കതിരൂർ ആർട്ട്‌ ഗാലറിയിൽ ഹോമേജ് ടു പയനിയേഴ്സ്' ചിത്രകലാ പ്രദർശനത്തിന് തുടക്കമായി

കതിരൂർ ആർട്ട്‌ ഗാലറിയിൽ ഹോമേജ് ടു പയനിയേഴ്സ്' ചിത്രകലാ പ്രദർശനത്തിന് തുടക്കമായി
കതിരൂർ ആർട്ട്‌ ഗാലറിയിൽ ഹോമേജ് ടു പയനിയേഴ്സ്' ചിത്രകലാ പ്രദർശനത്തിന് തുടക്കമായി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 29, 11:44 AM
SAMUDRA
NISH
mannan
mn
BOB

കതിരൂർ:മൺമറഞ്ഞ 𝟭𝟴 മഹാ കലാ കാരൻമാരുടെ വിവിധ മാധ്യമങ്ങളിലുള്ള 𝟱𝟬 ൽ പരം സർഗ്ഗ രചനകളുമായി കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയുടെ നൂറാമത് ചിത്രകലാ പ്രദർശനമായ ഹോമേജ് ടു പയനിയേഴ്സിന് തുടക്കമായി.

ജൂൺ ആറു വരെ നീണ്ടു നിൽക്കുന്ന കതിരൂരിന്റെ ചിത്രാഞ്ജലി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് എം ഷീബ യുടെഅധ്യക്ഷതയിൽ തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡന്റും, പ്രശസ്ത ചിത്രകാരിയുമായ സുരേഖ ഉദ്‌ഘാടനം ചെയ്തു.

മലബാറിലെ ചിത്രകലാചാര്യനായ ആർട്ടിസ്റ്റ് സി വി ബാലൻ നായർ𝟭𝟵𝟰𝟲ൽ രചിച്ച ജലച്ചായ ചിത്രങ്ങൾ മുതൽ അടുത്തിടെ അന്തരിച്ച ശേഖർ അയ്യന്തോൾ ചെയ്ത ഇങ്ക് ഡ്രോയിങ്ങുകൾ വരെ നിരന്ന പ്രദർശന വേദിയിൽ കെ കെ വാരിയർ,കെ ദാമോദരൻ,പി ശരത്ചന്ദ്രൻ, ശങ്കരനാരായണ മാരാർ, പി എസ് കരുണാകരൻ, സി കെ രാഘവൻ,കെ പി സോമസുന്ദരം,മോഹൻ ചാലാട്, ബാലഗോപാൽ,സദു അലിയൂർ, മധു മടപ്പള്ളി, ചിക്കോ,സുരേഷ് പെരളശ്ശേരി, മോഹനൻ പെരളശ്ശേരി, ബാബു ഹുസൈൻ, ഉണ്ണി ആതിര എന്നിവരുടെ അസുലഭ രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ദിനേശ് ബാബു, ജോളി എം സുധൻ, പുഷ്പ ദിനേശ്, റോയ് കാരാത്ര, പവിത്രൻ മണാട്ട്, ഗോപിനാഥ്,കെ.എം. ശിവകൃഷ്ണൻ സംസാരിച്ചു.

ഗാലറി സമയം രാവിലെ പത്ത് മുതൽ വൈകുന്നേരം 6മണി വരെ. ഞായർ ഒഴിവ്.

