മാഹി: ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭരണതലത്തിലുള്ള അഹങ്കാരവും, അഹന്തയും അഴിമതിയുമെല്ലാം ഇന്ന് നാടാകെ പ്രതിഷേധിക്കപ്പെടുമ്പോൾ ,പുതുച്ചേരി മക്കൾക്ക്
എൻ രംഗസാമി പെരും തലൈവരും, മുതലൈ അമച്ചറും മാത്രമല്ല.പുതുവൈ കാമരാജ് കൂടിയാണ്.
കാമരാജിനെ പോലെ ലളിത ജീവിതം നയിക്കുന്ന ഇദ്ദേഹം വേഷവിധാനത്തിലും കാമരാജിനെ അനുകരിക്കുന്നു.
ദേഹമാസകലം ഭസ്മംപുരട്ടി, മുട്ടിന് താഴെയെത്തുന്ന, വളരെ ലൂസായ വെളുത്ത ജുബ്ബയും. ഖദർ മുണ്ടുമാണ് വേഷം. എത്ര എളിയവരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറുകയുള്ളൂ. പരാതിയുമായി എത്തുന്ന ആരേയുംനിരാശപ്പെടുത്താറില്ല.
സുരക്ഷാ ഭടന്മാരുടെ നീണ്ട നിരയോ, സെക്യൂരിറ്റി വാഹനങ്ങളുടെ അകമ്പടിയോ രംഗസ്വാമിക്കില്ല.നാട്ടിൽ ദശകങ്ങളായി സൈക്കിളിലാണ് യാത്ര. പുതുച്ചേരി എന്ന മഹാ നഗരത്തിലേക്ക് ബൈക്കിലുമാണ് സഞ്ചാരം.നാടുനീളെ ജനങ്ങളുമായി നേരിട്ട് ഇടപെട്ട് കൊണ്ടുള്ള യാത്ര. കാലത്ത് വീട്ടിനടുത്തുള്ള സ്വന്തം ക്ഷേത്രത്തിലെത്തി പൂജാദികർമ്മങ്ങൾ നടത്തും. അടുത്തുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിൻറൻ കളിക്കും. നാട്ടു ചായക്കടയിൽ കയറി നാട്ടുകാർക്കൊപ്പം ചായകുടി.അസംബ്ലി ബ്ലോക്കിലെ ഓഫീസിലെത്തിയാൽ ജനപ്രവാഹമാണ്. ആർക്കും എപ്പോഴും കയറി വരാം.പ്രോട്ടോകോളിൻ്റെ വിലക്കുകകളില്ല' ഒരു പക്ഷെ ഇതുപോലൊരു മുഖ്യമന്ത്രിയെ രാജ്യത്ത് മറ്റെങ്ങും കാണാനാവില്ല.
പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ഖ്യാതിയുമായാണ് എൻ. ആർ കോൺഗ്രസ്സ് നേതാവ് എൻ രംഗസാമി അഞ്ചാമത്തെപ്രാവശ്യവും മുഖ്യമന്ത്രിയായി ചുമതലയേറ്റത്.. ലോക് നിവാസിൽ നടന്ന ചടങ്ങിൽ ലെഫ്: ഗവർണർ കെ.കൈലാസനാഥൻ സത്യവാചകം 'ചൊല്ലികൊടുത്തു. ആത്മീയതയിലും ജ്യോതിഷത്തിലും . പ്രതിപത്തി പുലർത്തുന്ന രംഗസാമി ജ്യോതിഷപ്രകാരം നിശ്ചയിച്ച 09.47 നാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഗവർണർ 09.46 ന് തന്നെ സത്യവാചകം വായിച്ചു തുടങ്ങിയെങ്കിലും, O9.47 ന് മാത്രമേ അദ്ദേഹം രജിസ്റ്ററിൽ ഒപ്പുവെച്ചുള്ളൂ. അദ്ദേഹം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് തൻ്റെ ആത്മീയ ഗുരുവായ അപ്പാപൈത്യസാമിയുടെ അനുവാദത്തോടെ മാത്രമായിരിക്കും. മുന്നണി ബന്ധങ്ങൾ നിശ്ചയിക്കുന്നതിലും, സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രതിഫലിക്കും. