-pm

ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


ന്യൂമാഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.എം. ഹയർ സെക്കൻഡറി സ്കൂൾ ന്യൂമാഹിയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതി ദിന സന്ദേശം ശ്രീമതി നിഷ റാണി ടീച്ചർ നൽകുകയും ചെയ്തു.


തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷത്തൈ നടുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പരിപാടികൾക്കും നേതൃത്വം നൽകി. ഇക്കോ സെൻസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയെ ആദരിക്കുകയും ചെയ്തു 


സ്കൂൾ പ്രിൻസിപ്പൽ ദീപ കുര്യാക്കോസ് അധ്യക്ഷത വഹിച്ച പരിപാടി എംഎം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ അബു താഹിർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് റിയാസ് സ്വാഗതവും എൻ.എസ് .എസ് വളണ്ടിയർ ലീഡർ ഫാത്തിമ സെൻഹ റഷീദ് നന്ദിയും പറഞ്ഞു അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

whatsapp-image-2026-06-06-at-8.40.45-pm

മാഹി മേഖലയിലെ മുഴുവൻ സ്കൂൾ ബസ്സുകളുടെയും ഫിറ്റ്നസ് പരിശോധന ഇന്ന് മാഹിയിൽ നടന്നു 


മാഹി മേഖലയിലെ എല്ലാ കോളേജ് സ്കൂൾ ബസുകളും ഗവൺമെൻറ് സ്റ്റുഡൻസ് ബസ്സുകളും അടക്കം 40 ഓളം വാഹനങ്ങൾ ആണ് ഇന്ന് ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിയത്. സുരക്ഷാസംബന്ധമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. സ്പീഡ് ഗവർണർ, ജിപിഎസ്/ എമർജൻസി എക്സിറ്റ് ,ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണം സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ ഗതാഗത വകുപ്പിന്റെ സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റർ അങ്കിത്കുമാർ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു . മാഹി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി

ഭുവൻ കുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഫിറ്റ്നസ് ശരിയല്ലാത്ത വാഹനങ്ങൾ ശരിയാക്കാൻ ഒരാഴ്ച സമയം അനുവദിക്കുമെന്ന

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഭുവൻ കുമാർ പറഞ്ഞു എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് ഹരിഹരനും പരിശോധനയിൽ സംബന്ധിച്ചു

whatsapp-image-2026-06-06-at-8.44.34-pm

ലേബർ ഓഫിസർ കെ.മനോജ് കുമാറിന് യാത്രയയപ്പ് നൽകി


മാഹി ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലേബർ ഓഫീസർ കെ. മനോജ് കുമാറിന് യാത്രയയപ്പ് നൽകി. നിസ്വാർത്ഥവും സത്യസന്ധവുമായി പ്രവർത്തിച്ച് സർവ്വീസിൽ നിന്നും വിരമിച്ച ലേബർ ഓഫീസറുടെ യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് റിട്ട. എക്സിക്യൂട്ടിവ് എഞ്ചിനിയർ ഒ.പ്രദീപ് കുമാർ നിർവ്വഹിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, പി.ടി.സി.ശോഭ, അലി അക്ബർ ഹാഷിം, അഡ്വ.എ.പി.അശോകൻ, ഉത്തമൻ തിട്ടയിൽ, സതീശൻ തെക്കയിൽ, പത്മനാഭൻ പത്മാലയം, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.കെ.ശ്രീജിത്ത്, കെ.പി.ഉദയകുമാർ, ശിവൻ തിരുവങ്ങാടൻ എന്നിവർ സംസാരിച്ചു.

whatsapp-image-2026-06-06-at-8.45.13-pm

ജീവനം-2026 ൻ്റെ സമാപന പരിപാടിയുടെ ഭാഗമായി ചാലക്കര അയുർവ്വേദ കോളജിൽ മരം നട്ടുപിടിപ്പിക്കുന്നു

പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു


മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയും ചാലക്കര രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി മെഡിക്കൽ കോളജിൽ നടന്ന ജീവനം-2026 ൻ്റെ സമാപന പരിപാടികളുടെ ഭാഗമായി ആയുർവ്വേദ കോളജിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.