capture_1779992643

സരസ്വതി ക്ഷേത്രത്തിലെ സ്നേഹത്തിന്റെ പ്രഭാനാളം

:ചാലക്കര പുരുഷു


മാഹി: വിദ്യാഭ്യാസ വിചക്ഷണരും, സാഹിത്യ-കലാ-സാംസ്ക്കാരിക ലോകത്തെ അതുല്യ പ്രതിഭകളും . മയ്യഴി വിദ്യാഭ്യാസ മേഖലയിൽ ഗുരുക്കന്മാരായിരുന്നിട്ടുണ്ട്. വിദ്യാലയ മതിലുകൾക്കുമപ്പുറം . നാടിന്റെയാകെ ഗുരുനാഥയായി മാറുകയെന്നത് അപൂർവം ചിലർക്കേ സാധിതമാവുകയുള്ളൂ. ആർജ്ജിതജ്ഞാനമത്രയും ശിഷ്യർക്ക് പകർന്നേകുകയും, തന്നെക്കാൾ കേമൻമാരായി അവരെ വളർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്ത കെ.കെ. സ്നേഹപ്രഭ ടീച്ചർ ഓരോ വിദ്യാർത്ഥിയുടേയും മനസ്സിൽ നിലാമുദ്രയുടെ കുളിരേകുമെന്നതിൽ സംശയമില്ല.

ആത്മാർത്ഥതക്കും മൂല്യങ്ങൾക്കും വിലകൽപ്പിക്കുന്ന ഈഗുരുനാഥ, പഠിപ്പിച്ച വിദ്യാലയങ്ങളിലെ കുട്ടികൾക്കെല്ലാം അമ്മ വാത്സല്യത്തിൻ്റെ മൂർത്തീഭാവമായിരുന്നു. കുട്ടികളോടും രക്ഷിതാക്കളോടും സൗഹ്യദവും, സ്നേഹവും പുലർത്തിപ്പോരുന്ന ടീച്ചർക്ക് ക്ലാസ്സിലെ ഓരോ കുട്ടിയുടെ കുടുംബപശ്ചാത്തലം പോലും മനഃപാഠമാണ്. ക്ലാസ്സിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിന് ടീച്ചർ കാണിക്കുന്ന താൽപ്പര്യം ശ്രദ്ധേയമാണ്.

എത്ര വലിയ പരിപാടികളും കുറ്റമറ്റ രീതിയിൽ വിജയത്തിലേക്കെത്തിക്കാനുള്ള ടീച്ചറുടെ അസാധാരണമായ സംഘടനാ ശേഷി അപാരമാണ്.ബ്രണ്ണൻ കോളജിലെ ബിരുദ പഠന കാലത്തു തന്നെ പുരോഗമന ആശയങ്ങളെ മുറുകെ പിടിക്കുകയും, വിദ്യാർ ത്ഥി സംഘടനാരംഗത്തെ തിളക്കമാർന്ന സംഘാടകയുമായിരുന്നു. കുട്ടികളിൽ കലാസാഹിത്യവാസന ഉണർത്താനും, അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാ ബോധം നൽകാനും, ഈ ഗുരുനാഥ ഏറെ ശ്രദ്ധിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കാര്യ ങ്ങൾ സ്വയം കണ്ടെത്താനും, വിലയിരുത്താറുമുള്ള പ്രായോഗിക രീതികൾ ക്ലാസ് മുറികളിൽ അവലംബിക്കുന്നുവെന്നതാണ് സ്നേഹപ്രഭയുടെ അദ്ധ്യയന തന്ത്രം. വിദ്യാഭ്യാസം അതിൻ്റെ തത്വിക വശങ്ങളിലേക്ക് ഒതുങ്ങാതെ, ആർജ്ജിതാനുഭവങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നാണ് ടീച്ചറുടെ അഭിപ്രായം. കാലാകാലങ്ങളിൽ തുടർന്ന് വരുന്ന ബോധന സമീപനത്തിലും, ശിക്ഷണ രീതിയിലും കാലാനുസൃതമായി മാറ്റം വരണമെന്ന് ടീച്ചർ പറയുന്നു. വിദ്യാലയങ്ങളിലെ സാഹിത്യ സദസ്സുകളെ സജീവമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കാറുണ്ട്. ക്ലാസ്സിൽ മനഃശാസ്ത്രപരമായ പഠന രീതിയാണ് അവലംബിക്കാറുള്ളത്. കളിയുടെ അംശങ്ങളായ ആവേശം, ഏകാഗ്രത, സംഘബോധം, ലക്ഷ്യത്തിലെത്താനുള്ള ബോധപൂർവമായ ശ്രമം എന്നിവ ഉൾചേർന്ന പഠന രീതിയാണ് ഈ മാതൃകാദ്ധ്യാപിക അവലംബിച്ചു വന്നത്. പഠനം പാഠപുസ്‌തകങ്ങളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ലെന്നും, പാഠ്യപദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള അനേകം ഉപകരണങ്ങളിലൊന്ന് .മാത്രമാണെന്നും അദ്ധ്യാപക കുടുംബത്തിൽ ജനിച്ച ഈ ഗുരുനാഥ വിശ്വസിക്കുന്നു. പഠിതാവിനെ കർമ്മോത്സുകമാക്കുകയും, പഠനക്രിയ ചലനാത്മകമാക്കുകയുമമാണ് ടീച്ചർ ചെയ്യുന്നത്.