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുക എന്നതും വിശ്വാസത്തിൻ്റെ ഭാഗമാണ്. സ്വന്തമായി പാർട്ടി രൂപികരിച്ച് അധികാരത്തിലെത്തിയ രംഗസാമി അതിനു ശേഷം 4 പൊതു തെരഞ്ഞെടുപ്പുകളെ നേരിട്ടെങ്കിലും, ഒരു മണ്ഡലത്തിൽ മാത്രം മത്സരിച്ച 2016 ൽ പ്രതിപക്ഷത്തിരിക്കേണ്ടി വന്നു . 2011, 2021, 2026 വർഷങ്ങളിൽ രണ്ടു വീതം മണ്ഡലങ്ങളിൽ മത്സരിച്ചുവെങ്കിലും 2021 ൽ യാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. എങ്കിലും ഭരണത്തിലെത്താനായി. കഴിഞ്ഞ പ്രാവശ്യത്തിലേതിനേക്കാൾ മൂന്ന് സീറ്റ് അധികം നേടിയാണ് ഈ പ്രാവശ്യം അധികാരത്തിലെത്തുന്നത്. 10 ൽ നിന്ന് സ്വതന്ത്രനടക്കം 13 സീറ്റുകൾ. സഖ്യകക്ഷിയായ ബി ജെ പിക്ക് സ്വതന്ത്രനടക്കം 5 സീറ്റുകൾ. എൻ. ഡി. എ മുന്നണിയിലെ മറ്റു സഖ്യകക്ഷികളായ ഏ ഐ എ ഡി എം. കെ., ലക്ഷ്യ ജനനായക കക്ഷി എന്നിവർക്ക് ഓരോ സീറ്റ് വീതമുണ്ട്. ഫലത്തിൽ 20 സീറ്റിൻ്റെ പിന്തുണ.
സഖ്യകക്ഷികൾ ഇടഞ്ഞാലും ഭൂരിപക്ഷം സംഘടിപ്പിക്കാനാവുന്ന അംഗസംഖ്യ രംഗസാമിക്ക് ഉണ്ട് എന്നതാണ് ഈ തവണത്തെ പ്രത്യേകത. തമിഴ്‌നാട് മുഖ്യമന്ത്രി 'വിജയുമായി അടുത്ത ബന്ധം പുലർത്തുന്ന രംഗസാമിയാണ് വിജയ് പാർട്ടി തുടങ്ങുമ്പോൾ, നാൾ കുറിച്ച്കൊടുത്തത് എന്ന് പറയപ്പെടുന്നുണ്ട്. വിജയ്യുടെ ടി.വി.കെ മുന്നണിക്ക് പുതുച്ചേരിയിൽ മൂന്ന് എം.എൽ. ഏ.മാരുണ്ട്.
1990 ൽ ആദ്യമായി കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച് ജനതാ പാർട്ടി നേതാവ് പെത്ത പെരുമാളിനോട് പരാജയപ്പെട്ട് രാഷ്‌ട്രീയം ഉപേക്ഷിക്കാനിരുന്ന രംഗസാമിയെ, അതിൽ നിന്ന് പിന്തിരിപ്പിച്ചത് അപ്പാ പൈത്യ സാമിയായിരുന്നു. നീ പുതുച്ചേരിയുടെ രാജാവാകും എന്നാണ് അന്ന് അദ്ദേഹം പ്രവചിച്ചത്. ആ പ്രവചനങ്ങൾ യാഥാർത്ഥ്യമാകും വിധം 1991 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും, വിജയിച്ച് രണ്ട് തവണ മന്ത്രിയും അഞ്ച് തവണ മുഖ്യമന്ത്രിയുമായി. തൻ്റെ ആത്മീയ ഗുരുവിൻ്റെ സ്മരണക്കായി ഗോരി മേടിലെ സ്വന്തം സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച് ആയിരങ്ങൾക്ക് അന്നദാനം നടത്തി വരുന്നുണ്ട്. കൂടാതെ അപ്പാ പൈത്യ സാമിയുടെ സമാധി സ്ഥലമായ സേലത്തും , അവരുടെ ഗുരുവായ അഴുക്ക് സാമിയുടെ ക്ഷേത്രമായപൊള്ളാച്ചിക്ക് സമീപമുള്ള വേട്ടക്കാരൻ പുത്തുരിലും, ഇടക്കിടെ സന്ദർശിച്ച് പൂജ ചെയ്യാറുമുണ്ട്.
