ആസ്ട്രേലിയയിൽ മയ്യഴി സാരി :ചാലക്കര പുരുഷു

ആസ്ട്രേലിയയിൽ മയ്യഴി സാരി  :ചാലക്കര പുരുഷു
ആസ്ട്രേലിയയിൽ മയ്യഴി സാരി :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 04, 01:07 AM
SAMUDRA
NISH
mannan
mn
e


മാഹി: ദശകങ്ങളായി പ്രവാസം ജീവിതം നയിക്കുമ്പോഴും , മയ്യഴിയുടെ ഗൃഹാതുരത്വ സ്മരണകളും, മായാമായികക്കാഴ്ചകളും എഴുപതാം വയസ്സിലും സബിതാ കിഷോറിന്റെ മനസ്സിൽ നിന്ന് മായുന്നില്ല. അവയാകട്ടെ, സപ്തതി ആഘോഷവേളയിൽ തന്റെ സാരിയിൽ ആലേഖനം ചെയ്ത് അവർ ആസ്ട്രേലിയയിലെ സുഹൃത്തുക്കൾക്കിടയിൽ മയ്യഴി എന്ന തന്റെ മാന്ത്രിക നഗരത്തിന്റെ നേർക്കാഴ്ച പങ്കു വെച്ചു.

 

dd

മയ്യഴി സ്വദേശിനിയായ സബിത കിഷോറാണ്.സാരിയുടെ കരകളിൽ തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളെ വർത്തമാന കാലവുമായി ബന്ധിപ്പിക്കുന്ന മാഹി പാലവും, മുന്താണിയിൽ മയ്യഴിപ്പുഴയുടെ നടപ്പാതയും പരമ്പരാഗത വള്ളങ്ങളും, ബാക്കി ഭാഗം മയ്യഴിയുടെ പ്രകൃതി മനോഹാരിതയും. ആലേഖനം ചെയ്തത്. ഒപ്പം തൻ്റെ സപ്തതിയുടെ ഓർമ്മക്കായി 70 എന്ന അക്കവും ചേർത്തിട്ടുണ്ട്.

മയ്യഴിയുടെ തീരങ്ങളിൽ നിന്ന് , മെൽബണിൻ്റെ ഹൃദയത്തിലേക്കെത്തിയ സബിതാ കിഷോർ

" പട്ടിൽ നെയ്തെടുത്ത എൻ്റെ വേരുകൾ" എന്ന തൻ്റെ ആശയം സാരിയിൽനെയ്തെടുത്തത് ശീമാട്ടിയിലെ ചീഫ് ഡിസൈനർ ജോബിനാണ്. മാഹി പ്പാലത്തിനും, മയ്യഴിപ്പുഴയ്ക്കും താൻ സമർപ്പിച്ച ഉപഹാരമാണിതെന്ന് പറഞ്ഞ സബിത തൻ്റെ സപ്തതിയാഘോഷ വേളയിലാണ് സാരി ധരിച്ചെത്തിയത്.

   വർഷങ്ങളായി ആസ്റ്റ്രേലിയയിലെ മെൽബണിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സബിത, പ്രമുഖ മയ്യഴി വിമോചന സമര പോരാളി അമ്മാഞ്ചേരി ഭാസ്കരൻ മാസ്റ്ററുടെ മകളാണ്.

ഭർത്താവ്: തലശ്ശേരി  സ്വദേശി നന്ദ കിഷോർ, മകൻ :ബിജു കിഷോർ, മരുമകൾ :ശ്രീചിത്ര, ചെറു മകൾ: അമാനി എന്നിവരടങ്ങിയ കുടുംബത്തോടൊപ്പം മെൽബണിൽ ദശകങ്ങളായി സ്ഥിര താമസമാണ് സബിത കിഷോർ.


ചിത്രവിവരണം: മയ്യഴിസാരിയുമായി സബിത കിഷോർ

capture_1780513808

2026 ഫീഫാ ലോകകപ്പിൽ 

തലശ്ശേരി ക്കാരനും.


തലശ്ശേരി:ഫീഫാ ലോകകപ്പ് ചരിത്രത്തിൽ ഇടംപിടിച്ച ആദ്യ മലയാളി താരമാണ് തഹ്‌സിൻ മുഹമ്മദ് ജംഷീദ്. ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ ഇടംപിടിച്ചുകൊണ്ടാണ് ഈ 19-കാരൻ ചരിത്രം കുറിച്ചത്. യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫീഫാ ലോകകപ്പിലാണ് തഹ്‌സിൻ ഖത്തർ ജേഴ്സിയിൽ കളത്തിലിറങ്ങുന്നത്.


