ന്യൂ മാഹി | പെരിങ്ങാടി: ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷം ഭക്തിപൂർവ്വം നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡ നാമജപം, ഗണപതി ഹോമം, നാഗപൂജ, മുട്ട സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടന്നു. വിവിധ പൂജകളിലും ചടങ്ങുകളിലും നിരവധി ഭക്തർ പങ്കെടുത്തു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ ഊട്ടും സംഘടിപ്പിച്ചു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ചടങ്ങുകൾ ക്രമീകരിച്ചു. ഭക്തജനങ്ങളുടെ വലിയ സാന്നിധ്യം ആഘോഷങ്ങൾക്ക് കൂടുതൽ ഭക്തിനിർഭരമായ അന്തരീക്ഷം സമ്മാനിച്ചു.
ക്ഷേത്രത്തിലെ അടുത്ത ആയില്യം നാൾ ആഘോഷം ജൂൺ 19 വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു
കലാഗ്രാമത്തിൽപ്രവേശനം ആരംഭിച്ചു
മാഹി:മലയാള കലാഗ്രാമത്തിൽ പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു,
ഭരതനാട്യം, കുച്ചിപ്പുടി, കർണ്ണാടിക് സംഗീതം, വയലിൻ, മൃദംഗം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, യോഗ, എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷ മെയ് 25 (തിങ്കളാഴ്ച്ച)ക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണെന്ന്അഡ്മിനിസ്ട്രേറ്റർഅറിയിച്ചു
ഫോൺ: 0490-2332961, 9400532961, 9447646125,
വാദിയെ പ്രതിയാക്കി.
പോക്സോ കേസ് കണ്ടതുമില്ല.!
മാഹി: .വീട്ടിൽ നിന്ന് 35 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്, സംബന്ധിച്ച് പരാതിപ്പെട്ട 55 കാരനെ ഒടുവിൽ കേസ്സിൽപ്പെടുത്തി പീഢിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പുനരന്വേഷണത്തിൽ കുടുങ്ങി.
2024 ജൂലായ് 6 ന് ചെമ്പ്രയിലെ ഒരു വീട്ടിൽ നിന്നാണ് 35 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ട പരാതിയുമായി വീട്ടുടമ പള്ളൂർ പൊലീസിൽ എത്തുന്നത്. മാഹി എസ്.പിയുടെ നിർദ്ദേശപ്രകാരം പളളൂർ എസ്.എച്ച്ഒ.കേസെടുത്ത് അന്വേഷിച്ചെങ്കിലും, അന്നത്തെ സി .ഐ.ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ്സിന്നടിസ്ഥാനമില്ലെന്നും, വ്യാജ പരാതി നൽകി പൊലീസിനെ കബളിപ്പിക്കുകയാണെന്നും കാണിച്ച് 2024 ജൂലായ് 31 ന് മാഹി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതോടൊപ്പം വ്യാജ കേസ് നൽകി പൊലീസിനെ കബളിപ്പിച്ചുവെന്ന കുറ്റം ചുമത്തി പരാതിക്കാരൻ്റെ പേരിൽ കേസ്സെടുക്കുകയും, ചെയ്തു.കേസ്സ് ഇപ്പോൾ മാഹി കോടതിയിൽ നടന്നുവരികയുമാണ്.