ലോക പരിസ്ഥിതി ദിനത്തിൽ നടന്ന മരം നട്ടുപിടിപ്പിക്കൽ പരിപാടിക്ക് ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ അശോകൻ, ജില്ലാ സംഘടനാ സെക്രട്ടറി പ്രമോദ് കുമാർ, ജില്ലാ ജോയൻറ് സെക്രട്ടറി വിജയൻ പൂവ്വച്ചേരി, സ്ഥാനീയ സമിതി ഭാരവാഹികളായ അഡ്വ. ബി. ഗോകുലൻ, കെ.പി. മനോജ്, അശോകൻ എ.കെ, ജനനി പ്രകാശൻ ആയുർവ്വേദ കോളജ് പ്രിൻസിപ്പാൾ ഡോ. കുബേർ സംഖ് എന്നിവർ നേതൃത്വം നൽകി

മാഹി ഗവ. ആശുപത്രി യിലെവിവാദം: യാഥാർഥ്യങ്ങൾ മറച്ചുവെച്ച് സംഘടനയെ ലക്ഷ്യമിടുന്ന രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണം – ബി എം എസ്


 മാഹി: മാഹി ഗവൺമെന്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് സമീപദിവസങ്ങളിൽ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ ആരോപണങ്ങളും അതീവ ഗൗരവത്തോടെയും സുതാര്യമായും അന്വേഷിക്കപ്പെടേണ്ടവയാണ്. എന്നാൽ, ഈ വിഷയങ്ങളിൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനുപകരം, മയ്യഴിയിൽ പുതുതായി രൂപംകൊണ്ട സർവ്വീസ് സംഘടനയെ ലക്ഷ്യമിട്ട് രാഷ്ട്രീയ നിറം നൽകാൻ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തരംതാണ നീക്കമാണെന്ന് ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര ആരോപിച്ചൂ  


പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പ്രവണതകളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് രാഷ്ട്രീയ വൈരാഗ്യങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും മാറ്റിനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ആശുപത്രിയുടെ കാര്യക്ഷമവും ജനകീയവുമായ പ്രവർത്തനം ഉറപ്പാക്കുകയുമാണ് വേണ്ടത്. അത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വവുമാണ്.


ബി.എം.എസ്ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വീസ് സംഘടന സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ നന്മയ്ക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്. ജനങ്ങളുടെ വിശ്വാസം നിലനിർത്താനും പൊതുസ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ആവശ്യമായ എല്ലാ നന്മയുള്ള ഇടപെടലുകൾക്കും സംഘടന എന്നും പ്രതിബദ്ധമായിരിക്കും.

ഭരണപരമായ വീഴ്ചകളുടെ പേരിൽ പുതിയ സംഘടനയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർ ചീത്തപ്പേര് ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. അഴിമതിക്കെതിരെയും ജനപക്ഷത്തുനിന്നുമുള്ള സുതാര്യമായ ഏത് അന്വേഷണത്തോടും സംഘടന പൂർണ്ണമായി സഹകരിക്കുമെന്നും, വസ്തുതകൾ വളച്ചൊടിച്ചുള്ള രാഷ്ട്രീയ കുപ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ബി എം എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പുകയില വിരുദ്ധ ബോധവൽക്കരണ ചിത്രരചന മത്സരം ഇന്ന്


മാഹി:മലബാർ കാൻസർ സെന്ററിന്റെ കീഴിലുള്ള ആന്റി ടുബാക്കോ സെല്ലിന്റേയും,, പള്ളൂർ വിനായക കലാക്ഷേത്രം, വർണ്ണം ചിത്രരചന പരിശീലന കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പുകയില വിരുദ്ധ ബോധവൽക്കരണ ചിത്രരചന മത്സരം നടത്തുന്നു. 

