മാഹി:കേരളത്തിൽ ഐക്യ ജനാധിപത്യ പത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ സത്യപ്രതിഞ ചടങ്ങ് മാഹിയിൽ ആഘോഷമാക്കി മാറ്റി.
മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി മുൻസിപ്പാൽ മൈതാനപരിസരത്ത് പായസ ദാനവും പടക്കം പൊട്ടിച്ചും കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. പള്ളൂർ ഇരട്ടപിലാക്കുലിൽ മധുര പലഹാരങ്ങളം പടക്കം പൊടിച്ചു ശേഷം പള്ളൂർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി. ഇരട്ടപിലാക്കുലിൽ നടന്ന സമാപന ചടങ്ങ് കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ മാഹി മുൻസിപ്പാൽ മുൻ വൈസ് ചേയർമാൻ പി പി വിനോദൻ ഉദ്ഘാടനം ചെയ്തു. കെ ഹരിന്ദ്രൻ പിടിസി ശോഭ, കെ.സുരേഷ്, ജിതേഷ് വാഴയിൽ സംസാരിച്ചു.
പള്ളൂർ, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വിവിധ ആഘോഷ ചടങ്ങുകളിൽ വി.ടി. ഷംസുദിൻ,നളനി ചാത്തു ,ഷാജു കാനത്തിൽ , അജയൻ പൂഴിയിൽ,കെ.സി മജിദ്. ജിജേഷ് ചാമേരി, സർഫാസ് ചൂടികോട്ട ഷഹനാസ് ,ഹസീന. രവി ചൂടികോട്ട കെ.പി. ഉദയൻ. കെ. എം. പവിത്രൻ. പത്മനാഭൻ .കൗസു കാട്ടിൽ ,രാജീവൻ പള്ളൂർ ,രവി ഈസ്റ്റ് പള്ളൂർ. വാസന്തി നേതൃത്വം നൽകി.
ചിത്ര വിവരണം. മാഹിയിൽ നടന്ന ആഹ്ലാദ പ്രകടനം
കാണണം ഈ നാട്ടുകാരുടെ തീരാ ദുരിതം!
ന്യൂമാഹി: വാഹന യാത്ര മാത്രമല്ല, കാൽ നടയാത്ര പോലും ഇവിടെ അസാദ്ധ്യം. ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ
മങ്ങാട് റേഷൻ കടയ്ക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന രയരോത്തും കണ്ടി മിനാർ പള്ളി റോഡിൻ്റെ അവസ്ഥ അതി ദയനീയമാണ്.
മികച്ച രീതിയിലുള്ള ഈ റോഡ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുത്തിപ്പൊളിച്ചതാണ്. മാസങ്ങൾ പലതു കഴിഞ്ഞു. ഗർഭിണികളും, പ്രായമേറിയവരും, നിത്യരോഗികളും, വിദ്യാർത്ഥികളും ആശ്രയിക്കുന്ന റോഡിൽ ഓട്ടോറിക്ഷയെങ്കിലും പോകാനുള്ള സഹായം ചെയ്യണമെന്നാണ് നാട്ടുകാരുടെ വിനീതമായ അഭ്യർത്ഥന. അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറന്നുകാണണം. റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞ് തോടായി മാറിയിരിക്കുയാണ്. മഴ തുടങ്ങിയതോടെ റോഡ് പൂർണ്ണമായും ഇല്ലാതായിട്ടുണ്ട്. എന്തൊരു ഗതികേടാണിത്. ഇതോടൊപ്പം പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കിയിട്ടും, ഈ റോഡ് ഉപയോഗിക്കുന്നവരോട് അധികൃതർ കാട്ടുന്നത് തികഞ്ഞ അവഗണനയാണ്.
അധികൃതർ ഇനിയെങ്കിലും കണ്ണുതുറക്കണം. ഇവിടം വന്നു കാണണം. ഇതിന് ഒരവസാനമുണ്ടാക്കന്. കുറച്ചുകാലമായി നാട്ടുകാരൊന്നടങ്കം ആവശ്യപ്പെടുന്ന നാടിന്റെഏറ്റവും പ്രാധാന്യമുള്ള വിഷയമാണിത്..
ചിത്രവിവരണം: പൊട്ടിത്തകർന്ന റോഡ്.
ഇ.കെ.നായനാരെഅനുസ്മരിച്ചു
ചൊക്ലി: മുൻ മുഖ്യമന്ത്രിയും, സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ.കെ.നായനാരുടെ 22ാം ചരമദിനത്തോടുനുബന്ധിച്ച് നിടുമ്പ്രം നായനാർ നഗറിൽ അനുസ്മരണംസംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം സി ഷാജീ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ജയചന്ദ്രൻ ,കെ.പ്രദീപൻ സംസാരിച്ചു. എ.ടി.കെ. സജീവൻ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: കെ. ദിനേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.
വി.കെ.സുരേഷ് ബാബുവിന് പുരുഷു മാസ്റ്റർ അവാർഡ്.
