പഴമയെ മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല : പത്മജൻ തടത്തിൽ

പഴമയെ മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല : പത്മജൻ തടത്തിൽ
പഴമയെ മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല : പത്മജൻ തടത്തിൽ
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 05, 11:06 PM
SAMUDRA
NISH
mannan
mn
e

പഴമയെ മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല : പത്മജൻ തടത്തിൽ


മാഹി : പൗരാണിക കാലത്തെ വലിയ അറിവുകൾ മറന്ന് കൊണ്ട് ഭാരതത്തിന് മുന്നോട്ട് പോകാനാകില്ലെന്നും സർവ്വരംഗത്തും കുതിച്ചു മുന്നേറുന്ന നമുക്ക് ആയുർവ്വേദത്തിലെ മഹാവിജ്ഞാനത്തക്കുറിച്ച്കൂടുതൽ കൂടുതൽ അറിയണമെന്നും

 സാമ്പത്തിക നിരീക്ഷകനും , ഭാരതീയവിചാരകേന്ദ്രം കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ പത്മജൻ തടത്തിൽ അഭിപ്രായപ്പെട്ടു.

ആഗോള മെഡിക്കൽ ഹബ്ബ് ആയി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിൽ മെഡിക്കൽ ടൂറിസത്തിൻ്റെ പ്രോത്സാഹനം നടപ്പിലാകണമെങ്കിൽ അയുർവ്വേദത്തെ മുറുകെപ്പിടിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയും, മാഹി രാജീവ്ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജും സംയുക്തമായി സംഘടിപ്പിച്ച ജീവനം- 2026 ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവ്വേദ കോളേജ് പ്രിൻസിപ്പാൾ ഡോ. കുബേർ സംഘ് അദ്ധ്യക്ഷത വഹിച്ചു . ഡോ. വി. കെ. വിജയൻ സംസാരിച്ചു.

അഡ്വ. കെ. അശോകൻ സ്വാഗതവും വിജയൻ പൂവ്വച്ചേരി നന്ദിയും പറഞ്ഞു.

ചടങ്ങിൽ വച്ച് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിദ്ധീകരിക്കുന്ന മാഗസിൻ വിചാരസ്‌മൃതി- 2026 പത്മജൻ തടത്തിൽ ഡോ. വി.കെ. വിജയന് നൽകി പ്രകാശനം ചെയ്തു

തുടർന്ന് നടന്ന സയൻ്റിഫിക് സെഷനിൽ ഷൊർണൂർ വിഷ്‌ണു ആയുർവ്വേദ കോളജ് പ്രിൻസിപ്പാൾ ഡോ. കിരാതമൂർത്തി ജീവിതശൈലി രോഗങ്ങളും അതിൻ്റെ നിയന്ത്രണവും എന്ന വിഷയത്തിലും, രാജീവ് ഗാന്ധി ഗവൺമെൻ്റ് ആയുർവ്വേദ കോളജിലെ ഡോ. പി. എൻ.അഭിലാഷ് പാരമ്പര്യ വിഷവൈദ്യത്തിൻ്റെ നഷ്ടപ്പെട്ട പെരുമ എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.


ചിത്രവിവരണം: ഭാരതീയവിചാരകേന്ദ്രം കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ പത്മജൻ തടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ട മഹോത്സവം 7, 8 തിയ്യതികളിൽ


തലശ്ശേരി: ഗുരുദേവനാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിൽ ഇളനീരാട്ട മഹോത്സവം ജൂൺ 7, 8 തിയ്യതികളിൽ നടക്കും.7ന് വൈ:6 മണിക്ക് കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്തിലെ ഭജന സംഘം അവതരിപ്പിക്കുന്ന ഭജൻസ് . 7.30 ന് ബാൻസുരി നൃത്തവിദ്യാലയത്തിന്റെ നൃത്ത നിശ . രാത്രി 9.30 ന് ഇളനീർ വെപ്പ്.