മാഹിയോട് ഏറെ ആഭിമുഖ്യം കാണിക്കുന്ന മുഖ്യമന്ത്രിയാണ് രംഗസ്വാമി. ഒട്ടേറെ വൻ കിട വികസന പദ്ധതികൾ മാഹിയിൽ കൊണ്ടുവരാനായത് രംഗ സ്വാമിയുടെ ഭരണകാലത്താണ്.ഏത് പാർട്ടിയിലുമുള്ളവരേയും,
പൊതുരംഗത്തുള്ള ഒട്ടുമിക്കവരേയും നേരിട്ടറിയാവുന്ന ഭരണാധികാരിയാണദ്ദേഹം.
മുഖ്യമന്ത്രി എൻ. രംഗസ്വാമി ബൈക്കിൽ അസംബ്ലിയിലേക്ക് ( ഫയൽ ചിത്രം)
പുതുച്ചേരിയിൽ അഞ്ചാം തവണയും മുഖ്യമന്ത്രിയായി എൻ. രംഗസാമി സത്യപ്രതിജ്ഞ ചെയ്തു
പുതുച്ചേരി: 16-ാമത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തി. എൻആർ കോൺഗ്രസ്, ബിജെപി, എഐഎഡിഎംകെ, എൽജെപി എന്നിവ ചേർന്ന സഖ്യത്തിന്റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത N. രംഗസ്വാമി ഇന്ന് അഞ്ചാം തവണ പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എൻആർ കോൺഗ്രസ് 12 സീറ്റുകളും ബിജെപി 4 സീറ്റുകളും എഐഎഡിഎംകെയും എൽജെപിയും ഓരോ സീറ്റും നേടി എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് സഖ്യം സർക്കാർ രൂപീകരിക്കുന്നത്.
നിയമസഭയ്ക്ക് സമീപമുള്ള ലോക് നിവാസിൽ രാവിലെ 9.36-ന് വന്ദേമാതരത്തോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനവും തമിഴ്ത്തായി വാഴ്ത്തും ആലപിച്ചു. ശേഷം ഗവർണർ കൈലാഷ് നാഥ് രംഗസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എൻ. രംഗസാമിക്കൊപ്പം
മന്ത്രിമാരായി നമശിവായം,മല്ലാടി ക്യഷ്ണറാവു എന്നിവരും അധികാരമേറ്റു.
കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, വിജയിച്ച എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരവധി നേതാക്കളും പ്രവർത്തകരും എത്തി രംഗസ്വാമി യെ അഭിനന്ദിച്ചു. ബൊക്കെയും ഷാളും അണിയിച്ച് ആശംസകൾ നേർന്നു. മാഹി എംഎൽഎ അഡ്വ.ടി. അശോക് കുമാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു
മാഹി പ്ലസ് ടു സി.ബി.എസ്.ഇ.യിൽ ഉന്നത വിജയം
മാഹി: മാഹി വിദ്യാഭ്യാസ മേഖലയിൽ പ്ളസ് - ടു സി ബി.എസ്.ഇ.പരീക്ഷയിൽ ഇത്തവണയും,ഉന്നത വിജയം.
