മാഹി: മാഹിയിലെ സർക്കാർ വക വൃദ്ധ സദനത്തിലെ അന്തേവാസികൾ മാഹി എം എൽ എ. അഡ്വ..ടി. അശോക് കുമാറിനൊപ്പം ന്യൂമാഹിയിലെ എം.മുകുന്ദൻ പാർക്കിലേക്ക് നടത്തിയ ഉല്ലാസ യാത്ര പുത്തൻ അനുഭവമായി. മയ്യഴി പുഴയോരത്തെ വിശാലമായ മുകുന്ദൻ പാർക്കിലെ മനോഹരമായ കാഴ്ചകൾ കണ്ടും, ചരിത്രം ആലേഖനം ചെയ്ത ചുമർ ശിൽപങ്ങൾ ആസ്വദിച്ചും, എം എൽ എ യോട് മകനോടെന്നപോലെ മനസ്സ് തുറന്ന് സംസാരിച്ചും, കളിതമാശകളിൽ പൊട്ടിച്ചിരിച്ചും ,അവർ സായന്തനത്തെ അവിസ്മരണീയമായ അനുഭവമാക്കി. എം എൽ എയുടെ വക ചായ സൽക്കാരവുമുണ്ടായിരുന്നു.സാമൂഹ്യ പ്രവർത്തകയായ സി.കെ. രാജലക്ഷ്മിയും ഇവർക്കൊപ്പമുണ്ടായിരുന്നു. എം എൽഎ ഏർപ്പെടുത്തിയ പ്രത്യേക വാഹനത്തിലാണ് ഇവർ ഉല്ലാസ യാത്ര നടത്തിയത്.
മുൻകാലങ്ങളിൽ അന്തേവാസികളെ ഇടയ്ക്കിടെ പുറംകാഴ്ചകൾ കാണിക്കാൻ കൊണ്ടുപോകുമായിരുന്നു. കൊറോണക്ക് ശേഷം അത് നിലച്ചു പോവുകയായിരുന്നു. ഇത് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപിച്ചത്.
ചിത്രവിവരണം.. ന്യൂമാഹിയിലെ മുകുന്ദൻ പാർക്കിൽ മാഹി എം.എൽ.എ. ടി. അശോക് കുമാറിനൊപ്പം അന്തേവാസികൾ
തലശ്ശേരി ഗുരുവിന് ഇഷ്ട ഭൂമിക
: സ്വാമി അദൈതാനന്ദതീർത്ഥ
തലശ്ശേരി: ഒരേ സ്ഥലത്ത് തന്നെ പലവട്ടം വന്നതും, സശരീരനാ യിരിക്കുമ്പോൾ തന്നെ ഗുരുദേവ പ്രതിമ സ്ഥാപിക്കപ്പെട്ടതും തലശ്ശേരിയിൽ മാത്രമായിരുന്നുവെന്ന് ശിവഗിരി മഠത്തിലെ സ്വാമിഅദ്വൈതാനന്ദതീർത്ഥ അഭിപ്രായപ്പെട്ടു.
ഗുരുദേവ പാദപൂജ നടത്താൻ ആദ്യമായി അനുവാദം ലഭിച്ചതും തലശ്ശേരിക്കാർക്കായിരുന്നു. മലബാറിൽ ശ്രീനാരായണ വസന്തം
വിരിയിച്ചത് ഗുരുശിഷ്യനായ ചൈതന്യസ്വാമികളാണ്.
മലബാറിലെ മൂന്ന് ക്ഷേത്രനിർമ്മാണത്തിന്റേയും ചുമതലയും ചൈതന്യസ്വാമികൾക്കായിരുന്നു. സ്വാമികളും സ്മരിക്കപ്പെടേണ്ടതാണ്..
ശിവഗിരി തീർത്ഥാടന വിളംബര ശാന്തി പദയാത്ര കമ്മിറ്റിയുടെ .ആഭിമുഖ്യത്തിൽ പഞ്ചലോഹ പ്രതിമയുടെ ശതാബ്ദി സമ്മേളനവും, ശ്രീനാരായണ തത്വ പ്രചാരകൻ ടി.വി. വസുമിത്രൻ എഞ്ചിനീയർക്കുള്ള ആദരചടങ്ങിന്റേയും ഉദ്ഘാടനവേളയിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു സ്വാമികൾ.
.ഗുരുദേവ ദർശനങ്ങളുടെ പ്രചാരണംവിശ്രമരഹിതമായി നടത്തിവരുന്ന ടി.വി.വസുമിത്രൻഎഞ്ചിനിയർക്ക് ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂവെന്ന് സ്വാമി അദ്വൈതാനന്ദ തീർത്ഥ അഭിപ്രായപ്പെട്ടു.
