മാഹി നിയുക്ത എം എൽ എ അഡ്വ:ടി അശോക് കുമാർ താൽക്കാലിക സ്പീക്കർ അൻപഴകൻ എം എൽ എ യെ സന്ദർശിച്ചപ്പോൾ
അദ്ധ്യാപകർ രചിച്ച ഗ്രന്ഥങ്ങൾ 'കലൈമ'യിൽ
പ്രകാശിതമായി
മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഏകത കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ 'കലൈമ' പ്രോഗ്രാം സംഘടിപ്പിച്ചു.
ചടങ്ങിൻ്റെ സമാപന ബി.എഡ്. കരിക്കുലത്തിൻ്റെ ഭാഗമായി അധ്യാപക പരിശീലന രംഗത്തെ അക്കാദമിക മികവിനെ ഉയർത്തിപ്പിടിച്ച് പുസ്തക പ്രകാശനച്ചടങ്ങും സംഘടിപ്പിച്ചു. കോളേജിലെ അധ്യാപകർ പുതുച്ചേരി സർവകലാശാലയുടെ ബി.എഡ് സിലബസിനെ ആസ്പദമാക്കി തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്.
എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണൻ അധ്യക്ഷതവഹിച്ചു മാഹി മുൻ എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. പുസ്തകങ്ങളെക്കുറിച്ചുള്ള അവതരണം അസിസ്റ്റന്റ് പ്രൊഫസർ യു അരുൺ നിർവഹിച്ചു.
പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും എൻ.സി.ടി.ഇ ദക്ഷിണ മേഖലാ സമിതികോളേജ് പ്രിൻസിപ്പൽ ഡോ.കെ. ശ്രീലത. സ്വാഗതവും അംഗവുമായ പൊഫ. ഡോ. ജെ.എസ് മണി പുസ്തകങ്ങൾ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ആദ്യ പ്രതി പ്രൊഫ. ഡോ. രജീഷ് വിശ്വനാഥൻ (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെൻ്റർ) ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്ത് ഗവേഷണപരവും, പ്രായോഗികവുമായ പഠനസാമഗ്രികൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിൽ ഈ ഗ്രന്ഥങ്ങൾ വലിയ സഹായമാകുമെന്ന് പൊഫ. ഡോ. ജെ.എസ് മണി അഭിപ്രായപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ശ്രീലത. സ്വാഗതവും
അസിസ്റ്റന്റ് പ്രൊഫസർ വി.എം. പദ്മലേഖ നന്ദിയുംപറഞ്ഞു.
ചിത്രവിവരണം..അദ്ധ്യാപകർ പ്രകാശിതമായ പുസ്തകങ്ങൾക്കൊപ്പം
രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് മാഹിയിൽ തുടക്കം; സെൽഫ് എന്യൂമറേഷൻ ഉദ്ഘാടനം ചെയ്തു
മാഹി : രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി നടപ്പാക്കുന്ന സെൽഫ് എന്യൂമറേഷൻ പദ്ധതിയുടെ മാഹി തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ നടന്നു. മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗിക വസതിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രശസ്ത സാഹിത്യകാരൻ എം . മുകുന്ദൻ തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടിയിൽ പങ്കെടുത്തു. ഈ അവസരത്തിൽ റീജിണൽ അഡ്മിനിസ്ട്രേറ്റർ എം. മുകുന്ദനെ ആദരിക്കുകയും, ചെയ്തു. ചടങ്ങിനിടെ എം. മുകുന്ദന്റെ പ്രശസ്ത കൃതിയായ On the Banks of the Mayyazhi എന്ന ഇംഗ്ലീഷ് വിവർത്തന പുസ്തകം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടം 2026 ജൂൺ 1 മുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ച് വിവരങ്ങൾ സ്മാർട്ട്ഫോണിലെ ആപ്പ് വഴി ശേഖരിക്കും. വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസുമാണ് ആദ്യഘട്ടത്തിൽ നടത്തുക. വീടിന്റെ സ്ഥിതി, മേൽക്കൂരയുടെ സ്വഭാവം, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.