മൊത്തംപരീക്ഷക്കിരുന്ന344 കുട്ടികളിൽ 300 കുട്ടികൾവിജയിച്ചു.87.2%
മാഹി ജെ.എൻ.ജി.എസ് എസിൽ 114 കുട്ടികളിൽ 95 പേർ വിജയികളായി (83%) സി.ഇ.ഭരതൻ ഹയർ സെക്കൻഡറി 73 ൽ 55 പേർ വിജയിച്ചു.( 75.34%)പള്ളൂർ വി.എൻ.പി.സ്കൂൾ 52 ൽ 49. (94.23 %) പന്തക്കൽ പി.എം.ശ്രീ. ഐ.കെ.കെ (105 ൽ 101. (96.19%)
ഉന്നത 'വിജയത്തിലേക്കെത്തിച്ച അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും മാഹി സി.ഇ.ഒ.എം എം. തനൂജ അഭിനന്ദിച്ചു.
കുഴലൂത്തുകാർ എന്ന പുസ്തകം സുനിൽ കാവുംഭാഗം പ്രകാശനം ചെയ്തു
ചൊക്ലി:ടി.വി. രാജീവൻ മാസ്റ്റർ നിടുമ്പ്രം കുട്ടികൾക്കായി എഴുതിയ "പുതിയ കുഴലൂത്തുകാർ " എന്ന പുസ്തകം നാടക സംവിധായകൻ സുനിൽ കാവുംഭാഗം പ്രകാശനം ചെയ്തു. രാജീവൻ മാസ്റ്ററുടെ മൂന്നാമത്തെ പുസ്തകമാണിത്. മൊയാരം പഠന കേന്ദ്രത്തിൻ്റെയും, കോടിയേരി ലൈബ്രറിയുടെയും അഭിമുഖ്യത്തിൽ നടന്ന മൊയാരത്ത് ശങ്കരൻ്റെ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിലാണ് പുസ്തക പ്രകാശനം നടന്നത്. പ്രശസ്ത നാടക സംവിധായകൻ സുനിൽ കാവു ഭാഗം പ്രകാശനം നിർവഹിച്ചു. ഹരിദാസൻ കരിയാട് പുസ്തകം ഏറ്റ് വാങ്ങി.ചടങ്ങിൽ കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. പി.കെ മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കരോക്കെ ഗാന മൽസരമുണ്ടായി.
ടി.വി. രാജീവൻ മാസ്റ്റർ കുട്ടികൾക്കായി എഴുതിയ പുതിയ കുഴലൂത്തുകാർ എന്ന പുസ്തകം നാടക സംവിധായകൻ സുനിൽ കാവുംഭാഗം പ്രകാശനം ചെയ്തു ചടങ്ങിൽ കെ.പി വിജയൻ അധ്യക്ഷത വഹിച്ചു
കണ്ണൂർ ജില്ലാ ജൂനിയർ
ഹോക്കി ചാമ്പ്യൻഷിപ്പ് :
തലശ്ശേരി യു.ടി.എസ്.സി.
ഹോക്കി അക്കാഡമി
ചാമ്പ്യൻമാർ
പാതിരിയാട്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആതിഥേയരായ പാതിരിയാട് ഹോക്കി അക്കാഡമിയെ കീഴടക്കി തലശ്ശേരി യു.ടി.എസ്.സി. ഹോക്കി അക്കാഡമി കണ്ണൂർ ജില്ലാ ജൂനിയർ ബോയ്സ് ഹോക്കി ചാമ്പ്യൻമാരായി. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് (3-2) കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ കൂടിയായ തലശ്ശേരി കിരീടം നിലനിർത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ വി. അദ്വൈത് നേടിയ പെനാൽറ്റി സ്ട്രോക്കിലൂടെ പാതിരിയാട് മുന്നിലെത്തിയിരുന്നു. എന്നാൽ കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ മനോഹരമായ ഒരു ഫീൽഡ് ഗോളിലൂടെ യു.ടി.എസ്.സി. ക്യാപ്റ്റൻ വി. ആയുഷ് ടീമിനെ സമനിലയിലെത്തിച്ചു.
