മാഹി എംഎൽഎ അഡ്വ: അശോക് കുമാറിന് മാഹി ബസ്സിലീക്കയിൽ സ്വീകരണം നൽകി

മാഹി എംഎൽഎ അഡ്വ: അശോക് കുമാറിന് മാഹി ബസ്സിലീക്കയിൽ സ്വീകരണം നൽകി
മാഹി എംഎൽഎ അഡ്വ: അശോക് കുമാറിന് മാഹി ബസ്സിലീക്കയിൽ സ്വീകരണം നൽകി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 02, 12:00 AM
SAMUDRA
NISH
mannan
mn
BOB

മാഹി : പോണ്ടിച്ചേരിയിൽ  നിന്ന് മാഹി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് മാഹിയിൽ എത്തിയ അഡ്വക്കേറ്റ് കുമാറിന് മാഹി ബസിലിക്ക ദേവാലത്തിൽ സ്വീകരണം നൽകി, ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. സഹവികാരിമായ ഫാദർ ബിനോയ്, ഫാദർ ബിപിൻ ബെന്നറ്റ്, സിസ്റ്റർ അജി മരിയ, സിസ്റ്റർ എലീശ്വാ, ഡോക്ടർ ആന്റണി ഫെർണാണ്ടസ്, ജോസ് ബേസിൽ ഡിക്രൂസ്, പോൾ ഷിബു, ഷാജി പിണക്കാട്ടിൽ സംസാരിച്ചു, മാഹിയുടെ സമഗ്ര വികസനത്തിനായി തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് എംഎൽഎ മറുപടി പ്രസംഗത്തിൽ പറഞ്ഞു, വിവിധ സംഘടനയുടെ പ്രതിനിധികളും പാരിഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനങ്ങളും സംബന്ധിച്ചു.



ചിത്രവിവരണം: മാഹി എംഎൽഎ ടി.അശോക് കുമാറിന് മാഹി ബസലിക്ക ദേവാലയത്തിൽ നൽകിയ സ്വീകരണം

capture

ജപ്പാൻ കുടിവെള്ള പദ്ധതി: തകർന്ന റോഡിലൂടെയുള്ള യാത്രാ ദുരിതം അധികൃതർക്ക് മിണ്ടാട്ടമില്ല


ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചു പണികൾ നടത്തിയതിന് ശേഷം ഒരു വർഷത്തിലേറെയായി റോഡിന്റെ ശോചനീയാവസ്ഥ തുടരുന്നു. നിരവധി തവണ വാർഡ് മെമ്പറുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

റോഡിന്റെ ശോചനിയാവസ്ഥത കാരണം കാൽനടയാത്രയും വാഹന ഗതാഗതവും ദുരിത പൂർണ്ണമായിരിക്കയാണ്. മഴക്കാലമായതോടെ അപകടസാധ്യത വർധിച്ചിരിക്കയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. തലശ്ശേരി മുനിസിപാലിറ്റിയിലെ മീത്തലെ വയൽ 29ാം വാർഡിലെ ജനങ്ങൾ

ഒരു വർഷത്തിലേറെയായി അനുഭവിക്കുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.

capture_1780339163

ഡോ: നതാഷ ഖദീജക്ക് ദേശീയ റാങ്കും രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലും


മാഹി:മാഹി മഞ്ചക്കൽ സ്വദേശിനി ഡോ. നതാഷ ഖദീജ ഡിഎൻബി പതോളജിയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കും പ്രസിഡന്റിന്റെ സ്വർണ്ണമെഡലും നേടി. 

കേന്ദ്രആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി. നദ്ദ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, ഭാരത സർക്കാർസിക്രട്ടരി പുണ്യ സലില ശ്രീവാസ്തവ ഐ.എ.എസ്.,

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പ്രസിഡന്റ്, ഡോ. അഭിജാത് ഷേത്ത് ,

നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) ചെയർപേഴ്സൺ, കാർഡിയോതൊറാസിക് സർജൻ പത്മവിഭൂഷൺ ഡോ. ഡി. നാഗേശ്വർ റെഡ്ഡി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ( പീഡിയാടിക്ക് സർജൻ )വൈസ് പ്രസിഡണ്ട്ഡോ: മിനു ബാജ്പേയ്

എന്നീപ്രമുഖരടങ്ങിയ സമിതിയിൽ നിന്നാണ് ഈ പുരസ്കാരം സ്വീകരിച്ചത്. ഛത്തിസ്ഗറിലെ ഭീലായ് സ്റ്റീൽ പ്ലാന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ: നതാഷ ഖദീജ ,മാഹിയിലെ കല്ലറോത്ത് നസീറിന്റേയും എ.കെ. റുഖിയയുടേയും മകളാണ്. ഭർത്താവ്: മുഹമ്മദ് നിഫിൽ



