രക്തദാനത്തിൽ വീണ്ടും ചരിത്രം കുറിച്ച് ബ്ലഡ് ഡോണേഴ്സ് കേരള.
കണ്ണൂർ:ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന തമിഴ്നാട് സ്വദേശി വരദരാജൻ എന്ന രോഗിക്ക് വേണ്ടി അപൂർവ്വങ്ങളിൽ അപൂർവ്വമായ (ആഗോളതലത്തിൽ 10 ലക്ഷത്തിൽ ഒരാളിൽ മാത്രവും, രാജ്യത്ത് ലക്ഷങ്ങളിൽ ഒരാളിൽ മാത്രവും കണ്ടു വരുന്ന ബോംബെ Oh നെഗറ്റീവ് ഗ്രൂപ്പ് രക്തം ആവശ്യമാണെന്ന് തമിഴ്നാട് ഫിബ്ഡോ ചാപ്റ്റർ മെമ്പർ മണിപ്രകാശിന്റെ ആവശ്യപ്രകാരം ഫിബ്ഡോ കേരള ഘടകം വഴി ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ചാലാടിനെ ബന്ധപ്പെട്ടു. ഫസൽ എറണാകുളം കൊച്ചി സ്വദേശിയായ അബ്ദുൽ മനോഷിനെ കണ്ടെത്തുകയും ആവശ്യം അറിയിച്ചപ്പോൾ മനോഷ് ഉടൻ തന്നെ വരാൻ തയ്യാറാക്കുകയും ചെയ്തു.ഉടൻ ഫസൽ കണ്ണൂരിൽ നിന്നും,അബ്ദുൽ മനോഷ് കൊച്ചിയിൽ നിന്നും പാലക്കാടെത്തുകയും അവിടെ നിന്ന് ബാംഗ്ലൂർ സെൻറ് ജോൺസ് ഹോസ്പിറ്റലിൽ പോയി രക്ത ദാനം ചെയ്യുകയും ചെയ്തു.
മുൻപ് സൗദി അറേബ്യയിലുള്ള ഒരു കുഞ്ഞിന് വേണ്ടി ഫസൽ ചാലാട് ബോംമ്പെ oh പോസ്റ്റീവ് രക്തമുള്ള 4 പേരെ സൗദിയിൽ എത്തിച്ച് രക്തദാനം ചെയ്യിക്കാനും, ചെന്നൈയിലുള്ള ഒരു പേഷ്യന്റിന് വേണ്ടി പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ചെന്നൈയിലേക്ക് ട്രൈയിൻ മാർഗം ബോംമ്പെ Oh പോസ്റ്റീവ് രക്തം എത്തിക്കുവാനും നേതൃത്വം നൽകിയിരുന്നു. രക്തദാന ബോധവൽക്കരണവും, മോട്ടിവേഷൻ ക്ലാസ്സുകളും, രോഗീപരിചരണവും മറ്റു സഹായങ്ങളും നൽകി മിക്കവാറും മുഴുവൻ സമയവും പൊതു സമൂഹത്തിന് വേണ്ടി ജീവിക്കുന്ന ഫസൽ ചാലാടി നെയും, വിളിച്ച ഉടനെ രക്തം നൽകാൻ ഫസലിന്റെ കൂടെ ബാംഗ്ലൂരിലേക്ക് പോയ അബ്ദുൽ മനോഷിനെയും ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് പി പി റിയാസ് മാഹി അഭിനന്ദനങ്ങൾ അറിയിച്ചു.
ഓരോ രക്തദാനവും ദേശവും ഭാഷയും രാജ്യവും കടന്നു സ്നേഹം പകരുന്ന പുണ്യകർമമാകട്ടെ.
രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം.
ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി .
പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ
ന്യൂമാഹി ; പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ നടന്നു. വെള്ളിക്കുന്നം ഇല്ലത്ത് ശ്രീഹരി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും അന്നദാനവുമുണ്ടായി. നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജൂൺ പതിനാലിനാണ് അടുത്ത ഉദയാസ്‌തമനപൂജ. പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന് പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്‌റ്റിബോർഡ് (മലബാർ ദേവസ്വം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2334107, 9846239860.
പരിമഠം ശ്രീ ദുർഗാ ക്ഷേത്രത്തിൽനിന്ന് പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സർവൈശ്വര്യപൂജ
വി.ഡി.ക്ക് വേണ്ടി ശത്രുസംഹാര പൂജ
മാഹി.വി.ഡി.സതീശന് മുഖ്യമന്ത്രി പദം ലഭ്യമാക്കാൻ നിടുമ്പ്രം ശ്രീ മഹാദേവ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരു ഭക്തൻ്റെ വക ഇക്കഴിഞ്ഞ 13 ന് ശത്രുസംഹാര പൂജ നടന്നു.
