അച്ചമ്പത്ത് തറവാട്ട് സംഗമം നടന്നു.

അച്ചമ്പത്ത് തറവാട്ട് സംഗമം നടന്നു.
അച്ചമ്പത്ത് തറവാട്ട് സംഗമം നടന്നു.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 25, 11:18 PM
SAMUDRA
NISH
mannan
mn
BOB
skoda

മാഹി: മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി എം ശ്രീ ഉസ്മാൻ ഹൈസ്ക്കുളിൽ നടന്നു.

അച്ചമ്പത്ത് ദാമോധരന്റെ

 അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ വർത്തമാന കാലത്ത് യുവജനങ്ങളിൽ കണ്ടുവരുന്ന ലഹരിയോടും, അക്രമങ്ങളോടുമുള്ള ആസക്തിക്ക് കാരണം കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നത് കൊണ്ടാണന്ന് സിഐ. അനിൽ കുമാർ ചുണ്ടിക്കാട്ടി.

 മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. അഡ്വ.എ.പി. അശോകൻ, എ.കരുണാകരൻ,എ. രാഘവൻ, എ.ഗംഗാധരൻ, അനുപമ സഹദേവൻ, സംസാരിച്ചു. സോമൻ ആനന്ദ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.


ചിത്രവിവരണം: മുതിർന്ന തറവാട്ടംഗം അച്ചമ്പത്ത് കരുണാകരൻ നിലവിളക്ക്കൊളുത്തുന്നു

capture

ഷഹനാസിന് രണ്ടാം റാങ്ക്


മാഹി കണ്ണൂർ സർവകലാശാലയുടെ ലാസ്യ കോളജ് ബി.എ. ഭരതനാട്യം കോഴ്സിൽ രണ്ടാം റാങ്ക് നേടിയ മാഹി മലയാള കലാഗ്രാമണ നൃത്താദ്ധ്യാപിക ഷഹനാസ്. ദേശീയ യുവ ഉത്സവിൽ ഭരതനാട്യത്തിൽ മുമ്പ് ഒന്നാം സ്ഥാനം നേടിയിരുന്നു.

capture_1779734486

കെ.ഇ. സഫിയ ഓട്ടിസം സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



ന്യൂമാഹി: ദുബായ് - മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ എ ഡബ്ല്യുഎച്ച്എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ന്യൂമാഹി കിടാരൻകുന്നിലെ കെ.ഇ. സഫിയ ഓട്ടിസം സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കേൾവി/കാഴ്ച വൈകല്യമുള്ളവർക്കായുള്ള ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പും സംഘടിപ്പിച്ചു.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്അർജുൻ പവിത്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി.എം.എം ഡബ്ല്യു എ കോർഡിനേറ്റർ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. .

ക്യാമ്പിൽ സൗജന്യ കേൾവി-കാഴ്ച പരിശോധന,വിദഗ്‌ധരുടെ നിർദ്ദേശങ്ങൾ,ഭിന്നശേഷിക്കാരുടെ സ്ക്രീനിംഗ്, ഓഡിയോഗ്രാംപരിശോധന എന്നിവ നടത്തി. അർഹരായവർക്ക് സൗജന്യ ഹിയറിംഗ് എയ്ഡുകളും വിതരണം ചെയ്തു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹുബ്ബു റഹ്മാൻ , എക്സിക്യൂട്ടീവ് മെമ്പർ ടി.കെ. താജുദ്ദീൻസംസാരിച്ചു. കെ.ഇ. സഫിയ ഓട്ടിസം സെന്റർ പ്രിൻസിപ്പൽ എൽ. ശശികല സ്വാഗതവും കെ.ഇ. സഫിയ ഓട്ടിസം സെന്ററിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. ഡി.കെ. അനഘനന്ദിയും പറഞ്ഞു



ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1779734538

എൻ.വി.രാജീവിന് ഒന്നാം റാങ്ക്


മാഹി കണ്ണൂർ സർവകലാശാലയുടെ ലാസ്യ കോളജ് ബി.എ. ഭരതനാട്യം കോഴ്സിൽ ഒന്നാം റാങ്ക് നേടിയ മാഹി മലയാള കലാഗ്രാമത്തിലെ നൃത്താദ്ധ്യാപകൻ

എ.വി.രാജീവ് കുഞ്ഞിമംഗലം സ്വദേശിയാണ്.