ജൂൺ 7 ഞായറാഴ്ച രാവിലെ 9 30ന് പള്ളൂർ സ്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. എം.സി.സി. ഓങ്കോളജി വിഭാഗത്തിലെ ഡോ: ഫിൻസ് എം ഫിലിപ്പ് ബോധവൽക്കരണ ക്ലാസ്സെടുക്കും.  ശ്രീ തമ്പാൻ മാസ്റ്റർ    അദ്ധ്യക്ഷതവഹിക്കും.

 ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 

 മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർഥികൾക്കു ഈ മത്സരത്തിൽ പങ്കെടുക്കാം.

വിജയതിലകം ശ്രേഷ്ഠാദരസമർപ്പണം ഇന്ന്.


മാഹി . ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും, സി.ബി.എസ്.ഇ.പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരേയും, ഫ്രഞ്ച് ബ്രവെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു. പ്ലസ്ടു ടോപ്പർസിന് സ്വർണ മെഡലുകൾ സമ്മാനിക്കും.

ജൂൺ 7 ന് വൈ. 3 മണിക്ക് ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രേഷ്ഠാദര ചടങ്ങ് മാഹി എം എൽ എ അഡ്വ: ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

whatsapp-image-2026-06-06-at-8.47.36-pm

കുനിയിൽ വിജേഷ്അന്തരിച്ചു


മാഹി: ചെമ്പ്ര രമാലയം പമ്പ് ഹൗസിനു സമീപം രമാലയത്തിൽ താഴെ കുനിയിൽ വിജേഷ് (44) അന്തരിച്ചു.

അച്ഛൻ പരേതനായ ദാസൻ.അമ്മ ശാലിനി ,ഭാര്യ ഷൈനി 

മക്കൾ :വിൻജിത്ത്,നിവേദ.സഹോദരൻ ജിതേഷ്.

whatsapp-image-2026-06-06-at-8.48.10-pm

കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 ന്


മാഹി: ചാലക്കരയിലെ ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 തീയതികളിൽ (ഞായർ, തിങ്കൾ) വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ജൂൺ 7 ഞായറാഴ്ച വൈകിട്ട് ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.

ജൂൺ 8 തിങ്കളാഴ്ച പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. വൈകിട്ട് ദീപാരാധന, നിറമാല, കടമേരി ഉണ്ണികൃഷ്ണ മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവയും അരങ്ങേറും.

ഭഗവതിസേവ, മഹാമൃത്യുഞ്ജയ ഹോമം, സർപ്പബലി, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ എന്നീ വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രസീത് എടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ആസ്പയർ എക്സലൻസ് അവാർഡ്: അനുമോദനം ഇന്ന് പള്ളൂരിൽ (ജൂൺ 7 )


മാഹി: കോ-ഓപ്പറേറ്റീവ് കോളേജും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന ആസ്പയർ എക്സലൻസ് അവാർഡ്ദാന ചടങ്ങ് ഇന്ന് (ജൂൺ 7 ന് ) പള്ളൂരിൽ നടക്കും. പ്ലസ് ടു കേരള / സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ മാഹിയിലെയും സമീപ പ്രദേശത്തെയും വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക. അനുമോദനവും ഉപഹാരസമർപ്പങ്ങവും ഇന്ന് (ജൂൺ 7 ന്) രാവിലെ 9.30 ന് മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കുമെന്ന്

വാർത്താ സമ്മേളനത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ, പ്രിൻസിപ്പൽ ഡോ.സി.ജി.ലക്ഷ്മി ദേവി, കെ.കെ.വി.ഷഹീൽ എന്നിവർ അറിയിച്ചു.

capture

ചാമാകുന്നുമ്മൽ കമല 68 നിര്യാതയായി

മാഹി :പള്ളൂർ നാലുത്തറ ചാമാകുന്നുമ്മൽ കമല 68 നിര്യാതയായി.

ഭർത്താവ് മുകുന്ദൻ മോർഡേൺ ബേക്കറി.

