രാജീവ് ജിയെ അനുസ്‌മരിച്ചു .

രാജീവ് ജിയെ അനുസ്‌മരിച്ചു .
രാജീവ് ജിയെ അനുസ്‌മരിച്ചു .
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 22, 12:42 AM
SAMUDRA
NISH
mannan
mn
BOB
skoda

മാഹി:മുൻ പ്രധാനമന്ത്രിയുംഎഐസിസിയുടെ പ്രസിഡണ്ടുമായിരുന്ന രാജീവ് ജിയുടെ 35ാമത് രക്തസാക്ഷി ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ മോഹനന്റെ അധ്യക്ഷതയിൽ ഇന്ദിരാഭവനിൽ ചേർന്ന അനുസ്മരണയോഗം മുൻഎംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു, പി പി വിനോദൻ,കെ ഹരീന്ദ്രൻ , നളനി ചാത്തു സംസാരിച്ചു .

തുടർന്ന് പുഷ്പാർച്ചയും നടത്തി .

പുതുച്ചേരിയിൽ നടന്ന പാചക മൽസരത്തിൽ വിജയികളായവർ ക്കുള്ള അന്താരാഷ്ടഎക്സ്പോ സന്ദർശനത്തിൻ്റെ ഭാഗമായി മലേഷ്യയിലേക്കും തായ്ലൻ്റിലേക്കും പോവാൻ അവസരം ലഭിച്ച മാഹി ,ചാലക്കര സ്വദേശികളായ ഷഹനാസ് ,ഹസിന, നസീമ ,എന്നിവരെ ചടങ്ങിൽ രമേഷ് പറമ്പത്ത് ഷാൾ അണിയിച്ച് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.


ചിത്ര വിവരണം. രാജീവ്ജിയുടെ അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

102

രാജീവ് ഗാന്ധി അനുസ്മരണം

മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ധീര രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. രാജിവ്ജി സ്മൃതി സംഗമം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ കുന്നുമ്മൽ ദേശീയ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, പി.കെ ശ്രീധരൻ മാസ്റ്റർ , ശശിഭൂഷൺ കെ എന്നിവർ സംസാരിച്ചു. കെ.എം പുരുഷോത്തമൻ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പഠനേപകരണങ്ങൾ വിതരണം ചെയ്തു.

whatsapp-image-2026-05-21-at-10.04.00-pm_1779390810

ന്യൂ മാഹിയിൽ ബി.ജെ.പി ആഹ്ലാദ പ്രകടനം നടത്തി

ന്യൂമാഹി: മൂന്ന് എം.എൽ.എമാർ അധികാരമേറ്റതിൻ്റെ ആഹ്ളാദത്തിൽ ബി.ജെ.പി ന്യൂമാഹി പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ന്യൂമാഹിയുടെ വിവിധ പ്രദേശങ്ങളിലൂടെ ആഹ്ലാദ പ്രകടനം നടത്തി. വിവിധ പ്രദേശങ്ങളിൽ പായസ ദാനവും നടന്നു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രജീഷ് മഠത്തിൽ, രമേശൻ തോട്ടൻ്റെവിടെ,

അനീഷ് കൊള്ളുമ്മൽ,

ബാബു കോട്ടാക്കുനി,

ശശി കൊളപ്ര, പ്രവീൺ മoത്തിൽ

കെ.പി. സബീഷ്

എന്നിവർ നേതൃത്വം നല്കി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ഒ. നിധീഷ് ആഹ്ലാദ പരിപാടിയിൽ ഒത്തുചേർന്നു.

ന്യൂമാഹിയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച പ്രകടനം കല്ലായി അങ്ങാടിയിൽ സമാപിച്ചു.

ചിത്ര വിവരണം: ന്യൂമാഹിയിൽ ബി.ജെ.പി. പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

777_1779390895

മുന്നറിയിപ്പില്ലാതെ ഗതാഗത തടസ്സമുണ്ടാക്കിയതിൽ പ്രതിഷേധം


ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം മുന്നറിയിപ്പില്ലാതെ ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ പ്രവൃത്തിയിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് ഗതാഗതം പൂർണ്ണമായി തടഞ്ഞത്. മുന്നറിയിപ്പിലാതെ റോഡിലെ ഗതാഗതം തടഞ്ഞതിനാൽ നിരവധി യാത്രക്കാർ ദുരിതത്തിലായി.