ചിത്ര വിവരണം:ഡോ: നതാഷഖദീജ, കേന്ദ്ര മന്ത്രി ജെ.പി.നദ്ദയിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

capture_1780339263

ലഹരി വിരുദ്ധ മാസാചരണ പരിപാടികൾക്ക് തുടക്കമായി


തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി മലബാർ കാൻസർ സെന്ററിന്റെയും കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റെയും മുൻകാല കളിക്കാരുടെ സംഘടനയായ ഫ്ലാഷ് ബാക്കിൻ്റെയും നേതൃത്വത്തിൽ തലശ്ശേരി സെൻ്റിനറി പാർക്കിൽ  ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം തലശ്ശേരി എം എൽ എ കാരായി രാജൻ നിർവഹിച്ചു. കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡണ്ട് പി.നാരായണൻ അധ്യക്ഷത വഹിച്ചു . മലബാർ കാൻസർ സെൻ്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർ ഫിൻസ് എം ഫിലിപ്പ് ലഹരി വിരുദ്ധ സന്ദേശം നൽകി. 

മുൻ എക്സൈസ് ഇൻസ്പെക്ടർ കെ. സി. കരുണാകരൻ അവതരിപ്പിച്ച ജീവിതം മനോഹരമാണ് എന്ന ലഹരി വിരുദ്ധ നാടകം ഏറെ ജനശ്രദ്ധ ആകർഷിച്ചു. ഫ്ലാഷ് ബാക്ക് ജനറൽ സെക്രട്ടറി സി.ടി.കെ അഫ്സൽ, പ്രസിഡണ്ട് ഒ.വി റഫീഖ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ നസീർ, കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യം ഭാരവാഹികളായ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, 

മേജർ പി ഗോവിന്ദൻ, അഡ്വ: വി.ടിഷീല, അബ്ദുറഹിമാൻ കൊളത്തായി, ബി.ടി.കുഞ്ഞു ,

എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം.സി.സി വിജിലൻസ് ഓഫീസർ പി.കെ.സുരേഷ് സ്വാഗതവും കൺസോർഷ്യം ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം.. കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1780339343

ഡോ. എ.പി.നീതു പുകയില വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു

capture_1780339462

ബാക്ക് ടു സ്‌കൂൾ സംഘ -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ബാക്ക് ടു സ്‌കൂൾ സംഘടിപ്പിച്ചു'


തലശ്ശേരി: കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും രോഗനിർണയം മുതൽ കാൻസറിനെ കുറിച്ചും അവര്‍ക്ക് ഇന്ന് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ചും ബോധവല്‍ക്കരിക്കുകയും അവരുടെ ചികിത്സാ കാലഘട്ടത്തില്‍ ആവശ്യമായി വരുന്ന ചികിത്സാ സഹായങ്ങളും ചികിത്സേതര പരിചരണവും നല്‍കുകയും ചെയ്യുന്ന സന്നദ്ധ സംഘടനയായ 'ഹോപ്പ് - ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ബാക്ക് ടു സ്‌കൂൾ സംഘടിപ്പിച്ചു. 

ഒരോ ചുവട് വെപ്പിലും പ്രതീക്ഷ നൽകുക എന്ന സന്ദേശമുണർത്തി കാൻസർ അതിജീവിതരായവരും പോരാട്ടം തുടരുന്നതുമായ കുരുന്നകൾക്ക് സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി പഠനോപകരണങ്ങളും വിവിധ പരീക്ഷാ വിജയികളായവർക്ക് മൊമൻ്റോയും നൽകി അവർക്ക് കരുത്ത് പകർന്നു. 

പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. തലശ്ശേരി സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ.അശ്വതി, നവാസ് മേത്തർ, മലബാർ കാൻസർ സെൻ്റർ പ്രീഡിയാട്രിക് ഓങ്കോളജി 

വിഭാഗം മേധാവി ഡോ:ടി.കെ. ജിതിൻ , മലബാർ കാൻസർ സെൻ്റർ അഡിമിനിസ്ട്രേറ്റർ ടി. അനിത സംസാരിച്ചു. പരിപാടിയിൽ ഹോപ്പ് കണക്ട് ചെയർമാൻ എൻ സി അഹമ്മദ്, വൈസ് ചെയർമാൻ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ജോ. സിക്രട്ടറി റഷീദ് കരിയാടൻ, ഷാലിൻ തോട്ടത്തിൽ, കാസിം മുഴിക്കര, കണക്‌ടറ്റ് ലേഡിസ് വിങ് പ്രസിഡൻ്റ് റുമൈസ അബ്ദുൽ ഖാദർ, സിക്രട്ടറി റമീസസംസാരിച്ചു

ഹോപ്പ് ചീഫ് മൊബലൈസേഷൻ ഓഫീസർ കെ.അനീഷ് . സ്വാഗതവും ജെസ്സി രാഗേഷ് നന്ദിയും പറഞ്ഞു. 