ഷൂട്ടൗട്ടിൽ തലശ്ശേരിക്ക് വേണ്ടി വി. ആയുഷ്, മുഹമ്മദ് ബിലാൽ, മുഹമ്മദ് സാഹിൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, പാതിരിയാടിനായി വി. അദ്വൈത്, നിവേദ് എന്നിവർ മാത്രമാണ് ഗോളുകൾ നേടിയത്.
വ്യക്തിഗത പുരസ്കാരങ്ങൾ:
മികച്ച ഗോൾകീപ്പർ: അദ്വൈത് സുജിത്ത് (യു.ടി.എസ്.സി. തലശ്ശേരി)
മികച്ച മുന്നേറ്റ താരം: വി. അദ്വൈത് (പാതിരിയാട് അക്കാഡമി)
മികച്ച പ്രതിരോധ താരം: മുഹമ്മദ് സഫ്രജ് (യു.ടി.എസ്.സി. തലശ്ശേരി)
ജൂണിൽ കൊല്ലം സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പിലേക്ക് 26 ആൺകുട്ടികളെയും 26 പെൺകുട്ടികളെയും മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള സമ്മാനദാനം കോട്ടയം രാജാസ് ഹൈസ്കൂൾ മാനേജർ കെ.വി. കരുണാകരൻ നിർവ്വഹിച്ചു. കെ. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി. ഗോകുൽദാസ് സ്വാഗതം ആശംസിച്ചു. ടൂർണ്ണമെന്റ് ഡയറക്ടർ സുധീർ കക്കറക്കൽ, മുൻ സംസ്ഥാന താരങ്ങളായ ഒ.സി. ഷക്കീല, പി.കെ. പുഷ്പ, മുൻ ഇന്ത്യൻ ക്യാമ്പ് അംഗം ആര്യ, പരിശീലകരായ പി. ശ്യാം, സാമുവൽ രാജ്‌കുമാർ, കെ.വി. അർജുൻ എന്നിവർ സംസാരിച്ചു.മ്പ്യൻമാർ ...
പ്രകൃതിയുടെ കാവലാൾക്ക്
വനമിത്ര അവാർഡ്
:ചാലക്കര പുരുഷു
മാഹി:സംസ്ഥാന സർക്കാറിന്റെ 2025 വർഷത്തെ വനമിത്ര അവാർഡ് ജേതാവ്
ഡോ. പി ദിലീപ് കോട്ടേമ്പ്രത്തെ 54 കിലോമീറ്റർ ദൈർഘ്യമുള്ള
മയ്യഴിപ്പുഴയോര നിവാസികൾക്ക് മറക്കാനാവില്ല. മരണാസന്നമായി മലിനപ്പെട്ട് കിടന്ന പുഴയെ തെളിനീരൊഴുക്കുള്ളതാക്കി മാറ്റാൻ ദിലീപ് മാഷിന്റെ നേതൃത്വത്തിൽ നിരന്തരം നടത്തിവന്ന ഇടപെടലുകൾ നാടാകെ ശ്രദ്ധപിടിച്ചു പറ്റിയതാണ്.
കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിന്റെ വനമിത്ര അവാർഡ് പ്രകൃതിയേയും പുഴകളേയും പ്രണയിക്കുന്നവർക്കുള്ള അംഗീകാരമായി. എടച്ചേരി കോട്ടേമ്പ്രo സ്വദേശിയായഡോ: ദിലീപ് മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂൾസസ്യശാസ്ത്ര അദ്ധ്യാപകനാണ്. സസ്യഗവേഷകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ പി.ദിലീപ്ആയിരക്കണക്കിന് മരങ്ങളാണ് ഇതുവരെയായി നട്ടത്.
പരിസ്ഥിതി മേഖലയിൽ ഒട്ടേറെ നൂതനപദ്ധതികൾ ആവിഷ്കരിച്ച് വിജയം കണ്ടഅധ്യാപകനാണിദ്ദേഹം.
ലളിതമായആശയങ്ങളിലൂടെ പച്ചപ്പിന്റെ തണൽ വിരിച്ച ഇദ്ദേഹത്തിന്റെ നിരവധി പദ്ധതികൾ ആണ് 2025 ലെ ഈ അവാർഡിന് അർഹനാക്കിയത്.