കരീക്കുന്ന്, പുന്നോൽ, പാറാൽ, ഈയ്യത്തുങ്കാട്, മണിയൂർ വയൽ, ചാലക്കര തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ റെയിൽവെ ഗെയിറ്റിന് സമീപം കുടുങ്ങി. പിന്നിട് ദേശീയപാത വഴി വാഹനങ്ങൾ തിരിച്ചു വിടുകയായിരുന്നു


ചിത്ര വിവരണം: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം ജൽ ജീവൻ പ്രവൃത്തിക്കായി ഗതാഗതം തടഞ്ഞ നിലയിൽ

ചിത്രരചന മത്സരം നടത്തുന്നു.


കോടിയേരി:ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി,

മലബാർ കാൻസർ സെന്ററിന്റെയും, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷത്തിന്റെയുംസംയുക്താഭിമുഖ്യത്തിൽ തലശ്ശേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 30ന് രാവിലെ 10.00 മണിക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.എൽ.കെ.ജി. യുകെജി, യു.പി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് 29ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 9496184128.

99477 72077,

9447136495

capture

പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടിക്കൊടുക്കണം: ബി.ജെ.പി.


മാഹി :മേഖലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി മാഹി മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഡ്വ. ഇന്ദ്രപ്രസാദ്,മഗിനേഷ്, കൃഷ്‌ണദാസ് ,സുധീർ എന്നിവർ മാഹി ആർ.എയ്ക്ക് നിവേദനം നൽകിയത്.

അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നതെന്നും, ഇതുമൂലം ദൂരപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സാധാരണ കുടുംബങ്ങളിൽപ്പെട്ട രക്ഷിതാക്കളും വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി.

കൂടാതെ, പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷയുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംപ്രൂവ്മെന്റ് എക്സാമിന്റെ ഫലപ്രഖ്യാപനവും വരുന്നതിന് മുമ്പ് തന്നെ പ്ലസ് വൺ അപേക്ഷ നടപടികൾ അവസാനിപ്പിക്കുന്നത് പിന്നീട് പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന അവസരം നഷ്ടപ്പെടാനും ഒരു അധ്യയന വർഷം പാഴാകാനും ഇടയാക്കുമെന്ന ആശങ്കയും നിവേദനത്തിൽചൂണ്ടിക്കാട്ടി 

കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കുന്നതിനും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിനുമായി പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി അടിയന്തരമായി നീട്ടിക്കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് ബി.ജെ.പി.നേതാക്കൾ നിവേദനം നൽകുന്നു.

capture_1779391098

വി. ഉദയകുമാറിനെഅനുസ്മരിച്ചു 


മാഹി: വൈദ്യുതി വകുപ്പിൽ റിട്ടയേർഡ് ഫോർമാനും ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (ഐ. എൻ. ടി. യു സി )സ്ഥാപക നേതാവും, പ്രസിഡന്റും സി. എസ്. ഒ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന വി. ഉദയകുമാറിന്റെ നിര്യാണത്തിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ( ഐ. എൻ. ടി. യു. സി ) അനുശോചിച്ചു. സി. എസ്. ഒ ഓഫീസിൽ ചേർന്ന അനുസ്മരണം യോഗം സി. എസ്. ഒ ചേർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. എം. പവിത്രൻ, എൻ. മോഹനൻ, സി. കെ.സാമിൻ,എ. വി പ്രവീൺകുമാർ എ. കെ ജഗദീശൻ  സംസാരിച്ചു


ചിത്ര വിവരണം: കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1779391164

പങ്കജാക്ഷിയമ്മ നിര്യാതയായി


മാഹി:: പന്തക്കൽ നവോദയ സ്കൂളിന് സമീപം കുഞ്ഞിം മഠത്തിൽ എടത്തട്ട' ജോയിസി 'ൽ പങ്കജാക്ഷിയമ്മ (80) നിര്യാതയായി . ഭർത്താവ്:: പരേതനായ കെ.എം.ബാലൻ നമ്പ്യാർ(റിട്ട. എസ്.ഐ. കേരളാ പൊലീസ് ) മക്കൾ: ബിജോയ് (ദുബായ്), സുജോയ് (എസ്.ഐ. പൊലീസ് കൺട്രോൾ റൂം ,പാനൂർ), ഷൈജോയ് (ദുബായ്) മരുമക്കൾ: വീണ (കണ്ണപുരം), സീനിയ (കീഴല്ലൂർ), അനുപമ (മണത്തണ) സഹോദരങ്ങൾ: തങ്കമണി, സുരേന്ദ്രൻ, മധുസൂദനൻ (റിട്ട. എസ്.ഐ)