ചിത്ര വിവരണം: നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പുന്നോൽ മാപ്പിള എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു


ന്യൂമാഹി:സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുന്നോൽ മാപ്പിള എൽ പി സ്കൂളിൽ വച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിന്റെ വക പഠനോപകരണങ്ങളുടെ വിതരണവും പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. 

വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു. 

എ വി മുഹമ്മദ് ഫാഹിമിന്റെ സ്മരണാർത്ഥം ശിഹാബ് തങ്ങൾ റിലീഫ് സെൽ പുന്നോൽ സംഭാവന ചെയ്ത ബാഗ് വിതരണം പഞ്ചായത്ത് മെമ്പർ ൾഹദിയ മധുരിമ നിർവഹിച്ചു.

വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം സ്കൂൾ മാനേജർ കെ പി അബ്ദുൽ ഗഫൂർ നിർവഹിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പുന്നോൽ തണൽ ഫൗണ്ടേഷൻ സംഭാവന നൽകിയ പഠനോപകരണങ്ങളുടെ വിതരണം പുന്നോൽ തണൽ ഫൗണ്ടേഷന്റെ ചെയർമാൻ പി എം അബ്ദുൾ നാസിർ നിർവഹിച്ചു.

പരിപാടിയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, പഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്, സി.ആർ.സി കോ-ഓർഡിനേറ്റർ ഷീന, ഹെഡ്മിസ്ട്രസ് പി കെ ബിന്ദു, പുന്നോൽ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് ഹമീദ്, പിടിഎ പ്രസിഡൻ്റ് കെ പി സുമയ്യ, എസ്.ആർ.ജി കൺവീനർ എ പി ലത എന്നിവർ സംസാരിച്ചു. 

തുടർന്ന് മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പ്രകാശൻ മാവിച്ചേരിയുടെ നേതൃത്വത്തിൽ കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെഷനും സംഘടിപ്പിച്ചു.

capture_1780339570

പ്രമോഷൻ ആനുകൂല്യങ്ങൾ നടപ്പിലാക്കണം


മാഹി:ജീവനക്കാർക്ക് മുടങ്ങി കിടക്കുന്ന പ്രമോഷൻ ആനുകൂല്യങ്ങൾ ഉടനെ നടപ്പാക്കണമെന്ന് 

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

പത്തു വർഷത്തിലേറെയായി വളരെ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, ആവശ്യപ്പെട്ടു.

സി.എസ്.ഒ ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് എ.വി. മഹിജ അധ്യക്ഷത വഹിച്ചു. ജെസിന ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

പി. ഫെമി, ബി. ബിപിൻ, 

കെ. ശാരിക, എസ്. ആതിര സംസാരിച്ചു.

ഭാരവാഹികൾ : പി.ഫെമി (പ്രസി), എ.വി.മഹിജ (വൈ.പ്രസി), ബി. ബിപിൻ (സെക്ര), എസ്. ആതിര (ജോ. സെക്ര), ജൂലി (ഖജ).

ജപ്പാൻ കുടിവെള്ള പദ്ധതി: തകർന്ന റോഡിലൂടെയുള്ള യാത്രാ ദുരിതം അധികൃതർക്ക് മിണ്ടാട്ടമില്ല


ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചു പണികൾ നടത്തിയതിന് ശേഷം ഒരു വർഷത്തിലേറെയായി റോഡിന്റെ ശോചനീയാവസ്ഥ തുടരുന്നു. നിരവധി തവണ വാർഡ് മെമ്പറുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

റോഡിന്റെ ശോചനിയാവസ്ഥത കാരണം കാൽനടയാത്രയും വാഹന ഗതാഗതവും ദുരിത പൂർണ്ണമായിരിക്കയാണ്. മഴക്കാലമായതോടെ അപകടസാധ്യത വർധിച്ചിരിക്കയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. തലശ്ശേരി മുനിസിപാലിറ്റിയിലെ മീത്തലെ വയൽ 29ാം വാർഡിലെ ജനങ്ങൾ

ഒരു വർഷത്തിലേറെയായി അനുഭവിക്കുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.