കുടുംബ പശ്ചാത്തലവും കുട്ടിക്കാലവും


കേരളത്തിലെ ഫുട്ബോൾ നഴ്സറിയായ കണ്ണൂർ ജില്ലയിലാണ് തഹ്‌സിന്റെ വേരുകൾ. കണ്ണൂർ വളപട്ടണം സ്വദേശിനിയായ ഷൈമയുടെയും തലശ്ശേരി സ്വദേശിയായ ജംഷീദ് തച്ചൻകണ്ടിയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിൻ. തഹ്‌സിന്റെ പിതാവ് ജംഷീദ് മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ താരമായിരുന്നു. കായിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽക്കേ തഹ്‌സിന് ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. 


1996-ൽ ജംഷീദ് ഖത്തറിലേക്ക് കുടിയേറുകയും അവിടെ ചീഫ് അക്കൗണ്ടന്റായി ജോലി ആരംഭിക്കുകയും ചെയ്തു. 2006 ജൂൺ 16-നാണ് തഹ്‌സിൻ ഖത്തറിലെ ദോഹയിൽ ജനിക്കുന്നത്. ഖത്തറിലാണ് ജനിച്ചതെങ്കിലും . വീട്ടിലെ അന്തരീക്ഷവും പിതാവിന്റെ ഫുട്ബോൾ കോച്ചിങ്ങും തഹ്‌സിനെ ഒരു മികച്ച കളിക്കാരനാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു.


ആസ്പയർ അക്കാദമിയിലൂടെയുള്ള വളർച്ച


ഖത്തറിലെ ലോകപ്രശസ്തമായ കായിക പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയിലാണ് തഹ്‌സിൻ ഫുട്ബോളിന്റെ പ്രാഥമിക പാഠങ്ങൾ അഭ്യസിക്കുന്നത്. അവിടെയുള്ള ആധുനിക സൌകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും താരത്തിന്റെ പ്രതിഭയെ കൂടുതൽ മിനുക്കിയെടുത്തു.


വളരെ പെട്ടെന്നുതന്നെ ഖത്തറിന്റെ ജൂനിയർ ടീമുകളിൽ തഹ്‌സിൻ ശ്രദ്ധിക്കപ്പെട്ടു. ഖത്തർ ദേശീയ ടീമിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകൾക്കായി തഹ്‌സിൻ ബൂട്ടുകെട്ടി. അണ്ടർ-17 ടീമിനായി കളിക്കുമ്പോൾ തഹ്‌സിൻ നിർണായക ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. വിങ്ങുകളിൽ മിന്നൽ വേഗത്തിൽ പന്തുമായി കുതിക്കാനുള്ള കഴിവും മികച്ച ഡ്രിബ്ലിങ് മികവുമാണ് തഹ്‌സിനെ മറ്റ് യുവതാരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.



capture_1780513866

ക്ലബ്ബ് കരിയറും ഖത്തർ സ്റ്റാർസ് ലീഗും


തന്റെ പതിനേഴാം വയസ്സിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈൽ ക്ലബ്ബിലൂടെയാണ് തഹ്‌സിൻ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഖത്തറിലെ ഏറ്റവും ഉയർന്ന ആഭ്യന്തര ലീഗായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനായ താരം എന്ന റെക്കോർഡും ഇതോടെ തഹ്‌സിൻ സ്വന്തമാക്കി. ക്ലബ്ബിനായി കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ താരത്തിന് സീനിയർ ദേശീയ ടീമിലേക്കുള്ള വഴി തുറന്നുനൽകി.


ദേശീയ ടീമിലെ അരങ്ങേറ്റം


2024 ജൂണിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്‌സിൻ ഖത്തർ സീനിയർ ദേശീയ ടീമിനായി ആദ്യമായി കളത്തിലിറങ്ങുന്നത്. തുടർന്ന് അയർലൻഡിനെതിരായ സൗഹൃദ മത്സരത്തിലും പകരക്കാരനായി ഇറങ്ങി തഹ്‌സിൻ മികച്ച കളി പുറത്തെടുത്തു. മുൻ റയൽ മാഡ്രിഡ്, സ്പെയിൻ പരിശീലകനായ ജൂലൻ ലോപെറ്റെഗി ഖത്തർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമാണ് തഹ്‌സിനെപ്പോലുള്ള യുവ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. 