ചെറിയ ചായക്കടകളുടെ മുന്നിൽ നമ്മൾ കൈ കഴുകികളയുന്ന വെള്ളത്തിൽ നിന്നും ഒരു ചെടിക്ക് വളരാം എന്ന ലളിതമായ ആശയത്തിൽ പിറവിയെടുത്തഒരുചായഒരുചോലവൻവിജയമായിരുന്നു. കടയുടമയുടെ സഹായത്തോടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഈ പദ്ധതിയിലൂടെ 2013 മുതൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 780 ചെടികൾ വളരുന്നു.
സ്വന്തം ചിലവിലാണ് ചെടികൾ വാങ്ങി വിതരണം ചെയ്യുന്നത്.
ക്വാറിയിലും പൂവിരിയുമെന്ന പദ്ധതിയിലുടെ രാഷ്ട്രപിതാവിന്റെ 150-ാംജന്മദിനത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറി നികത്തിയതരിശുഭൂമിയിൽ, വവ്വാലുകളും പക്ഷികളും ആശ്രയിക്കുന്ന 150 വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു.
രാഷ്ട്രപിതാവിന്റെ 151-ആം ജന്മദിനത്തിൽ കണ്ണൂർ ജില്ലയിലെ പാനൂർ ആയുർവേദ ആശുപത്രി പരിസരത്തും പന്ന്യന്നൂർ ആയുർവേദ ആശുപത്രി പരിസരത്തും പന്ന്യന്നൂർ പഞ്ചായത്തിലെ പച്ച ത്തുരുത്തിലും 151 ഔഷധസസ്യങ്ങൾ നട്ടു പിടിപ്പിച്ചു സംരക്ഷിച്ചു വരുന്നു.
കുട്ടികളിൽ നാട്ടുപൂക്കളുടെ സാമീപ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അംഗൻവാടിയിൽ തുടങ്ങിയ പദ്ധതിയാണ് അങ്കണപ്പുമഴ.
എടച്ചേരിയിലും മുണ്ടേരിയിലും മധുരവനം പദ്ധതിക്ക് നേതൃത്വം നൽകി. കൊച്ചു പക്ഷികളും മറ്റും ആശ്രയിക്കുന്ന പഞ്ചാരപ്പഴം , അന്യം നിന്നുപോവുന്ന വെള്ളപൈൻ, അശോകം, ചമത, തനത് സസ്യങ്ങളായ ഇലഞ്ഞി, അമ്പഴം തുടങ്ങിയ ചെടികളുടെയും കേന്ദ്രമാണിവിടം.
കേരളത്തിലെ ആദ്യ 'ഹരിത ക്ലാസ് മുറി' മാതൃക,
ഹരിത കേരള മിഷൻ ഏറ്റെടുക്കുകയും നിരവധി സ്കൂളുകളിൽ ഈ മാതൃക നടപ്പിലാക്കുകയും ചെയ്തു
ഓട്ടോ സ്റ്റാന്റുകളിൽ തണൽ വിരിക്കാനായി ആവിഷ്കരിച്ച ഏയ് ഓട്ടോ പദ്ധതി,ഏതു പൊരിവെയിലത്തും മഴയത്തും സഞ്ചരിക്കുന്ന ഓട്ടോക്കാർക്ക് കുളിര് പകരുന്നതാണ്.
കണ്ടൽ ചെടികളുടെ സംരക്ഷണത്തിനായി കണ്ടൽ തൈകൾ മുളപ്പിച്ച് തലശ്ശേരി കുയ്യാലി ഭാഗത്ത് നട്ടു പിടിപ്പിച്ചു.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കോളേജ് ക്യാമ്പസുകളിലുംഹയർ സെക്കൻഡറി അങ്കണങ്ങളിലും .
വനവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബാംബൂസിയ, ഓർമ്മ പച്ച, ശലഭത്താര, ഇലവ്, ഗാർസിനിയ, ആസാദി ട്രീസ് തുടങ്ങിയ വ്യത്യസ്തമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു.
