നെയ്യാമൃത് വ്രതക്കാർ സങ്കേതങ്ങളിൽ കുളിച്ചു കൂടി
മാഹി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്നലെ (23/5/26) നടന്ന നീരെഴുന്നള്ളത്തോടെ മഹോത്സവത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മെയ് 28 ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുക. അക്കരെ കൊട്ടിയൂരിലെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിൽ പങ്കെടുക്കുന്ന നെയ്യാമൃത് വ്യതക്കാർ ഇന്നലെ കാലത്ത് സങ്കേതങ്ങളിൽ പ്രവേശിച്ചു. വിഷു പിറ്റേന്നു മുതലും പ്രക്കുഴം മുതലും വിവിധ മഠങ്ങളിൽ നിന്നായി വൃതം നോറ്റ നെയ്യാമൃത് വൃതക്കാർ വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ സങ്കേതമായ നിടുമ്പ്രം നെള്ളങ്കണ്ടി സങ്കേതത്തിലും ഇളന്തോടത്ത് സങ്കേതത്തിലുമായി ഇന്നലെ കാലത്താണ് കുളിച്ച് കൂടിയത്. മെയ് 26 നാണ് കലശപാത്രവും നെയ്യ് കിണ്ടികളുമായി വ്രതക്കാർ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുക. വയനാട് മുതിരേരി ക്ഷേത്രത്തിൽ നിന്നും മെയ് 28 ന് ഉച്ചയോടെ പുറപ്പെടുന്ന വാളെഴുന്നള്ളത്ത് വൈകുന്നേരം ഇക്കര കൊട്ടിയൂരിൽ എത്തിയതിനു ശേഷമാണ് നെയ്യാട്ട ചടങ്ങിനായി എത്തി ചേർന്ന നെയ്യമൃത് വ്യതക്കാർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുക. രാത്രി 10 മണിയോടെ നെയ്യാട്ടത്തിനുള്ള ചടങ്ങുകൾ ആരംഭിക്കു. 29 ന് രാത്രി നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിനു ശേഷം മാത്രമേ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം ഉണ്ടാവുക. ജൂൺ 5 ന് തിരുവോണം ആരാധന, 7 ന് ഇളനീർവയ്‌പ്, 8 ന് ഇളനീരാട്ടം, അഷ്ടമി ആരാധന. 10 ന് രേവതി ആരാധന, 14 ന് രോഹിണി ആരാധന, 16 ന് തിരുവാതിര ചതുശതം, 17 ന് പുണർതം ചതുശതം, 19 ന് ആയില്യം ചതുശതം. 20 ന് മകം കലം വരവും പൂജയും, 23 ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവ ദിന ചടങ്ങുകൾ. 24 ന് തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക. മെയ് 30 മുതൽ ജൂൺ 20 ന് ഉഷ ശീവേലി വരെ മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളു.
വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ സങ്കേതത്തിൽ നടന്ന നീരെഴുന്നള്ളത്ത് ചടങ്ങ്
കൊട്ടിയൂർ വൈശാഖ മഹോത്സവം : നെയ്യാമൃത് വ്രതക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കി നെയ്യമൃത് സമിതി
മാഹി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന ആദ്യ ചടങ്ങായ നെയ്യാട്ടത്തിനായി വ്രതം നോറ്റ് കാൽനടയായി വരുന്ന നെയ്യമൃത് ഭക്തർക്ക് ദേവസ്വം ഏർപ്പെടുത്തുന്ന സൗകര്യങ്ങൾക്ക് പുറമെ നെയ്യമൃത് സമിതി വിവിധയിടങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. മെയ് 26ന് ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിന് സമീപം ദാഹജലം ഒരുക്കിയിട്ടുണ്ട്. എടയാറിലും മണത്തണയിലും താമസ സൗകര്യം ഇല്ലാത്ത നെയ്യമൃത് ഭക്തർക്ക് താമസ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 28 ന് കാഞ്ഞിരപ്പുഴയുടെ തീരത്ത് നെയ്യമൃത് ഭക്തർക്ക് രാവിലെ 8 മണി മുതൽ 1 മണി വരെ ലഘു ഭക്ഷണവും ഏർപ്പെടിത്തിയിട്ടുണ്ട്.
