മയ്യഴിയുടെ ഐ.ടി സാധ്യതകൾ ചർച്ച ചെയ്ത് മാഹി എം. എൽ. എ. അഡ്വ .ടി. അശോക് കുമാർ

മയ്യഴിയുടെ ഐ.ടി സാധ്യതകൾ ചർച്ച ചെയ്ത് മാഹി എം. എൽ. എ. അഡ്വ .ടി. അശോക് കുമാർ
മയ്യഴിയുടെ ഐ.ടി സാധ്യതകൾ ചർച്ച ചെയ്ത് മാഹി എം. എൽ. എ. അഡ്വ .ടി. അശോക് കുമാർ
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 02, 11:06 PM
SAMUDRA
NISH
mannan
mn
BOB

മാഹി:മാഹിയിലെ പ്രമുഖ ഐ.ടി സ്ഥാപനമായ കോൺട്രാക്ടിങ് പ്ലസ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മാഹി എം. എൽ. എ. അഡ്വ. ടി. അശോക് കുമാർ പങ്കെടുത്തു.


സ്ഥാപനത്തിന്റെ ഇന്ത്യൻ ഓപ്പറേഷൻസ് ഡയറക്ടർ വിനോദ് സുകുമാരൻ എം എൽ എ.യെ പൊന്നാട അണിയിച്ച് ആദരിച്ചു.

സന്ദർശനത്തിനിടെ മാഹിയിൽ കൂടുതൽ ഐ.ടി സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനുള്ള സാധ്യതകളും നിലവിലെ ഐ.ടി മേഖലയിലെ സാഹചര്യങ്ങളും സംബന്ധിച്ച് സ്ഥാപന അധികൃതരുമായി എം. എൽ. എ. ചർച്ച നടത്തി.


2008ൽ മാഹിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ ഐ ടി സ്ഥാപനമായ കോൺട്രാക്ടിങ് പ്ലസ്സിൽ നിലവിൽ ഇരുനൂറോളം ഐ.ടി, അക്കൗണ്ടിംഗ് പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ഐ ടി സ്ഥാപനങ്ങൾ ഇനിയും മാഹിയിൽ വരട്ടെ എന്നും നിലവിലെ സ്ഥാപനങ്ങൾക്ക് മികച്ച പ്രവർത്തനം കാഴ്ചവെക്കാനും . കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കട്ടെ എന്നും എം. എൽ. എ. ആശംസിച്ചു.


എച്ച്. എം. ഇന്റർനാഷൻസ് സ്ഥാപകൻ ഹരീഷ് മുകുന്ദൻ, കോൺട്രാക്ടിങ് പ്ലസ് മാനേജർമായ ശ്രീരാജ്. ജി. നായർ, നീതു ശിവാനന്ദൻ , മഹേഷ് പാലൊള്ളതിൽ സംബന്ധിച്ചു.


ചിത്രവിവരണം: ഡയറക്ടർ വിനോദ് സുകുമാരൻ , അഡ്വ: ടി. അശോക് കുമാർ എം എൽ എ.യെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

capture_1780420032

കെവലിയേർസ് ദെ മായേ യുടെ ജഴ്സി പ്രകാശനം ചെയ്തു.


മാഹി:മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേർസ് ദേ മായേയുടെ പുതിയ ജഴ്സി മയ്യഴി എംഎൽഎ യും സൈക്കിൾ റൈഡറുമായ അഡ്വ.ടി.അശോക് കുമാർ മുതിർന്ന സൈക്കിൾ റൈഡറായ എ.ടി. വികാസിന് നൽകി പ്രകാശനം ചെയ്തു.

 ചൂടിക്കൊട്ടയിൽ ഡോ.വിജേഷ് അടിയേരിയുടെ വീട്ടുമുറ്റത്ത് നടന്ന കെവലിയേർസിൻ്റെ സൗഹൃദസമ്മേളനം ഉദ്ഘാനം ചെയ്തു കൊണ്ട് മയ്യഴി എം.എൽ.എ.അഡ്വ.ടി. അശോക് കുമാർ ജഴ്സി പ്രകാശനംചെയ്തു.