സെൻസസ് -2027: വീടുകളിലെത്തി

വിവര ശേഖരണം ആരംഭിച്ചു.


ജനസംഖ്യാ കണക്കെടുപ്പ് 2027 ന്റെ ഭാഗമായി മാഹിയിൽ വീടുകളിലെത്തിയുള്ള വിവര ശേഖരണം ആരംഭിച്ചു. ജൂൺ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവര ശേഖരണവും ഭവന കണക്കെടുപ്പും നടത്തുക. നിങ്ങളുടെ വീടുകളിലെത്തുന്ന സെൻസസ് എന്യൂമറേറ്റർമാർ വീടിൻ്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ എന്നീ വിവരങ്ങൾ സ്മാർട്ട് ഫോണിലെ അപ്പ് വഴി ശേഖരിക്കും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതും. ഇന്ത്യൻ വിവരാവകാശ നിയമപ്രകാരം ലഭ്യമല്ലാത്തതുമാണ്.

വിവരശേഖരണത്തിന്റെ ഭാഗമായി വീടുകളിൽ എത്തിച്ചേരുന്ന സെൻസസ് എന്യൂമറേറ്റർമാർ ചോദിക്കുന്ന വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകി എന്യൂമറേറ്റർമാരോട് സഹകരിക്കണമെന്ന് ജില്ല സെൻസസ് ഓഫീസറും മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്ററുമായ അങ്കിത്ത് കുമാർ ഐ എ എസ് അറിയിച്ചു.

capture_1780339791

സെൽഫി പോയിന്റും നെരൂട്ട എന്ന റോബോട്ടും ശ്രദ്ധ നേടി


തലശ്ശേരി : ഓ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27. വർഷത്തെ പ്രവേശനോത്സവം തലശ്ശേരി നഗരസഭ ചെയർമാൻ ചന്ദ്രശേഖരൻ കാരായി ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ ആശ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡയറ്റ് പ്രതിനിധി വി.പ്രവീണ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചാർജ് വഹിക്കുന്ന ജി.പി. പ്രീത സംസാരിച്ചു പിടിഎ പ്രസിഡണ്ട് പി.സി.നിഷാന്ത് സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് ബാബു നന്ദിയും പറഞ്ഞു ചടങ്ങിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ സെൽഫി പോയിന്റും നെരൂട്ട എന്ന റോബോട്ടും ഏറെ ശ്രദ്ധ നേടി വിവരവിനിമയ സാങ്കേതികവിദ്യയുടെ ലോകത്ത് കുട്ടികൾക്ക് നെറൂട്ടഎന്ന സംസാരിക്കുന്ന റോബോട്ട് നൂതന അനുഭവമായിരുന്നു വിദ്യാലയത്തിൽ വെച്ച് നടന്ന രണ്ടുമാസത്തെ റോബോട്ടിക് പരിശീലനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ചേർന്നാണ് ഈ റോബോട്ട് നിർമ്മിച്ചത് . വിദ്യാലയ വികസന രേഖയുടെ പ്രകാശനവും നടന്നു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പി ടി മദർ പി ടി എപ്രസിഡണ്ട് ബെറ്റി

 അഗസ്റ്റിൻ എന്നിവരും സംസാരിച്ചു



ചിത്രവിവരണം:തലശ്ശേരി നഗരസഭ ചെയർമാൻ ചന്ദ്രശേഖരൻ കാരായി ഉദ്ഘാടനം ചെയ്യുന്നു

capture_1780339883

പൈതൃകം തേടി കുട്ടികൾ "പഞ്ചവർണ്ണത്തിൽ"


