മുടിഞ്ഞ കാത്തിരിപ്പ്...
കണ്ണൂരിനും, കോഴിക്കോടിനുമിടയിൽ വാഹനത്തിരക്ക് മൂലം പെരിങ്ങാടി റെയിൽവേ ഗേറ്റ് പോലെ ഇത്രമാത്രം ഗതാഗതക്കുരുക്കുണ്ടാക്കുന്ന മറ്റൊരു ഗേറ്റില്ലെന്ന് പറയാം.
ലവൽക്രോസ്സ് ഇല്ലാത്ത കേരളം എന്നൊരു പദ്ധതി മുൻ സർക്കാർ ആവിഷ്കരിക്കയുണ്ടായെങ്കിലും ,അതിന്റെ പ്രയോജനം വാഹനത്തിരക്കേറിയ ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ ഇനിയും എത്തിയിട്ടില്ല. എന്നാൽ കൊടുവള്ളിയടക്കമുള്ളമേൽപാലങ്ങൾ യാഥാർത്ഥ്യമാവുകയും ചെയ്തിട്ടുണ്ട്.
ദേശീയ പാതയിലെ മാഹി പാലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പ്, നാദാപുരം, ചൊക്ലി, ഒളവിലം, കരിയാട് ,ഈസ്റ്റ് പള്ളൂർ, മോന്താൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബസ്സുകളടക്കംനൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്ന് പോകുന്നത് പെരിങ്ങാടി റെയിൽവെ ഗേറ്റ് കടന്നാണ്. തലശ്ശേരി - മാഹിബൈപാസ് റോഡിലേക്ക്എത്താനുള്ളവഴിയുമാണിത്.ഗേറ്റിൽ നിന്നും ഒരു വിളിപ്പാടകലെയാണ് മാഹിറെയിൽവെസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. രണ്ട് ട്രാക്കുകൾ വരികയും, ട്രെയിനുകളുടെ എണ്ണം ഗണ്യമായിവർദ്ധിക്കുകയുംചെയ്തതോടെ,നിരന്തരം ഗേറ്റ് അടച്ചിടേണ്ട അവസ്ഥയാണിപ്പോൾ.ഓരോ പത്ത് മിനുട്ടിലും ഗേറ്റ് അടക്കേണ്ടി വരുന്നു. പ്രത്യേകിച്ച്,
കാലത്തും വൈകീട്ടും വിദ്യാർത്ഥികളും, തൊഴിലാളികളും ഉദ്യോഗസ്ഥരുമെല്ലാം അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവില്ല. ഒരേസമയം ഒന്നിലധികം ട്രെയിനുകൾ കടന്ന് പോകേണ്ടി വരുമ്പോൾ, ഇരു ഭാഗത്തും കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും. ഗെയിറ്റ് തുറന്ന് വാഹനങ്ങളെല്ലാം മറുഭാഗത്ത് എത്തിച്ചേരും മുമ്പ് തന്നെ വീണ്ടും ഗേറ്റ് അടക്കേണ്ടി വരികയാണ്. ഗേറ്റ്കടന്നുകിട്ടുകയെന്നത്പ്രത്യേകിച്ച് വലിയ വാഹനങ്ങൾക്ക് ഒരു കടമ്പ തന്നെയാണ്.
ജനസാന്ദ്രമായ പ്രദേശം
ഗേറ്റിന്റെ ചുറ്റുവട്ടത്താണ്
വില്ലേജ് ആപ്പീസ്, പഞ്ചായത്ത് ആപ്പീസ്, ഹോമിയോ ഡിസ്പെൻസറി, ബോട്ട് ജെട്ടി, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത് വകയായുള്ള മുകുന്ദൻ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. ജനത്തിരക്കേറിയ പ്രദേശം കൂടിയാണിത്.
അധികം ദൂരമല്ലാതെ
ബൈപാസ്സിലേക്ക് കയറാനുള്ള രണ്ടു കാവടങ്ങൾ, സ്പിന്നിങ്ങ് മിൽ റോഡിലും, കവിയൂരിലും ഉള്ളതിനാൽ , തലശ്ശേരി - മാഹി ബൈപാസ്സ് വന്നതോടുകൂടി മുൻപില്ലാത്തവിധം ഗെയിറ്റിലെ തിരക്ക് കൂടുകയും, വലിയ ട്രെക്കുകൾ പോലും ഈ വഴി കടന്നു പോവുന്നതും സ്ഥിരമായിട്ടുണ്ട്.
