ജാക്ഫ്രൂട്ട് പ്രോസസിങ്ങ് യൂണിറ്റ് തുറന്നു.

ജാക്ഫ്രൂട്ട് പ്രോസസിങ്ങ് യൂണിറ്റ് തുറന്നു.
ജാക്ഫ്രൂട്ട് പ്രോസസിങ്ങ് യൂണിറ്റ് തുറന്നു.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 27, 10:53 PM
SAMUDRA
NISH
mannan
mn
BOB
skoda

കതിരൂർ:മാറിക്കൊണ്ടിരിക്കുന്ന കേരളീയ സാമൂഹ്യ ജീവിതത്തിന് അനുഗുണമായി ഉയർന്ന് . ചിന്തിക്കുകയും, നൂതനമായ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ,

നമ്മുടെ വീട്ടുപറമ്പിൽ വീണടിഞ്ഞ് നശിച്ചുപോകുന്ന ,ഏറെ പോഷക ഗുണങ്ങൾ ഉൾക്കൊളുന്ന ചക്കയെ

മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റാൻ

ജാക്ക്ഫ്രൂട്ട് പ്രോസസിങ്ങ് യൂണിറ്റു വഴി സാധിതമാക്കുകയാണെന്ന് എം എൽ എ പറഞ്ഞു.

capture_1779902537

കാവുങ്കര ഇല്ലത്ത് കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ഒരുക്കിയ ജാക്ക്ഫ്രൂട്ട് പ്രോസസിങ്ങ് യൂണിറ്റിൽ കോൾഡ് സ്റ്റോറേജ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പത്തോളം നൂതനമായ പദ്ധതികൾ ഇതിനകം ബേങ്ക് നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് പോയൻ അദ്ധ്യക്ഷത വഹിച്ചു.





cvb

സഹകരണ ജോ രജിസ്ട്രാർ പി.വി. വത്സരാജ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ശോഭ , പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.വി. പവിത്രൻ,വാർഡ് മെമ്പർ ടി.രജിത യു.എൻ. മീറ, കാരായി വിജയൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, എ.സി. ബിനീഷ്, സംസാരിച്ചു. ബാങ്ക് . സെക്രട്ടരി എ രാജേഷ് ബാബു സ്വാഗതവും, ബാങ്ക് ഡയറക്ടർ നഫീസത്തുൽ മിസ്രിയ നന്ദിയും പറഞ്ഞു.

19 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും വിതരണം ചെയ്തു.


ചിത്രവിവരണം: കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

xza_1779902884

മഴയിലും വെയിലിലും മഞ്ഞിലും കതിരൂരിന് തേൻ വരിക്കയുടെഗന്ധം..

ചാലക്കര പുരുഷു


കതിരൂർ:കതിരൂരുകാർക്ക് ഇനി ചക്ക സീസൺ എന്നൊന്നില്ല. ഋതുക്കൾ മാറി മാറി വന്നാലും ചക്ക പ്രേമികൾക്ക് ഏത് ഋതു മാറ്റത്തിലും ചക്കയുടെ രുചി ആസ്വദിക്കാം. ചക്കപ്പുഴുക്കും, പലഹാരങ്ങളും, ചക്ക വറുത്തതും,പഴുത്ത ചക്കയും, പലതരം പായസങ്ങളുമെന്ന് വേണ്ട

പുതുകാലത്തെ പ്രിയതരങ്ങളായ ഒട്ടേറെ വിഭവങ്ങൾ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. ബാങ്കിന്റെ കീഴിലുള്ള മിൽ മ ബുത്ത് വികസിപ്പിച്ച് ഇവിടെ സ്വാദിഷ്ടമായ ചക്ക വിഭവങ്ങൾ ലഭ്യമാക്കും. പല ഭാഗങ്ങളിലായി ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നുണ്ട്. വൈവിധ്യമാർന്ന പത്തോളം സാമൂഹ്യക്ഷേമ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയ കതിരൂർ ബാങ്കിന്റെ പുതിയ സംരംഭം അത്യന്തം ആവേശത്തോടെയാണ് പ്രത്യേകിച്ച് വനിതകൾ ഏറ്റെടുത്തത്.



theanvarikka1-(1)

കതിരൂരിന്റെ ചക്ക പെരുമ


കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന ഫലവും, ലോകത്തിലെ ഏറ്റവും വലിയ വൃക്ഷവിളയുമായ 'ചക്ക'യുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജാക്ക്ഫ്രൂട്ട് പ്രോസസിങ്ങ് യൂണിറ്റും കോൾഡ് സ്റ്റോറേജും തുടങ്ങി.