തമിഴ് എം എൽ എ മലയാളത്തിൽ പ്രതിജ്ഞ ചൊല്ലി


മാഹി: പുതുച്ചേരിയിലെ ബാഹൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ അംഗം സെന്തിൽ കുമാർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത് കൗതുകമായി..

ഫ്രഞ്ചിൽ സത്യപ്രതിജ്ഞ ചെയ്യാൻ സെന്തിൽ കുമാർ നേരത്തെ സഭയുടെ അനുമതി തേടിയിരുന്നുവെങ്കിലും, അസംബ്ലിയിൽ ഫ്രഞ്ച് ഉപയോഗിക്കാൻ കഴിയില്ലെന്നറിയിച്ച് അനുമതി നല്കിയില്ല. 1965 ലെ പുതുച്ചേരി ഔദ്യോഗിക ഭാഷാ നിയമം നിലവിൽ വന്നപ്പോൾ, തമിഴ്, മലയാളം (മാഹി മേഖലയിൽ), തെലുങ്ക് (യാനം മേഖലയിൽ), ഇംഗ്ലീഷ് എന്നിവ മാത്രമേ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഏതെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവൂ.

ഇതിനെത്തുടർന്ന്, തമിഴനായ സെന്തിൽ കുമാർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 

സിബിഎസ്ഇ സ്കൂളുകളിൽ ത്രിഭാഷാ നയം പിന്തുടരാൻ നിർദ്ദേശം നൽകിയിരുന്നു, അതിൽ ഒരു വിദേശ ഭാഷ മാത്രമേ അനുവദനീയമായിട്ടുള്ളൂവെന്നതിനാൽ ഫ്രഞ്ച് നീക്കം ചെയ്തിരുന്നു. ഇത് ഫ്രാൻസിലും പുതുച്ചേരിയിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. വിദ്യാലയങ്ങളിൽ നിന്ന് പ്രഞ്ച് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണ് സെന്തിൽ സഭയിൽ ഫ്രഞ്ച് ഭാഷയിൽ സത്യ പ്രതിജ്ഞ ചെയ്യാനനുവദിക്കണമെന്നാവശ്യപ്പെട്ടത് .ആവശ്യം നിരാകരിച്ചതിനെ തുടർന്ന് അദ്ദേഹം തമിഴ് ഭാഷ ഒഴിവാക്കി, മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യകയായിരുന്നു. പുതുച്ചേരി സംസ്ഥാനത്തെ യാനത്ത് തെലുങ്കും മാഹിയിൽ മലയാളവും തലസ്ഥാനത്ത് തമിഴുമാണ് മാതൃഭാഷ.

capture_1779734667

വെള്ളക്കെട്ടിൽ ജനം വലയുന്നു: അഡ്മിനിസ്ട്രേറ്റർക്ക്

നിവേദനം നൽകി 


മാഹി:ചാലക്കര വയൽ പ്രദേശത്ത് ജെ ആർ വൈ റോഡിനു സമാന്തരമായുള്ള പ്രദേശത്ത്, മഴക്കാലമായാൽ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നു. പ്രശ്നത്തിന്റെ ഗൗരവം മുൻ നിർത്തി അടിയന്തിര നടപടികൾസ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ജവഹർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മാഹി റീജിനൽ അഡ്മിനിസ്ട്രെറ്റർക്ക് നിവേദനം നൽകി 