ഇതിന് മുമ്പായി പൊതുജനങ്ങൾക്ക് പോർട്ടൽ വഴി സ്വന്തം നിലയിൽ സെൽഫ് എന്യൂമറേഷൻ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പ്രക്രിയ 2026 മേയ് 17 മുതൽ 31 വരെയാണ്. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ് ഭവന സന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതിയാകും.
രണ്ടാം ഘട്ട സെൻസസ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും. ഇതിൽ ജനസംഖ്യാ വിവരങ്ങളാണ് ശേഖരിക്കുക. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതും ഇന്ത്യൻ നിയമപ്രകാരം സംരക്ഷിതവുമാണെന്ന് അധികൃതർ അറിയിച്ചു.
സെൻസസ് ചാർജ് ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ മനോജ് വളവിൽ, സെൻസസ് ചാർജ് ക്ലർക് അബ്ദുള്ള നഷീദ്, പുതുച്ചേരി സെൻസസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ. എസ്. അമ്പിളി, എ. അഹിന ദേവി പങ്കെടുത്തു.
ചിത്രവിവരണം: നോവലിസ്റ്റ് എം.മുകുന്ദൻ സെൽഫ് എന്യൂമറേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
ടി .ആസഫലി രണ്ടാം തവണയും ഡിജിപി
ന്യൂമാഹി.. ഭരണഘടനാ വിദഗ്ധനും, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും, വിദ്യാഭ്യാസ വിചക്ഷണനുമായ അഡ്വ.ടി. ആസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനായി നിയമിച്ചു. ന്യൂമാഹി പെരിങ്ങാടി സ്വദേശിയായ ഇദ്ദേഹംഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തും ഡി.ജി.പി. ആയിരുന്നു.
കവുങ്ങിൻ തോട്ടം ഒരുങ്ങുന്നു
കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് കവുങ്ങിൻ തോട്ടം ഒരുക്കുന്നു. കാർഷിക രംഗത്ത് വിവിധങ്ങളായ പ്രവർത്തനങ്ങൾ ബേങ്കിന്റെആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. കുണ്ടൂർ മലയിലെ ബേങ്കിന്റെ കീഴിലുള്ള ജാക്ക് ഫാമിലാണ് കവുങ്ങിൻ തോട്ടം പ്രധാന കൃഷിയായി ഒരുങ്ങുന്നത്. മോഹിത് നഗർ ,മംഗള ,ഇന്റർ മംഗള എന്നിവയാണ് തോട്ടത്തിൽ ഉപയോഗിക്കുന്നത് . ജാക്ക് ഫാമിൽ നടന്ന തൈ നടൽ ഉൽഘാടനം എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ നിർവഹിച്ചു. ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷതവഹിച്ചു.. എം.വി.ഷജിൽ, അനീഷ്കുമാർ,രാമചന്ദ്രൻ മാസ്റ്റർ പി.സി.അജിത സംസാരിച്ചു. ബേങ്ക് സെക്രട്ടറിഎം രാജേഷ്ബാബു സ്വാഗതവും .എ കെ പ്രകാശൻ നന്ദിയും പറഞ്ഞു
ചിത്രവിവരണം:എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്യത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു.
ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ബാക്ക് ടു സ്‌കൂൾ സംഘടിപ്പിച്ചു'
തലശ്ശേരി: കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും രോഗനിർണയം മുതൽ കാൻസറിനെ കുറിച്ചും അവര്‍ക്ക് ഇന്ന് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ചും ബോധവല്‍ക്കരിക്കുകയും അവരുടെ ചികിത്സാ കാലഘട്ടത്തില്‍ ആവശ്യമായി വരുന്ന ചികിത്സാ സഹായങ്ങളും ചികിത്സേതര പരിചരണവും നല്‍കുകയും ചെയ്യുന്ന സന്നദ്ധ സംഘടനയായ 'ഹോപ്പ് - ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ബാക്ക് ടു സ്‌കൂൾ സംഘടിപ്പിച്ചു.