കതിരൂർ: ചരിത്ര ഗാഥകളും, വടക്കൻ പാട്ടുകളുടെ ശീലുകളും, കാർഷിക സംസ്കൃതിയുടെ ഹരിതാഭയും ഇന്നും നിറഞ്ഞു നിൽക്കുന്ന പൊന്ന്യത്തേക്ക് വയലളം റീഡേർസ് ക്ലബ് ബാലവേദിയിലെ കുട്ടികളെത്തി. പ്രമുഖ                    ചിത്രകാരൻ കെ. കെ. സനിൽ കുമാറിന്റെ ചുണ്ടങ്ങാപ്പൊയിലിലെ "പഞ്ചവർണ്ണം" എന്ന വീട്ടിൽ 22 കുട്ടികൾ രക്ഷിതാക്കളോടൊപ്പം ചിത്രങ്ങളും പൈതൃക കാഴ്ചകളും ആസ്വദിക്കാനൊത്തുകൂടി. ചിത്രഗാലറിയും പഴമയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന വീടിന്റെ ദൃശ്യവും കുട്ടികളിൽ പുതുമയുണർത്തി. കുട്ടികൾക്ക് മുന്നിൽനിന്ന്ചിത്രകാരൻ നിമിഷ ചിത്രം വരച്ചുതും കൗതുകമായി.. സനിൽ കുമാറിന്റെ വാഴതോട്ടം സന്ദർശിച്ചുകൊണ്ട് കാർഷിക സംസ്കൃതിയെ അനുഭവിച്ചറിഞ്ഞു. റീഡേഴ്‌സ് ക്ലബ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ, ലൈബ്രേറിയൻ എ. കെ. പുഷ്പവല്ലി, അജേഷ് മാസ്റ്റർ, സുജിത രയരോത്ത് എന്നിവർ നേതൃത്വം നൽകി. ബാലവേദി പ്രസിഡന്റ് അദ്വൈദ് പ്രകാശ് അനുഭവങ്ങൾ വിശദീകരിച്ചു. ചുണ്ടങ്ങാപ്പൊയിലിലെ വയലിൽ വിളയിച്ച അരികൊണ്ടുള്ള പായസവും കഴിച്ചാണ് കുട്ടികൾ മടങ്ങിയത്. ഇതിനകം നിരവധി കുട്ടികൾ അധ്യാപകരോടൊപ്പം "പഞ്ചവർണ്ണം" സന്ദർശിച്ചിട്ടുണ്ട്.


ചിത്രവിവരണം: ചിത്രകാരൻ കെ.കെ. സനിൽകുമാർ ഡമോൺസ്ട്രേഷൻ നടത്തുന്നു.

capture_1780338827

സി.ഐ.ടി.യു. പ്രതിഷേധം


മാഹി:മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് നൽകിവന്ന വാർദ്ധക്യ പെൻഷൻ മൂന്ന് മാസമായി ലഭിക്കാത്തതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റ്ൻ്റ് ഡയറക്ടറുടെ ചാമ്പറിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. തുടർന്ന് പോണ്ടിചേരിയിൽ ബന്ധപ്പെടുകയും ജൂൺ 15 ന് ഉള്ളിൽ പെൻഷൻ വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മത്സ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ജില്ല കമ്മിറ്റി അംഗം യു.ടി സതീശൻ, മാഹി ഡിവിഷൻ പ്രസിഡൻ്റ് എം.ആനന്ദൻ, ടി. സുധീഷ് ,എം. പുരുഷു, സി .കെ ഹുസൈൻ, സി.പി. മിത്രൻ ,വി.സി പ്രതീപൻ ,വി. സുരൻ ,കെ. റഫീക്ക് പങ്കെടുത്തു. ഇതെ വിഷയത്തെ തുടർന്ന് മാഹി എം എൽ എ ടി. അശോക് കുമാറിനെയും സന്ദർശിച്ചു.


ചിത്രവിവരണം: മാഹി ഫിഷറീസ്അസി: ഡയറക്ടർക്ക് മുന്നിൽ സി.ഐ ടി യു പ്രവർത്തകർ നടത്തിയ പ്രതിഷേധം.

capture_1780339978

കാറ്ററിങ്ങ് സ്റ്റാളുകൾ തുറക്കണം


മാഹി: അമൃത് ഭാരത് പദ്ധതിയിലൂടെ കോടികൾ ചിലവഴിച്ച് മോടികൂട്ടിയ മാഹി റെയിൽവേ സ്റ്റേഷനിൽ ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ യാത്രാ സൗകര്യം മെച്ചപ്പെടുത്തിയെങ്കിലും , രണ്ട് ഫ്ലാറ്റ് ഫോമുകളിലും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുടിവെള്ളം, സ്നാക്സ്‌ തുടങ്ങിയവ വാങ്ങിക്കുന്നതിനുള്ള കാറ്ററിങ് സ്റ്റാൾ അടഞ്ഞുകിടക്കുകയാണ്. ഇത് ട്രെയിൻ യാത്രികർക്ക് ഏറെ പ്രയാസകരമാണ് .അധികൃതർ ആവശ്യമായ നടപടികൾ നടത്തണമെന്നാണ് യാത്രികരുടെ ആവശ്യം.


ചിത്രവിവരണം: അടഞ്ഞ് കിടക്കുന്ന കാസ്റ്ററിങ്ങ് സ്റ്റാളുകൾ

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b