വി.എം. ഉദയകുമാർ നിര്യാതനായി.
മാഹി..താഴെചെമ്പാട്തൈക്കണ്ടിശ്രീപദ ത്തിൽ ഉദയകുമാർ ( 77) മാഹി ഇലക്ട്രിസിറ്റി വകുപ്പിൽ മുൻ ജീവനക്കാരനായിരുന്നു.
പരേതരായ നാണു - മാതു ദമ്പതികളുടെ മകനാണ്..
ഭാര്യ:പത്മാവതി.
മക്കൾ: ഷാജി(ഖത്തർ ), ബിജു(സിവിൽ എഞ്ചിനിയർ) വി എം.സനിൽ ( പെലീ പൊസ് കോൺസ്റ്റബിൾ , പള്ളൂർ )
സഹോദരങ്ങൾ: ബാലൻ (കണ്ണൂർ),ഫൽഗുനൻ (മാഹി), സുന്ദരേശൻ (മാഹി) പരേതരായ സുകുമാൻ (പന്തക്കൽ) മിത്രൻ (മാഹി)
കലക്ടറുമായി ചർച്ച നടത്തി
മാഹി:മാഹിയിലെ വിവിധ വിഷയങ്ങൾ പുതുച്ചേരി കലക്ടർ കുലൊതുങ്കനുമായി ബി.ജെ.പി.നേതാക്കൾ ചർച്ചനടത്തി. അഡ്മിനിസ്ട്രേഷൻ മേഖലയിലെ പോരായ്മകൾ ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം ബി ജെ പി ഭാരവാഹികൾക്ക് ഉറപ്പു നൽകി.
പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി ലക്ഷ്മി നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം അങ്കവളപ്പിൽ ദിനേശൻ, മാഹി മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ്, എന്നിവരാണ് കലക്ടറുമായി ചർച്ച നടത്തിയത്.
ചിത്രവിവരണം: ബി.ജെ.പി.നേതാക്കൾ പുതുച്ചേരി കലക്ടർക്ക് നിവേദനം നൽകുന്നു.
Jf RA യോഗം ബഹിഷ്‌ക്കരിച്ചു ;കാത്തിരിപ്പ് - ഒടുവിൽ ഇറങ്ങിപ്പോക്ക്
റസിഡൻസ് അസോസിയേഷനുകൾ യോഗം ബഹിഷ്ക്കരിച്ചു
മാഹി : റീജിനൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചുചേർത്ത യോഗം റസിഡൻസ് അസോസിയേഷനുകൾ ബഹിഷ്കരിച്ചു. ഇന്ത്യാ സെൻസസ് 2027 നോട് അനുബന്ധിച്ച് ജനസംഖ്യ കണക്കെടുപ്പിനെക്കുറിച്ചും സെൽഫ് എന്യൂമറേഷനെക്കുറിച്ചും റസിഡൻസ് അസോസിയേഷനുകളോട് വിശദീകരിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. രാവിലെ 10:30 മണിക്ക് യോഗത്തിനായി എത്തിച്ചേർന്നവർ മാഹി ഗവൺമെൻറ് ഹൗസിലെ സെൻട്രൽ ഹാളിന് പുറത്ത് കാത്തിരുന്നുവെങ്കിലും ഉദ്യോഗസ്ഥ മേധാവികളുടെ യോഗം നടക്കുന്നതിനാൽ 11:15 ആയിട്ടും റസിഡൻസ് അസോസിയേഷനുകളുടെ യോഗം ആരംഭിച്ചില്ല. കൃത്യസമയത്ത് വന്നുവെന്നും ഉത്തരവാദിത്തപ്പെട്ട പല കാര്യങ്ങളും മാറ്റിവെച്ചാണ് താങ്കൾ വന്നത് എന്ന് പറഞ്ഞ് യോഗത്തിനായി എത്തിയവർ യോഗം ബഹിഷ്കരിച്ചു കൊണ്ട് പുറത്തേക്ക് പോവുകയുണ്ടായി.