ഒരോ ചുവട് വെപ്പിലും പ്രതീക്ഷ നൽകുക എന്ന സന്ദേശമുണർത്തി കാൻസർ അതിജീവിതരായവരും പോരാട്ടം തുടരുന്നതുമായ കുരുന്നകൾക്ക് സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി പഠനോപകരണങ്ങളും വിവിധ പരീക്ഷാ വിജയികളായവർക്ക് മൊമൻ്റോയും നൽകി അവർക്ക് കരുത്ത് പകർന്നു.
പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. തലശ്ശേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അശ്വതി കെ, തലശ്ശേരി പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ, മലബാർ കാൻസർ സെൻ്റർ (PGIOSR) പ്രീഡിയാട്രിക് ഓങ്കോളജി
വിഭാഗം മേധാവി ഡോ ജിതിൻ ടി കെ, മലബാർ കാൻസർ സെൻ്റർ (PGIOSR) അഡിമിനിസ്ട്രേറ്റർ അനിത ടി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു സംസാരിച്ചു. പരിപാടിയിൽ ഹോപ്പ് കണക്ട് ചെയർമാൻ എൻ സി അഹമ്മദ്, വൈസ് ചെയർമാൻ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ജോ. സിക്രട്ടറി റഷീദ് കരിയാടൻ, ഷാലിൻ തോട്ടത്തിൽ, കാസിം മുഴിക്കര, കണക്‌ടറ്റ് ലേഡിസ് വിങ് പ്രസിഡൻ്റ് റുമൈസ അബ്ദുൽ ഖാദർ, സിക്രട്ടറി റമീസ എന്നിവർ ആശംസകൾ നേർന്നു.
ഹോപ്പ് ചീഫ് മൊബലൈസേഷൻ ഓഫീസർ അനീഷ് കെ സ്വാഗതവും ജെസ്സി രാഗേഷ് നന്ദിയും പറഞ്ഞു.
കുട്ടികളില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' അവര്‍ക്കൊപ്പം സഹായഹസ്തമായി നിലകൊള്ളുകയും ചെയുന്നത് ഏറെ പ്രശംസനീയമാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു .
ചിത്രവിവരണം:നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
ദേശീയ ഡെങ്കി ദിനാചരണം
മാഹി : ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽദേശീയ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു. കൊതുകുജന്യ രോഗങ്ങളെ കുറിച്ച് പാത്തോളജിസ്റ്റ് ഡോ. ഷബിന സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡി ശിവകുമാർ അധ്യക്ഷനായി. വി പി സുജാത, ദീപ ഡി, ബി ബനിഷ, രജുല എന്നിവർ സംസാരിച്ചു. കെ ഹരീന്ദ്രൻ , വി പ്രജിഷ് എന്നിവർ നേതൃത്വം നൽകി.
ചിത്ര വിവരണം:പാത്തോളജിസ്റ്റ് ഡോ. ഷബിന ക്ലാസ്സെടുക്കുന്നു
എ.കെ.നളിനി നിര്യാതയായി.
മാഹി: ചാലക്കര കോളോത്ത് താഴെക്കുനിയിൽ എ.കെ.നളിനി (74)നിര്യാതയായി.
ഭർത്താവ്: പരേതനായ പി.ആർ. രാമചന്ദ്രൻ.
മക്കൾ: പി.ആർ.സന്തോഷ് (സൗഭാഗ്യ ലോട്ടറി), പി.ആർ. സജിത, പി.ആർ. സുധീഷ് (മസ്കറ്റ്).
മരുമക്കൾ: സുനിൽ കുമാർ (വിമുക്ത ഭടൻ), ഷഗിജ, സിമിന.
സഹോദരങ്ങൾ: ശാന്ത, രാജൻ, ഉഷ, ജാനു, കമല, പരേതരായ പാറു, രാഘവൻ, ദേവകി, പവിത്രൻ.
