മാഹി: മയ്യഴിയുടെ വടക്കൻ അതിർത്തിയിലെ
മൂലക്കടവ് ഗവ: എൽ.പി.സ്കൂളിൽ നടന്ന പുതിയ അധ്യയന. വർഷത്തെ പ്രവേശനോത്സവം നാടിന്റെയാകെ ഉത്സവമായി. ആദ്യ നാൾ കളികളുടേയും, കഥകളുടെയും , പാട്ടുകളുടേയും സർഗ വസന്തം വിടർത്തി.
പ്രധാന അദ്ധ്യാപകൻ ബി ബാലപ്രദീപ് കുട്ടികളെ വരവേറ്റു, സീനിയർ ടീച്ചർ വിദ്യ അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പുതുച്ചേരി സർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.സ്നേഹപ്രഭ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, കളിയുപകരണങ്ങൾ നിർമ്മിച്ച് പുത്തനറിവുകൾ പകർന്നേകുകയും ചെയ്തത് കൗതുകം പകർന്നു. മുൻ ഡി.ഇ.ഒ. സുരേഷ്ബാബു
മുഴുവൻ നവാഗതർക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
അതിനിടെ,
അപ്രതീക്ഷിതമായി മാഹി എം എൽ എ. അഡ്വ. ടി. അശോക് കുമാറിന്റെ കടന്ന് വരികയും , അദ്ദേഹം കുട്ടികളോട് സംവദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തത് സദസ്സിനെആവേശം കൊള്ളിച്ചു.
എസ് എം സി വൈസ് ചെയർപേഴ്സൺ നഫീസ ഹനീഫ് പച്ചക്കറിവിത്ത് വിതരണവും നടത്തി.
അദ്ധ്യാപകരായ രൂപശ്രീ, റെന്യ, ചന്ദന, അക്ഷയ, ശ്യാമിലി, വൈഷ്ണവി നേതൃത്വം നൽകി.
ചിത്ര വിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
പ്രവേശനോത്സവം
മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ
ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രാവശനോൽസവം സംഘടിപ്പിച്ചു.
രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ പ്രവേശനോത്സവം
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത മജിഷ്യനുമായ രാജേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക പി.സീതാലക്ഷ്മി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ശ്രീജ സംസാരിച്ചു. കണ്ണൂർ യുനിവേഴ്സിറ്റിയിൽ നിന്നും ഉയർന്ന വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളായ റിൻസ ഗംഗാധരൻ.കെ.പി, റിദ അബ്ദുൾ റഷീദ് എന്നിവരെ ആദരിച്ചു വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ,മജിഷ്യൻരാജേഷ് ചന്ദ്ര അവതരിപ്പിച്ച മാജിക് ഷോയുമുണ്ടായി
പുതിയ അധ്യയന വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൻ്റെ വകയായി പഠനോപകരണങ്ങൾ സമ്മാനിച്ചു.ടി. സജിത സ്വാഗതവും ജെയിംസ് സി ജോ ജോസഫ്നന്ദിയും പറഞ്ഞു.
ചിത്രകലാധ്യാപകൻ ടി.എം. സജീവൻ , എം ശരണ്യ, എ.പി. റിഫാന നേതൃത്വം നൽകി.
പ്രവേശനോത്സവ ദിനത്തിൽ വിദ്യാർത്ഥികളോടൊപ്പം
മാഹി:വേനൽ അവധി കഴിഞ്ഞ് പുതിയ അധ്യയന വർഷം ആരംഭിച്ച ഇന്നലെ മാഹിയിലെ എല്ലാ സ്കൂളുകളും സന്ദർശിച്ച് അഡ്വ :ടി അശോക് കുമാർഎംഎൽഎ
വിദ്യാർഥികളോട് .സംസാരിച്ചും, മധുരം വിതരണം ചെയ്തും, പ്രവേശനോത്സവ ആഘോഷത്തിൽ പങ്കാളിയായി.
ചിത്രവിവരണം:എം എൽ എ അശോക് കുമാർ മധുരം വിതരണം ചെയ്യുന്നു
പ്രവേശനോത്സവം സംഘടിപ്പിച്ചു.
മാഹി.: ജി.എൽ.പി.എസ്. പള്ളൂർ വെസ്റ്റ് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം ഏറെ ആവേശത്തോടെ സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകളെ മധുരവും സമ്മാനങ്ങളും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്.
പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രഭാഷകനും റിട്ട: ഇംഗ്ലീഷ് ലെക്ചററും, എൻ.ടി.ടി.എഫ്. ഇംഗ്ലീഷ് ഫാക്കൽറ്റിയുമായ ചന്ദ്രൻ മേക്കുന്ന് നിർവ്വഹിച്ചു.
സ്കൂൾ എസ്.എം.സി. ചെയർപേഴ്സൺ കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രധാന അദ്ധ്യാപിക പി. മേഘ്ന വരവേറ്റു.ഒരുമ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിനിധി കെ.രാജൻ ,.പുലരി റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിനിധി പ്രദീപ് കുമാർ സംസാരിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുമ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ വകയായി എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്തു. കൂടാതെ, പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായി സുജിത്ത് കുമാർ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു. സ്കൂളിന്റെ വകയായി മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ആകർഷകമായ സമ്മാന വിതരണവും ഇതോടൊപ്പം നടന്നു.