നിലയ്ക്കാത്ത പോരാട്ടം
മേൽപ്പാലം വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് ദശകങ്ങളുടെ ദൈർഘ്യമുണ്ട്. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിരവധി പോരാട്ടങ്ങൾ നടത്തുകയും, കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും, എം.പി., എം എൽ എ മാർക്കും പലവട്ടം നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. അവരിൽ പലരും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
വേണം ,സമഗ്ര പഠനം
ഗേറ്റിന്റെ പരിസരം
അൽപ്പം ഉയർന്നാണ് കിടക്കുന്നത്. നിലവിലുള്ള ഗെയ്റ്റിന് കുറുകെ ഒരു മേൽപാലമോ, അടിപ്പാതയോ പണിയുക എന്നത് അത്ര എളുപ്പമുള്ളതായിരിക്കി.ല്ല.എന്നാൽ നൂതന സാങ്കേതിക വിദ്യാകളൊക്കെ ഉപയോഗപ്പെടുത്തി അത് നടപ്പാക്കാനുംസാധിക്കും. ഭൂമിക്ക് ഉയർന്ന വിലയുള്ള ഒരു പ്രദേശമെന്ന നിലയിലും, ധാരാളം വീട്ടുകാരെ മാറ്റി താമസിപ്പിക്കേണ്ടി വരും എന്നതുകൊണ്ടും സാമ്പത്തികമായി ലാഭകരമായിരിക്കില്ലഎന്നതും യാഥാർത്ഥ്യമാണ്.
അടിപ്പാതനിർമ്മിക്കുകയാണെങ്കിൽ, മമ്മി മുക്കിൽ നിന്നും റെയിൽവേപാലത്തിലേക്ക് പോവുന്ന റോഡ് അവസാനിക്കുന്നിടത്ത് ഒരു അടിപ്പാത പണിത്, അപ്പുറത്തുള്ള റോഡുകളുമായി (തപാൽ ആപ്പീസ് / ഒളവിലം റോഡ് അല്ലെങ്കിൽ . പാത്തിക്കൽ / മോന്താൽ റോഡ്) ബന്ധിപ്പിക്കാനാവും. ഇത് നടപ്പാക്കാൻ രണ്ടു വഴികളുണ്ട്.
ചെറിയ ചിലവിൽ പദ്ധതി നടപ്പാക്കണമെന്നാണെങ്കിൽ നിലവിലുള്ള റയിൽവേ ഗയിറ്റ് നിലനിർത്തികൊണ്ടു
തന്നെ ഉയരം കുറഞ്ഞ ഓട്ടോറിക്ഷ, കാർ, ഇരുചക്ര വാഹനങ്ങൾ പോലുള്ള ചെറുകിട വാഹനങ്ങൾക്കായി പ്രത്യേകം അടിപ്പാത പണിയാം.. ഇതാണെങ്കിൽ ഇരു ഭാഗങ്ങളിലും നിലവിലുള്ള റോഡുകളോട് തന്നെ ബന്ധിപ്പിക്കാനുമാകും! അപ്രോച്ച് റോഡ് പ്രത്യേകമായി പണിയേണ്ടിവരികയുമില്ല.
ഭാവികൂടിപരിഗണിച്ചാണെങ്കിൽ,
വലിയൊരു അടിപ്പാത പണിത് ,പാത്തിക്കൽ ഭാഗത്തുള്ള റോഡ് പുഴക്കരയിലൂടെ നിർമ്മിച്ച് മോന്താൽ റോഡുമായി യോജിപ്പിക്കാം. ഇത് ടൂറിസം വളർച്ചക്കും പാത്തിക്കൽ . മോന്താൽ ഭാഗത്തിന്റെ വികസനത്തിനും വലിയ സംഭാവനയായി മാറുകയും ചെയ്യും.