1993 മുതൽ മാഹി ജെ.എൻ. ജി എച്ച് എസ് എസിൽ താലക്കാലിക നിയമനം ലഭിച്ച്, 1997-ൽ സ്ഥിരനിയമനം ലഭിച്ച സ്നേഹപ്രഭ ടീച്ചർ സുദീർഘമായ 33 വർഷക്കാലത്തെ സ്‌തുത്യർഹമായ സേവനത്തിനൊടുവിൽ മെയ് 31 ന് വിരമിക്കുകയാണ്.

കഴിഞ്ഞ 15 വർഷമായി പി.എം. ശ്രീ. യു ജി. എച്ച് എസ് ചാലക്കര, പി.എം. ശ്രീ ഐ.കെ കെ ജി എച്ച്‌ എസ്‌.എസ് പന്തക്കൽ,വി.എൻ പി. ജി.എച്ച് എസ് എസ് സ് പള്ളൂർ എന്നീ വിദ്യാലയങ്ങളിലെ ഇക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഏക്‌ഭാരത് ശ്രേഷ്‌ഠഭാരത് നോഡൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 2012-ലും 2025 ലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ ക്കുള്ള ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ അവാർഡും, സ്‌കൂളിന് ഹരിതവിദ്യാലയം അവാർഡും നേടി കൊടുത്തിട്ടുണ്ട്. മൂന്ന് തവണ ടീച്ചറുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിച്ച സി.കെ.ജുനൈസ്, കെ.ആദർശ് ശിവാനി സജീന്ദ്രൻ എന്നീ കുട്ടികൾക്ക് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജെം ഓഫ് ഡീഡ് അവാർഡും നേടിയെടുക്കാനായി.

ഏകഭാരത് ശ്രേഷ്ഠ ഭാരത് പ്രതിനിധിയായി ദാമൻ ദിയു സന്ദർശിച്ചു.

 ഒരു ഗുരുനാഥ എങ്ങിനെയായിരിക്കണമെന്ന് കുട്ടികൾക്ക് ആദ്യം ചുണ്ടിക്കാണിച്ച് കൊടുക്കാൻ മറ്റൊന്നാലോചിക്കാതെ മയ്യഴിക്കാർക്ക് കഴിയും. അദ്ധ്യാപനത്തിൽ, സാഹത്യത്തിൽ, കലയിൽ , കായിക മേഖലകളിൽ, സാംസ്ക്കാരിക പരിപാടികളിൽ, അസാധാരണമായ സംഘാടന മികവിൽ ബഹുമുഖപ്രതിഭയായ കെ.കെ.സ്നേഹപ്രഭടീച്ചർ മാതൃകയാണ്. മികച്ച അദ്ധ്യാപകർക്കുള്ള സംസ്ഥാന സർക്കാറിന്റെ തടക്കം ഒട്ടേറെ സംഘടനകളുടെ പുരസ്ക്കാരങ്ങൾക്കു