ചടങ്ങിൽ മാഹി കൺസ്യൂമർ സ്റ്റോർ ഡയറക്ടറായി തിരഞ്ഞെടുത്ത റീമാ വിനയനെ ഡോ. നമിതാ വിജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.

ഈ വർഷത്തെ പ്ലസ് ടു വിന് മികച്ച വിജയം കൈവരിച്ച റിഷൻ രാജിനേയും ദേവിക്ക് സായ് വിജേഷിനേയും അനുമോദിച്ചു.

എം എൽ എയ്ക്ക് കെവലിയേർസിൻ്റെ സ്നേഹോപഹാരങ്ങൾ കൈമാറിയ ചടങ്ങിൽ അഡ്വ.ടി.അശോക് കുമാറിനെ കൂടാതെ സരുൺകുഞ്ഞിപ്പള്ളി, രാജേന്ദ്രൻ അങ്ങാടിപ്പുറത്ത്, പി.ടി.കെ.അനൂപ് കുമാർ , ജിഷി രാജേഷ്, ഡോ. ആദിത്യരാജ്, സുധാകരൻ അയനാട്ട്,സംസാരിച്ചു.

വിനയൻ കക്കാടൻ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ശ്രീകുമാർ ഭാനു സ്വാഗതവും സുധീഷ് കുമാർ അങ്ങാടിപ്പുറത്ത് നന്ദിയും പറഞ്ഞു.

രാജേഷ് വി.ശിവദാസ്, സൻജയ്, ഡോ. പി..കാമരാജ്,.. കെ.പി.ഋഷബ് , ആനന്ദ് ചാരോത്ത്, ഹർഷാദ് ഇടവന നേതൃത്വം വഹിച്ചു.

ജൂൺ 03 ലോക സൈക്കിൾ ദിനം, ജൂൺ 05 ലോക പരിസ്ഥിതി ദിനം ,ലോകഫുട്ബാൾ വിളമ്പരം തുടങ്ങിയ സൈക്കിൾ റാലികൾ വിജയിപ്പിക്കാൻ കെവലിയേർസ് കൂട്ടായ്മ തീരുമാനിച്ചു.


ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ ജഴ്സി പ്രകാശനം ചെയ്യുന്നു

mbi

മോഹൻ ദാസ് കല്ലാട്ട് നിര്യാതനായി.


മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ മോഹൻദാസ് കല്ലാട്ട് (77)നിര്യാതനായി.

വർഷങ്ങളോളം ഗൾഫ് എയർ (ദുബായ്) മാനേജരായിരുന്നു.

കേരള ഹോക്കി ടീമിൻ്റെ ഗോൾകീപ്പറുമായിരുന്നു. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിൻ്റെ സഹ നിർമ്മാതാവാണ്. മലയാള ചലച്ചിത്ര മേഖലയിൽ വലിയൊരു സുഹൃദ്ബന്ധത്തിന്' ഉടമയായിരുന്നു മോഹൻ ദാസ് കല്ലാട്ട്

ഭാര്യ : കെ.എം.രൂപ (തലശ്ശേരി)

മകൻ : രോഹിൻ 

അച്ഛൻ : പരേതനായ കുഞ്ഞിരാമൻ വക്കീൽ 

അമ്മ : പരേതയായ ' സുമിത്ര കല്ലാട്ട് 

സഹോദരങ്ങൾ : പരേതനായ ഡോക്ടർ അൽബർട്ട് കല്ലാട്ട് ,

പരേതയായ :രാജലക്ഷ്മി സേതു മാധവൻ ,രത്ന രത്നാകർ , സാവിത്രി രാമകൃഷ്ണൻ ,വനിത രതീന്ദ്രൻ ,രാഗിണി ശശീന്ദ്രൻ 

സംസ്‌കാരം ഇന്ന് വൈകിട്ട് 5മണി  മാഹി വാതക ശ്മശാനം

xq

വിജയതിലകം

ശ്രേഷ്ഠാദരസമർപ്പണം

ജൂൺ 7 ന്


മാഹി . ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും, സി.ബി.എസ്.ഇ.പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരേയും, ഫ്രഞ്ച് ബ്രവെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു. പ്ലസ്ടു കേരള സിലബസിലും, സി.ബി.എസ്.ഇ യിലും മേഖലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെ സ്വർണ്ണ മെഡലുകൾ നൽകി ആദരിക്കും

ജൂൺ 7 ന് വൈ. 3 മണിക്ക് ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രേഷ്ഠാദര ചടങ്ങ് മാഹി എം എൽ എ അഡ്വ: ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്യും. പൊലീസ് സൂപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ്,, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനുജ , മാഹി എസ്.എൻ. കോളജ് ചെയർമാൻ ഡോ.എൻ.കെ.രാമകൃഷ്ണൻ സംസാരിക്കും. ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിക്കും.