മക്കൾ:ശകുന്തള, രാജേഷ്, ശാലി, ഷീബ, റോഷിത്, രഞ്ജിത് (ശ്രീജി).

സഹോദരങ്ങൾ:ഷൈല, ശ്യാമള, പ്രഭാകരൻ.

സംസ്ക്കാരം ഇന്ന് (6-ജൂൺ )വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ

whatsapp-image-2026-06-06-at-8.49.42-pm

വിചാരസ്‌മൃതി-2026 പ്രകാശനം ചെയ്തു


മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിദ്ധീകരിക്കുന്ന പ്രബന്ധസമാഹര മായ വിചാര സ്‌മൃതി-2026 കോളമിസ്റ്റും സാമ്പത്തിക നിരീക്ഷകനും ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ പത്മജൻ തടത്തിൽ ഡോ. വി.കെ. വിജയന് നൽകി പ്രകാശനം ചെയ്തു.

മാഹി രാജീവ്ഗാന്ധി ആയുർവ്വേദ കോളജിൽ സംഘടിപ്പിച്ച ജീവനം-2026 പരിപാടിയിൽ വച്ചാണ് മാഗസിൻ പ്രകാശനം ചെയ്തത്

കൊളജ് പ്രിൻസിപ്പാൾ ഡോ. കുബേർ സംഖ് അദ്ധ്യക്ഷം വഹിച്ചു

ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി സ്വാഗതവും, ജില്ലാ ജോയൻ്റ് സെക്രട്ടറി വിജയൻ പൂവ്വച്ചേരി നന്ദിയും പറഞ്ഞു

ജില്ലാ സംഘടനാ സെക്രട്ടറി പ്രമോദ് കുമാർ, അഡ്വ. ബി ഗോകുലൻ, കെ.പി. മനോജ്, ജനനി പ്രകാശൻ, എം. ഭരത് ദാസ് എന്നിവർ നേതൃത്വം നൽകി

മിഷൻ ശക്തി: ഫ്രഞ്ച് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു


മാഹി വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മിഷൻ ശക്തിയുടെ നേതൃത്വത്തിൽ മാഹി ഫ്രഞ്ച് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.സി.മുനവർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപിക സുമ അധ്യക്ഷത വഹിച്ചു. വെൽഫെയർ ഓഫീസർ ദീപ.എ പരിസ്ഥിതി ദിന സന്ദേശം നൽകി. ദൃശ്യ.കെ.എം, ബൈനി പവിത്രൻ, ഐശ്വര്യ ബാബു.ടി.കെ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.

whatsapp-image-2026-06-06-at-9.34.57-pm

നൻമയുടെ പൂമരമായി

സി.വി.രാജൻ പെരിങ്ങാടി


ചാലക്കര പുരുഷു


ന്യൂമാഹി:നൻമ മരം സംസ്ഥാന പരിസ്ഥിതി അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും , പ്രഭാഷകനുമായ സി.വി.രാജൻ പെരിങ്ങാടി അർഹനായത് നാടിന് അഭിമാനമായി.

പരിസ്ഥിതി സംരക്ഷണം ജീവിതനിയോഗം പോലെ കണ്ട് സമർപ്പിത മനസ്സോടെ അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിലുടനീളം നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി.വി.രാജന് മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മദ്യവർജ്ജന സമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഗാന്ധിയൻ ചിന്താസരണിയിലൂടെ അനവരതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാസ്റ്റർ ആയിരത്തിലേറെ വേദികളിൽ പരിസ്ഥിതിസംരക്ഷണത്തിനും, ലഹരി ഉപഭോഗത്തിനുമെതിരെയും, പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

ആനുകാലികങ്ങളിൽ സ്ഥിരമായി പരിസ്ഥിതി പ്രശ്നങ്ങളെ അധികരിച്ച് എഴുതുകയും,

ആകാശവാണിയിൽ പരിസ്ഥിതി ക്വിസ്സ് നടത്താറുമുണ്ട്.