"മേൽപ്പാലത്തേക്കാൾ അടിപ്പാതയാണ് ഇവിടെ അഭികാമ്യം. ഒരു വീട് പോലും ഒഴിപ്പിക്കാതെ അപ്രോച്ച് റോഡിനായി വലിയ മെനക്കേടില്ലാതെ പദ്ധതി പൂർത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല."
-ജലീൽ പുത്തൻപുരയിൽ
പരിസരവാസി
ചിത്രവിവരണം: ഗേറ്റിന് മുന്നിലെ മുടിഞ്ഞ കാത്തിരിപ്പ്
വിജയതിലകം ശ്രേഷ്ഠാദരസമർപ്പണം
ജൂൺ 7 ന്
മാഹി . ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും, സി.ബി.എസ്.ഇ.പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരേയും, ഫ്രഞ്ച് ബ്രവെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു.
ജൂൺ 7 ന് വൈ. 3 മണിക്ക് ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രേഷ്ഠാദര ചടങ്ങ് മാഹി എം എൽ എ അഡ്വ: ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
അക്രമകാരികളായ തെരുവ് പട്ടികളെ ഉൻമൂലനം ചെയ്യണം
മാഹി: തെരുവ് നായ ശല്യം വൻതോതിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മയ്യഴിമേഖലയിലെ അക്രമകാരികളായ തെരുവ് പട്ടികളെ സുപ്രീം കോടതി വിധിയനുസരിച്ച് ഉൻമൂലനം ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗംഅധികൃതരോടാവശ്യപ്പെട്ടു.സ്കൂൾ പരിസരങ്ങളിൽ മാത്രമല്ല സ്കൂൾ കോമ്പൗണ്ടിനകത്തും ഉദ്യാനങ്ങൾ ഉൾപ്പടെ പൊതു ഇടങ്ങളിലെല്ലാം തെരുവ് പട്ടികളുടെ വിഹാരകേന്ദ്രങ്ങളാണ്. പട്ടി കടിയേൽക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
വിദ്യാലയപരിസരങ്ങളിൽ നടക്കുന്ന ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ അടിയന്തിര നടപടികൾസ്വീകരിക്കണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഇ കെ.റഫീഖ്, ടി.എം.സുധാകരൻ, സോമൻ ആനന്ദ്, ഷൈനി ചിത്രൻ ,പി .രമ, സോമൻ മാഹി, ഷിബു കാളാണ്ടി ,സജിനഉത്തമൻ ,സുജിത ദിനേശ്, മോഹൻദാസ് സംസാരിച്ചു.
രാമചന്ദ്രൻ തലശ്ശേരിയുടെ വിയോഗത്തിൽ അനുശോചിച്ചു
തലശ്ശേരി:കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ആയിരുന്ന രാമചന്ദ്രൻ തലശ്ശേരിയുടെ നിര്യാണത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ ജി മുധാക്കൽ അധ്യക്ഷത വഹിച്ചു
കണ്ണൂർ ജില്ലാ പ്രസിഡൻ്റ മുനീർ ചൊക്ലി
സുനിൽ ഗുരുവായൂർ, സജീവൻ വൈദ്യർ സൈനുദ്ദീൻ പൊന്നാനി
ഷാജികണ്ണൂർ.ബീന,അമരൻകൂത്തുപറമ്പ്,ഗോപിചെർപ്പുളശ്ശേരി സംസാരിച്ചു
ഫിറ്റ് ഇന്ത്യാ " ദിനം ആചരിച്ചു
തലശ്ശേരി: ഭാവി ഭാരതത്തി ൻ്റെയും,ലോകത്തിൻ്റെയും വാഗ്ദാനങ്ങളായി വളർന്ന് വരേണ്ടുന്ന ഇന്നത്തെ കുട്ടികൾ പഠനത്തോടൊ പ്പം ആരോഗ്യ സംരക്ഷണത്തിനും അതീവ പ്രാധാന്യം
നൽകണമെന്ന് തലശ്ശേരിപൊലീസ് പ്രിൻസിപ്പാൾ
സബ്ബ് ഇൻസ്പെക്ടർ കെ.അശ്വതിപറഞ്ഞു..