മാസങ്ങൾക്ക് മുമ്പ് പി.എ.അനിൽകുമാർ പുതിയ സി.ഐ.ആയി മാഹിയിൽ ചുമതലയേറ്റശേഷം എഴുതിത്തള്ളിയതും, അന്വേഷണം അവസാനിപ്പിച്ചതുമായ പഴയ കേസ് ഫയലുകൾ പരിശോധിച്ചപ്പോഴാണ് ഈ കേസിൽ പന്തികേടുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായത്.. തുടർന്ന് പരാതിക്കാരനെ വിളിച്ച് അന്വേഷിച്ചു. മോഷണം നടന്നത് സത്യമാണെന്ന് ഇയാൾ തറപ്പിച്ച് പറഞ്ഞു. തുടർന്ന് അന്വേഷണം വീട്ടിലുള്ള മറ്റുള്ളവരിലേക്കും തിരിഞ്ഞു 'അന്ന് 15 വയസ്സുള്ള മകളേയും ചോദ്യം ചെയ്തു.ഈ പെൺകുട്ടിക്ക് 25 കാരനായ തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചിഹൗസിൽ അഷ്റഫ് മകൻ പി.ഫഹിം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. കോടതിയുടെ അനുവാദത്തോടെ പുനരന്വേഷണത്തിന് അനുമതിയും വാങ്ങി സി.ഐ.അനിൽകുമാറും സംഘവും പുനരന്വേഷണം ഊർജ്ജിതമാക്കി.കാമുകനെപ്പറ്റി അന്വേഷിച്ചപ്പോൾ ഇയാളുടെ പേരിൽ സമാനമായ കേസ്സ് കൊടുങ്ങല്ലൂരിലുണ്ടെന്ന് മനസ്സിലായി. പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം കൈക്കലാക്കുകയാണ് ഇയാളുടെ രീതി.ചെമ്പ്രയിലെ പരാതിക്കാരൻ്റെ പ്രായപൂർത്തിയാകാത്ത മകളിൽ നിന്നും പ്രണയം നടിച്ചും, ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ 35 പവൻ ആഭരണങ്ങൾ കുറേശ്ശയായി പല ഘട്ടങ്ങളിൽ കൈക്കലാക്കിയത്.കട്ടിയേയും കൂട്ടി കണ്ണൂരിലും കോഴിക്കോട്ടും ടാക്കീസുകളിൽ ഇയാൾ സിനിമക്ക് പോകാറുണ്ട്. അതിനിടെ പ്രണയ നാടകത്തിനിടയിൽ ഇയാൾ തന്ത്രപൂർവ്വം പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തിയിരുന്നു.ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ്, തുടർന്ന് 45 പവനോളം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയപ്പോൾ, ഇതേ മൊഴി കുട്ടി കോടതി മുമ്പാകെയും നൽകിയിട്ടുണ്ട്. മോഷണക്കുറ്റത്തിന് പുറമെ ഭയപ്പെടുത്തി അപഹരിക്കൽ, പോക്സോ ആക്ട് (12) ഐ.ടി.ആക്ട് (67/ബി) വകുപ്പുകൾ കൂടി ചേർത്ത് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.പ്രതിഫഹിം അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം സമ്മതിച്ച ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയനുസരിച്ച് തലശ്ശേരി വാദ്ധ്യാർപീടികക്കടുത്ത മൂന്ന് സ്വർണ്ണക്കടകളിൽ നിന്ന് 21 പവൻ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട്ടും സ്വrണ്ണ വിൽപന നടന്നിട്ടുണ്ട്. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാണ്ട് വാങ്ങി പോണ്ടിച്ചേരിയിലെ പോക്സോ കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കും. തുടരന്വേഷണത്തിനായി ഇയാളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.കോഴിക്കോട്ടടക്കം അന്വേഷണം വ്യാപിപ്പിച്ച് ബാക്കിയുള്ള തൊണ്ടിമുതൽ കൂടി കണ്ടെടുക്കേണ്ടതുണ്ട്.
കേസ്സ് തെളിയിക്കപ്പെട്ടാൽ,
ശരിയായ രീതിയിൽ അന്വേഷണം നടത്താതെ, നിരപരാധിയായ പരാതിക്കാരനെ പ്രതിയാക്കിയ ഗുരുതരമായ കുറ്റത്തിന് അന്നത്തെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നറിയുന്നു.