നാട്ടിൽ സുലഭമായി ലഭിക്കുന്നതും, പാഴായി പോകുന്നതുമായ പഴവർഗ്ഗങ്ങൾ സംഭരിച്ച് വൈവിധ്യമാർന്ന മൂല്യവർദ്ധിതഉൽപന്നങ്ങൾ നിർമ്മിക്കുന്ന പ്രോസസ്സിങ്ങ് യൂണിറ്റാണ് ഇന്നലെ വെസ്റ്റ് പുല്ലോട്ടെ കാവുങ്കര ഇല്ലം കാർഷിക നഴ്സറിയിൽ പ്രവർത്തനമാരംഭിച്ചത്.

 പ്ലാവിന്റെ ശാസ്ത്രീയ നാമം ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് എന്നാണ്. ചക്കയുടെ ഉത്ഭവം ഇന്ത്യയിലെ പശ്ചിമഘട്ട മേഖലയിലാണെന്ന് കരുതപ്പെടുന്നു. ഇന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് വ്യാപകമായി വളരുന്ന പ്ലാവിന്റെ അനന്തസാദ്ധ്യതകളെ നമുക്ക് വേണ്ടുംവിധം ഉപയോഗപ്പെടുത്താനാവുന്നില്ലെന്ന് രാജ്യത്തെ ഒന്നാം സ്ഥാനം നേടിയ കതിരൂർ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.



11cb2e81-8138-403a-98d7-96e4e0c2f48b

ഇനിയുള്ള നാളുകളിൽ നാനാ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ചക്കകൾ ഇവിടെ വന്നെത്തും.

 പൂർണ്ണവളർച്ചയെത്തിയ ഒരു ചക്കയ്ക്ക് 55 കിലോഗ്രാം വരെ ഭാരവും 90 സെന്റീമീറ്റർ വരെ നീളവും ഉണ്ടാകാം.

 പ്രധാനമായും രണ്ട് തരം നാടൻ പ്ലാവുകളാണ് കാണപ്പെടുന്നത്:

വരിക്കപ്ലാവിലെ ചക്കച്ചുളകൾക്ക് നല്ല കട്ടിയും ഉറപ്പും മധുരവും കൂടുതലായിരിക്കും. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇനമാണിത്.

കൂഴപ്ലാവ് പഴുക്കുമ്പോൾ ഇതിന്റെ ചുളകൾ വളരെ മൃദുവും കുഴഞ്ഞതുമായി മാറുന്നു. ഇവ കൂടാതെ വിദേശത്തുനിന്നും എത്തിയ വിയറ്റ്നാം സൂപ്പർ ഏർലി , ഡെങ് സൂര്യ, ജെ 33 തുടങ്ങിയ പുതിയ ഇനങ്ങളും ഇന്ന് കേരളത്തിൽ ജനപ്രിയമായി മാറിയിട്ടുണ്ട്.ഇവ നട്ട് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കായ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


81jn6rwmial

ചക്ക ഒരു സമ്പൂർണ്ണ ആഹാരം

ചക്കയുടെ ഒരു ഭാഗവും കളയാനില്ല എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

 പച്ചച്ചക്കച്ചുള കറിവയ്ക്കാനും പഴുത്തത് നേരിട്ട് കഴിക്കാനും ഉപയോഗിക്കുന്നു.

ചക്കക്കുരുവിൽ ഇതിൽ ധാരാളം വിറ്റാമിനുകളും അന്നജവും അടങ്ങിയിട്ടുണ്ട്. മെഴുക്കുപുരട്ടി, തോരൻ, മാങ്ങാക്കറി എന്നിവയിൽ ചക്കക്കുരു ചേർക്കാറുണ്ട്.

 ചക്കച്ചൂളകൾക്ക് ചുറ്റുമുള്ള നാരുകളാണ് ചവിണി.മുമ്പ് കന്നുകാലികൾക്ക് ഭക്ഷണമായി നൽകിയിരുന്നു. ചക്കയുടെ ഉൾക്കാമ്പായ മടലും കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്.


img_20180322_174629-01

കേരളീയ വിഭവങ്ങൾ

മലയാളിയുടെ അടുക്കളയിൽ ചക്ക കൊണ്ട് വൈവിധ്യമാർന്ന നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നുണ്ട്.

 പച്ചച്ചക്കച്ചുളകൾ ചെറുതായി അരിഞ്ഞ്, തേങ്ങയും കാന്താരിമുളകും ചേർത്ത് വേവിച്ചെടുക്കുന്ന പരമ്പരാഗത വിഭവമായ ചക്കപ്പുഴുക്കിന് ഏറെ ഡിമാന്റാണ്.

ചക്ക പ്രഥമൻ (പായസം): പഴുത്ത ചക്കച്ചുളകൾ വഴറ്റി ശർക്കരയും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ചക്ക പ്രഥമൻ സ്വാദിഷ്ടമായ പായസമാണ്.