നെയ്യാട്ടം കഴിഞ്ഞ് തിരിച്ചുവരുന്ന വൃതക്കാർക് ഇക്കരെ മുൻകാലത്തേപോലെ കാപ്പിയും ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമേ ദേവസ്വത്തിന്റെ വകയായുള്ള മണത്തണ ഗോപുരത്തിലെ നെയ്യാമൃത്കാർക്കുള്ള പ്രസാദവും ഇക്കരെ കൊട്ടിയൂർ ക്ഷേത്രേത്തിലുള്ള ഉപ്പുമാവ് വിതരണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ നെയ്യമൃത് ഭക്തരും ശാന്തതയോടെയും ചിട്ടയായ ഇടപെടലുകളിലൂടെയും ശുചിത്വം സ്വയം ഉറപ്പുവരുത്തി മഹത്തരമാക്കണമെന്നും വാൾ വരവ് ദർശിക്കാൻ നിൽക്കുന്ന നെയ്യമൃത് ഭക്തർ ക്ഷേത്ര നടയിൽ ഒരു വശത്ത് ഒതുങ്ങി നിൽക്കണമെന്നുംകൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി പ്രസിഡന്റ്‌പ്രദീപ് കുന്നത്ത്
ജനറൽ സെക്രട്ടറി പ്രവീൺ പൊയിലൂർ എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9946683168, 9447399866, 9745800762 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പ്രതിയും കാറും കസ്റ്റഡിയിൽ
മാഹി: മാഹി പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി ജീവനക്കാരൻ രമേശനെ കാറിടിച്ച് വീഴ്ത്തി കടന്നു കളഞ്ഞ യുവാവിനേയും, സഞ്ചരിച്ച കാറും മാഹി സി.ഐ.പി.എ. അനിൽ കുമാറും സംഘവും കർണ്ണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.. മൈസൂർ ജെ.ടി. നഗറിലെ ചേത(22)നും ഇയാൾ സഞ്ചരിച്ച കെ.എ. 09 എം.ജെ. 6216 കാറുമാണ്പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് ഡ്രൈവിങ്ങ് ലൈസൻസില്ല. മൈസൂർ ജെ.എസ്.എസ് സയൻസ് & ടെക്നോളജി യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്. ആർ.സി. ഉടമയായ ഇയാളുടെ അമ്മയുടെ പേരിലും കേസ്സെടുത്തിട്ടുണ്ട്.
സംഭവം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. കർണ്ണാടക രജിസ്ട്രേഷൻ ലിസാൻ മാഗ്നറ്റ് കാറാണെന്ന് മനസ്സിലായതോടെകൂട്ടുപുഴ ചെക്ക്പോസ്റ്റിലെ കേമറ വഴി കാർ തിരിച്ചറിയുകയായിരുന്നു.
മാഹിയിലെ സർക്കാർ ജീവനക്കാരുടെ പുതിയ സംഘടന രൂപീകരണ യോഗം എൻജിഒ സംഘ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് എം നാരായണൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പുതുച്ചേരി ഗവണ്മെൻ്റ് എംപ്ലോയീസ്
സംഘ് രൂപീകരിച്ചു
മാഹി: മാഹിയിലെ സർക്കാർ ജീവനക്കാർക്ക് പുതുച്ചേരി ഗവണ്മെൻ്റ് എംപ്ലോയീസ് സംഘ് എന്ന പുതിയ സംഘടന രൂപീകരിച്ചു.മാഹി റിറ്റ്സ് അവന്യൂവിൽ നടന്ന സർക്കാർ ജീവനക്കാരുടെ യോഗത്തിൽ നാൽപ്പതോളം അംഗങ്ങൾ പങ്കെടുത്തു പരിപാടി എൻ.ജി.ഒ സംഘ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം. നാരായണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര,രാജേഷ് ചക്കേ മ്പത്ത്, പി.കെ. സുസ്മിത, ടി. സായന്ത് എന്നിവർ ആശംസകൾ നേർന്നു.
സംഘടനയുടെ പ്രാരംഭ
പ്രവർത്തനങ്ങൾ നടത്തുവാൻ വിജിൻ അച്ചമ്പത്ത് കൺവീനർ, സുസ്മിത പി കെ ജോയിൻ്റ് കൺവീനർ എന്നിവർ അടങ്ങിയ 13 അംഗ കമ്മിറ്റി രൂപീകരിച്ചു
പുന്നോൽ സർവ്വിസ് സഹകരണ ബേങ്ക് ഏർപ്പെടുത്തിയ
എം. പുരുഷു മാസ്റ്റർ സ്മാരക അവാർഡ് എഴുത്തുകാരനും, സാംസ്ക്കാരിക പ്രവർത്തകനുമായ വി.കെ.സുരേഷ് ബാബു മാസ്റ്റർക്ക് എം. വിജിൻ എം.എൽ എ സമ്മാനിക്കുന്നു.
വി.കെ.സുരേഷ് ബാബുവിന് പുരുഷു മാസ്റ്റർ അവാർഡ് സമ്മാനി.ച്ചു.
ന്യൂമാഹി: സഹകരണ, കലാ, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുംശ്രദ്ധേയമാക്കുന്നതിനുമായി പുന്നോൽ സർവീസ് സഹകരണ ബേങ്ക് ഏർപെടുത്തിയ എം പുരുഷുമാസ്റ്റർ പുരസ്കാരം എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ വി.കെ. സുരേഷ് ബാബു മാസ്‌റ്റർഏറ്റുവാങ്ങി. കുറിച്ചിയിൽ ടൗണിൽ നടന്ന ചടങ്ങിൽ എം.വിജിൻ എം എൽ എ സമ്മാനിച്ചു.
തലശ്ശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻണ്ടറി സ്‌കൂൾ മുൻ പ്രിൻസിപ്പലും, കേരള സംസ്‌ഥാന പ്രഥമ പ്രിൻസിപ്പൽ അവാർഡ് ജേതാവും, എഴുത്തുകാരനും, സഹകാരിയും, പുന്നോൽ സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡൻറുമാണ് വി കെ സുരേഷ് ബാബു മാസ്റ്റർ.
ഡോ: എ വത്സലൻ, , സി കെ രമേശൻ, കെ ജയപ്രകാശൻ, കെ എം രഘുരാമൻ ,ബാങ്ക്അസി.സെക്രട്ടരി ലീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനമേളയുമുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