കഴിഞ്ഞ വർഷം അജ്ഞാത രോഗത്താൽ ആയിരക്കണക്കിന്
ഈന്ത് മരങ്ങൾഉണങ്ങിയപ്പോൾ സ്വയം വികസിപ്പിച്ചെടുത്ത പ്രതിരോധ പ്രവർത്തനങ്ങളിലൂടെ വംശനാശം ഒഴിവാക്കാനായി.
ഒട്ടേറെ പുരസ്കാരങ്ങൾ ഈ മനുഷ്യനെ ഇതിനകം തേടിയെത്തിയിട്ടുണ്ട്.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സംസ്ഥാന ഹരിത വ്യക്തി പുരസ്കാരവും,
നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പരിസ്ഥിതി അവാർഡും,
സീഡിന്റെ സംസ്ഥാന സ്പെഷ്യൽ ജൂറി പുരസ്കാരവും,
ബെസ്റ്റ്ടീച്ചർകോഡിനേറ്റർ അവാർഡും,
ഹരിതഭൂമികപുരസ്കാരവും,പച്ചതുരുത്ത് പരിസ്ഥിതി പുനസ്ഥാപന പുരസ്കാരവുമെല്ലാം അവയിൽ ചിലത് മാത്രം..
ചിത്ര വിവരണം:ഡോ.പി. ദിലീപ് കോട്ടേമ്പ്രം ഈന്ത് മരച്ചോട്ടിൽ
മുഖ്യമന്ത്രിയായി ചുമതലയേറ്റ എൻ. രംഗസ്വാമിയെ മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ ഓഫീസിലെത്തി ആശംസകൾ നേരുന്നു
പെൻഷേഴ്‌സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ഇന്ന്
മാഹി:പുതുച്ചേരി പെൻ ഷേഴ്‌സ് അസോസിയേഷൻ മാഹിയുടെ വാർഷിക ജനറൽ ബോഡി യോഗം മെയ് 15 ന് വെള്ളിയാച്ചരാവിലെ 9.30 ന് മാഹി തീർത്ഥ ഹോട്ടലിൽ വെച്ച് നടത്തും
അസോസിയേഷനിൽ അംഗങ്ങളായ 70 വയസ്സ് കഴിഞ്ഞവരെ ആദരിക്കും.
പ്രവർത്ത റിപ്പോർട്ട് സിക്രട്ടറിയും വരവ് ചിലവ് കണക്ക് ട്രഷററും അവതരിപ്പക്കും
പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ചയ്ക്കു ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഉച്ചഭക്ഷണത്തോടെ ജനറൽ ബോഡി യോഗം സമാപിക്കും
നീറ്റ് പരീക്ഷ- എംഎസ്എഫ് പ്രതിഷേധിച്ചു
തലശ്ശേരി : നീറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ച് വിട്ട് കൊണ്ട് സംസ്ഥാന സർക്കാരിന്റെ കീഴിൽ സുതാര്യമായ എൻട്രൻസ് പരീക്ഷ സംവിധാനം ഉണ്ടാകണമെന്ന് എംഎസ്എഫ് അവിശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റാദിൽ ചൊക്ലിയുടെ അധ്യക്ഷതയിൽ
മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം എസ് എഫ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ:മുഹമ്മദ് സഹിദ്,മണ്ഡലം ജനറൽ സെക്രട്ടറി ശഹസീം പിലാകൂൽ,ഷഹബാസ് കായ്യത്ത് എന്നിവർ സംസാരിച്ചു.
വി.എം. നാണു നിര്യാതനായി.
മാഹി:ചാലക്കര വട്ടോത്ത് മീത്തൽ വി.എം.നാണു (76)കൈനാട്ടിയിൽ നിര്യാതനായി.. ഭാര്യ: മാധവി.മക്കൾ: ബിജു. പുഷ്പ മരുമക്കൾ :രസ്ന, ഷിജു. സഹോദരികൾ: നാണി, ലീല, പങ്കജാക്ഷി.