ചക്കയപ്പം ഉണ്ടാക്കുന്നത് ചക്കപ്പഴം മാവും ശർക്കരയും ചേർത്ത് കുഴച്ച് വാഴയിലയിൽ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്നു.

ചക്ക ഉപ്പേരി പച്ചച്ചക്കച്ചുളകൾ നീളത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ക്രിസ്പി ലഘുഭക്ഷണമാണ്.

ചക്ക ഒരു മികച്ച സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്നു. 

പ്രമേഹ നിയന്ത്രണം: പച്ചച്ചക്കയിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാത്തതിനാൽ പ്രമേഹരോഗികൾക്ക് ചോറിന് പകരമായി കഴിക്കാവുന്നതാണ്.

 ചക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയതിന്നാൽ മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്നു.

 ചക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.

പ്ലാവിൻ തടിയുടെ പ്രാധാന്യം

പ്ലാവിന്റെ ഫലം മാത്രമല്ല, അതിന്റെ തടിയും വളരെ വിലപ്പെട്ടതാണ്. .കഠിനമരങ്ങളുടെ കൂട്ടത്തിൽ പെടുന്ന പ്ലാവിൻ തടിക്ക് നല്ല ഉറപ്പും മഞ്ഞ നിറവുമുണ്ട്. വീട് നിർമ്മാണത്തിനും കതക്, ജനൽ, കട്ടിൽ തുടങ്ങിയ ഫർണിച്ചറുകൾ ഉണ്ടാക്കാനും പ്ലാവിൻ തടി ഉപയോഗിക്കുന്നു. കേരളത്തിന്റെ പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട, തിമില, മദ്ദളം എന്നിവ നിർമ്മിക്കുന്നത് പ്ലാവിൻ തടിയുടെ കാതൽ ഉപയോഗിച്ചാണ്.

കുണ്ടൂർ മലയിലെ ജാക്ക് ഫാമിൽ അഞ്ഞൂറോളം പ്ലാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്.

കാവുങ്കര ഇല്ലത്തെ വിശാലമായ പ്രോസസ്സിങ്ങ് സെൻ്റർ ഉദ്യാന സമാനമായ അതിമനോഹരമായ കാർഷിക നഴ്സറിയാണ്.

ചമത, കൂവളം, താന്നി, ഇ രൂൾ, പുളി, പിരിയോല പന തുടങ്ങി ഒട്ടേറെ അപൂർവ്വ മരങ്ങളും ഇവിടെയുണ്ട്. വൃക്ഷലതാദികൾ കൊണ്ട് കുളിരാർന്ന കാവുങ്കര ഇല്ലത്ത് സായന്തനങ്ങൾചിലവഴിക്കാൻ ധാരാളംപ്രകൃതിദത്ത ഇരിപ്പിടങ്ങളുമുണ്ട്.

മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്


 മാഹി.. ജനസാന്ദ്രമായ മഞ്ചക്കൽ വിനോദ സഞ്ചാര മേഖലയിലെ തദ്ദേശ വാസികളുടെ സ്വൈരജീവിതത്തെ തകിടം മറിക്കുന്നതും, മയ്യഴിപ്പുഴയെ മലീനമാക്കുകയും ചെയ്യുന്ന ഹോട്ടൽ നിർമ്മാണത്തിന്അനുമതി നൽകരുതെന്ന് മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തീരദേശ നിയമത്തെ മാത്രമല്ല, റോഡിന്നോരം ചേർന്നാണ് ഈ കെട്ടിടമുള്ളത്. ഇവിടെയുള്ള 10 മുറികളും ഭാവിയിൽ ബാറായി മാറ്റുമോ എന്ന ആശങ്കയുമുണ്ട്. ഇതിന് സമീപം വാഹന പാർക്കിങ്ങിനുള്ള സൗകര്യവുമില്ല. മാത്രമല്ല ഹോട്ടലിൽ നിന്നുണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങൾ ഇവിടെ നിന്ന് മാറ്റുന്നത് വരെ സൂക്ഷിക്കാൻ ഒരു തുണ്ട് സ്ഥലം പോലുമില്ല. മാലിന്യങ്ങൾ പുഴയിൽ തള്ളാനുള്ള സാദ്ധ്യതയാണുള്ളത്. ഹോട്ടലിൽ നിന്ന് കേവലം രണ്ട് മീറ്റർ അകലെയുള്ള വാക്ക് വേയിലേക്ക് വമിക്കാവുന്ന പുകയും മറ്റ് രാസവസ്തുക്കളും ഇതു വഴി യാത്രചെയ്യുന്ന പ്രഭാത- സായാഹ്നസവാരിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേതാക്കൾ പറഞ്ഞു. കേവലം 10 മീറ്റർ മാത്രം അകലെയുള മദ്രസ്സയുടേയും, ശ്രീനാരായണമഠത്തിന്റേയും, ജുമാ മസ്ജിദിന്റേയും പ്രവർത്തനത്തെ ഹോട്ടൽ പ്രതികൂലമായി ബാധിക്കും. ഉന്നതങ്ങളിലടക്കം പലവട്ടം പരാതികൾ നൽകുകയും, വക്കിൽ നോട്ടിസടക്കം അയക്കുകയും ചെയ്തിട്ടും യാതൊരു പ്രതികരണവുമില്ലാത്ത സാഹചര്യത്തിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് റസിഡൻസ് അസോസിയേഷൻ തയ്യാറെടുക്കുകയാണെന്ന്  പ്രസിഡന്റ്‌ മേരി ജോർജ് പറഞ്ഞു.