മപ്പുറം, മൂന്ന് പതിറ്റാണ്ടുകളായി വിവിധ വിദ്യാലയങ്ങളിൽ, താൻ പഠിപ്പിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഹൃദയാന്തരങ്ങളിൽ ചിരപ്രതിഷ്ഠ നേടാനായത് തന്നെയാണ് ഈ ഗുരുനാഥയ്ക്ക് നേടാനായ ഏറ്റവും വലിയ ബഹുമത്രി പത്രം. സഹപ്രവർത്തകർക്ക് സഹോദരിയും, വിദ്യാർത്ഥികൾക്ക് ടീച്ചറമ്മയും, രക്ഷിതാക്കൾക്ക് മാതൃകാദ്ധ്യാപികയുമാണവർ. കുട്ടികളെ അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി സ്വന്തം മക്കളോടെന്നപോലെ ചേർത്തുപിടിക്കുന്ന ഇവർ ജീവകാരുണ്യ പ്രവർത്തകയുമാണ്.

മെയ് 31 ന് പള്ളൂർ വി.എൻ.പി. ഹയർസെക്കൻഡറി സ്കൂളിന്റെ പടിയിറങ്ങുമ്പോൾ, മയ്യഴി വിദ്യാഭ്യാസമേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം ഏറെ വലുതാണ്. സ്നേഹത്തിൽ പൊതിഞ്ഞ പുഞ്ചിരിയും, അമ്മസമാനമായ പെറുമാറ്റവും കൊണ്ട് , ഏത് വികൃതി കാട്ടുന്ന വിദ്യാർത്ഥിയേയും തന്റെ അരുമ ശിഷ്യനാക്കി മാറ്റുന്ന മായികത അവരുടെ പ്രത്യേകതയാണ്.

അക്കാദമിക് തലത്തിൽ മാത്രമല്ല, പഠനേതരമേഖലകളിലും യൗവ്വനോർജ്ജത്തോടെ കർമ്മനിരതയാണവർ.


പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയിൽ നിന്നും കെ.കെ. സ്നേഹ പ്രഭ ടീച്ചർ അവാർഡ് ഏറ്റുവാങ്ങുന്നു


ചാലക്കര വരപ്രത്ത് കാവിൽ

പ്രതിഷ്ഠാദിന ഉത്സവം


ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജൂൺ 1 മുതൽ 3 വരെ നടക്കും.1 ന് വൈകുന്നേരം അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 2 ന് വൈകുന്നേരം 6.15 മുതൽ വിവിധ പൂജകൾ, ഏഴിന് സർപ്പബലി, ഭഗവതിസേവ, അത്താഴപൂജ, 3 ന് പ്രതിഷ്ഠാദിനത്തിൽ രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകുന്നേരം 4.30 മുതൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ എന്നിവ നടക്കും.

capture_1779993854

എംഎസ്എസ് സ്നേഹ സംഗമം 

തലശ്ശേരി :ബലിപെരുന്നാളിനോടനുബന്ധിച്ച് വാരം സി എച്ച് സെന്ററിൽ തലശ്ശേരി യൂണിറ്റ് മുസ്ലിം സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. അന്തേവാസികൾക്ക് സ്നേഹവിരുന്ന് നൽകി. സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ മുഖ്യാതിഥി ആയി. യൂണിറ്റ് പ്രസിഡന്റ് വി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി സുബൈർ പെരുന്നാൾ സന്ദേശം നൽകി. വാരം ജമാഅത്ത് പള്ളി ഖത്തീബ് ഹബീബ് റഹ്മാൻ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യൂണിറ്റ് എം എസ് എഫ് ഭാരവാഹികൾ ശയ്യോപകരണങ്ങൾ സി എച്ച് സെന്റർ ഭാരവാഹികളെ ഏൽപ്പിച്ചു. 