പി. അബ്ദുൾ റഷീദ് നന്ദിപറഞ്ഞു. . പി.ടി.എ ഭാരവാഹികളും, രക്ഷിതാക്കളും, നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
സർഗാത്മക പരിപാടികളോടെ പ്രവേശനോത്സവം
മാഹി: ഗവ. എൽ.പി. സ്കൂൾ, ചെമ്പ്രയിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രമുഖ കഥാപ്രസംഗ പരിശീലകനും മോണോ ആക്ട് പരിശീലകനും രചയിതാവും സംവിധായകനുമായ സവ്യസാചി "കളി+ആട്ടം" പരിപാടിയിലൂടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വർണാഭമായ ക്ലാസ് മുറികളും സമ്മാനങ്ങളും മധുര പലഹാരങ്ങളും കലാപരിപാടികളുമായി വിദ്യാർഥികളെ സ്വീകരിച്ചു. ചടങ്ങിൽ 2025-26 അധ്യയന വർഷത്തെ ബെസ്റ്റ് ഔട്ട്‌ഗോയിങ് വിദ്യാർഥിനി ശീതൾ പി.യെ മെമന്റോ നൽകി ആദരിച്ചു.
ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അഞ്ജന ടീച്ചർ സ്വാഗതവും എസ്.എം.സി വൈസ് ചെയർപേഴ്സൺ സരിത നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനാചരണം ഇന്ന്
ന്യൂമാഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേേത്രം ഗംഗാധരൻ മാസ്റ്റർ സമാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5-ന് രാവിലെ 9 മണിക്ക് പരിസ്ഥിതി ദിനാചരണ പരിപാടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
"പരിസ്ഥിതിയും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മുൻ പാലയാട് DIET പ്രിൻസിപ്പൽ പി. കെ. ഗൗരി പ്രഭാഷണം നടത്തും.
പരിപാടിയുടെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യ വൃക്ഷത്തൈ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വായനശാല ഭാരവാഹികൾ അറിയിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു.
തലശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2026-2027 യിൽ ഉൾപ്പെടുത്തി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശർമിരാജ്ന്റെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ഓണത്തിന് മുന്നോടിയായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിനെ പുഷ്പ നഗരിയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 10000 തൈകളാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ കൃഷി ഓഫീസർ അങ്കിത എം ഒ സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൺ പ്രിയ സി എച്ച്, സുഷമ എൻ വി, റീത്ത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ജീവനം-2026 മാഹിയിൽ
മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെയും രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി "ജീവനം- 2026" (രോഗത്തേയും അതിൻ്റെ നിയന്ത്രണത്തേയും സമഗ്രമായി വിലയിരുത്തുന്ന പരിപാടി ) സംഘടിപ്പിക്കുന്നു.
2026 ജൂൺ മാസം 5 ന് വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ചാലക്കര രാജീവ്ഗാന്ധി ആയുർവ്വേദ കോളജിൽ നടക്കുന്ന പരിപാടി രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കോളജ് പ്രിൻസിപ്പാൾ ഡോ. കുബേർ സംഖ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ മാഹി റീജിയനൽ അഡ്‌മിനസ്ട്രേറ്റർ അങ്കിത് കുമാർ I A S മുഖ്യാതിഥി ആകും.
ഉദ്ഘാടന ചടങ്ങിൽ വച്ച് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിദ്ധീകരിക്കുന്ന ഈ വർഷത്തെ മാഗസിൻ "വിചാരസ്മൃതി" രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും. ഡോ. വി.കെ. വിജയൻ ആശംസാ പ്രസംഗം നടത്തും
തുടർന്ന് നടക്കുന്ന സയൻ്റിഫിക് സെഷനിൽ "ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണ"ത്തെ കുറിച്ച് ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളജ് പ്രിൻസിപ്പാളും, കോട്ടക്കൽ ആയുർവ്വേദ കോളജിലെ റിട്ടയേർഡ് പ്രൊഫസറുമായ ഡോ. കിരാത മൂർത്തിയും, "പാരമ്പര്യ വിഷവൈദ്യത്തിൻ്റെ നഷ്ടപ്പെട്ട പ്രതാപം" എന്ന വിഷയത്തിൽ രാജീവ്ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അഭിലാഷ് പി എൻ ഉം ക്ലാസുകൾ എടുക്കും.
കെ.കെ.സ്നേഹപ്രഭ ടീച്ചർ
പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച ശ്രീമതി - lകെ.കെ.സ്നേഹപ്രഭ ടീച്ചർ ( മലയാളം ലക്‌ച്ചറർ)
വൈസ് പ്രിൻസിപ്പൽ കെ.പ്രേമാനന്ദൻ
പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിച്ച വൈസ് പ്രിൻസിപ്പൽ കെ.പ്രേമാനന്ദൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