പൊതുജനങ്ങളി ൽ കായിക ക്ഷമത വർദ്ധി പ്പിക്കുക എന്ന ഉദ്ദേശ്യ
ത്തോടെ,കേന്ദ്ര സർക്കാരിൻ്റെയും സ്പോർട്സ് മന്ത്രാലയത്തിൻ്റെയും ആഭിമുഖ്യത്തിൽ അഞ്ച്വർഷങ്ങൾക്ക് മുമ്പ് രൂപീകൃതമായ "ഫിറ്റ് ഇന്ത്യാ " മൂവ്മെൻ്റിൻ്റെഭാഗമായി, ഇന്ത്യയിലെ
മുഴുവൻ ജില്ലകളിലും ഹോക്കി ഇന്ത്യയുടെ നേതൃത്വത്തിൽ "സൺഡേയ്സ് ഓൺസൈക്കിൾ" എന്ന സന്ദേശം നൽകി സൈക്കിൾ റാലി സംഘടി
പ്പിക്കുന്നതിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലാ തല പരിപാടി തലശ്ശേരിയിൽ
സംഘടിപ്പിച്ചത് . കണ്ണൂർഹോക്കിയുടെയും ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( സായ് )തലശ്ശേരി സെൻ്ററിൻ്റെയുംസംയുക്താഭിമുഖ്യത്തിൽ സായ്സെൻ്റർ പരിസരത്ത് നിന്നാരംഭിച്ച സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത്സംസാരിക്കുകയായിരുന്നു അവർ . കേരളാ ഹോക്കി ജന : സെക്രട്ടറി കെ.നിയാസ് മുഖ്യാതിഥിയായിരുന്നു . കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി. ഗോകുൽ ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
കണ്ണൂർ ഹോക്കി വൈസ്.പ്രസിഡൻ്റ് കെ.ശ്രീധരൻ മാസ്റ്റർ,തലശ്ശേരി "സായി "ജിംനാസ്റ്റിക് പരിശീലകൻധരംവീർ സംസാരിച്ചു .
ചിത്രവിവരണം:.പ്രിൻസിപ്പാൾ
സബ്ബ് ഇൻസ്പെക്ടർ
കെ.അശ്വതി ഉദ്ഘാടനം ചെയ്യുന്നു.
104-ാം വയസ്സിൽ നിര്യാതയായി.
മാഹി : പന്തക്കൽ ജനിസിസ് സ്കൂളിന് സമീപം മoത്തിൽ ലക്ഷ്മിയമ്മ (104) അന്തരിച്ചു. ഭർത്താവ്: പരേതനായ മoത്തിൽ അനന്തൻ നായർ. മക്കൾ: പത്മിനി, ബാലൻ, കൃഷ്ണൻ (റിട്ട. ഇ.എസ്.ഐ തോട്ടട), ശശീന്ദ്രൻ (വിമുക്ത ഭടൻ), പവിത്രൻ (ജനിസിസ് സ്ക്കൂൾ), പരേതനായ ദാമോദരൻ (റിട്ട. പ്യൂൺ, ഓണിയൻ ഹൈസ്ക്കൂൾ, കോടിയേരി ) മരുമക്കൾ: നളിനി, ശോഭ, പുഷ്പ, സരള, ശ്രീബ (ലക്ചറർ, ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, പന്തക്കൽ), പരേതനായ കേളു നായർ.
അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടിയെടുക്കുക
ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറവണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ന്യൂമാഹി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ എൻ വി സ്വാമി ദാസൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം കെ പി അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി സലീം അധ്യക്ഷത വഹിച്ചു. പി പി സജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വൈ എം അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും , ഏറിയ സെക്രട്ടറി സി പി എം നൗഫൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു . പി പി കലേഷ് കുമാർ , പി കെ അബ്ദുൾ ഷിനോഫ് എന്നിവർ സംസാരിച്ചു . ഭാരവാഹികളായി പി പി കലേഷ് കുമാർ (പ്രസിഡണ്ട്) പി സലീം , എൻ എം മോഹനൻ (വൈസ് പ്രസിഡണ്ട് മാർ)
വൈ എം അനിൽകുമാർ (സിക്രട്ടറി) പി പി സജീഷ്, പി കെ അബ്ദുൾ ഷിനോ ഫ് (ജോയൻ്റ് സെക്രട്ടറിമാർ)
കെ അബ്ദുൾ റസാക്ക് (ട്രഷറർ)
സകല കലാനിലയം ഉദ്ഘാടനം ചെയ്തു.
