പ്രകൃതിയുടെ ക്യാൻവാസിൽ രണ്ട് സസനിലേറെ കൃഷ്ണത്തൊട്ടിലുകൾ ചാഞ്ചാടി :ചാലക്കര പുരുഷു

പ്രകൃതിയുടെ ക്യാൻവാസിൽ രണ്ട് സസനിലേറെ കൃഷ്ണത്തൊട്ടിലുകൾ ചാഞ്ചാടി :ചാലക്കര പുരുഷു
പ്രകൃതിയുടെ ക്യാൻവാസിൽ രണ്ട് സസനിലേറെ കൃഷ്ണത്തൊട്ടിലുകൾ ചാഞ്ചാടി :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 29, 08:54 PM
SAMUDRA
NISH
mannan
mn
BOB

മാഹി: കരിമുകിൽ കൂരിരുട്ട് ചാലിച്ച വ്യാഴാഴ്ചയുടെ രാവിൽ .

രണ്ട് ഡസനിലേറെ കൃഷ്ണത്തൊട്ടിൽ ഒരുമിച്ച് പൂമുഖമുറ്റത്ത് വിരിഞ്ഞപ്പോൾ. പ്രശസ്ത പ്രകൃതി ചിത്രകാരി നിഷാ ഭാസ്ക്കറി ന്എന്തെനില്ലാത്ത ആഹ്ലാദം.

 നൂറു കണക്കിന് ലാന്റ് സ്കേപ്പുകൾ, ക്യാൻവാസുകളിൽ പകർത്തിയ ഈപ്രകൃതിചിത്രകാരിയു.ടെ കണ്ണുകൾക്ക് ,ഉൻമാദ ഗന്ധവുമായി പാതിരാ കാറ്റിനൊപ്പം, ഒന്നിന് പുറകെ മറ്റൊന്നായി മിഴി തുറന്നകൃഷ്ണത്തൊട്ടിലുകൾ ,അവാച്യമായ അനുഭൂതിയായി. പള്ളൂർഗവ.ആസ്പത്രിക്ക് സമീപത്തെ 'ഗംഗോത്രി 'യിലെ നിഷാ ഭാസ്ക്കരനും, അമ്മ റീത്തക്കും ആഹ്ലാദത്തി ൻ്റെമായിക സുഗന്ധം വിതറിയ ദിവസമായി. കഴിഞ്ഞ പത്ത് വർഷമായി പൂവിട്ടു തുടങ്ങിയ ഈ ചെടിയിൽ വർഷത്തിൽ മൂന്നോ, നാലോ പൂക്കൾ മാത്രമെ വിരിയാറുള്ളുവെന്ന് നിഷ പറഞ്ഞു.

ഈ വർഷം 25 പൂക്കൾ ഒരുമിച്ച് മിഴി തുറക്കുന്നത് കാണാൻ, വീട്ടുകാർക്കൊപ്പം പരിസരവാസികളും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത് പ്രത്യേകത യാണ്.രാത്രി 8.30 ന് പാതി വിടർന്ന പൂക്കൾ അർധ രാത്രിയോടെ പൂർണ്ണമായും വിരിഞ്ഞു. 

പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിലെ ഡോ.ഭാസ്ക്കരൻ കാരായിയുടെ ഭാര്യയാണ് നിഷ.

 ദൈവിക പരിവേഷമുള്ള ഈ പൂക്കൾ ,

മാസ്മരികമായ ഒരു സുഗന്ധവുമായി

അർദ്ധരാത്രിയോടെ വിരിയുന്നത് കാണാൻ ഭക്തജനങ്ങളടക്കം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. പകൽ നേരത്ത് ഇത് കൂമ്പിപ്പോവുകയും ചെയ്തു.

ഈ വർഷം 25 പൂക്കൾ വിടർന്നത്‌ പ്രത്യേകതയാണ്. 

 കൃഷ്ണതുളസിയും കൃഷ്ണത്താമരയും, പോലെ തന്നെ ഹൈന്ദവ ആചാരങ്ങളിലും പൂജാകർമ്മങ്ങളിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ് കൃഷ്ണത്തോട്ടിൽ എന്നകണ്ണിന് കൗതുകം പകരുന്ന ഈ പുഷ്പം. പരമ്പരാഗത ആയുർവേദത്തിലും ഹൈന്ദവ പുരാണങ്ങളിലും ഈ ചെടിക്ക് സവിശേഷമായ സ്ഥാനമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ ജനനവുമായും ലീലകളുമായും ബന്ധപ്പെടുത്തിയാണ് ഈ പൂവിന് 'കൃഷ്ണത്തോട്ടിൽ' എന്ന പേര് ലഭിച്ചതെന്ന് വിശ്വാസികൾ പറയുന്നു. 