പാർക്കോ റസിഡൻസിയിൽ പി.വി.ലക്ഷ്മണൻ്റെ അദ്ധ്യക്ഷതയിൽ മുൻ മാഹി എം എൽ എ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനവും ആദര സമർപ്പണവും നടത്തി.എ യതീന്ദ്രൻ മാസ്റ്റർ, മൂർക്കോത്ത് കുമാരൻ മാസ്റ്റരുടെപേരമകൻഡോ:എം.കെ.അരുൺകുമാർ,ഡോ:കെ.പി.രാമകൃഷ്ണൻ,അഡ്വ.പി.കെ.രവീന്ദ്രൻ, കെ.ഭാസ്ക്കരൻ മാസ്റ്റർ, കെ.പി.പത്മനാഭൻ ,കെ .. അച്ചുതൻ മാസ്റ്റർ, കെ.പി.ജ്യോതി ബാസ്, വി.സുധാകരൻ,എ.സി.
വിഭാത്,എം.വി.ഹരീന്ദ്രനാഥ്, എ.പി.രവീന്ദ്രൻ, ചാലക്കര പുരുഷു, സലീം താഴെ കോറോത്ത് സംസാരിച്ചു. വസുമിത്രൻ എഞ്ചിനീയർ മറുഭാഷണം നടത്തി. എം.ചന്ദ്രശേഖരൻ സ്വാഗതവും,പ്രശാന്ത് കൈവട്ടം നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സ്വാമി അദ്വൈതാനന്ദതീർത്ഥ അനുഗ്രഹ ഭാഷണം നടത്തുന്നു
ടി.വി.വസുമിത്രൻ എഞ്ചിനീയർക്ക് മുൻ എം എൽ എ ഡോ.വി.രാമചന്ദ്രൻ പുരസ്ക്കാരം സമ്മാനിക്കുന്നു
സേവനത്തിന്റെ നിറവിൽ കെ.പി. അഷറഫ് മാസ്റ്റർ പടിയിറങ്ങുന്നു
ന്യൂമാഹി: അധ്യാപനത്തിനൊപ്പം സാമൂഹിക സേവനവും വിദ്യാർത്ഥി ശാക്തീകരണവും ജീവിത ദൗത്യമായി ഏറ്റെടുത്ത കെ.പി. അഷറഫ് മാസ്റ്റർ 29 വർഷത്തെ സേവനത്തിന് ശേഷം മുബാറക്ക ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്നു.
1997-ൽ ഹിന്ദി അധ്യാപകനായി സർവീസിൽ പ്രവേശിച്ച അദ്ദേഹം ക്ലാസ് മുറികളിൽ അറിവ് പകർന്നുനൽകിയ അധ്യാപകൻ മാത്രമായിരുന്നില്ല. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുമായി സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് ജീവിതപാഠങ്ങൾ പകർന്നു.
പാലിയേറ്റീവ് രോഗികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സഹായഹസ്തവുമായി അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കും നേതൃത്വം നൽകി.
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് തരിശായി കിടന്ന നാല് ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തി, വിളവെടുത്ത അരി “തലശ്ശേരി അരി” എന്ന പേരിൽ വിപണിയിലെത്തിച്ചതും ശ്രദ്ധേയമായ നേട്ടമായി. കൃഷിയിലൂടെ വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരവും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്താൻ അദ്ദേഹത്തിന് സാധിച്ചു.
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പഠനം ഫലപ്രദമാക്കാൻ വിവിധ പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം വിദഗ്ധ അധ്യാപകരെ ഓൺലൈൻ ക്ലാസുകളിലേക്ക് എത്തിച്ച് വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കി. സബ്‌ജില്ല, ജില്ലാ, സംസ്ഥാന തലങ്ങളിൽ അധ്യാപക പരിശീലകനായും പ്രവർത്തിച്ചു.
2013-ൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൗട്ട് മാസ്റ്റർ പുരസ്കാരം നേടിയ അദ്ദേഹം, മാതൃഭൂമിയുടെ നന്മ പുരസ്കാരം സ്കൂളിന് ലഭിക്കുന്നതിൽ നന്മ കോ-ഓർഡിനേറ്ററായി നിർണായക പങ്കുവഹിച്ചു. നിലവിൽ സ്കൗട്ട്സ് & ഗൈഡ്സ് തലശ്ശേരി സബ്‌ജില്ല സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസത്തിന്റെയും സേവനത്തിന്റെയും വഴികളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മനസ്സിൽ ഇടം നേടിയ കെ.പി. അഷറഫ് മാസ്റ്റർ പടിയിറങ്ങുമ്പോൾ, ഒരു അധ്യാപകന്റെ വിരമിക്കൽ മാത്രമല്ല, മാതൃകാപരമായ ഒരു സേവനയാത്രയുടെ സുവർണ അധ്യായമാണ് സമാപിക്കുന്നത്.
ഗുരുമുനിനാരായണ പ്രസാദിനേയും പി.കെ. ബാലഗംഗാധര നേയുംഅനുസ്മരിച്ചു.