 പ്രകൃതിമിത്രം മാസിക (കണ്ണൂർ )മുൻ എഡിറ്ററായിരുന്നു

തലശ്ശേരി മുനിസിപ്പാലിറ്റി മാലിന്യങ്ങൾ പുന്നോൽ പെട്ടിപ്പാലം കടൽത്തി രത്ത് നിക്ഷേപിക്കുന്നതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത് കേസ്സിൽ പ്രതിയായി.

തലശ്ശേരി കൊടുവള്ളിയിൽ കണ്ടൽകാടുകൾ നികത്തി സൗധങ്ങൾ പണിയുന്നതിനെതിരെ സമരമുഖത്തുണ്ടായിരുന്നു.

സോഷ്യൽ ഫോറസ്ട്രിയുടെ സഹായതത്തോടെ ജില്ലയിൽ കണ്ടൽ കാടുക ളുടെ സംരക്ഷണത്തിനായി വാഹന പ്രചരണ ജാഥ നടത്തി.

സംസ്ഥാന വനംവകുപ്പിൻ്റെ സഹായത്തോടെ വനവൽക്കരണ പരിപാടി കൾ നടത്തിയിട്ടുണ്ട്..

പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഔഷധക്കാവ് ഒരു ക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.

പ്ലാച്ചിമട സമരപ്പന്തലിൽ സമരത്തിന്റെ ഭാഗമായി

ഫീൽഡ് പബ്ലിസിറ്റി റിസോഴ്‌സ് പേഴ്‌സണായി ലക്ഷദ്വീപുകളായ മിനിക്കോ യി, അഗത്തി, കവരത്തി ദ്വീപുകളിൽ പ്രകൃതിസംരക്ഷണ ക്ലാസ് എടുത്തിട്ടുണ്ട്..

നന്മമരം ഗ്ലോബൽ ഫൗണ്ടേഷനായി ഓൺലൈൻ ക്ലാസുകൾ എടുത്തു.

വയനാട് അംബേദ്‌കർ കോളനി, പച്ചിലക്കാട്, മാനന്തവാടി മേഖലകളിൽ പരിസ്ഥിതിബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തിരുന്നു.

 മയ്യഴിപുഴ സംരക്ഷണത്തിനായി നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുകയുണ്ടായി.

 ഗാഡ്ഗിൽ കമ്മീഷൻ്റെ വെളിച്ചത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിൻറെ ആവശ്യകതയെക്കുറിച്ച് തുടർച്ചയായി പ്രഭാഷണങ്ങൾ നടത്തി.

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാൻ വനംവകുപ്പിൻ്റെ സഹാ യത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നാല്ക്യാമ്പുകൾ നടത്തി.

 കനകമലയുടെ നെറുകയിൽ മലയോടൊപ്പം ക്യാമ്പ് നട ത്തി.

ധർമ്മടം തുരുത്തിൽ കടലോരത്ത് ഓളവും തീരവും ത്രിദിന പരിസ്ഥിതി ക്യാമ്പ് നടത്തി. 

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ പഠനക്യാമ്പ് സംഘടിപ്പിച്ചു.

മാടായിപ്പാറയിലെ അനധികൃത കളിമൺ ഖനനം സന്ദർശിച്ചു.

വിവിധ എച്ച്. എസ്, എച്ച്. എസ്. എസ്.സ്‌കൂളുകളുടെ എൻ.എസ്. എസ്., എൻ.സി.സി. ക്യാമ്പുകളിൽ പ്രകൃതിസംരക്ഷണം ക്ലാസുകൾ കൈകാര്യം ചെയ്തു.

പരിസ്ഥിതി വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാനുള്ള ആഗ്രഹം കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും യാത്രകൾ നടത്തി.

 വിവിധ വൻകരകളിലെ 20 രാജ്യങ്ങൾ സന്ദർശിച്ചു.

ഹിമാലയാസ്- മൗണ്ട് ഏവറസ്റ്റ്,

നേപ്പാളിലെ കാഠ്മണ്ഡു എയർപോർട്ടിൽ നിന്ന് ബുദ്ധ എയർവേയ്‌സ്‌ ഹെലി കോപ്റ്ററിൽ ചുറ്റും പറന്നുകണ്ടു. 