പ്രതി' ഫഹിം അഹമ്മദ്
എം.വി. ഹീറ നിര്യാതയായി
മാഹി ആനവാതുക്കൽ "ചൈതന്യ" യിൽ പരേതരായ എം.വി.ശിവശങ്കരന്റേയും, സീതാലക്ഷ്മിയുടെയും മകൾ എം.വി.ഹീറ (65) നിര്യാതയായി. ഭർത്താവ്: പി. ഷൈൽരാജ്. മകൻ: അരുൺ (ഷാർജ) മരുമകൾ: ആര്യ (തൃശൂർ) സഹോദരങ്ങൾ: എംവി.ഹരി എം.വി, ഹിരൻ (അണ്ടർ സിക്രട്ടറി -ഹോം, പുതുച്ചേരി), സംസ്ക്കാരം: ശനിയാഴ്ച കാലത്ത് 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ
വിദ്യാർത്ഥികളുടെ ഭാഷാ പഠനാവകാശം സംരക്ഷിക്കപ്പെടണം പ്രതിപക്ഷ നേതാവ് എ.എം.എച്ച് നാജിമുമായി IUML നേതാക്കൾ കൂടിക്കാഴ്ച നടത്തി
കാരക്കൽ: സി.ബി.എസ്.ഇ സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ത്രിഭാഷാ പഠന പദ്ധതി (Three-Language Formula) മൂലം അറബിക് ഉൾപ്പെടെയുള്ള ഭാഷാ പഠനത്തിന് നേരിടുന്ന കടുത്ത പ്രതിസന്ധിയും, പ്രാദേശികമായ വിവിധ പൊതുവിഷയങ്ങളും ഉന്നയിച്ച് പോണ്ടിച്ചേരി സംസ്ഥാന പ്രതിപക്ഷ നേതാവും ഡി.എം.കെ (DMK) നേതാവുമായ ബഹു. എ.എം.എച്ച്. നാജിമുമായി മാഹിയിലെയും കാരക്കലിലെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) നേതാക്കൾ സുപ്രധാന കൂടിക്കാഴ്ച നടത്തി. 2026 മെയ് 17-ന് കാരക്കലിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, എൻ.സി.ഇ.ആർ.ടി പുതിയ സിലബസ് എന്നിവയുടെ അടിസ്ഥാനത്തിൽ സി.ബി.എസ്.ഇ പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, 9, 10 ക്ലാസുകളിൽ നിർബന്ധമാക്കിയ മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളും ഒരെണ്ണം വിദേശ ഭാഷയും ആയിരിക്കണം. എന്നാൽ വിദേശ ഭാഷകളുടെ പട്ടികയിലാണ് അറബിക്, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ ഭാഷകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ ഘടനയിൽ ഭാഷകളെ R1, R2, R3 (Language 1, 2, 3) എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുമ്പോൾ, നിലവിൽ റീജണൽ ലാംഗ്വേജ് അല്ലെങ്കിൽ രണ്ടാം ഭാഷയായി അറബിക് പഠിക്കുന്ന പ്രവാസികളായ വിദ്യാർത്ഥികൾക്കും നാട്ടിലെ കുട്ടികൾക്കും ഇത് കടുത്ത വെല്ലുവിളിയാകും. ഈ മാറ്റം മൂലം അറബിക് ഉൾപ്പെടെയുള്ള പല ഭാഷകളും പാഠ്യപദ്ധതിക്ക് പുറത്താകുമോ എന്ന ആശങ്ക നേതാക്കൾ പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു.