സെക്രട്ടറി എം. വസന്ത് ട്രഷറർ അനില രമേശ്‌ 

എക്സിക്യൂട്ടീവ് മെമ്പർ മാരായ കെ. പി ജയരാജ്, എസ്. കെ. അജിത 

ഹ്യുമൻ ചാരിറ്റി രക്ഷാധികാരി പി.കെ.അഹമ്മദ്.എന്നിവരും സംബന്ധിച്ചു.

മത്സ്യ തൊഴിലാളി പെൻഷൻ ഉടൻ നൽകണം

മാഹി..മാഹിയിലെ കടലോരമക്കൾക്ക്ഫിഷറീസ്ഡിപ്പാർട്ട്മെൻ്റ് മാസം തോറും നൽകി വരുന്ന പെൻഷൻ മൂന്ന് മാസത്തോളമായി വിതരണം ചെയ്യാതെ നിർത്തിവെച്ചിരിക്കുകയാണ്. പാവപ്പെട്ട മത്സ്യ തൊഴില്ലാളികളോട് പുതുച്ചേരി എൻഡിഎ സർക്കാർ കാണിക്കുന്ന ക്രുരതയ്ക്കെതിരെ മാഹിബ്ലോക്ക് കോൺഗ്രസ്സ് ശകതമായി പ്രതിഷേധിക്കുന്നു. പെൻഷനെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളോട് പുതുച്ചേരിയിലെയും മയ്യഴിയിലെയും ഭരണാധികാരികൾ കാണിക്കുന്ന വഞ്ചനയ്‌ക്കെതിരെ മാഹി  ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡണ്ട് കെ.മോഹനൻ മുന്നറിയിപ്പ് നൽകി

capture_1779905030

ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി

മാഹി: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്യുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് അർഹരായ കുടുംബങ്ങൾക്കായുള്ള പെരുന്നാൾ കിറ്റ് വിതരണം സി.വി. സുലൈമാൻ ഹാജി കോൺഫറൻസ് ഹാളിൽ നടന്നു.

ട്രസ്റ്റ് ചെയർമാൻ എം പി അഹമ്മദ് ബഷീർ അധ്യക്ഷനായ ചടങ്ങ് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി പി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.

 മുഖ്യ രക്ഷാധികാരി പി. യൂസുഫ് മുഖ്യപ്രഭാഷണം നടത്തി.

പി.ടി.കെ റഷീദ്, ഏ.വി ഇസ്മായിൽ, വഹാബ് പാറാൽ, അയ്യൂബ് പന്തക്കൽ, സമീർ വളവിൽ, ഷൗക്കത്ത് എസ്.ടി.യു, ഷഫീഖ്, ദുബൈ മാഹി കെ.എം.സി.സി പ്രതിനിധി ഷംസീർ പന്തക്കൽ, ഷമീൽ കാസിം എന്നിവർ സംസാരിച്ചു.

ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ.കെ ഹാഷിം മൗലവി സ്വാഗതവും ഇസ്മായിൽ ചങ്ങരോത്ത് നന്ദിയും പറഞ്ഞു.

എ വി സലാം, ബദറുദ്ധീൻ പള്ളൂർ, സി.പി സമീർ, റിംഷാദ് പൂഴിത്തല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചാലക്കര വരപ്രത്ത് കാവിൽ പ്രതിഷ്ഠാദിന ഉത്സവം


ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജൂൺ 1 മുതൽ 3 വരെ നടക്കും.1 ന് വൈകുന്നേരം അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 2 ന് വൈകുന്നേരം 6.15 മുതൽ വിവിധ പൂജകൾ, ഏഴിന് സർപ്പബലി, ഭഗവതിസേവ, അത്താഴപൂജ, 3 ന് പ്രതിഷ്ഠാദിനത്തിൽ രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകുന്നേരം 4.30 മുതൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ എന്നിവ നടക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s