8 ന് രാത്രി 7 മണിക്ക് സംഗീത പരിപാടി. 9.40 ന് ഇളനീരഭിഷേകം എന്നിവ

ഉണ്ടായിരിക്കുമെന്ന് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അറിയിച്ചു.

capture_1780681239

ഇളനീരാട്ടം: ആച്ചുകുളങ്ങര മഠത്തിൽ മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി

പാറാൽ: ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ജഗന്നാഥ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന ഇളനീരാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി. വ്രതാനുഷ്ഠാനങ്ങളോടെ 45 പേരാണ് മുക്കിച്ചനയിൽ പങ്കെടുത്തത്. ഞായറാഴ്ച വൈകുന്നേരം ഇളനീർ കാവുകളുമായി ഇവർ ജഗന്നാഥ ക്ഷേത്രത്തിലെത്തി രാത്രി നടക്കുന്ന ഇളനീരാട്ടത്തിൽ പങ്കെടുക്കും. മുക്കിച്ചന ചടങ്ങിന് ടി.എൻ.സുരേഷ് ബാബു, രവീന്ദ്രൻ കുനിയിൽ, സന്തോഷ്‌ കൊയിലത്ത്, കെ.സി. രാജേഷ്, കെ. സന്തീഷ്, ഷിനോജ് മുല്ലോളി, സതീശൻ അനശ്വര, ഷൈനേഷ് വിപഞ്ചിക എന്നിവർ നേതൃത്വം നൽകി. പുന്നോൽ ശ്രീനാരായണ മഠത്തിലും മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി

capture_1780681284

പ്രവേശനോത്സവത്തിന് നിറം പകർന്ന് എം.എൽ.എ; എല്ലാ സർക്കാർ സ്കൂളുകളിലും സന്ദർശനം

മാഹി: പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് വേറിട്ട മിഴിവേകി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. പൂഴിത്തല മുതൽ പന്തക്കൽ മൂലക്കടവ് വരെയുള്ള മുഴുവൻ സർക്കാർ സ്കൂളുകളിലും സന്ദർശനം നടത്തിയ അദ്ദേഹം വിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്ത് പ്രവേശനോത്സവത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.

കുട്ടികളുമായി സൗഹൃദപരമായി സംവദിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത എം.എൽ.എയുടെ സാന്നിധ്യം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രത്യേക അനുഭവമായി. വിവിധ സ്കൂളുകളിലെ ആവശ്യങ്ങളും വികസനകാര്യങ്ങളും സംബന്ധിച്ച് അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അദ്ദേഹം നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.

സ്കൂളുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരമാവധി വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി. മാഹിയിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ സർക്കാർ സ്കൂളുകളും സന്ദർശിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ക്ഷേമം നേരിട്ട് അന്വേഷിച്ച ആദ്യ എം.എൽ.എയെന്ന നിലയിൽ അഡ്വ. ടി. അശോക് കുമാറിന് നാട്ടുകാരും വിദ്യാർഥികളും രക്ഷിതാക്കളും നന്ദിയും അഭിനന്ദനവും അറിയിച്ചു.

ആസ്പയർ എക്സലൻസ് അവാർഡ്: പ്ലസ് ടു പരീക്ഷാ വിജയികൾക്ക് അനുമോദനം ജൂൺ 7 ന് 


മാഹി കോ-ഓപ്പറേറ്റീവ് കോളേജും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന ആസ്പയർ എക്സലൻസ് അവാർഡ് ജൂൺ 7 ന് നടത്തുന്നു. പ്ലസ് ടു കേരള / സി.ബി എസ് .ഇ പരീക്ഷയിൽ വിജയികളായ മാഹിയിലെയും സമീപ പ്രദേശത്തെയും വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളെയും പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദനവും ഉപഹാര സമർപ്പണവും 2026 ജൂൺ 7 ന് ഞായറാഴ്ച രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ് ഉദ്‌ഘാടനം ചെയ്യും. അർഹരായ വിദ്യാർഥികൾ ഗൂഗിൾ ഫോം ഫിൽ ചെയ്യെണ്ടതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.

https://forms.gle/T7FbihgRSyPLVeZo8

വിശദ വിവരണങ്ങൾക്ക്

താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.

9961330488

9447412617

8547484845

വാർത്താ സമ്മേളനത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ,ഡോ.സി.ജി. ലക്ഷ്മി ദേവി, കെ.കെ.വി.ഷഹീൽ എന്നിവർ സംബന്ധിച്ചു.



capture_1780683681

ചൊക്ലി പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം


ചൊക്ലി:പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ സ്പഷ്യൽ ഗ്രാമസഭയും, ബോധവത്ക്കരണ ക്ലാസും, വൃക്ഷതൈ നടലും, വൃക്ഷതൈ വിതരണവും നടന്നു..

ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്‌ഘാടനം ചെയ്തു,

ബോധവത്കരണ ക്ലാസ്സ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മോഹനൻ നടത്തി. കൃഷി ഓഫീസർ ശരത്ത് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി , വൈസ് പ്രസിഡന്റ് കെ.എം സപ്ന, സി.ഡി.എസ് ചെയർ പേഴ്സൺ കെ.റിജിന , സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി ഷമീന സംസാരിച്ചു,

 വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൃക്ഷ തൈ നടീലും, വിതരണവും നടന്നു

പഞ്ചായത്ത് സെക്രട്ടറി അനിഷ സ്വാഗതം പറഞ്ഞു.