ന്യൂമാഹി: സഹകരണ, കലാ, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുംശ്രദ്ധേയമാക്കുന്നതിനുമായി പുന്നോൽ സർവീസ് സഹകരണ ബേങ്ക് ഏർപെടുത്തിയിട്ടുള്ള എം പുരുഷുമാസ്റ്റർ പുരസ്കാരത്തിന് വി.കെ. സുരേഷ് ബാബു മാസ്‌റ്റർ അർഹനായി. തലശ്ശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻണ്ടറി സ്‌കൂൾ മുൻ പ്രിൻസിപ്പലും, കേരള സംസ്‌ഥാന പ്രഥമ പ്രിൻസിപ്പൽ അവാർഡ് ജേതാവും, എഴുത്തുകാരനും, സഹകാരിയും, പുന്നോൽ സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡൻറുമാണ് വി കെ സുരേഷ് ബാബു മാസ്റ്റർ.
ഡോ: എ വത്സലൻ, ടി എം ദിനേശൻ, സി കെ രമേശൻ, കെ ജയപ്രകാശൻ, കെ എം രഘുരാമൻ എന്നിവർ അടങ്ങുന്ന പുരസ്‌കാര നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പുന്നോൽ സർവീസ് സഹകരണ ബേങ്കിൻ്റെ മുൻ പ്രസിഡൻ്റ് ആയിരുന്ന എം പുരുഷുമാസ്റ്ററുടെ ചരമ ദിനത്തോടനുബന്ധിച്ച് 23 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ബേങ്ക് പരിസരത്ത് പുരസ്‌കാര സമർപ്പണം നടക്കും.
അഭിഭാഷകയെ അക്രമിച്ചതിൽ പ്രതിഷേധിച്ചു
തലശ്ശേരി കോടതി സമൂച്ചയത്തിൽ വച്ച് അഭിഭാഷകയെ ആക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് തലശ്ശേരി യൂണിറ്റ് ശക്തിയായ പ്രതിഷേധിച്ചു.
നീതിന്യായ സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ സംഭവം. നീതി നിർവഹണത്തെ ഇത്തരം അതിക്രമങ്ങൾ തടസ്സപ്പെടുത്തും. അഭിഭാഷക സംരക്ഷണ നിയമത്തിന്റെ അനിവാര്യത ഈ സംഭവം ഒന്നുകൂടി ഉറപ്പിക്കുന്നു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് അഡ്വ.കെ.രഞ്ജിനി പൊലിസ് വകുപ്പിനോട് ആവശ്യപ്പെട്ടു.
നഴ്സിംങ്ങ് പ്രവേശന പരീക്ഷ: സെന്റാക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
പുതുച്ചേരി സർക്കാർ 2026-27 അധ്യയന വർഷത്തേക്കുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ബി.എസ്‌സി നഴ്‌സിംങ്ങ് കോഴ്സിലക്ക് ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനത്തിനുള്ള നഴ്‌സിംങ്ങ് പ്രവേശന പരീക്ഷയ്ക്കായി സെൻടാക് വഴി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുതുച്ചേരി നഴ്സിംഗ് പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ
പുതുച്ചേരിയിലെ താമസക്കാരായിരിക്കണം.
ആദ്യം സെൻടാക് വെബ്‌സൈറ്റിൽ യു.ജി നോൺ-നീറ്റ് അപേക്ഷ സമർപ്പിച്ച് നമ്പർ എടുക്കണം.
തുടർന്ന് സെൻടാക് വെബ്‌സൈറ്റ് വഴി പുതുച്ചേരി നഴ്‌സിംഗ് എൻട്രൻസ് ടെസ്റ്റ് അപേക്ഷിക്കാം. www.centacpuducherry.in വഴി ജൂൺ 1 വരെ അപേക്ഷകൾ സമർപ്പിക്കാം. താഴെ പറയുന്ന സ്ഥാപനങ്ങളിലെ സ്വാശ്രയ സീറ്റുകളും NRI സീറ്റുകളും NEET UG-2026 സ്കോറിന്റെ അടിസ്ഥാനത്തിൽ നികത്തും
കോളേജ് ഓഫ് നഴ്സിംഗ്, ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പുതുച്ചേരി,
മദർ തെരേസ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പുതുച്ചേരി, കാരക്കൽ, മാഹി.എന്നിവിടങ്ങളിലെ സീറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
മുകളിൽ പറഞ്ഞ സ്ഥാപനങ്ങളിലെ സ്വാശ്രയ സീറ്റുകൾ പുതുച്ചേരി നിവാസികൾക്ക് പുറമേ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പറിൽ 0413-2655570 ബന്ധപെടാവുന്നതാണെന്ന് സെന്റാക് കോർഡിനേറ്റർഅറിയിച്ചു.
റൈസിങ്ങ് സ്റ്റാർ ക്രിക്കറ്റ് ലീഗ് : ടീം തെരഞ്ഞെടുപ്പ് മെയ് 21 ന്
തലശ്ശേരി:കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ റൈസിങ്ങ് സ്റ്റാർ ക്രിക്കറ്റ് ലീഗ് ടൂർണ്ണമെൻറിലേക്കുള്ള ടീം തെരഞ്ഞെടുപ്പ് മെയ് 21 , വ്യാഴാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
01-09-2011 നും 01-09-2016 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടു പ്പിൽ പങ്കെടുക്കാം.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ പാസ്പോ ർട്ട് സൈസ് ഫോട്ടോ,ആധാർ കാർഡിൻറെ ഫോട്ടോകോപ്പി എന്നിവ യുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
9605004563 , 9645833961
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