വനിതാ സംഗമവും കേൻസർ
ബോധവൽകരണവും
തലശ്ശേരി:ചേറ്റം കുന്ന് റസിഡൻസ് അസോസിയേഷൻ്റെ വനിത സംഗമവും, സ്ത്രീകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ക്യാൻസർ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി ചേറ്റം കുന്ന് എൽ പി സ്കൂളിൽ വെച്ചു പ്രശസ്ത* ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.വി സീതാലക്ഷമി ഉത്‌ഘാടനം ചെയ്തു,
വനിത സംഗമത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വനിതവിങ്ങ് സെക്രട്ടറി താഹിറ റാസിക്ക് സ്വാഗതവും, പ്രസിഡൻ്റ് സുഷമ ഷറഫുദ്ദീൻ അദ്ധ്യക്ഷതയും വഹിച്ചു. *അതോടൊപ്പം വൈസ് പ്രസിഡൻ്റ്, ജോ:സെക്രട്ടറി മറ്റു 18 അംഗ എക്സിക്യൂട്ടീവ് ഭാരവാഹികളെയും തെരെഞ്ഞെടുത്തു സുമയ്യ ജംഷിദ് നന്ദിയും പറഞ്ഞു.
ചാലക്കര പ്രദേശത്തെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധം ശക്തമാവുന്നു
മാഹി:ചാലക്കര പ്രദേശത്തെ താറുമാറായ റോഡുകളുടെ നിർമ്മാണ പ്രവർത്തിനടത്താത്തതിൽ പ്രതിക്ഷേധം ശക്തമാവുന്നു. ചാലക്കര പഴയ റേഷൻകട - പോളി ടെക്നിക് റോഡ് ഉൾപ്പെടെ നിരവധി റോഡുകളിലൂടെയുള്ള വാഹനഗതാഗതവും കാൽനടയാത്രയും ദുഃസഹമായിരിക്കയാണ്.
കരാറുകാർ പ്രവർത്തി ഏറ്റെടുത്തിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ജോലി ആരംഭിക്കാത്തതാണ് പ്രധാന പ്രശ്നം. മഴക്കാലം ആരംഭിക്കാനിരിക്കെ, ഇനിയും പ്രവർത്തി തുടങ്ങിയില്ലെങ്കിൽ കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ബദൽ സംവിധാനം എർപ്പെടുത്തി പ്രവർത്തി പൂർത്തികരിച്ച് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നും സമന്വയ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മാഹി മുൻസിപ്പൽ കമ്മിഷണർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനം നടത്തി
പെട്രോൾ ഡീസൽ ഗ്യാസ് വില വർദ്ധനവിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ മാഹി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി .ഹാരിസ് പരന്തിരാട്ട് ,മനോഷ് കുമാർ, കൊളരാട് ബാബു,വി സുരൻ തുടങ്ങിയവർ സംസാരിച്ചു.
പതിനാലുകാരിയെ പീഢിപ്പിച്ചതിന് 48 കാരൻ അറസ്റ്റിലായി
മാഹി.. ഈസ്റ്റ് പള്ളൂരിൽ ഒൻപതാം ക്ലാസ്സുകാരിയെ തന്ത്രപൂർവ്വം ഷോപ്പിൽ കയറ്റി പീഡിപ്പിച്ചതിന് കടയുടമ പോക്സോ കേസ്സിൽ അറസ്റ്റിലായി. അവറോത്ത് സ്കൂളിന്നടുത്ത് ഫർണ്ണിച്ചർ കട നടത്തുന്ന മാടപ്പീടിക സ്വദേശി കാട്ടിൽ പറമ്പത്ത് പരേതനായ രാമചന്ദ്രന്റെ മകൻ വി.