whatsapp-image-2026-05-21-at-10.04.58-pm

കണ്ണൂർ ജില്ലാ ഹോക്കി ജൂനിയർ ബോയ്സ് & 

ജൂനിയർ ഗേൾസ് പരിശീലന ക്യാമ്പ്

ആരംഭിച്ചു


തലശ്ശേരി : 2026 ജൂൺ 15 മുതൽ കൊല്ലം ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന 

സംസ്ഥാന ജൂനിയർ ബോയ്സ് & ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ

പങ്കെടുക്കേണ്ടുന്ന കണ്ണൂർജില്ലാടീമുകളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഞ്ച് ദിവസത്തെ മികച്ച പരിശീന ക്യാമ്പിന്

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ

ഗ്രൗണ്ടിൽ തുടക്കമായി.കണ്ണൂർ ജില്ലാ ജൂനിയർ ഹോക്കി ലീഗ് മത്സരത്തി

ലെ മികച്ച പ്രകടനത്തിൽതെരഞ്ഞെടുക്കപ്പെട്ട 30ആൺകുട്ടികളും, ഓപ്പൺസെലക്ഷനിലൂടെ തെര ഞ്ഞെടുത്ത 25 പെൺകുട്ടി

കളുമടക്കം 55 പേരാണ് ക്യാമ്പിലുള്ളത്.ആൺകുട്ടികൾക്ക് തലശ്ശേരി സ്റ്റേഡിയത്തിലും പരിശീലനം ഒരുക്കിയിട്ടുണ്ട്.തലശ്ശേരിയു.ടി.എസ്.സി. ഹോക്കി അക്കാഡമി പരിശീലകൻതമിഴ്നാട് കോവിൽപ്പട്ടി 

സ്വദേശി സാമുവൽ രാജ്കുമാറും,ഇന്ത്യൻ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ വനിതാ ഹോക്കിയിൽ ക്യാമ്പ് അംഗമായിരുന്ന പാതിരിയാട് സ്വദേശിനി യായ കെ.എം.ആര്യയു മാണ് പരിശീലകർ .  രാവിലെ 8.30 മുതൽ 11.30 വരെയും ,12 മുതൽ 2.30 വരെയുമാണ് ക്യാമ്പ് . വെറ്ററൻസ് സ്പോർട്സ് അസോസിയേഷൻ  (ഫ്ലാഷ്ബാക്ക്)പ്രസിഡൻ്റും കോഴിക്കോട് യൂണിവേഴ് സിറ്റി മുൻ.ഹോക്കി താര വുമായ ഒ.വി.മുഹമ്മദ് റഫീഖ് പാതിരിയാട് ഹൈസ്കൂളിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കേരളാ സീനിയർ ഹോക്കി മുൻ.താരവും , മുൻ.രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും "ഫ്ലാഷ്ബാക്ക് "ട്രഷററുമാ യ എം.പി. നിസാമുദ്ദീൻ മുഖ്യാതിഥിയായി പങ്കെടു ത്തു . കണ്ണൂർ ഹോക്കി വൈസ്. പ്രസിഡൻ്റ് കെ. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . കണ്ണൂർജില്ലാ സെക്രട്ടറി 

കെ.വി. ഗോകുൽ ദാസ്സ്വാഗതം പറഞ്ഞു . ഹൈസ്കൂൾ പ്രധാന അധ്യാപകൻ വിനീതൻമാസ്റ്റർ , ജോ.സെക്രട്ടറി  യു.വി. മുജീബ് മാസ്റ്റർ , മുൻ.ദേശീയ താരം യു.വി. ഷക്കീല, കണ്ണൂർ യൂണിവേ ഴ്സിറ്റി മുൻ.ഹോക്കിതാരം ബിജിത, കാനത്തൂർ ഡയനാമിറ്റ്സ് മുൻ. ഹോക്കി താരം ലോയിഡ് , പരിശീലകരായ    കെ.എം.ആര്യ , സാമുവൽ രാജ് കുമാർ , പി. ശ്യാം , എന്നിവർ സംസാരിച്ചു .

