നിയുക്ത മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ സത്യപ്രതിജ്ഞക്കായി പുതുച്ചേരി അസംബ്ലിയിലേക്ക് പ്രകടനമായി പോകുന്നു.

നിയുക്ത മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ സത്യപ്രതിജ്ഞക്കായി പുതുച്ചേരി അസംബ്ലിയിലേക്ക് പ്രകടനമായി പോകുന്നു.
നിയുക്ത മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ സത്യപ്രതിജ്ഞക്കായി പുതുച്ചേരി അസംബ്ലിയിലേക്ക് പ്രകടനമായി പോകുന്നു.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 21, 12:03 AM
SAMUDRA
NISH
mannan
mn
BOB

നിയുക്ത മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ സത്യപ്രതിജ്ഞക്കായി പുതുച്ചേരി അസംബ്ലിയിലേക്ക് പ്രകടനമായി പോകുന്നു.

cover-rev

ജൻമദിനത്തിൽ എം എൽ എ ആയി അഡ്വ:ടി അശോക് കുമാർ സത്യപ്രതിഞ്ജ ചെയ്തു .


മാഹി: മാഹിയുടെ പത്താമത് എം എൽ എ ആയി അഡ്വ: ടി അശോക് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ അദ്ദേഹത്തിന്റെ ജൻമദിനമായിരുന്നു. വക്കീലിന്റെ സത്യപ്രതിജ്ഞക്ക് മാഹിയിൽ നിന്നും നിരവധി പേരാണ് പുതുച്ചേരിയിൽ എത്തിയത്. സി പി എം പുതുച്ചേരി നേതാവ് ടി മുരുകൻ,സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ, തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

jkjkjk

സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു


തലശ്ശേരി:കേരള നിയമസഭാ സ്പീക്കറായ എ എൻ ഷംസീർ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും പടിയിറങ്ങി. 

44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.

പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും സാക്ഷിയായി ‘നീതി’. 


capture

തൻറെ രാഷ്ട്രീയ ഗുരുവായ കൊടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റിയതായിരുന്നു അതിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗം.

“സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത്” എന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. 

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ അറിയിച്ചു.


ചിത്രവിവരണം: കൊടിയേരി ബാലകൃഷ്ണന്റെ ഛായാപടം അഴിച്ചെടുക്കുന്നു

vith

ഇത്തിരി വിത്ത് ഒത്തിരി നെല്ല്

കാർഷിക പദ്ധതി ക്ക് തുടക്കമായി


കതിരൂർ:കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെആഭിമുഖ്യത്തിൽ കതിരൂർ വി.എച്ച്.എസ്.എസിൽ നടപ്പിലാക്കുന്ന 'ഇത്തിരി വിത്ത് ഒത്തിരി നെല്ല്' കാർഷിക പദ്ധതി സഹകരണ വകുപ്പ് തലശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ പി. പി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കേരള സഹകരണ വകുപ്പിന്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയായ ഹരിത സമൃദ്ധിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി ഇത്തിരി വിത്ത് ഒത്തിരി നെല്ല് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുക, അവരെ കൃഷിരീതികൾ പഠിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികൾ നേരിട്ട് പാടത്തിറങ്ങി ഞാറു നടാനും വിളവെടുപ്പിലും പങ്കെടുക്കുന്നു. ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. എം പ്രസീല ,ടി കെ ഷാജി, കെ.പ്രിയ , ടി.സീന . , പി. അജിത്ത്,കാരായി വിജയൻ മാസ്റ്റർ,കെ.പി.വികാസ് ,രാജേഷ്ബാബു സംസാരിച്ചു. 

കതിരൂർ സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ടി.കെ.ഷാജ് സ്വാഗതവും,

സ്റ്റാഫ് സെക്രട്ടറി വി.അനിൽകുമാർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:സഹകരണ വകുപ്പ് തലശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ പി. പി. രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നു

capture_1779303154

ഒരു കഥയും കുറേ കഥകളും

പ്രകാശനം ചെയ്തു


ന്യൂമാഹി: കല്ലിൽത്താഴ എ.എം. നാണു നമ്പ്യാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി അജിത്ത് മാസ്റ്ററുടെ "ഒരു കഥയും കുറെ കഥകളും 'എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൺ വി സതിയുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടരി അഡ്വ.വി.പ്രദീപന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ വാർഡ് കൗൺസിലർ കെ.പി.സജീവൻ , ഡോ: സുനിൽകുമാർ, കെ കെ ദാമോദരൻ, കെ.വി.ധർമ്മരാജൻ, ഇ എം രാജൻ, അശോകൻ ചമ്പാടൻ, പി അജിത്ത് മാസ്റ്റർ സംസാരിച്ചു. പി. ബാലൻ മാസ്റ്റർ സ്വാഗതവും പിസി മനോജ് നന്ദിയും പറഞ്ഞു.


പി അജിത്ത് മാസ്റ്ററുടെ ഒരു കഥയും കുറെ കഥകളും എന്ന പുസ്തകം പ്രശസ്ത ചിത്രകാരൻ കെ കെ മാരാർ പ്രകാശനം ചെയ്യുന്നു.

capture_1779303371

സഹിജ നിര്യാതയായി.


ന്യൂമാഹി :കുറിച്ചിയിൽ മണിയൂർ വയൽ - മൈദക്കമ്പനി റോഡിൽ പാറക്കണ്ടി സഹിജ (63) നിര്യാതയായി.

അച്ഛൻ :പരേതനായ കുഞ്ഞിപ്പുരയിൽ കേളു.

അമ്മ: പാറക്കണ്ടി നാരായണി.

സഹോദരങ്ങൾ: ലീല, രതി, വനിത, സവിത, രാജേഷ് (ഓട്ടോ ഡ്രൈവർ), പരേതരായ ശശി, രാജീവൻ.

capture_1779303457

മഹേഷൻ നിര്യാതനായി

കാവുംഭാഗം:പാറക്കോട്ട്മഠം താഴെകുനിയിൽ വീട്ടിൽ വടവതി മഹേഷൻ (56) നിര്യാതനായി. പരേതരായ കരുണാകരൻ്റേയും വടവതി കൗസല്യയുടേയും മകനാണ്. ഭാര്യ: എം ജിഷ്ണ. മകൻ: അഭിജിത്ത് ( വിദ്യാർത്ഥി ). സഹോദരങ്ങൾ: രമേശൻ , സരോജിനി, ശോഭന, അശോകൻ, ധനേഷ് , പരേതനായ രാമകൃഷ്ണൻ.

സംസ്കാരം ഇന്ന് വ്യാഴാഴ്ച കാലത്ത് ഒൻപത് മണിക്ക് വീട്ട് വളപ്പിൽ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b