പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്-പെരിങ്ങാടി ശാഖ തുറന്നു.

പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്-പെരിങ്ങാടി ശാഖ തുറന്നു.
പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്-പെരിങ്ങാടി ശാഖ തുറന്നു.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 31, 12:16 AM
SAMUDRA
NISH
mannan
mn
BOB

ന്യൂമാഹി: പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്-പെരിങ്ങാടി ശാഖ തലശ്ശേരി–മാഹി ബൈപാസിലെ മങ്ങാട് അണ്ടർബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ തലശ്ശേരി എം.എൽ.എ. കാരായി രാജൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സഹകരണ വകുപ്പ് തലശ്ശേരിയിലെ അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. രാജേഷ് നിക്ഷേപ സമാഹരണ പദ്ധതിയും , സേഫ് ഡെപ്പോസിറ്റ് ലോക്കർ സംവിധാനവും ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രജിത്ത് ഭാസ്കർ, ധർമ്മടം യൂണിറ്റ് ഇൻസ്പെക്ടർ എം.വി.ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.റീജ തലശ്ശേരി നഗരസഭ കൗൺസിലർ ബേബി റീജ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് അംഗം വൈശാഖ് മുരളീധരൻ, ബാങ്കിന്റെ മുൻ ബ്രാഞ്ച് മാനേജർ കെ. ജയപ്രകാശൻ, മുൻ ഡയറക്ടർ എ. ശശി, അനീഷ് ബാബു, അനീഷ് കൊള്ളുമ്മൻ, പഞ്ചായത്ത് മെമ്പർ ടി.എച്ച്. അസ്‌ലം, കെ.പി. ബുദ്ധദാസ് , കെസിഇയു തലശ്ശേരി സെക്രട്ടറി ബിജോയ് പി.കെ., ബാങ്കിന്റെ മുൻ സെക്രട്ടറി എൻ.കെ.രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ആകർഷകമായ വായ്പാ പദ്ധതികളും നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കും, അംഗങ്ങൾക്കും ഇടപാടുകാർക്കും ലളിതമായി ലഭ്യമാകുന്ന രീതിയിലാണ് പുതിയ ശാഖ സജ്ജീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ബാങ്ക് പ്രസിഡന്റ് കെ.എം. രഘുരാമൻ സ്വാഗതവും , സെക്രട്ടറി കെ.വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

capture

പി.യതീന്ദ്രൻ വിരമിച്ചു  

 മാഹി:മയ്യഴിയിൽ വിവിധ വിദ്യാലയങ്ങളിലായി 34 വർഷത്തെ സേവനം പൂർത്തിയാക്കി സി. ഇ. ഭരതൻ ഗവ. ഹയർ സെക്കന്ററി സ്കൂളിൽനിന്ന് ഹയർ സെക്കന്ററി അധ്യാപകനായ പി.യതീന്ദ്രൻ വിരമിച്ചു.1993 ലാണ് അധ്യാപകനായി മയ്യഴിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതിവേഗം മയ്യഴിയിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സാരഥ്യം വഹിച്ചുപോന്നു. ഗവ. സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾക്ക് പുറമെ, സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ്. എസ്. എ യുടെ പ്രവർത്തക സമിതി, ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തനം നടത്തി. പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി സമരങ്ങൾ നയിച്ചു. അദ്ദേഹത്തിന്റെ സ്വദേശമായ നരിക്കാട്ടേരിയിൽ സാമൂഹ്യ- സാംസ്കാരിക രംഗത്ത് സ്കൂൾ വിദ്യാഭ്യാസ കാലത്ത് മുതൽ ശക്തമായി ഇടപെട്ടിരുന്നു

capture_1780167011

ഗ്ലൗസും മെൻസ്ട്രൽ കപ്പും

വിതരണവും നടത്തി


ചൊക്ലി:മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരള മിഷൻ ന്റെ ഭാഗമായി  ചൊക്ലി ഗ്രാമപഞ്ചായത്ത് ഹരിതകർമസേന അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പും , ഗ്ലൗസ്സും വിതരണം ചെയ്യുന്ന ചടങ്ങ് ചൊക്ലി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് വിതരണ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്‌ കെ എം സപ്ന, 

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ ടി കെ പ്രദീപൻ 

സി.ഡി.എസ്.ചെയർപേഴ്സൺ റിജിന, 

വി.ഇ.ഒ. ടി.ഷിബിൻ .

ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.എൻ. രംന , 

കുടുംബശ്രീ എം.ഇ.സി

രസ്ന , പങ്കെടുത്തു


ചിത്രവിവരണം:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് വിതരണ ഉദ്ഘാടനം ചെയ്യുന്നു.

capture_1780167085

സ്ഥാപക ദിനം ആചരിച്ചു


മാഹി:മെയ് 30 ന് സിഐടിയു 56 മത് സ്ഥാപക ദിനം സി ഐ ടി യു വിന്റെ നേതൃതത്തിൽ മാഹിയിൽ ആചരിച്ചു

പള്ളൂരിൽ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനനും, മാഹി ടൗണിൽ സിഐടിയു തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തി രാട്ടും പതാക ഉയർത്തി. മാഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വി.ജയ ബാലു പി.പി മനോഷ് കുമാർ ,വി. സുരൻ കെ.കെ ദാമോദരൻ, കെ.പി വിനീഷ് ,കെ. രാഘവൻ ,എം പി നൗഷാദ് . എം.പി.രാഗേഷ് സിദ്ധീക്ക് എന്നിവർപതാക ഉയർത്തി 


ചിത്രവിവരണം: ഹാരിസ് പരന്തിരാട്ട്പതാക ഉയർത്തുന്നു.

nm

റാങ്ക് ജേതാക്കളെ മലയാള കലാഗ്രാമം ആദരിച്ചു.


ന്യൂമാഹി : കണ്ണൂർ യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഭാരതനാട്യം- ലാസ്യ കോളേജ് 2025-'26 

ബി. എ. ഭരതനാട്യം കോഴ്സിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ മലയാള കലാഗ്രാമം നൃത്താധ്യാപകരായ എൻ. വി. രാജീവ്,എം. ഷഹനാസ് എന്നിവരെ കലാഗ്രാമത്തിൽ ആദരിച്ചു.മലയാള കലാഗ്രാമം അഡ്മിനിസ്ട്രെറ്റർ പി.ജയരാജന്റെ അധ്യ

ക്ഷതയിൽ വന്യജീവി ഫോട്ടോഗ്രാഫറും. എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനവും ആദരസമർപ്പണവും നടത്തി. അഡ്വ. എൻ. കെ. സജ്‌ന,പ്രശാന്ത്ഒളവിലം,നിബിൻ രാജ്, പി.വി. രാജൻ, എൻ. വി. രാജീവ്, എം.ഷഹനാസ്,

കെ മഹിജ സംസാരിച്ചു


ചിത്രവിവരണം: അസീസ് മാഹിഉപഹാരസമർപ്പണം നടത്തുന്നു.

capture_1780167239

മാഹി ആരോഗ്യ വകുപ്പിൽ നിന്ന് 37 വർഷത്തെ സേവനത്തിന്ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച സിനിയർ നഴ്സിങ്ങ് ഓഫീസർ സി. സരസ്വതി

മാഹിയിൽ സ്കൂളുകൾ തുറക്കുന്നത്

ജൂൺ 4 ലക്ക് മാറ്റി


മാഹി:പുതുച്ചേരിയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ 4 ലേക്ക് മാറ്റിയതായി പുതുച്ചേരി വിദ്യാഭ്യാസ ഡയരക്ടർ

ഡി.മോഹൻ കുമാർ അറിയിച്ചു. കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രി എൻ.രംഗസാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

capture_1780167363

അവധിക്കാലം സർഗ്ഗാത്മകമാക്കി

ശ്രീവത്സം ഗ്രാമസേവാ കേന്ദ്രം


പാനൂർ:ശ്രീവത്സം ഗ്രാമസേവാ കേന്ദ്രം ഒരുക്കിയ കുട്ടികൾക്കായുള്ള സർഗാത്മക അവധിക്കാലം എന്ന കേമ്പ് സമാപിച്ചു.പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറാണ് കേമ്പ് ഡയറക്ടർ.

 മധ്യവേനലവധിക്കാലം അറിവിൻ്റെയും , ആനന്ദത്തിൻ്റെയും , ഒത്തുചേരലിൻ്റെയും പരസ്പരം അറിയാനും കലാ ഗുരുനാഥയുമായി സംവദിക്കാനുമായിട്ടാണ് ശ്രീവത്സം കലാ സമിതികേമ്പ്സംഘടിപ്പിച്ചത്. ഡ്രോയിങ്ങ്, പെയിന്റിങ്ങ്, കരകൗശല വസ്തു നിർമ്മാണം, പാഴ് വസ്തുക്കൾ കൊണ്ട് കൗതുക വസ്തുക്കളുടെ നിർമ്മാണം എന്നിവ കുട്ടികൾസ്വായത്തമാക്കി. വരകളുടേയും, വർണ്ണങ്ങളുടേയും, പുത്തൻ സൗഹൃദങ്ങളുടേയും കൊച്ചു ലോകത്തിലവർ

അനുഭൂതി തീർത്തു.


ചിത്രവിആർട്ടിസ്റ്റ് സതീ ശങ്കർ കുട്ടികൾ നിർമ്മിച്ച കരകൗശലവസ്തുക്കൾക്കൊപ്പം

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b