കാരായി രാജന്റെ എം എൽ എ ഓഫീസ് ഉദ്ഘാടനം 5 ന്

തലശ്ശേരി: തലശ്ശേരി എം.എൽ എ കാരായി രാജന്റെ എം.എൽ എ ഓഫീസ് ജൂൺ

5 ന് വൈ:4 മണിക്ക് ടി.സി. മുക്കിലെ സി.എച്ച്. കണാരൻ മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കും. നിയമസഭ മുൻ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.

ssa

അറുപതാം വാർഷികം ആഘോഷിച്ചു

വിളക്കോട്ടൂർ: ശ്രീനാരായണ മഠത്തിന്റെ അറുപതാം വാർഷിക ആഘോഷം സി. വി.രാജൻ മാസ്റ്റർ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സി.കെ. സുനിൽകുമാർ പി.കെ.ഗൗരി ടീച്ചർ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും, എ.കെ.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു


ചിത്ര വിവരണം: സി.വി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

capture_1780420704

തങ്കം നിര്യാതയായി.


മാഹി:ഈസ്റ്റ്‌ പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിന്  സമീപം കാട്ടിൽ മാണിക്യ നിലയത്തിൽ തങ്കം (72)നിര്യാതയായി.

പരേതരായ രാഘവൻ മാധവി എന്നിവരുടെ മകൾ.

ഭർത്താവ് പരേതനായ കാട്ടിൽ ഗോപാലൻ.

മക്കൾ: ബിജിത്ത്, ബിന്ദു, ബിജിന.

മരുമക്കൾ രമേശൻ (ചെന്നെ ), ഷർണിക.

സഹോദരങ്ങൾ: 

ദിനേഷ് ബാബു, ഉഷ.

capture_1780420904

നാണി ടീച്ചർ നിര്യാതനായി.

ന്യൂമാഹി: പുന്നോ ൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം ധന്യയിൽ റിട്ട. പ്രഥമ അധ്യാപിക ടി. നാണി ടീച്ചർ (91)നിര്യാതനായി.

 കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾപ്രധാന അദ്ധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ കീലേരി ബാലൻ മാസ്റ്റർ (റിട്ട. അധ്യാപകൻ

കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).

മക്കൾ: ബീന, ബേബി, റീജ, അഡ്വ.പ്രദീപ് ബാബു, ശ്രീജ, മനോജ് (ചീഫ് എൻജിനിയർ, ആംഗ്ളോ ഈസ്റ്റേൺഷിപ്പ് മാനേജ്മെൻ്റ്).

മരുമക്കൾ: കെ.പി.രാജേന്ദ്രൻ (റിട്ട. എ.ജി.എം, എസ്.ബി.ടി), പി.സി. ശിവദാസ് (കോൺട്രാക്ടർ ), ജീജ (അധ്യാപിക, എൻ.എ.എം. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങത്തൂർ), ഷീനാ മനോജ് (ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവ്വേദ ആശുപത്രി ഇരിണാവ്), പരേതനായ സുനിൽ കുമാർ.

സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. എയർഫോഴ്സ്), പരേതരായ ശാരദ ടീച്ചർ, രാഘവൻ (എൻജിനിയർ), ഭാസ്കരൻ

a5acd27b-0489-4689-b46f-3001d53374e0

പത്മാവതി നിര്യാതയായി.


മാഹി: ഇടയിൽ പീടിക പടിഞ്ഞാറയിൽ

പത്മാവതി(81)നിര്യാതയായി. മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റ്,

റിട്ട. സീനിയർ അസിസ്റ്ററ്റായിരുന്നു. 