2026 ഫീഫാ ലോകകപ്പും ചരിത്ര നേട്ടവും


2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫീഫാ ലോകകപ്പിനുള്ള ഖത്തറിന്റെ 26 അംഗ അന്തിമ ടീമിനെ ജൂലൻ ലോപെറ്റെഗി പ്രഖ്യാപിച്ചപ്പോൾ അതിൽ തഹ്‌സിനും ഇടംപിടിച്ചു. അക്രം അഫീഫ്, ഹസ്സൻ അൽ ഹെയ്ദോസ് തുടങ്ങിയ ഖത്തറിലെ സൂപ്പർ താരങ്ങൾക്കൊപ്പമാണ് തഹ്‌സിൻ ലോകകപ്പ് വേദി പങ്കിടുന്നത്.


ഇന്ത്യക്ക് ഇതുവരെ ഫീഫാ ലോകകപ്പ് കളിക്കാൻ സാധിച്ചിട്ടില്ലാ ത്തതിനാൽ, ലോകകപ്പ് സ്ക്വാഡിൽ ഇടംനേടുന്ന ആദ്യ മലയാളി താരം എന്ന ചരിത്ര നേട്ടമാണ് തഹ്‌സിൻ സ്വന്തമാക്കിയത്. കൂടാതെ, ലോകകപ്പിൽ കളിക്കുന്ന അപൂർവ്വം ഇന്ത്യൻ വംശജരിൽ ഒരാളായും തഹ്‌സിൻ മാറി. 2026-ലെ ലോകകപ്പിൽ ഖത്തറിനൊപ്പം ന്യൂസിലാൻഡിന്റെ മലയാളി വംശജനായ വിങ്ങർ നിഷാൻ വേലുപ്പിള്ളയും , സർപ്രീത് സിംഗും ഇന്ത്യൻ വംശജരായി കളിക്കുന്നുണ്ട്.


ഒരു ഇന്ത്യൻ ടീം ലോകകപ്പ് കളിക്കുന്നത് കാണുക എന്നത് കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ വലിയൊരു സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് പൂർണ്ണമായി എത്തിയില്ലെങ്കിലും, തഹ്‌സിൻ മുഹമ്മദ് ജംഷീദിലൂടെ ഒരു മലയാളി സാന്നിധ്യം ലോകകപ്പിന്റെ പുൽമൈതാനങ്ങളിൽ ഉണ്ടാകുന്നു എന്നത് കേരളത്തിന് വലിയൊരു അഭിമാന നിമിഷമാണ്. കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും പ്രവാസ ലോകത്തുനിന്ന് ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്ക് വളർന്ന തഹ്‌സിന്റെ യാത്ര വരുംതലമുറയിലെ നിരവധി യുവ ഫുട്ബോൾ കളിക്കാർക്ക് വലിയൊരു പ്രചോദനമായിരിക്കും.


ചിത്ര വിവരണം:തഹ്‌സിൻ മുഹമ്മദ് ജംഷീദ്.

whatsapp-image-2026-06-03-at-10.32.17-pm

രക്തദാന രംഗത്തെ സ്തുത്യർഹമായ സേവനം: പി. പി. റിയാസ് മാഹിക്ക് സ്നേഹാദരം* 


കോഴിക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ വിജയകരമായി കോർഡിനേറ്റ് ചെയ്ത പി. പി. റിയാസ് മാഹിയെ ആദരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (BDK) സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് പ്രത്യേക സ്നേഹാദരം സമർപ്പിച്ചത്.


ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ.എ അഡ്വ. കെ. ജയന്ത് റിയാസ് മാഹിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഉപഹാരം കൈമാറി.


സംസ്ഥാനത്ത് രക്തലഭ്യത ഉറപ്പുവരുത്തുന്നതിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും റിയാസ് മാഹി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ പ്രകീർത്തിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മാതൃകാപരമായ ഈ പ്രവർത്തനം സമൂഹത്തിന് വലിയൊരു പ്രചോദനമാണെന്ന് യോഗം വിലയിരുത്തി.പരേതനായ തലശ്ശേരി കുറുക്കൻ കണ്ടി മമ്മൂട്ടിയുടെയും മാഹി വട്ടക്കാരി 

കൈതാൽ ജമീലയുടെയും മകനാണ് റിയാസ്.

capture_1780514052

ജപ്പാൻ കുടിവെള്ള പദ്ധതി: ഒരു വർഷത്തിലേറെയായി തകർന്ന റോഡ്; പരാതികൾക്ക് പരിഹാരമില്ല.