സ്വിറ്റ്സർലാണ്ടിലെ ആൽപ്സ് പർവ്വതത്തിലെ ഗ്ലേസിയർ 3000- ഗൊണ്ടാലയിൽ ഇറങ്ങി മഞ്ഞു പുതച്ച - മഞ്ഞുവീണുണ്ടായ വത ശിഖരങ്ങളിൽ കാലു റപ്പിച്ചു.

ആസ്ട്രേലിയയിലെ The great Dividing Ranges. Blue Mountain സന്ദർശിച്ചു.

ജർമ്മനിയിലെ ബ്ലേക്ക് ഫോറസ്റ്റ് തുടങ്ങിയ മലനിരകൾ കയറിയിറങ്ങി.

ടോപ് ഓഫ് യൂറോപ്പ് എന്നറിയപ്പെടുന്ന സ്വിറ്റ് സർലാൻഡിലെ ജംഗ് ഫ്രോ റെയിൽവെ സ്റ്റേഷനിലേക്ക് മല കയറുന്ന ട്രെയിനിൽയാത്ര ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക് ഓഷ്യൻ, അറബിക്കടൽ യാത്രനടത്തി.

ഇംഗ്ലീഷ് ചാനലിലൂടെ ഒരു രാത്രി മുഴുവൻ കപ്പൽ യാത്ര നടത്തി ലണ്ടനിൽ നിന്ന് നെതർലാൻ്റിലേക്ക് പോയി.

നേപ്പാളിലെ വലിയ നദിയായ നാരായണി നദിയാത്ര.

സിന്ധു, ഗംഗ, യമുന, സരയു തുടങ്ങിയ നദീയാത്രചെയ്തു.

യൂറോപ്പിലൂടെ ഒഴുകുന്ന ആഡ്രിയാറ്റിക് കടൽ,

ലണ്ടനിലെ തെംസ് നദി ,

 ഫ്രാൻസിലെ സീൻ നദി 

ജർമ്മനിയിലെ റൈൻ നദി തുടങ്ങിയ നദികളിലൂടെയുള്ള യാത്രയുംഅവിസ്മരണീയ അനുഭവമാണെന്ന് മാഷ് പറഞ്ഞു.

റൈൻ നദി ഉത്ഭവിക്കുന്ന സ്വിസ്സ് പർവ്വതനിര സന്ദർശിക്കുകയുണ്ടായി.

ന്യൂസിലന്റിലെ സൾഫേറ്റ് സിറ്റി എന്നറിയപ്പെടുന്ന റൊട്ടോറോവ സന്ദർശിച്ചിരുന്നു.

.പസഫിക് ഓഷ്യൻ കോസ്റ്റിലെ ഗ്രീൻലാന്റിൽ  നിന്ന് മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് സമുദ്രാന്തർഭാഗത്തെ വൈവിധ്യമാർന്ന കടൽ സസ്യങ്ങൾ പവിഴപുറ്റുകൾ, കടൽ ജീവികൾ എന്നിവയെ അടുത്തു കാണാൻ ഭാഗ്യമുണ്ടായി.

വംശനാശഭീഷണി നേരിടുന്ന കിവി പക്ഷികൾ, റെഡ് പാൻഡ, Philip Island ലെ Little Penguins, Kangaroo, Fern Forest, Glooming Worms ร ๓๓ പരിസ്ഥിതി ഒരുക്കിയ ഭൂമിയിലെ വിസ്‌മയ ഇന്ദ്രജാലങ്ങൾ നേരിട്ടുകണ്ടു.

ഈ അറിവുകൾ ലേഖനങ്ങളിലൂടെ പ്രഭാഷണങ്ങളിലൂടെ, പരിസ്ഥിതി ക്ലാസുകളിലൂടെ ചാനലുകളിലൂടെ, ആകാശവാണിയിലുടെ പുതിയ തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m