 പൂക്കൾക്ക് ഒരു കുഞ്ഞിനെ കിടത്തുന്ന തൊട്ടിലിന്റെ ആകൃതിയാണു ള്ളത്.

കാറ്റിൽ ഈ പൂക്കൾ ആടുമ്പോൾ അത് ഭഗവാൻ കൃഷ്ണൻ കിടക്കുന്ന തൊട്ടിൽ ആടുന്നതുപോലെ തോന്നിപ്പിക്കും. നീലയും പർപ്പിളും കലർന്ന ഇതിന്റെ നിറം കാർവർണ്ണനായ ശ്രീകൃഷ്ണന്റെ ശരീരനിറത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇതിന് കൃഷ്ണത്തൊട്ടിൽ എന്ന പേര് വന്നത്. ചില പ്രദേശങ്ങളിൽ ഇതിനെ 'ഗരുഡക്കൊടിയെന്നും 'ഈശ്വരമുല്ല'യെന്നും വിളിക്കാറുണ്ട്.

അക്കന്തേസീ അല്ലെങ്കിൽ അരിസ്റ്റൊലോക്കിയേസീ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.

 വള്ളിചെടിയായ ഇവ മറ്റ് ചെടികളിലോ പന്തലുകളിലോ .പടർന്നാണ് വളരുന്നത്. കടും പച്ച നിറത്തിലുള്ള ഹൃദയാകൃതിയുള്ള ഇലകളാണ് ഇതിനുള്ളത് പൂക്കളുടെ ഘടനയാണ് ഏറ്റവും ആകർഷകമായത്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ഒരു ചെറിയ തൊട്ടിലിന്റെ ആകൃതി കൃത്യമായി കാണാം. നീല, പർപ്പിൾ, വെള്ള കലർന്ന ആകാശനീല നിറങ്ങളിലാണ് സാധാരണയായി ഈ പൂക്കൾ കാണപ്പെടുന്നത്.

ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം

കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ, പ്രത്യേകിച്ച് വിഷു, (ശ്രീകൃഷ്ണ ജയന്തി തുടങ്ങിയ ഉത്സവ നാളുകളിൽ കൃഷ്ണത്തോട്ടിൽ പൂവിന് വലിയ പ്രാധാന്യമുണ്ട്.

 ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തൊട്ടിലാട്ട ചടങ്ങിൽ ഈ പൂക്കൾ അലങ്കാരത്തിനായി വെക്കാറുണ്ട്.ഈ ചെടി വീടിന്റെ മുൻപിൽ വളർത്തുന്നത് വീട്ടിലെ നെഗറ്റീവ് ഊർജ്ജത്തെയും, ദോഷങ്ങളെയും അകറ്റി ഐശ്വര്യംകൊണ്ടുവരുമെന്ന് പഴമക്കാർ വിശ്വസിച്ചുവരുന്നു.

 നാഗദോഷ നിവാരണത്തിന് ഇതിന്റെ ചില വകഭേദമായ ഗരുഡക്കൊടി പോലുള്ളവ പൂജകളിൽ ഉപയോഗിക്കാറുണ്ട്.

 ഔഷധഗുണങ്ങളുള്ള കൃഷ്ണ ത്തൊട്ടിൽ കേവലം ഒരു അലങ്കാരച്ചെടിയോ. പൂജാപുഷ്പമോ മാത്രമല്ല, പ്രകൃതിദത്തമായ മികച്ചൊരു ഔഷധം കൂടിയാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും , ആയുർവേദത്തിലും ഇതിന്റെ ഇലകളും വേരുകളും ഉപയോഗിച്ചുവരുന്നു.

വിഷഹാരിയായി ഉപയോഗിക്കുന്നു.പാമ്പ്, തേൾ, മറ്റ് വിഷജീവികൾ എന്നിവയുടെ കടിയേറ്റാൽ പ്രഥമശുശ്രൂഷയായി ഇതിന്റെ ഇലകളുടെ നീര് ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് ഇതിന് 'ഗരുഡപ്പച്ച' അല്ലെങ്കിൽ 'വിഷഹരി' എന്ന പേര് ചിലയിടങ്ങളിൽ ഉള്ളത്.