തലശ്ശേരി, മാഹി ബൈപ്പാസിന്റെ പണി കഴിഞ്ഞതിനു ശേഷം ബൈപ്പാസിന്റെ ഡ്രൈനെജിൽ നിന്നും വരുന്ന മഴവെള്ളം മുഴുവനായും ഈ പ്രദേശത്തേക്കാണ് ഒഴുകി വരുന്നത്, ഇതിനു പുറമെ ഈ പ്രദേശം ഭൂമിശാസ്ത്രപരമായി തന്നെ വളരെ താഴ്ന്ന പ്രദേശമായതിനാൽ, ഇവിടെ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പ്രദേശത്തുള്ള ഓടകൾ വഴിയുള്ള വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത് ഏതാണ്ട് നൂറിലേറെ, കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ മഴക്കാലമായാൽ ഏറെ ദുരിതത്തിലാണ് കഴിഞ്ഞു പോകുന്നത്, പലഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന വെള്ളം, ഒഴുകിപ്പോകാത്തതിനാൽ ഇവിടെ കെട്ടി നിൽക്കുകയും കിണറുകളിലെ വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്, ഈ കെട്ടിനിൽക്കുന്ന വെള്ളം ഒഴുകി പോകാൻ വേണ്ടിയുള്ള ഓടകളും, തോടുകളും ഇവിടെ ഉണ്ടെങ്കിലും, പലയിടങ്ങളിലും സ്വകാര്യവ്യക്തികൾ അത് മണ്ണിട്ട് മൂടി അവരുടെ സ്വന്തം സ്ഥലമായി ഉപയോഗിച്ച് വരികയാണ്, .ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട്, മാഹിയിലെ പി ഡബ്ലി, ഡി, മുനിസിപ്പാലിറ്റി, സർവ്വേ ഡിപ്പാർട്ട്മെന്റ്, ടൌൺ പ്ലാനിങ് എന്നീ വകുപ്പ് മേധാവികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ല എന്ന കാര്യവും അഡ്മിനിസ്ട്രെറ്റരെധരിപ്പിച്ചു. മയ്യഴി മുൻസിപ്പാലിറ്റിയിലെയും സർവ്വേ ഡിപ്പാർട്മെന്റിലെയും എഫ് എം ബി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു സത്വരമായ നടപടികൾ കൈകൊള്ളണമെന്നാണ്, അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം നടപടികൾ സ്വീകരിക്കാത്ത പക്ഷം ജനകീയ സമരത്തിന് തയ്യാറാവുകയാണ് ജവഹർ റെസിഡൻസ് അസോസിയേഷൻ.

സെക്രട്ടറി റീന അനിൽ, പ്രസിഡന്റ് ബാബു തിലകരാജ്, തിട്ടയിൽ ഉത്തമൻ,സി.പി.അനിൽഅനിൽ പള്ളൂർ എന്നിവരരാണ് അഡ്മിനിസ്ട്രെടറ്ററെ കണ്ട് നിവേദനം സമർപ്പിച്ചത്


ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് ജവഹർ റെസിഡൻസ് അസോസിയഷൻ നിവേദനം നൽകുന്നു.

ബാലസേവികയെ നിയമിക്കുന്നു


മാഹി : ഗവ : എൽ പി സ്കൂൾ മൂലക്കടവ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2026-27 വർഷത്തേക്ക് പ്രീ - പ്രൈമറി അധ്യാപികയെ ( ബാലസേവിക ) കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി നടത്തുന്ന വാക്ക് - ഇൻ - സെലക്ഷൻ മെയ്, 29 ന് വെള്ളിയാഴ്ച കാലത്ത് 10:30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നസർട്ടിഫിക്കറ്റ് സഹിതംമെയ് ന് നടക്കുന്ന വാക്ക് - ഇൻ - സെലക്ഷന് പങ്കെടുക്കാവുന്നതാണ്.

whatsapp-image-2026-05-25-at-8.23.18-pm

റൈസിങ്ങ് സ്റ്റാർസ് ക്രിക്കറ്റ് ലീഗ് : റോയൽസിനും ഫിനിക്സിനും വിജയം

തലശ്ശേരി:കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തിവരുന്ന റൈസിങ്ങ് സ്റ്റാർസ് ക്രിക്കറ്റ് ലീഗ് (അണ്ടർ 16 ബോയ്സ്) ടൂർണമെന്റിൽ റൈസിങ്ങ് ഈഗിൾസും റൈസിങ്ങ് റോയൽസും തമ്മിൽ നടന്ന മത്സരത്തിൽ റൈസിങ്ങ് റോയൽസ് 13 റൺസിനു വിജയിച്ചു . ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 30 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.മറുപടിയായി ഈഗിൾസ് 28.3 ഓവറിൽ 158 റൺസിന് ഓൾഔട്ടായി.റൈസിങ്ങ് ഈഗിൾസിന് വേണ്ടി ശിവാനന്ദ് ഹാട്രിക് അടക്കം 4 വിക്കറ്റ് വീഴ്ത്തി.റൈസിങ്ങ് റോയൽസിനുവേണ്ടി സെഞ്ച്വറി (110 റൺസ് )യും 2 വിക്കറ്റും വീഴ്ത്തിയ അഗ്നിതേജ് രഞ്ജിത്തിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു . 