ചിത്രവിവരണം:പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്‌ഘാടനം ചെയ്യുന്നു

capture_1780682924

കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു.


മാഹി:ലോക പരിസ്ഥിതി ദിന സന്ദേശമായ " നല്ല കാലാവസ്ഥയ്ക്കും നല്ല നാളേക്കും വേണ്ടി പ്രകൃതിയിൽ നിന്നും പ്രചോദകരാവുക " എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് പതിനഞ്ചോളം കെവലിയേർസിൻ്റെ സൈക്കിൾ യാത്രികർ മയ്യഴിഎംഎൽ എ . അഡ്വ.ടി.അശോക് കുമാറിൻ്റെ നേതൃത്വത്തിൽ വടകര ഓർക്കാട്ടേരി വരെ കുന്നുമ്മക്കര വഴി സൈക്കിൾ യാത്ര നടത്തി മുൻ വർഷങ്ങളിൽ വഴികളിലായി നട്ടു നനച്ചു പരിപാലിച്ചു വളർത്തിയ വൃക്ഷതൈകളെയും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പരിസ്ഥിതി പ്രചാരകനായ ഗാന്ധിജിയുടെ പ്രതിമയേയും സന്ദർശിച്ച് തിരിച്ചെത്തി മയ്യഴി ബോട്ട് ഹൗസ് പരിസരത്ത് ഈ വർഷത്തെ പരിസ്ഥിതി ദിന വൃക്ഷ തൈകൾ നട്ടു.

.ടി അശോക് കുമാർ എംഎൽഎ വൃക്ഷതൈ നട്ടു ഉദ്ഘാടനം നടത്തിയ ചടങ്ങിൽ അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ, കക്കാടൻ വിനയൻ, സുധാകരൻ, എ, റീമാ വിനയൻ, വികാസ് ചെമ്മേരി, വികാസ് എ.ടി , ഹർഷാദ് ഇ.പി, ആനന്ദ് ചാരോത്ത്, ശ്രീകുമാർ ഭാനു എന്നിവർ പങ്കെടുത്തു.

capture_1780681495

ഷൈലജ.എം.വി നിര്യാതയായി


പള്ളൂർ ശ്രീ നാരായണ സ്കൂളിന് സമീപം കുഞ്ഞി പറമ്പത്ത് ഷൈലജ.എം.വി (72) മുംബൈ ബോറിവാലിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ പ്രഭാകരൻ. പരേതരായ പി.വി.നാണുവിന്റെയും പി.എം.പത്മാവതിയുടെയും മകളാണ്. മക്കൾ: പ്രബീഷ് (മുംബൈ), പ്രശോബ് (ഖത്തർ), പ്രജിഷ (മുംബൈ), മരുമക്കൾ: സുജിന (മുംബൈ), രസ്‌ന (ഖത്തർ), സിജി (മുംബൈ) സഹോദരങ്ങൾ: മാലതി, പി.വി.കുമാർ, അനിൽ കുമാർ, കിഷോർ കുമാർ, നിർമൽ കുമാർ, പരേതനായ സുനിൽ കുമാർ.

capture_1780681539

ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് പ്ലാവിൻതൈ നൽകി വരവേൽപ്പ്

മാഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാഹി എക്സൽ പബ്ലിക് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി ബോധവത്കരണ ക്ലാസുകൾ, കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

തുടർന്ന് എൽ.കെ.ജി പ്രവേശനോത്സവത്തോടനുബന്ധിച്ച് ആദ്യമായി വിദ്യാലയത്തിലെത്തിയ മുഴുവൻ കുരുന്നുകൾക്കും സങ്കരയിനം പ്ലാവിൻതൈകൾ വിതരണം ചെയ്തു. ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണ സന്ദേശവും പകർന്നുനൽകുന്ന ഈ വ്യത്യസ്തമായ വരവേൽപ്പ് നവ്യാനുഭവമായി. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.

ഗൈഡ് യുണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുവാൻ ഫലവൃക്ഷ തൈകൾ നൽകി. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ 

പി സുരേശൻ നേതൃത്വം  

നൽകി.

capture_1780681591

പരിസ്ഥിതിദിനം ആചരിച്ചു.