ത്വക്ക് രോഗങ്ങളായ ചൊറി, ചിരങ്ങ്, മറ്റ് ചർമ്മ രോഗങ്ങൾ എന്നിവ ശമിക്കുന്നതിനായി ഇതിന്റെ ഇല അരച്ച് പുരട്ടാറുണ്ട്. ഇതിലെ ആൻ്റി-ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകളെ തടയുന്നു.

ശ്വസന സംബന്ധമായ കഫക്കെട്ട്, ചുമ, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ഇതിന്റെ ഇലയുടെ നീര് ചെറിയ അളവിൽ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു പനി കുറയ്ക്കാനും, ശരീരത്തിലെ താപനില കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇതിന്റെ ഇലകൾ തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്.

വളരെ എളുപ്പത്തിൽ വീട്ടുമുറ്റത്തോ ചട്ടികളിലോ വളർത്താൻ .കഴിയുന്ന .ഒരു ചെടിയാണിത്.

അധികം പരിചരണമൊന്നും ഇതിന് ആവശ്യമില്ല.

 വെള്ളം കെട്ടിക്കിടക്കാത്ത, ജൈവവളങ്ങൾ അടങ്ങിയ മണ്ണാണ് ഇതിന് ഏറ്റവും . അനുയോജ്യമെന്ന് കാർഷി ബിരുദധാരിണിയായ നിഷ പറഞ്ഞു. ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകാം..

 ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത് നന്നായി വളരും.മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം.

 അന്യംനിന്നുപോകുന്ന അപൂർവ്വ സസ്യങ്ങളിൽ ഒന്നാണ് കൃഷ്ണത്തോട്ടിൽ. ഭക്തിയും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് ഈ പുഷ്പം.  


ചിത്രവിവരണം: നിഷ ഭാസ്ക്കരൻ തൻ്റെ പൂന്തോട്ടത്തിൽ

mullappalli8

അഡ്വ: വേണുഗോപാൽ നിര്യാതനായി..

മാഹി : പന്തക്കൽ പന്തോകൂലോത്ത് ക്ഷേത്രത്തിന് സമീപം പുനവൻ കുന്നത്ത് അഡ്വക്കേറ്റ് വേണുഗോപാൽ (78) നിര്യാതനായി..

പരേതരായ കുഞ്ഞികൃഷ്ണൻ നായർ ദേവകി അമ്മ എന്നിവരുടെ മകൻ.

 ഭാര്യ :പുഷ്പവല്ലി

 മക്കൾ :

സുമേഷ് (മെഡിക്കൽ റപ്പ്) .പ്രജിത് ( എച്ച്.ആർ.മാനേജർ പോപ്പുലർ)

പരേതനായ രഞ്ജിത്ത്.

 മരുമകൾ: ഇന്ദുലേഖ(കോഴിക്കോട് )

സഹോദരങ്ങൾ :മോഹൻ കുമാർ, ഷൈലജ, ഇന്ദിര, കാർത്യായിനി, പരേതരായ വാത്സരാജ്, രമ.

cc

മാഹിയിൽ മണ്ണ് പരിശോധനാ

കേന്ദ്രം ആരംഭിക്കണം


മാഹി.കാർഷിക ആവശ്യങ്ങൾക്കായി മാഹിയിൽ ഒരു മണ്ണ് പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കർഷക സംഘം ഭാരവാഹികൾ മാഹി എം എൽ എ അഡ്വ ടി. അശോക് കുമാറിന് നിവേദനം നൽകി.


നിലവിൽ, മാഹിയിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് സാമ്പിളുകൾ പരിശോധനയ്ക്കായി പുതുച്ചേരിയിലേക്കാണ് അയക്കുന്നത്. ദൂരക്കൂടുതൽ കൊണ്ടും ഭരണപരമായ കാലതാമസം കാരണവും മണ്ണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി കർഷകർക്ക് ഏറെ നാൾ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും റിപ്പോർട്ട് ലഭിക്കുമ്പോഴേക്കും കാർഷിക സീസൺ അവസാനിക്കാറുള്ളത് കർഷകർക്ക് ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. ഈ കാലതാമസം കൃത്യമായ വിള ആസൂത്രണത്തെയും, വളപ്രയോഗത്തെയും, മൊത്തത്തിലുള്ള കാർഷിക ഉൽപ്പാദനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

മാഹിയിൽ ഒരു മണ്ണ് പരിശോധനാ കേന്ദ്രം ഉണ്ടാകുന്നത് കർഷകർക്ക് കൃത്യസമയത്ത് മണ്ണ് വിശകലന റിപ്പോർട്ടും ശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിലൂടെ വലിയ രീതിയിൽ പ്രയോജനം ചെയ്യും. ഇത് വിളവ് മെച്ചപ്പെടുത്താനും, അനാവശ്യമായ വളപ്രയോഗം കുറയ്ക്കാനും, ഈ മേഖലയിലെ സുസ്ഥിര കാർഷിക രീതികളെ പിന്തുണയ്ക്കാനും സഹായിക്കും.