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഈ വലിയ ആശങ്ക പൂർണ്ണമായും ഉൾക്കൊണ്ട പ്രതിപക്ഷ നേതാവ്, ഈ ഭാഷാ പ്രതിസന്ധിയിൽ എത്രയും പെട്ടെന്ന് ഗൗരവമായി ഇടപെടാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
അടുത്ത ഘട്ട നീക്കങ്ങൾ:
പോണ്ടിച്ചേരിയിലുള്ള മാഹി എം.എൽ.എ ബഹു. അഡ്വ. അശോക് കുമാർ തിരിച്ചെത്തുന്ന മുറയ്ക്ക്, വിഷയത്തിന്റെ ഗൗരവവും അടിയന്തര പ്രാധാന്യവും ബോധ്യപ്പെടുത്തിക്കൊണ്ട് നേതാക്കൾ നേരിട്ട് നിവേദനം സമർപ്പിക്കുന്നതാണ്
ഭരണ-പ്രതിപക്ഷ ഭേദമന്യേ സമ്മർദ്ദം: ഇതൊരു വിദ്യാഭ്യാസ-ഭാഷാ വിഷയമായതിനാൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കി ശക്തമായ സമ്മർദ്ദം ചെലുത്താനാണ് ലീഗ് ലക്ഷ്യമിടുന്നത്.
നമ്മുടെ കുട്ടികളുടെ ഭാഷാ പഠന സ്വാതന്ത്ര്യവും ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള ഈ മുന്നേറ്റത്തിൽ എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണ അഭ്യർത്ഥിക്കുന്നു.
ചേർത്ത പ്രധാന വാക്കുകൾ/വിവരങ്ങൾ: > * ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റം.
ത്രിഭാഷാ പദ്ധതി പ്രകാരമുള്ള രണ്ട് ഇന്ത്യൻ ഭാഷകൾ, ഒരു വിദേശ ഭാഷ എന്ന നിബന്ധന.
ഭാഷകളുടെ വർഗ്ഗീകരണം (R1, R2, R3 ഘടന).
എൻ.സി.ഇ.ആർ.ടി, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവ പരാമർശിച്ചു.
വിദ്യാരംഗം സൗഹൃദ കൂട്ടായ്മയും യാത്രയയപ്പും
തലശ്ശേരി / സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായവിദ്യാരംഗം ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി. ഓർമ്മയിലെ വിദ്യാരംഗം സൗഹൃദസംഗമവും നടത്തി. സി.എം. വിനയചന്ദ്രൻ ,സി.എച്ച്. സിദ്ധിഖ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. റിട്ട.ഡി.ഇ. ഒ സി.കെ. സുനിൽകുമാർ അധ്യക്ഷനായി. എം.വി. ജനാർദ്ദനൻ, കെ.പി. രാമകൃഷ്ണൻ, ജി. കുഞ്ഞിരാമൻ, എം. കെ. വസന്തൻ, സുന്ദരേശൻ തളത്തിൽ, സുശാന്ത് കൊല്ലറക്കൽ, ടി.സി. ദിലീപൻ, ശശീന്ദ്രൻ പാട്യം , കെ. രഞ്ജിത്ത് കുമാർ അരുൺജിത്ത് പഴശ്ശിഎന്നിവർ സംസാരിച്ചു.
സി.എം. വിനയചന്ദ്രൻ , സി എച്ച്. സിദ്ധിഖ് എന്നിവർ മറുപടി പ്രസംഗം നടത്തി.
വിദ്യാർത്ഥി പ്രതിഭകളെ
ആദരിക്കുന്നു
തലശേരി:കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രെയിഡ് നേടിയ തലശ്ശേരി നഗരത്തിനകത്തെ വിദ്യാർഥികൾക്ക് ജവഹർ കൾച്ചറൽ ഫോറം. തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഉപഹാരവും പൊന്നാടയും നൽകി ആദരിക്കുന്നു.
അർഹരായവർ എസ് എസ്.എൽ.സി ബുക്കിന്റെ ആദ്യ പേജും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ 2026 ജൂൺ 15 നകം അയച്ചിരിക്കണം
അപേക്ഷയിൽ മൊബൈൽ നമ്പർ കൂടി അയച്ചിരിക്കണം.
തപാലിൽ വരുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കു
കത്തയക്കേണ്ട മേൽവിലാസം
കെ.ശിവദാസൻ
ചെയർമാൻ ,ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി
ആശ്വാസ്നെട്ടൂർ
തലശ്ശേരി - 5
670105 - Pin
9400451864
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