യോഗത്തിൽ എം സക്കരിയ, സി എച്ച് അഷ്റഫ്, കെ എം ശംസുദ്ദീൻ, കെ സക്കരിയ, സി ഒ ടി ഹാഷിം, പി എം ബഷീർ, എൻ സി അഹമ്മദ്, ഉമ്മർ പുറത്തിൽ, സത്താർ എൻജിനീയർ, റസാഖ് അൽവസൽ, കെ നസീർ ഹാജി, എൻ അബ്ദുല്ല, പി എ കരീം എന്നിവർ പ്രസംഗിച്ചു സെക്രട്ടറി കാസിം മൂഴിക്കര സ്വാഗതം ജോ. സെക്രട്ടറി പി ഒ ജാബിർ കൃതജ്ഞതയും രേഖപ്പെടുത്തി


ചിത്രവിവരണം:സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

ചിത്രരചനാ മത്സരം മാറ്റി വെച്ചു.


തലശ്ശേരി: മെയ് 30.ന് തലശ്ശേരി സെന്റ് ജോസഫ് HSS ൽ നടത്താൻ തീരുമാനിച്ചിരുന്ന ചിത്ര രചന മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കണ്ട്രോൾ കോൺസർഷ്യം ഭാരവാഹികൾ അറിയിച്ചു.

തിയ്യതി പിന്നീട് അറിയിക്കും.

aa

പെരുന്നാൾ ദിനത്തിലും സി എച്ച് സെന്റർ പ്രവർത്തകർക്ക് വിശ്രമമില്ല


മാഹി. പെരുന്നാൾ ദിനത്തിൽ നൂറുകണക്കിനാളുകൾക്ക് ഭക്ഷണ വിതരണം നടത്തി മാഹി സി.എച്ച്. സെന്റർ പതിനാലാം വർഷവും ജീവകാരുണ്യ വഴിയിൽ ശ്രദ്ധേയമായി.

മാഹി ഗവ: ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ന്യൂമാഹി പരിമഠം മുതൽ അഴിയൂർ വരെയുള്ള തെരുവോര മക്കൾക്കും ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തു.

സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി. യൂസഫിന്റെ അദ്ധ്യക്ഷതയിൽ പ്രിയദർ ശിനിയുവകേന്ദ്ര ചെയർമാൻ സത്യൻ കേളോത്ത് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

റാഫി. ഐച്ചെസ് മുഖ്യാതിഥിയായിരുന്നു

സഫാഫൈസൽ, സി എ അബൂബക്കർ ,ചാലക്കര പുരുഷു,

ഇ കെ മുഹമ്മദ് അലി ,ഇഫ്തിയാസ് മഞ്ചക്കൽ

നിഹാൽമുഹമ്മദ്, മുഹമ്മദ് റംസാൻ സംസാരിച്ചു. ആരോഗ്യ,ജീവകാരുണ്യ മേഖലകളിൽ മാഹി സി.എച്ച്. സെന്റർ

ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.


ചിത്രവിവരണം: സത്യൻ കേളോത്ത് വിതരണോദ്ഘാടനം നിർവഹിക്കുന്നു.

പുതുച്ചേരിയിൽ സർക്കാർ സ്കൂളുകൾ ജൂൺ 4-ന് തുറക്കും: മുഖ്യമന്ത്രി എൻ. രംഗസാമി


പുതുച്ചേരി: പുതുച്ചേരിയിലെ സർക്കാർ സ്കൂളുകൾ വീണ്ടും തുറക്കുന്നത് ജൂൺ 4-ലേക്ക് മാറ്റിവച്ചതായി മുഖ്യമന്ത്രി എൻ. രംഗസാമി പ്രഖ്യാപിച്ചു. കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്.

നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും മാറ്റം വരുത്തി, വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷിതത്വം മുൻനിർത്തിയാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ മേഖലകളിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

capture_1779992966

ദാമൻ - ദിയു സന്ദർശിച്ച മാഹി ഏക് ഭാരത് ശ്രേഷ്ഠഭാരത് സംഘം ദമനിലെ ഉന്നതോദ്യോഗസ്ഥർക്കൊപ്പം

whatsapp-image-2026-05-28-at-9.31.38-pm
capture_1779994031
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b