പി. ശ്രീജേഷ് (48) ആണ് പിടിയിലായത്. കടയുടെ സമീപത്തെ വീട്ടിൽ ഇയാൾ കുറച്ച് ദിവസം ഫർണ്ണിച്ചർ ജോലി ചെയ്തിരുന്നു. ഗ്ലാസ് പെയിന്റിങ്ങ് ചെയ്യാനറിയുന്ന വീട്ടിലെ പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കടയിൽ പെയിന്റിങ്ങുകൾ ഫ്രെയിം ചെയ്യാനുള്ള ഫ്രെയിമുകളുംമറ്റുമുണ്ടെന്ന്പറയുകയുകയുണ്ടായി. പരിചയത്തിന്റെ പേരിൽ കുട്ടി കടയിലെത്തി. ഉടനെ ശ്രീജേഷ് വാതിലടക്കുകയും പീഢിപ്പിക്കുകയുമായിരുന്നു. കുട്ടി കടയിൽ കയറുന്നത് കുട്ടിയുടെ മുത്തച്ഛൻ കണ്ടിരുന്നു. ഉടൻ കടയിലെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ വിവസ്ത്രയായി കണ്ടത്. പരാതിയെത്തുടർന്ന് തലശ്ശേരിഗവ.ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. മാഹി കോടതിയിൽ ഹാജരാക്കി. ഇതിനിടെ ചൈൽഡ് ലൈനും അന്വേഷണം നടത്തിവരുന്നുണ്ട്. മാഹി പൊലീസ് സി.ഐ.പി.എ. അനിൽകുമാർ, പള്ളൂർ എസ്.ഐ.ജി. സന്തോഷ് എന്നിവരാണ് പ്രതിയെ പിടി കൂടിയത്. ഇയാളെ പുതുച്ചേരി പോക്സോ കോടതിയിൽ ഇന്ന് ഹാജരാക്കും.
മെനി വോയ്‌സസ് ' സമ്മർ ആർട്ട് എക്‌സിബിഷൻ തുടങ്ങി
കതിരൂർ:ക്യാൻവാസ് ആൻഡ് ക്രീയേറ്റീവ് ആർട്ട് ഐക്കണിന്റെ ബാനറിൽ പ്രിയ ശ്രീലത കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ക്യൂറേറ്റ് ചെയ്യുന്ന മൂന്നാമത് സംസ്ഥാന ചിത്രകലാ പ്രദർശനമായ ' മെനി വോയ്‌സസ് ' എന്ന സമ്മർ ആർട്ട് എക്‌സിബിഷൻ പ്രശസ്ത ശില്പി ഉണ്ണി കാനായി ഉദ്‌ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരൻ ബി ടി കെ അശോക്, പ്രശസ്ത നർത്തകി ധന്യ കീപ്പേരി, ശില്പി ജയ് പി ഈശ്വർ, കെ.എം.. ശിവകൃഷ്ണൻ , പ്രിയ ശ്രീലത,എം കെ രാജു സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 20 ചിത്രകാരികൾ ഉൾപ്പെടെ 33 പേർ ചെയ്ത 66 ആക്രൈലിക്ക് രചനകളാണ് മെയ് 24 വരെ തുടരുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
ചിത്രവിവരണം..ആർട്ട് എക്‌സിബിഷൻ പ്രശസ്ത ശില്പി ഉണ്ണി കാനായി ഉദ്‌ഘാടനം ചെയ്യുന്നു
പോക്സോ കേസിൽ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്ത കെ പി ശ്രീജേഷ്
കോൺഗ്രസ്സ് നേതാവ് എം.പി.ആണ്ടിയെ അനുസ്മരിച്ചു
മാഹി: ദീർഘകാലം പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സിന്റെ ജന.സിക്രട്ടറിയും മാഹി സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന എം.പി.ആണ്ടിയുടെ 25ാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. ഈസ്റ്റ് പള്ളൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നടന്ന അനുസ്മരണ യോഗത്തിൽ വാർഡ് പ്രസിഡണ്ട് പത്മനാഭൻ .പന്മാലയം അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, കെ.സുരേഷ്, കെ.വി.ഹരീന്ദ്രൻ, കെ.രവിന്ദൻ, വി.പി.രാജൻ. പി.വി.മധു, ഷംസുദ്ദീൻ സംസാരിച്ചു.