മാഹി: ആച്ചുകുളങ്ങര ശ്രീനാരായണമഠം ഭരണസമിതിയുടെയും ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീനാരായണ ഗുരുകുലത്തിന്റെ മൂന്നാമത് അധ്യക്ഷനായിരുന്ന മുനിനാരായണ പ്രസാദ് സ്വാമിയെയും, ആച്ചുകുളങ്ങര ശ്രീനാരായണമഠം മുൻ പ്രസിഡന്റും ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റ് പ്രസിഡന്റും മഠം രക്ഷാധികാരിയുമായിരുന്ന പി.കെ. ബാലഗംഗാധരൻയെയും അനുസ്മരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
പ്രേമാനന്ദ സ്വാമി (ശിവഗിരി മഠം) അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മഠം പ്രസിഡന്റ് അതിരുകുന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പെതുപൊവച്ചേരി യു.പി. സ്കൂളിലെ വിരമിച്ച അദ്ധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ, മഠം ഏകോപനസമിതി കൺവീനർ രവീന്ദ്രൻ മുരിക്കോളി, ജഗന്നാഥ ക്ഷേത്രം ഡയറക്ടർ ടി.സി. ദിലീപ് മാസ്റ്റർ, സ്‌മിതലേഖ കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഇരുവരുടെയും ആത്മീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു..
മഠം വൈസ് പ്രസിഡന്റ് രഞ്ജിത്ത് പുന്നോൽ സ്വാഗതവും
സെക്രട്ടറി പി.എൻ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്യുന്നു
ജീവനം-2026 ജൂൺ 5ന്; രാജ്യസഭാ എം.പി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും
മാഹി: ഭാരതീയ വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെയും രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ പരിപാടിയായ ‘ജീവനം-2026’ ജൂൺ 5ന് ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ നടക്കും. രോഗങ്ങളെയും അവയുടെ നിയന്ത്രണ മാർഗങ്ങളെയും സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി രാജ്യസഭ എം പി . സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. കുബേർ സംഖ് അധ്യക്ഷത വഹിക്കും. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിദ്ധീകരിക്കുന്ന വാർഷിക മാഗസിനായ 'വിചാരസ്മൃതി’യുടെ പ്രകാശനം ഉദ്ഘാടകൻ നിർവഹിക്കും. Dr. V. K. വിജയൻ ആശംസാ പ്രസംഗം നടത്തും.
തുടർന്ന് നടക്കുന്ന ശാസ്ത്രീയ സെഷനിൽ ‘ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണം’ എന്ന വിഷയത്തിൽ ഷൊർണൂർ വിഷ്ണു ആയുർവേദ കോളജ് പ്രിൻസിപ്പാളും കോട്ടക്കൽ ആയുർവേദ കോളജിലെ റിട്ടയേർഡ് പ്രൊഫസറുമായ Dr. കിരാട്ട മൂർത്തി ക്ലാസ് നയിക്കും. ‘പാരമ്പര്യ വിഷവൈദ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം’ എന്ന വിഷയത്തിൽ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: പി.എൻ.അഭിലാഷ് പ്രഭാഷണം നടത്തും.
ആരോഗ്യരംഗത്തെ വിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന പരിപാടി ആരോഗ്യബോധവൽക്കരണത്തിനും ആയുർവേദ ചികിത്സാ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
വേങ്ങന്റെ വളപ്പിൽ കെ ജാനകി നിര്യാതയായി.
കൂത്തുപറമ്പ മൂര്യാട് കാവിന് സമീപം വേങ്ങന്റെ വളപ്പിൽ കെ ജാനകി (93) നിര്യാതയായി. ഭർത്താവ് കെ കുമാരൻ മാസ്റ്റർ. മക്കൾ കെ രവീന്ദ്രനാഥ് ( റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ് ). കെ. മധുസൂദനൻ ( സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം കൂത്തുപറമ്പ് ). കെ സുരേന്ദ്രനാഥ് ( എലെക്ട്രീഷൻ ) കെ ജലജകുമാരി ( റിട്ട. ടീച്ചർ കൂത്തുപറമ്പ് ഹൈസ്കൂൾ ) പ്രീത. ചിറ്റാരീപ്പറമ്പ്. മരുമക്കൾ ശകുന്തള ( പഞ്ചായത്ത് മെമ്പർ. കോളയാട് ) സിന്ധു ചുണ്ടങ്ങാപൊയിൽ.. ഷൈന. പാച്ച പൊയ്ക.പൊന്ന്യം ചന്ദ്രൻ ( ചിത്രകാരൻ. സിപിഎം പൊന്ന്യം ലോക്കൽ കമ്മിറ്റി അംഗം ) വിജയൻ ( രചന സ്റ്റുഡിയോ. ചിറ്റാരിപറമ്പ് )സഹോദരങ്ങൾ വാസു. പദ്മാക്ഷി. മുകുന്ദൻ. ഭാനുമതി. പരേതരായ അച്ചുതൻ മാസ്റ്റർ. കൃഷ്ണൻ. പാർവതി.സംസ്ക്കാരം തിങ്കൾ രാവിലെ 10 മണി വലിയ വെളിച്ചം ശാന്തിവനം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