മാഹി: ചാലക്കരപി.എം. ശ്രീ ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം

കെ.വി.മുരളിധരൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

വൃക്ഷതൈ വിതരണവും നടത്തി. സുജിത രയരോത്ത്, സ്വാഗതവും,

സഖിത ടീച്ചർ നന്ദിയും പറഞ്ഞു. സഖിത ടീച്ചർ, നിശിത ടീച്ചർ,റഷീന ടീച്ചർ, നേതൃത്വം നൽകി.


capture_1780681637

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ന്യൂമാഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

"പരിസ്ഥിതിയും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മുൻ പാലയാട് ഡയറ്റ് പ്രിൻസിപ്പൽ പി. കെ. ഗൗരി പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സി. വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ടി. പി. ബാലൻ മുഖ്യാതിഥിയെ ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി. കെ. സതീഷ് കുമാർ ആശംസകൾ നേർന്നു.

വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. കെ. പത്മനാഭൻ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യ വൃക്ഷത്തൈ വിതരണവും നടത്തി.

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ടി. പി. ഷാജേഷ്, കെ. സുരേഷ്, രാജേഷ് കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി.

capture_1780681706

ലോക പരിസ്ഥിതി ദിനം ആചരിച്ചു 

തലശ്ശേരി അസ്റ്റ്യൂട്ടിൽ പരിസ്ഥിതി ദിനതൊടനുബന്ധിച്ചു വിദ്യാർത്ഥികൾക്ക് ക്ലാസ്സും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലും നടന്നു 

ആസ്റ്റ്യൂട് ഡയറക്ടർ ഡോ.കെ.ചന്ദ്രൻ വൃക്ഷത്തൈ നട്ട് ഉത്ഘാടനം ചെയ്തു ബന്ധൻ ബാങ്ക് മാനേജർ ഭവിഷ് സി കെ , സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു 

റാണിശ്രീ പ്രൊപ്രൈറ്റർ ഗിരീഷ് തൊവരായി നന്ദി പറഞ്ഞു

capture_1780681770

പരിസ്ഥിതി ദിനാചരണം


മാഹി:ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് പരിസ്ഥിതി ദിനാചാരണം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതി പ്രവർത്തകനും

റിട്ട. ലക്ചററുമായ ജി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു മാഹി കൃഷി വകുപ്പ് നൽകിയ ഫല വൃക്ഷ തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു

സ്കൂൾ പ്രധാനാധ്യപിക പി.സീതലക്ഷ്മി അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ടി.എം.സജീവൻ, ജമുനാഭായ്, കെ ഷിജിന, എം. ഷൈനി സംസാരിച്ചു.



ചിത്രവിവരണം: ജി.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1780681984

എസ്.എച്ച്. വി.ആർ. അവാർഡിൽ ചെമ്പ്ര ഗവ: സ്കൂളിന് ഇരട്ട നേട്ടം

മാഹി:ചെമ്പ്ര സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നടന്ന .എസ്.എച്ച്. വി.ആർ.അവാർഡിൽ ചെമ്പ്ര സ്കൂൾ റീജിയണൽ തലത്തിലും , സംസ്ഥാന തലത്തിലും വിജയികളായി.  

വിദ്യാർത്ഥികളുടെ സമഗ്ര വികസനം, നൂതന പഠന പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 

 ഹെഡ്മിസ്ട്രസ് എ.വി. സിന്ധു. ,സ്കൂൾ ലീഡർ ആയിരുന്ന ബി.നേദ്യ എന്നിവർ ചേർന്ന് റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർഐ.എ. എസിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.'



ചിത്രവിവരണം: റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത്കുമാറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു

capture_1780682442

പള്ളൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു


മാഹി:പള്ളൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ എ. കെ. എൻ. ദിനേഷ് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്കായി കൃഷിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അർച്ചന കലാസമിതിയുടെയും സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അർച്ചന കലാസമിതി സെക്രട്ടറി മോഹൻ എൻ., ഷെജിത്ത് കെ. ടി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികളായ സാൻവി, അഹന്യ, മീനാക്ഷി, സാത്വിക് എന്നിവർ അവതരിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ സ്കിറ്റ് ചടങ്ങിന് മാറ്റുകൂട്ടി. അധ്യാപകരായ ബബിത, ശ്രീകല, അബ്ദുൾ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ കുമാരി മേഘന പി. സ്വാഗതവും സ്കൂൾ അധ്യാപിക നിഗിത ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.