വി.സി. ഗണേശൻ നിര്യാതനായി
മാഹി:പള്ളൂർ ശ്രീനാരായണ മഠത്തിന് സമീപം അഭിലാഷ് എന്ന വീട്ടിൽ വി.സി ഗണേശൻ (68),(ഉല്ലാസ് വൈൻസ് പള്ളൂർ, ലണ്ടൻ വൈൻസ്, ഗ്രാമത്തി ) നിര്യാതനായി. പിതാവ്: പരേതനായ വി.പി കുമാരൻ, മാതാവ്: ജാനകി.
ഭാര്യ: ശോഭ
മക്കൾ: അനുഷ , പ്രസൂൺ,( ഉല്ലാസ് വൈൻസ് ), പരേതനായ അജയ്. ജാമാതാക്കൾ നിഖിൽ സുൽത്താൻ ബത്തേരി, ചൈത്ര
സഹോദരരങ്ങൾ രതി, പള്ളൂർ, പവിത്രൻ, ലാവണ്യ ടെക്സ്റ്റെൽസ്, പള്ളൂർ ലത, പള്ളൂർ,
സംസ്കാരം 19 ന് ഉച്ചക്ക്12 മണിക്ക് വീട്ടുവളപ്പിൽ.
സ്കൂൾ മാർക്കറ്റ് ആരംഭിച്ചു
കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് സ്‌കൂൾ മാർക്കറ്റ് ആരംഭിച്ചു. കേരള സർക്കാരിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് വേണ്ടിയാണ് സ്‌കൂൾ മാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. പൊതുവിപണിയെക്കാൾ 30% വില കുറച്ചു കൊണ്ടാണ് പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നത്. കതിരൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 5,6 ക്ലാസ്സിൽ പുതുതായി ചേരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ നൽകുന്നുണ്ട്. കതിരൂരിൽ നടന്ന പരിപാടി കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷതവഹിച്ചു. കതിരൂർ ഗവ: ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് സീന ടി, ശ്രീ. പ്രേമരാജൻ മാസ്റ്റർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി എം രാജേഷ്ബാബു സ്വാഗതവും ബേങ്ക് ഡയറക്ടർ പ്രസന്നൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ ഉദ്ഘാടനം ചെയ്യുന്നു.
രണ്ട് മോഷ്ടാക്കൾ പിടിയിലായി
മാഹി:സംശയാസ്പദമായ സാഹചര്യത്തിൽ മോഷണ ഉദ്ദേശ്യവുമായെത്തിയ രണ്ട് പേരെ ഈസ്റ്റ് പള്ളൂർ ബൈപാസ് ജംഗ്ഷനടുത്ത് വെച്ച് രാത്രി രണ്ടര മണിയോടെ പൊലീസ് പിടികൂടി ഇവരിൽ നിന്ന് ഭവനഭേദനത്തിന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് അയിരൂരിലെ നെൻമാറ പൂളക്കൽ പറമ്പ് ഇബ്രാഹിം മകൻ ജലീൽ (37) പാലക്കാട് ചിറ്റടി വടക്കച്ചേരി മാടവന കൊടുക്കരു രാജൻ മകൻ വിശ്വനാഥൻ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസ്സുകളിൽ പ്രതികളായ ഇവർ കാസർഗോഡ് ജില്ലാ ജയിലിൽ നിന്ന് മൂന്ന് ദിവസം മുമ്പാണ് പുറത്ത് വന്നത്. നൈറ്റ് ബിറ്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് ഇവരെ പിടികൂടിയത്.
ഇവരിലൊരാൾ ഓടി രക്ഷപ്പെട്ടുവെങ്കിലും, പിന്നീട് പള്ളൂർ മേഖലയിൽ വെച്ചു തന്നെ ഇയാളെ പിടികൂടാനായി.
മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
സമീപ പ്രദേശങ്ങളിൽ നിന്ന് ജയിൽ മോചിതരായവരുടേയും, മാഹി മേഖലയിലെ അടച്ചിട്ട വീടുകളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരിയാണെന്ന് മാഹി പൊലീസ് സി.ഐ.പി.എ. അനിൽകുമാർ പറഞ്ഞു.
ചിത്രവിവരണം:പ്രതികളും മോഷണത്തിനുള്ള ഉപകരണങ്ങളും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