ഭർത്താവ്: പരേതനായ ഭാസ്‌കരൻ (റിട്ട. എസ്.ഐ പാനൂർ).

മകൾ: ദീപ (അധ്യാപിക, മമ്പറം ഹൈസ്‌കൂൾ).

മരുമകൻ: ബിവോയി (റിട്ട. അധ്യാപകൻ, മമ്പറം ഹയർ സെക്കൻ്റണ്ടറി സ്കൂൾ).

സഹോദരങ്ങൾ :സാവിത്രി, ദാമോദരൻ, പത്ഭനാഭൻ, പരേതനായ ജയചന്ദ്രൻ

കതിരൂർ ബാങ്ക് F13 ഫുട്ബോൾ

അക്കാദമി സമ്മർ ക്യാമ്പ് സമാപിച്ചു

കതിരൂർ:കതിരൂർ ബാങ്ക് എഫ്: 13 ഫുട്ബോൾ അക്കാഡമി ഏപ്രിൽ 1 മുതൽ ആരംഭിച്ച സമ്മർ ക്യാമ്പിന്റെ സമാപനവും നാലാം വാർഷിക ജനറൽ ബോഡി യോഗവും ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയായി. യോഗത്തിൽ കതിരൂർ ബാങ്ക് പ്രസിഡണ്ട്‌ ശ്രീജിത്ത്‌ ചോയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.എസ്.എ.

 മലപ്പുറം സ്പോർട്സ് സ്കൂൾ സെലക്ഷൻ ലഭിച്ച വി.എം. ദേവദത്ത് പി.എഫ്.സി. തൃശൂർ യു14 ടീമിലേക്ക് സെലക്ഷൻ ലഭിച്ച ധ്യാൻ മിത്ര, ഇസാൻ എന്നീ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അതോടപ്പം സമ്മർ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരവും നൽകി.

കതിരൂർ വൊക്കേഷണൽ പി.ടി.എ. പ്രസിഡണ്ട് .ടി.കെ.ഷാജി, ബേങ്ക് ഡയറകടർ പ്രസന്നൻ, ബേങ്ക് സെക്രട്ടറി എം രാജേഷ് ബാബു സംസാരിച്ചു. സനിത്ത് മാവില സ്വാഗതവും, കെ.പി.ഷിജു നന്ദിയും പറഞ്ഞു. 

പുതിയ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ.പി ഷിജുവിനേയും പ്രസിഡണ്ടായി . പ്രസന്നനേയും തിരഞ്ഞെടുത്തു.


ചിത്രവിവരണം. മുഖ്യാതിഥിയായ

മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് കുട്ടികളെ ആദരിക്കുന്നു

വൈദ്യൂതി മുടങ്ങും

മാഹി: ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽ ജൂൺ 03 ന് പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ, ശുരുസനിധി, മാർവെൽ റോഡ്, താഴെ ചൊക്ലി, ഐടിഐ

ഡാഡിമുക്ക്,സ്പിനിംങ് മിൽ,ഇസ്ഐ എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

പുതുച്ചേരി സൈനിക ക്ഷേമവകുപ്പ്: വിദ്യാഭ്യാസ ചിലവ് നൽകാൻ അപേക്ഷ ക്ഷണിച്ചു


മാഹി:പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ്, തൊഴിൽ രഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകം, യൂണിഫോം എന്നീ വിദ്യാഭ്യാസ ചിലവുകൾക്കുള്ള 2025-26 വർഷത്തെ റീ-ഇമ്പേർസ്‌മെന്റിനായി അപേക്ഷ ക്ഷണിക്കുന്നു. മാഹിയിലെ അർഹരായ വിമുക്ത ഭടന്മാർക്കോ വിമുക്ത ഭടന്മാരുടെ വിധവകൾക്കോ ഇതിനായുള്ള അപേക്ഷാഫോറം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. സൈനിക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റായ sainik.py.gov.in ൽനിന്നും ഫോം ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷകൾ അസൽ രസീതുകൾ സഹിതം ജൂലൈ 20 നോ അതിനു മുൻപായോ പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. വൈകി സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അറിയിച്ചു.

manna-rond-bottil-with-anjali
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b