capture_1779391414

മഴക്കാല മുന്നൊരുക്കം; ചാലക്കര-പള്ളൂർ –പന്തക്കൽ മേഖലയിൽ തോട് ശുചീകരണം തുടങ്ങി


മാഹി: ചാലക്കര , പള്ളൂർ,പന്തക്കൽ മേഖലകളിൽ മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യത ഉയരുമെന്ന ആശങ്കയെ തുടർന്ന് തോടുകളും കനാലുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭാരതിയ ജനതാ പാർട്ടി മാഹി അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ആരംഭിച്ചത്.

മാഹിയിലെ വിവിധ പ്രദേശങ്ങളിലെ കനാലുകളും ചെറിയ ഡ്രെയിനേജ് സംവിധാനങ്ങളും അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററെ സമീപിച്ചിരുന്നു. പള്ളൂർ , ചാലക്കര , പന്തക്കൽ മേഖലകളിൽ കനാലുകൾ വൃത്തിയാക്കാത്ത പക്ഷം ശക്തമായ മഴയിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂക്ഷമാകാനിടയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

തുടർന്ന് ചാലക്കര–പന്തക്കൽ ഭാഗങ്ങളിലെ തോടുകൾ ശുചീകരിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. മഴക്കാലത്തിന് മുമ്പ് മുഴുവൻ കനാലുകളും ഡ്രെയിനേജ് സംവിധാനങ്ങളും ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ തുടർ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഫണ്ടുകൾ അനുവദിച്ചിട്ടുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും നിലവിൽ നടക്കുന്ന റോഡ് നിർമാണങ്ങൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്നും ഭാരതിയ ജനതാ പാർട്ടി ഭാരവാഹികൾ ആവശ്യപ്പെട്ടു.



ചിത്ര വിവരണം:മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങിയപ്പോൾ

capture_1779391694

കളഞ്ഞുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവതി മാതൃകയായി 


മാഹി: പള്ളൂർ അമ്മു ടെക്സ്റ്റൈൽസിന് സമീപം മെയിൻ റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ 5000 രൂപ ഉടൻ തന്നെ പള്ളൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി ചാലക്കരയിലെ അടുവാട്ടിൽ രസ്ന അരുണാണ്

റോഡരികിൽ കണ്ടെത്തിയ പണം യഥാർത്ഥ ഉടമയ്ക്ക് തിരികെ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ പള്ളൂർ പൊലീസ് സ്റ്റേഷനിൽഏൽപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ ഉടമയെ കണ്ടെത്തി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, രസ്നയുടെ സാന്നിധ്യത്തിൽ എസ്.എച്ച്.ഒ പണം ഉടമയ്ക്ക് തിരികെ നൽകി.

capture

പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടിക്കൊടുക്കണം: ബി.ജെ.പി.


മാഹി :മേഖലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി മാഹി മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഡ്വ. ഇന്ദ്രപ്രസാദ്,മഗിനേഷ്, കൃഷ്‌ണദാസ് ,സുധീർ എന്നിവർ മാഹി ആർ.എയ്ക്ക് നിവേദനം നൽകിയത്.

അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നതെന്നും, ഇതുമൂലം ദൂരപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സാധാരണ കുടുംബങ്ങളിൽപ്പെട്ട രക്ഷിതാക്കളും വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി.

കൂടാതെ, പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷയുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംപ്രൂവ്മെന്റ് എക്സാമിന്റെ ഫലപ്രഖ്യാപനവും വരുന്നതിന് മുമ്പ് തന്നെ പ്ലസ് വൺ അപേക്ഷ നടപടികൾ അവസാനിപ്പിക്കുന്നത് പിന്നീട് പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന അവസരം നഷ്ടപ്പെടാനും ഒരു അധ്യയന വർഷം പാഴാകാനും ഇടയാക്കുമെന്ന ആശങ്കയും നിവേദനത്തിൽചൂണ്ടിക്കാട്ടി 

കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കുന്നതിനും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിനുമായി പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി അടിയന്തരമായി നീട്ടിക്കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.



ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് ബി.ജെ.പി.നേതാക്കൾ നിവേദനം നൽകുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s