രണ്ടാം മത്സരത്തിൽ റൈസിങ്ങ് വാരിയേഴ്‌സും റൈസിങ്ങ് ഫിനിക്സും തമ്മിലുള്ള മത്സരത്തിൽ റൈസിങ്ങ് ഫിനിക്സ് 16 റൺസിനു വിജയിച്ചു .ആദ്യം ബാറ്റ് ചെയ്ത ഫിനിക്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു.മറുപടിയായി വാരിയേഴ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ.റൈസിങ്ങ് വാരിയേഴ്സിനു വേണ്ടി അനികേത് ഷിനോജ് 3 വിക്കറ്റ് വീഴ്ത്തി.റൈസിങ്ങ് ഫിനിക്സിനു വേണ്ടി 40 റൺസും 1 വിക്കറ്റും വീഴ്ത്തിയ സൗരവ് പി പിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.


ചൊവ്വാഴ്ച (26/05/2026) നടക്കുന്ന മത്സരത്തിൽ റൈസിങ്ങ് ടൈറ്റൻസ് റൈസിങ്ങ് ഈഗിൾസിനെയും റൈസിങ്ങ് പാന്തേഴ്സ് റൈസിങ്ങ് ഫിനിക്സിനെയും നേരിടും .


രാവിലെ ടൂർണ്ണമെന്റ് കെ സി എ പ്രതിനിധി എ കെ സക്കരിയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. പി ജസ്ബീർ, അക്ബർ നടമ്മൽ എന്നിവർ സംസാരിച്ചു.


ബാലസേവികയെ നിയമിക്കുന്നു


മാഹി : ഗവ : എൽ പി സ്കൂൾ മൂലക്കടവ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2026-27 വർഷത്തേക്ക് പ്രീ - പ്രൈമറി അധ്യാപികയെ ( ബാലസേവിക ) കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി നടത്തുന്ന വാക്ക് - ഇൻ - സെലക്ഷൻ മെയ്, 29 ന് വെള്ളിയാഴ്ച കാലത്ത് 10:30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നസർട്ടിഫിക്കറ്റ് സഹിതംമെയ് ന് നടക്കുന്ന വാക്ക് - ഇൻ - സെലക്ഷന് പങ്കെടുക്കാവുന്നതാണ്.

capture_1779734796

മാതു നിര്യാതനായി.

മാഹി: ചാലക്കരയിലെ കുഞ്ഞി പറമ്പത്ത് മാതു (95 ) നിര്യാതനായി. ഭർത്താവ്:പരേതനായ കൃഷ്ണൻ

മക്കൾ: സത്യൻ കുനിയിൽ (ബി.എം.എസ്. മാഹി മേഖലാ പ്രസിഡണ്ട് ) ചന്ദ്രൻ , ചിത്ര, ജയശ്രീ. പരേതനായ രാമൻ

മറുമക്കൾ: ജാനകി, ഷീബ, പരേതയായ ചന്ദ്രി പരേതനായ ധർമ്മൻ

സംസ്ക്കാരം ഇന്ന് വൈ: 5 മണിക്ക് വീട്ടുവളപ്പിൽ

ബക്രിദിന്റെ ഒഴിവ് 

28 ലേക്ക് മാറ്റണം 


മാഹിയിൽ ബക്രിദ് ആഘോഷം 28 ആം തീയതി ആയതിനാൽ. നേരത്തെ ഗവണ്മെന്റ് ഓഫീസുകൾക്ക് 27 ന് ബുധനാഴ്ച്ച പ്രഖ്യാപിച്ച അവധി 28 വ്യാഴാഴ്ചയാക്കി മാറ്റണമെന്ന് കൌൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷൻ പ്രസിഡന്റ്‌ ജെയിംസ് സി ജോസഫ് ചീഫ് സെക്രട്ടറിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു


MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s