അതിനാൽ, കർഷകരുടെ ക്ഷേമവും പ്രദേശത്തെ കാർഷിക പുരോഗതിയും മുൻനിർത്തി മാഹിയിൽ എത്രയും വേഗം ഒരു മണ്ണ് പരിശോധനാ കേന്ദ്രം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ്, പ്രസിഡന്റ്‌ മനോഷ് പുത്തലം, രഞ്ജിന, വിനോദൻ, കെ.ജി. രാഗേഷ്, റഷീദ ടി എന്നിവർ ഉണ്ടായിരുന്നു

kk-(1)

അശോക് കുമാർ

എം എൽ എ യുടെ ഓഫീസ്തുറന്നു


മാഹി: മാഹി നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി.അശോക് കുമാറിൻ്റെ ഓഫീസ് ഗവ: ഹൗസ് സമുച്ഛയത്തിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തുറന്നു. മുൻ മാഹി എം എൽ എ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.. മാഹി ഒരു ചെറിയ പ്രദേശമാണെങ്കിലും ഒരു പാട് പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശമാണെന്ന് ഡോ.വി.രാമചന്ദ്രൻ പറഞ്ഞു. എല്ലാവരുടേയും പ്രശ്നങ്ങൾ കേൾക്കാൻ എം എൽ എ ഓഫീസ് തുറന്നിട്ടിരിക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു. സി.പി.എം.തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.മാഹി ലോക്കൽ കമ്മിറ്റിസിക്രട്ടറി കെ.പി. നൗഷാദ് സംസാരിച്ചു.അശോക് കുമാർ എം എൽ എ ഓഫീസ് ഏറ്റെടുത്ത ശേഷം നിരവധി പേർ ആശംസകൾ നേർന്നു.പായസ വിതരണവുമുണ്ടായി


ചിത്രവിവരണം:ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ഇളനീരാട്ട മഹോത്സവം 7 ന്


തലശ്ശേരി: കൈവട്ടം നരനാരായണമഠം ഇളനീരാട്ട മഹോത്സവം ജൂൺ 7, 8 തിയ്യതികളിൽ നടക്കും. ജൂൺ 7 ന് രാത്രി 9.40 ന് ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ വെപ്പ് നടക്കും.

ഗുരുദേവപ്രതിമ ശതാബ്ദി സമ്മേളനവും, ആദരവും 31 ന്

തലശ്ശേരി: ശിവഗിരി തീർത്ഥാടന വിളംബര ശാന്തി പദയാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചലോഹ പ്രതിമയുടെ ശതാബ്ദി സമ്മേളനവും, ശ്രീനാരായണ തത്വ പ്രചാരകൻ ടി.വി. വസുമിത്രൻ എഞ്ചിനീയർക്ക് ആദരവും മെയ് 31 ന് വൈ: 3.30 ന് പർക്കോ റസിഡൻസിയിൽ നടക്കും. പി.വി.ലക്ഷ്മണൻ്റെ അദ്ധ്യക്ഷതയിൽ മുൻ മാഹി എം എൽ എ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനവും ആദര സമർപ്പണവും നടത്തും.എ യതീന്ദ്രൻ മാസ്റ്റർ, ഡോ: എം.കെ.അരുൺകുമാർ, ഡോ: കെ.പി.രാമകൃഷ്ണൻ, അഡ്വ.പി.കെ.രവീന്ദ്രൻ, കെ.ഭാസ്ക്കരൻ മാസ്റ്റർ, കെ.പി.പത്മനാഭൻ ,കെ .. അച്ചുതൻ മാസ്റ്റർ, കെ.പി.ജ്യോതി ബാസ്, വി.സുധാകരൻ, എ.സി.വിഭാത്, എം.വി.ഹരീന്ദ്രനാഥ്, എ.പി.രവീന്ദ്രൻ, പ്രശാന്ത് കൈവട്ടം സംസാരിക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b