ചൊക്ലി:കലകളെല്ലാം ഒരുമിക്കും സകല കലാനിലയം . ദി പ്ലാനറ്റ് ഓഫ് മൾട്ടി ആർട്ട്സ് . കലയിൽ തൽപ്പരരായ ആബാലവൃദ്ധം ആളുകൾക്കായ് ഒരു കലാനിലയം തുറക്കപ്പെട്ടിരിക്കുകയാണ് ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ . കലാസാംസ്കാരിക രംഗത്ത് പുതുമയാർന്നതും , വേറിട്ടതുമായ ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിവച്ചിരിക്കുന്നത്. നൃത്തം, സംഗീതം, ഉപകരണ സംഗീതം , അഭിനയം , ഓട്ടൻതുള്ളൽ , ഭരതനാട്യം മോഹിനിയാട്ടം , കുച്ചുപ്പുടി , കേരള നടനം. എന്നീ ഇനങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മലയാളത്തിന്റെ ഗന്ധർവകവി വയലാർ രാമവർമ്മയുടെ മകനും കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ സകല കലാലയം ഉദ്ഘാടനം ചെയ്തു. കലാപരമായി അണിയിച്ചൊരുക്കിയതും വിശാലവുമായ ക്ലാസ് മുറികളാണ് സകലയുടെ പ്രത്യേകത. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാൻ സൂമ്പ ഡാൻസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ യൂനിവേഴ്സിറ്റി കലോത്സവ മത്സരങ്ങളിലേക്കുള്ള എല്ലായിനങ്ങളും ഇവിടെ പ്രത്യേക കോഴ്സ് ആയി പരിശീലിപ്പിച്ചു കൊടുക്കുന്നു . എല്ലാ പഠിതാക്കൾക്കും മാസാന്ത്യത്തിൽ വ്യക്തിത്വ വികസന ക്ലാസുകൾ സൗജന്യമായി നൽകുന്നു. സകല കലാനിലയം ഡയറക്ടർ സവ്യ സാചി സ്വാഗതം പറഞ്ഞു. ചൊക്ലി ഗ്രാമപഞ്ചായത്ത് അംഗം എൻ പി സജിത അധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മഹേന്ദ്രൻ ,സിനിമാ നാടക നടി നിഹാരിക എസ് മോഹൻ , ടി.ജയേഷ് " ദയാനന്ദൻ മാസ്റ്റർ, ജയതിലകൻ മാസ്റ്റർ , . പി.എം.ഷാജി സംസാരിച്ചു. .സി കേരളം ഡ്രാമ ജൂനിയർ വിന്നർ സോഷ്യൽ സുമേഷിനെ അനുമോദിച്ചു . സകല ഡയറക്ടർ പ്രജിഷ നന്ദി പറഞ്ഞു.
അച്ചമ്പത്ത് തറവാട്ട് സംഗമം നടന്നു.
മാഹി: മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി എം ശ്രീ ഉസ്മാൻ ഹൈസ്ക്കുളിൽ നടന്നു.
അച്ചമ്പത്ത് ദാമോധരന്റെ
അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ വർത്തമാന കാലത്ത് യുവജനങ്ങളിൽ കണ്ടുവരുന്ന ലഹരിയോടും, അക്രമങ്ങളോടുമുള്ള ആസക്തിക്ക് കാരണം കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നത് കൊണ്ടാണന്ന് സിഐ. അനിൽ കുമാർ ചുണ്ടിക്കാട്ടി.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. അഡ്വ.എ.പി. അശോകൻ, എ.കരുണാകരൻ,എ. രാഘവൻ, എ.ഗംഗാധരൻ, അനുപമ സഹദേവൻ, സംസാരിച്ചു. സോമൻ ആനന്ദ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ
ഉപഹാരങ്ങൾ നൽകി
അനുമോദിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിത്രവിവരണം: മുതിർന്ന തറവാട്ടംഗം അച്ചമ്പത്ത് കരുണാകരൻ നിലവിളക്ക്കൊളുത്തുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