ന്യൂമാഹി:ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചുപണികൾ നടത്തിയതിന് ശേഷം ഒരു വർഷത്തിലേറെയായി റോഡിന്റെ ശോചനീയാവസ്ഥ തുടരുന്നു. നിരവധി തവണ വാർഡ് മെമ്പറുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടും ഇതുവരെ യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

റോഡിന്റെ തകർച്ച കാരണം യാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. മഴക്കാലത്ത് അപകടസാധ്യത വർധിപ്പിക്കുന്നുമുണ്ട്. റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഒരു വർഷത്തിലേറെയായി തുടരുന്ന ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടുന്നു. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. ആദ്യ മഴയിൽ തന്നെ ഇവിടം ചെളിക്കുളമായി മാറിയിട്ടുണ്ട്.മഴ തുടരുന്നതോടെ വെള്ളക്കെട്ടും അനുഭവിക്കേണ്ടിവരും. ജനസാന്ദ്രമായ പ്രദേശമാണിത്. തലശ്ശേരി നഗരസഭയിലെ 29-ാം വാർഡായ മിത്തലെ വയലിലാണ് ഈ ദുരവസ്ഥ.


ചിത്രവിവരണം: തകർന്ന് കിടക്കുന്ന റോഡ്.

fff

പി.പി.രാധ നിര്യാതയായി


 മാഹി :ചാലക്കര പള്ളിപ്പറമ്പത്ത് രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പി.കൃഷ്ണൻ.

 മക്കൾ: ജനാർദ്ദനൻ, രാജി (കതിരൂർ )

 മരുമക്കൾ: റീത്ത (മനേക്കര)  രാമചന്ദ്രൻ (കതിരൂർ )

capture_1780514509

ഡോ: ഫാത്തിമത്ത് ഹെന്നയ്ക്ക് സ്നേഹാദരംസമർപ്പിച്ചു

ന്യൂമാഹി.മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമാഹിയുടെ അഭിമാനമായ ഡോ: ഫാത്തിമത്ത് ഹെന്നയ്ക്ക് സ്നേഹാദരം സമർപ്പിച്ചു.

മെഡിക്കൽ ഉപരിപഠന പരീക്ഷയായ DNB Family Medicine-ൽ ദേശീയതലത്തിൽ ഒന്നാം റാങ്കും പ്രസിഡന്റ്‌സ് ഗോൾഡ് മെഡലും കരസ്ഥമാക്കിയതിലൂടെ :അവർ നേടിയ ഈ നേട്ടം നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

അനുമോദന ചടങ്ങിൽ തഷ്രീഫ് ഉസ്സൻമൊട്ട അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ താഫ്ലീം മണിയാട് ഉപകാരം നൽകി , യുത്ത് .ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമൂദ് , ഷാഹിദ് ഉസ്സൻമൊട്ട ,റുഫൈസ്,

റഫൽ അഷ്‌റഫ്‌, ശാമിൽ പുതിയ വീട്ടിൽ ,എന്നിവർ പങ്കെടുത്തു നിസാം പുന്നോൽ നന്ദി പറഞ്ഞു 

ഡോ. ഫാത്തിമത്ത് ഹെന്ന മറുപടി പ്രസംഗം നടത്തി,

മികച്ച വിജയികളെ അനുമോദിക്കുന്നു


 ന്യൂമാഹി: ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറി SSLC, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. 

ലൈബ്രറി പരിധിയിലെ വിജയികൾ മാർക്ക് ലിസ്റ്റ് കോപ്പി, ഫോൺ നമ്പർ, ഫോട്ടോ സഹിതം ജൂൺ 20ന്ന് മുമ്പായി അപേക്ഷിക്കണം.

  9495 645158.

 7025547172

capture_1780514640
capture_1780514711

അബ്ദുൾ അസീസ് നിര്യാതനായി


മാഹി :ചെറുകല്ലായി അഹ്റാസിൽ പൂവത്താംക്കണ്ടി അബ്ദുൾ അസീസ് (82) നിര്യാതനായി .പരേതരായ അബ്ദുള്ള മാസ്റ്ററുടെയും, സൈനബയുടെയും മകനാണ്. ഭാര്യ : ബങ്ങക്കണ്ടി ഹഫ്സത്ത് .മക്കൾ : റിയാസ് (സൗദി), റഹീസ് .(ഖത്തർ), റഹ് ന. മരുമക്കൾ - സമീഹ, റുക് സാന, കുഞ്ഞുമുഹമ്മദ്. സഹോദരങ്ങൾ - അഷറഫ്, ജലാലുദ്ദിൻ (കൗൺസിലർ ,വടകര മുനിസിപ്പാലിറ്റി), അക്ബർ (കുവൈത്ത്), സാറു, സുഹറ, റംല, നസീമ, താഹിറ, പരേതരായ മഹമ്മൂദ്, ഹമീദ്

വിജയികളെ അനുമോദിക്കുന്നു


ന്യൂമാഹി: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്നു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്,13,14 തലശ്ശേരി മുനിസിപാലിറ്റി 35,36 വാർഡുകളിലുള്ള വിദ്യാർഥികളെയാണ്

വെൽഫെയർ പാർട്ടി 

 പുന്നോൽ കുറിച്ചിയിൽ യൂണിറ്റ് അനുമോദിക്കുന്നത്. 15 ന് മുൻപ് ബന്ധപ്പെടണം. ഫോൺ: 98953 17025.

