എക്സലിന് വിജയത്തിളക്കം
മാഹി. മാഹി എക്സൽ പബ്ലിക് സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷക്കിരുന്ന 144 വിദ്യാർത്ഥികളും വിജയികളായി. അതിൽ 36 പേർക്ക് എപ്ളസ് ലഭിച്ചു
ഇലക്ട്രോ കെമിസ്റ്ററിയിൽ ഡോക്ടറേറ്റ്
ബാംഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോ കെമിസ്റ്ററിയിൽ ഡോക്ടറേറ്റ് ലഭിച്ച ശാരദ കെ.ജി. മാഹി മഹാത്മാ ഗാന്ധി ഗവ കോളേജ് പ്രഫസർ ഡോ. ഗോപിനാഥന്റേയും മാഹിയിലെ അധ്യാപികയായ സുമയുടെയും മകളും ബാഗ്ലൂരിൽ IT എഞ്ചിനീയറായ പാനൂർ സ്വദേശി അതുൽ പ്രദീപിന്റെ ഭാര്യയുമാണ്.
ജാതി മേൽക്കോയ്മക്കെതിരെ
പോരാടണം: കെ.ഇ.എൻ
ന്യൂ മാഹി : ഇന്ത്യൻ ഫാസിസത്തിൻ്റെ വേരുകൾ ആഴ്ന്നു കിടക്കുന്നത് ജാതി മേൽക്കോയ്മയിലാണെന്നും ഇതിനെതിരെ ശക്തമായ സമരത്തിന് പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്നും കെ ഇ എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി മേഖല കൺവെൻഷൻ ന്യൂമാഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു.
ടി എം ദിനേശൻ, അഡ്വ: കെ കെ രമേഷ്, ഇ ഡി ബീന , കെ ജയപ്രകാശൻ സംസാരിച്ചു
ചിത്രവിവരണം:കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ഹയർ സെക്കന്ററി പഠനത്തിനുള്ള വിജയലക്ഷ്മിഅമ്മ മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു
എക്സൽ പബ്ലിക് സ്കൂൾ, മാഹി മാനേജ്‌മെന്റായ
ജി കെ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ഈ അധ്യയന വർഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാഹി സ്വദേശികളായ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ രണ്ടു വർഷത്തെ ഹയർസെക്കന്ററി പഠനം സൗജന്യമായി നൽകുന്നു.
വിജയലക്ഷ്മി അമ്മ മെമ്മോറിയൽ സ്കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർത്ഥികൾക്ക് എക്സൽ പബ്ലിക് സ്കൂളിലെ പഠനത്തിനാവശ്യമായ സ്കൂൾ ഫീസ്,അഡ്‌മിഷൻ ഫീസ്,യൂണിഫോം, പുസ്തകങ്ങൾ എന്നിവ സൗജന്യമായിരിക്കും.
വിജയലക്ഷ്മി അമ്മ സ്കോളർഷിപ്പിനുള്ള അപേക്ഷ ഫോമുകൾ എക്സൽ പബ്ലിക് സ്കൂൾ ഓഫീസിൽ ലഭ്യമാണ്.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 22-05-2026 വെള്ളിയാഴ്ച
റീന മേരി ഡേവിഡ്
പള്ളൂർ എസ്.ഐ
മാഹി. പള്ളൂർ പൊലീസ് സബ് ഇൻസ്പക്ടറായി റീന മേരി ഡേവിഡിനേയും, മാഹി തീരദേശ ഒ.പി. സബ്-ഇൻസ്പക്ടറായി പി. ഹരിദാസിനേയും നിയമിച്ചു.
മഞ്ഞളും ഇഞ്ചിയും വിതരണത്തിന്
മാഹി:കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം വഴി അത്യുൽപാദന ശേഷിയുള്ള പ്രതിഭ മഞ്ഞളും വരദ ഇഞ്ചി വിത്തുകളും വിതരണത്തിനായി എത്തി.
മാഹി കൃഷി വകുപ്പിൻ്റെ പള്ളൂർ കൃഷി ഓഫീസിലും, ചെറുകല്ലായി കാർഷിക നഴ്സറിയിലും വച്ച് മെയ് 18 മുതൽ ഇഞ്ചി , മഞ്ഞൾ വിത്തുകൾ വിതരണം ഉണ്ടായിരിക്കും.