കഴിഞ്ഞ മൂന്നുദിവസമായി സെൻസസ് എന്യൂമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കും വേണ്ടിയുള്ള പരിശീലനം ഗവൺമെൻറ് ഹൗസിൽ നടക്കുന്നതിനാലും, റീജണൽ അഡ്മിനിസ്ട്രേറ്റർ ഔദ്യോഗിക യാത്ര കഴിഞ്ഞ് മാഹിയിൽ എത്തി ഒറ്റ ദിവസം മാത്രമായതിനാലും, വീണ്ടും ഔദ്യോഗികമായി വിദേശത്തേക്ക് പോകുന്നതിലുമാണ് ഉദ്യോഗസ്ഥ മേധാവികളുടെ യോഗം നീണ്ടു പോയതെന്നും, ഇതാണ് റസിഡൻസ് അസോസിയേഷൻ യോഗത്തിന് സമയക്രമത്തിൽ കാലതാമസം ഉണ്ടായതെന്നും പറയപ്പെടുന്നു.
മാഹിയിൽ ഡിജിറ്റൽ സർവ്വെ തുടങ്ങി
മാഹി : രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസിന്റെ ആദ്യഘട്ടം 2026 ജൂൺ 1 മുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്‌മാർട്ട്ഫോണിലെ അപ്പ് വഴി ശേഖരിക്കും ഇതിനു മുബ് പൗരന് https://se.census.gov.in എന്ന പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് സെൽഫ് എന്യൂമറേഷൻ നൽകാം. ഈ പ്രക്രിയ 2026 മേയ് 17 മുതൽ 31 വരെയാണ്. സെൽഫ് എന്യൂമറേഷൻ നൽകിയശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ്റ് ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതി. 2026 ജൂണിൽ നടക്കുന്ന ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി. മേൽക്കൂര,കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ. വാഹനങ്ങൾ മൊബൈൽ തുടങ്ങിയവ ഉൾപെടും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.സെൻസസ് ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും.അടുത്ത വർഷം ഫെബ്രുവരി നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ ഇന്ത്യൻ വിവരാവകാശ അപേക്ഷനിയമപ്രകാരവും ലഭ്യമാകില്ല.സെൻസസ് 2027 നടപടികളൂടെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർക്കായി ത്രിദിന പരിശീലന പരിപാടി മാഹി ഗവ: ഹൗസിൽവെച്ച് സംഘടിപ്പിച്ചു.
റീജിയണൽ സെൻസസ് ഓഫീസറും അഡ്മിനിസ്ട്രേറ്ററുമായ അങ്കിത്ത് കുമാർ ഐ.എ.എസ്. വിശദീകരിച്ചു. മാഹി ഡപ്യൂട്ടി തഹസിൽദാറൂം സെൻസസ് ചാർജ് ഓഫീസറുമായ മനോജ് വളവിൽ സംബന്ധിച്ചു
തൊഴിലാളി കൂട്ടായ്‌മ
ഡൽഹി, യു പി, ഹരിയാന തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരങ്ങൾക്കെതിരെ ഭരണ കൂടം നടത്തുന്ന ഭീകരക്രമണത്തെ ചെറുത്ത് സമരമുഖത്ത് ഉറച്ചു നിൽക്കുന്ന സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് CITU വിന്റെ നേതൃത്വത്തിൽ പള്ളൂരിൽ തൊഴിലാളി കൂട്ടായ്‌മ നടന്നു. ടി സുരേന്ദ്രന്റെ അധ്യക്തയിൽ CITU തലശ്ശേരി ഏരിയ ജോ :സെക്രട്ടറി വി പി വിജേഷ് കൂട്ടായിമ ഉത്ഘാടനം ചെയ്തു. ഹാരിസ് പരന്തിരാട്ട് വി ജയബാലു, യു ടി സതീശൻ, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു
ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങി
മാഹി :പള്ളൂർ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതുതായി തുടങ്ങിയ ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്. ഉദ്ഘാടനം ചെയ്തു
മാഹി ആരോഗ്യമേഖലയിലെ ആദ്യത്തെ ശീതികരിച്ച അത്യാധുനിക സൗകര്യങ്ങളോടും യന്ത്രസംവിധാനങ്ങളോടും കൂടിയതാണ് ഫിസിയോ തെറാപ്പി യൂണിറ്റ്. 5 പേർക്ക് ഒരേ സമയം തെറാപ്പി ചികിത്സ നടത്താനുള്ളസൗകര്യമുണ്ട്.
മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, പളളൂർ ആശുപത്രി മേധാവി സി.എച്ച്.രാജീവൻ,ഡോ: പി. പി ബിജു സംസാരിച്ചു
. ചിത്ര വിവരണം: മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്. ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