capture_1780682397

പരിസ്ഥിതി ദിനം: വൃക്ഷതൈ വിതരണവും നട്ടുപിടിപ്പിക്കലും നടത്തി


മാഹി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരു തൈ നട്ടാൽ ഒരു നന്മ വളരുമെന്ന മുദ്രാവാക്യം ഉയത്തിപിടിച്ച് ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണവും നട്ടുപിടിപ്പിക്കലും നടത്തി. പരിസ്ഥിതി ദിന പരിപാടിയുടെ ഉദ്ഘാടനം സമന്വയ അസോസിയേഷൻ പ്രസിഡണ്ട് സുനിൽ കേളോത്ത്, സ്വേത.കെ.വി എന്നിവർ ചേർന്ന് വ്രക്ഷതൈനട്ട് നിർവ്വഹിച്ചു. കെ.വി. ഹരീന്ദ്രൻ, പ്രവീൺ.പി.പി, വിജീഷ്, ബാലചന്രൻ.എ, വത്സകുമർ മാസ്റ്റർ, ജോയ് പരേര, രമേശ്.വി.കെ, കുത്തികൃഷ്ണൻ, പുഷ്പ വത്സ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

whatsapp-image-2026-06-05-at-8.34.24-pm

ചാലക്കര റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു

capture_1780683514

പരിസ്ഥിതി ദിനാചരണം

മാഹി : ഗവൺമെൻ്റ് എൽ .പി സ്‌കൂൾ ചെറുകല്ലായി പരിസ്ഥിതി ദിനാചരണം ജൈവ കർഷകനും പ്രശസ്‌ത ചിത്രകാരനുമായ കെ.കെ സനൽകുമാർ ഉദ്‌ഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ കെ കെ മനീഷ് അധ്യക്ഷനായി. കെ വിജിന കുമാരി, അനഘ എ വി , റോജാഭായി എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്

 വൃക്ഷ തൈകൾ വിതരണം ചെയ്തു.

പുതുച്ചേരി ലഫ്: ഗവർണ്ണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി


മാഹി:പുതുച്ചേരി ഭാരതി പാർക്കിന് എതിർവശത്തുള്ള രംഗപിള്ള റോഡിലെ നമ്പർ 1 ൽ പ്രവർത്തിച്ചിരുന്ന ഗവർണറുടെ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറി. കുബേർ റോഡിലെ (പഴയ ഡിസ്റ്റിലറി കോംപ്ലക്സ്) നമ്പർ 1 കെട്ടിടത്തിൽ ഇന്നു മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

പുതുച്ചേരി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച് ലഫ്.ഗവർണറുടെ അംഗീകാരത്തിനായി വെച്ച ഫയലുകൾ ലെഫ.ഗവർണർ കൈലാസനാഥൻ പുതിയ ഓഫീസിൽ വെച്ച് പരിശോധിച്ച് അംഗീകാരം നൽകി.

സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21 നും 55 വയസ്സിനിടയിലുള്ള വനിതാ കുടുംബനാഥമാർക്കുള്ള പ്രതിമാസ അലവൻസ് 2500 രൂപയായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനും, വൃദ്ധർക്കും നിരാലംബരായ സ്ത്രീകൾക്കും പ്രതിമാസ സഹായം 2500/-, 3,000/-, 4,000/- രൂപ നൽകുന്നതിനുമാണ് ലഫ്.ഗവർണർ അംഗീകാരം നൽകിയത്.

capture_1780682337

പരിസ്ഥിതി ദിനാചരണം

മാഹി : ഗവൺമെൻ്റ് എൽ .പി സ്‌കൂൾ ചെറുകല്ലായി പരിസ്ഥിതി ദിനാചരണം ജൈവ കർഷകനും പ്രശസ്‌ത ചിത്രകാരനുമായ കെ.കെ സനൽകുമാർ ഉദ്‌ഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ കെ കെ മനീഷ് അധ്യക്ഷനായി. കെ വിജിന കുമാരി, അനഘ എ വി , റോജാഭായി എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്

 വൃക്ഷ തൈകൾ വിതരണം ചെയ്തു.


capture_1780682223

പരിസ്ഥിതിദിനംആചരിച്ചു


മാഹി:ചമ്പാട് വായനശാല&ഗ്രന്ഥാലയം ചമ്പാട് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഓർമ്മമരങ്ങൾ നട്ടു.കെഹരിദാസൻ

കുട്ടികളുമായി സംവദിച്ചു. റിനുപിട് വെസ്റ്റ് യു.പിസ്‌കൂൾവിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി.

,കെ.രാജീവൻമാസ്റ്റർ,,എം.ഷജിന,എം ഇന്ദിര നേതൃത്വം നൽകി.

ചമ്പാട് വെസ്റ്റ് യു.പിസ്‌കൂൾവിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി.

ചിത്ര വിവരണം: കെ.ഹരിദാസൻ ഓർമ്മ മരം നടുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m