2കിലോമഞ്ഞൾ 1/2 കിലോ ഇഞ്ചി എന്നിവ അടങ്ങിയ 161 രൂപ വരുന്ന കിറ്റിന് 50% സബ്സിഡി നിരക്കായ 80.50 രൂപ അടച്ച് വാങ്ങിക്കാവുന്നതാണ്- .മാഹിയിലെ കർഷക കാർഡ് പുതുക്കാൻ അപേക്ഷ നൽകിയവർക്ക് മാത്രം
ഒരാൾക്ക് ഒരു കിറ്റ് മാത്രമായിരിക്കുമെന്ന് കൃഷി ഓഫീസർ റോഷ് അറിയിച്ചു.
പി.വി.സുനിൽ കുമാർ നിര്യാതനായി.
മാഹി:പാറക്കൽ പാണ്ടികശാല വളപ്പിൽ സുനിൽ കുമാർ.പി.വി (64) നിര്യാതനായി. പരേതനായ ചിന്നന്റെയും ദാക്ഷായണിയുടെയും മകനാണ്. ഭാര്യ: ഷീന. സഹോദരിമാർ: സുനിത, സുചിത്ര (അധ്യാപിക, പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്കൂൾ, മാഹി). സംസ്ക്കാരം:ഇന്ന് രാവിലെ 10 മണിക്ക് മാഹി കുന്നുമ്മൽ മുനിസിപ്പൽ വാതക ശ്മശാനത്തിൽ.
അങ്കംവെട്ടാൻ അംഗനമാരൊരുങ്ങുന്നു
ചൊക്ലി : ചുരികത്തലപ്പിൽ അഗ്നിപടർത്തി അങ്കത്തട്ടിൽ മിന്നൽ വേഗത്തിൽ ചുവടുകൾ മാറ്റി കരുത്തും വീര്യവും ജ്വലിപ്പിച്ച് യുദ്ധം ജയിക്കാൻ അംഗനമാർ ഒരുങ്ങുന്നു.
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ 18 വയസ്സ് പൂർത്തിയായ നൂറുവനിതകൾക്ക് കളരി പരിശീലനം നൽകുന്ന പരിപാടിക്ക് ചൊക്ലിയിൽ തുടക്കമായി. കണ്ണൂർ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി മെമ്പർ പി. പ്രസന്ന കളരിപരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. ശാരീരികക്ഷമതയ്ക്കും മാനസികസംയമനത്തിനും ആത്മവിശ്വാസത്തിനും കളരി അഭ്യാസം ഏറെ പ്രയോജപ്പെടുമെന്ന് പി പ്രസന്ന പറഞ്ഞു.
സദാശിവൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരിപരിശീലനം നടക്കുന്നത്.
കുടുംബശ്രീ സി.ഡി.എസ്സ് അംഗം വി പി രജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഷെമിന, കുടുംബശ്രീ സി.ഡി.എസ്സ് അംഗം വി എം റീത്ത, ജലീന, ടി ടി കെ ഷാജി സംസാരിച്ചു.
വൈ. ചിത്രൻ സ്വാഗതവും,
കെരകെ.ടി.കെസ്ന നന്ദിയും പറഞ്ഞു
കവിയൂർ-ഒളവിലം ബണ്ട് റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം
ന്യൂമാഹി:കവിയൂർ-ഒളവിലം ഭാഗത്തെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ കോടികൾ മുടക്കി വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ പദ്ധതി തകർച്ച നേരിടുന്നു .റോഡിന്റെ ഇരുവശത്തുമായി നിർമ്മിച്ച പ്രവേശന കവാട ഗോപുരത്തിലൊന്ന് ചരിഞ്ഞ് വീഴാറായി. മഴ കനക്കുന്നതോടെ അപകട സാധ്യതയ്ക്ക് കാരണമാകുംഇടവേളകൾ ആനന്ദകരമാക്കാൻ വിനോദ സഞ്ചാരികൾക്കും പ്രഭാത- സായാഹ്ന സവാരിക്കാർക്കും ദുരിതപാതയായി മാറുകയാണ് .
കാടു മുടിയും കൈവരികൾ തകർന്നും റോഡിൽ കുഴികൾ രൂപപ്പെട്ടും യാത്രാ ദുരിതം പേറുകയാണ്. വിദ്യാലയം തുറക്കുന്നതോടെ യാത്രാക്ലേശം വർദ്ധിക്കുന്ന അവസ്ഥയാണുള്ളത്. അധികൃതർആവശ്യമായ ഇടപെടൽ നടത്തി അപകട സാധ്യതയില്ലാതാക്കിയും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുകയും വേണമെന്നാണ് യാത്രി കരുടെ ആവശ്യം
ചിത്രവിവരണം: തകർന്ന് കിടക്കുന്ന ബണ്ട് റോഡ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