ചിത്രശലഭങ്ങളെ പോലെ പാറി നടക്കുന്ന ഇന്നത്തെ കുട്ടികളിലാണ് ഭാവിയിലെ പ്രതീക്ഷ: റിട്ടയേർഡ്.മേജർ ജനറൽ ടി.പത്മിനി



കണ്ണൂർ :ലോകത്തിലെ മറ്റ് രാജ്യങ്ങൾ അസൂയയോ ടെ നോക്കി കാണുന്ന നമ്മുടെ ഇന്ത്യാ രാജ്യംപൂർണ്ണ സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ ,ഇന്നും തലയുയർത്തി നിൽക്കു

ന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ ഇന്ത്യാ രാജ്യത്തിൻ്റെ സുക്ഷയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുള്ള    ആയിരക്കണക്കായ പട്ടാളക്കാരുടെ ബലിദാനമാണ് എന്നവസ്തുത കുട്ടികൾ എപ്പോഴും ഓർക്കണമെന്ന് ഇന്ത്യൻ ആർമി യിലെ മുൻ.മേജർ ജനറൽ. ടി.പത്മിനി അഭിപ്രായപ്പെട്ടു. നിഷ്കളങ്കതയോടെപൂമ്പാറ്റകളെ പോലെ പാറി

നടക്കുന്ന ഇന്നത്തെ കൊച്ചുകുട്ടികളിലാണ്ഭാവി ഭാരതം പ്രതീക്ഷകൾ

അർപ്പിച്ചിട്ടുള്ളതെന്നും ,43 വർഷക്കാലം ഇന്ത്യൻആർമിയിൽ ഓഫീസറായിസേവനമനുഷ്ഠിച്ച് ,മേജർജനറൽ റാങ്കിൽ വിരമിച്ച ,

 സേനാ മെഡലും,രാഷ്ട്രപതിയിൽ നിന്നും ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുംനേടിയ,ഇപ്പോൾ കേരളാ സീനിയർ സിറ്റിസൺ

സംസ്ഥാന വൈസ് .പ്രസിഡൻ്റ് കൂടിയായഅവർ അഭിപ്രായപ്പെട്ടു.

കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ്റെയും

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളാപ്പിലും , മുണ്ടയാട് ഇൻഡോർസ്റ്റേഡിയത്തിലുമായി നടന്നിരുന്ന അവധിക്കാല പരിശീലന ക്യാമ്പിൻ്റെ സമാപന ചട ങ്ങിൽ സർട്ടിഫിക്കറ്റുകൾവിതരണം ചെയ്ത് സം സാരിക്കുകയായിരുന്നു അവർ .കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ

പ്രസിഡൻ്റ് കെ.വി.ഗോകുൽ ദാസ് അധ്യക്ഷത വഹിച്ചു .

ജില്ലാ കോർഡിനേറ്ററുംസംസ്ഥാന ജോ.: സെക്രട്ടറിയുമായ എം.പ്രകാശൻ സ്വാഗതം പറഞ്ഞു . സെക്രട്ടറി   പി.ബി.അബിൻ നന്ദി പ്രകാശനം നടത്തി .


ചിത്ര വിവരണം: റിട്ട.മേജർ ജനറൽ ടി.പത്മിനി ഉദ്ഘാടനം ചെയ്യുന്നു.

cv

രമണൻ നിര്യാതനായി..

മാഹി: മൂന്നങ്ങാടി മുത്തപ്പൻ ബസ്സ് സ്റ്റോപ്പിന് സമീപം രമേഷ് നിവാസിൽ രമണൻ (62)നിര്യാതനായി.. പള്ളൂർ പാറാലിലെ സ്വാഗത് പെട്രോൾ പമ്പിലെ ടാങ്കർ ലോറി ഡ്രൈവറാണ്. ഭാര്യ: രാജമ്മ. മക്കൾ: രമീ ഷ് (ഗൾഫ്), രാഖി. മരുമകൻ: ഷൈജേഷ് ( പുന്നോൽ )സംസ്ക്കാരം വ്യാഴാഴ്ച്ച പകൽ 3 ന് വീട്ട് വളപ്പിൽ

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m