തൊഴിലാളി കൂട്ടായ്മ
ന്യൂ മാഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണകൂട ഭീകരതയെ ചെറുത്ത് തൊഴിൽ അവകാശ സംരക്ഷണത്തിനു വേണ്ടി പോരാടുന്ന സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി ഐ ടി യു വിൻ്റെ ആഭിമുഖ്യത്തിൽ ന്യൂമാഹി ടൗണിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. സി ഐ ടി യു ഏറിയ പ്രസിഡണ്ട് ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എ കെ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, ടി എം സുരേഷ് കുമാർ, കെ ജയപ്രകാശൻ,ടി സുധ എന്നിവർ സംസാരിച്ചു
ന്യൂ മാഹി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി
മാഹി : ന്യൂ മാഹി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി നടന്നു. ഈസ്റ്റ് പള്ളൂർ ഖുതുബിയ്യ മദ്റസയിൽ നടന്ന ജനറൽ ബോഡിയോഗം ജമാലുദ്ധീൻ ബാഖവി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഇല്യാസ് അൻവരി അധ്യക്ഷനായി.
ന്യൂ മാഹി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ
പ്രസിഡൻ്റ് : മുഹമ്മദ് അശ്റഫ് ഫൈസി വാളാട്
വൈ: പ്രസി: ഹുസൈൻ കുട്ടി മുസ്ല്യാർ, ജമാലുദ്ധീൻ ബാഖവി
ജനറൽ സെക്രട്ടറി : കെ. നൗഫൽ മൗലവി എലങ്കമൽ
ജോ:സെക്രട്ടറി : പി. അബ്ദു റഹ്മാൻ മൗലവി. നവാസ് മാഹിരി
ട്രഷറർ : പി.വി. ജലാലുദ്ധിൽ പരിക്ഷാ ബോർഡ്: ചെയർമാൻ : അഷ്റഫ് ഫൈസി നിലമ്പൂർ
പുസ്തക പ്രകാശനം മെയ് 16 ന്
മാഹി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ ബി എഡ് കരിക്കുലം സമഗ്രമായി ഉൾക്കൊള്ളിച്ചുകൊണ്ട് മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ പതിനാല് അധ്യാപകർ തയ്യാറാക്കിയ പതിനൊന്ന് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് 2026 മെയ് 16-ന് രാവിലെ 10 മണിക്ക് മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.
മുൻ പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജിന്റെ സാന്നിധ്യത്തിൽ, എൻ.സി.ടി.ഇ സൗത്ത് റീജിയൻ അംഗമായ പ്രൊഫസര്‍ ഡോ. എസ്. മണി പുസ്തകങ്ങൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെൻറർ ഹെഡ് പ്രൊഫസര്‍ ഡോ. രജീഷ് വിശ്വനാഥന് സമർപ്പിച്ചുകൊണ്ട് പ്രകാശനകർമ്മം നിർവഹിക്കും
ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാകമ്മിറ്റി 2026- 27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കണ്ണൂർ: ബി ഡി കെ ജില്ലാ വൈസ് പ്രസിഡന്റ് സമീറാ അഷ്റഫ് അദ്ധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗം സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് നബീൽ ബാബു ( മലപ്പുറം) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജിത്ത് വി. പി ബി ഡി കെ യുടെ സംഘടനാ പ്രവർത്തന രീതിയും പ്രാധാന്യവും വ്യക്തമാക്കി.
2025-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും. വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു പാസ്സാക്കി.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജുനൈദ്*ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാകമ്മിറ്റി 2026- 27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തുബി ഡി കെ ജില്ലാ വൈസ് പ്രസിഡന്റ് സമീറാ അഷ്റഫ് അദ്ധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗം സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് നബീൽ ബാബു ( മലപ്പുറം) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജിത്ത് വി. പി ബി ഡി കെ യുടെ സംഘടനാ പ്രവർത്തന രീതിയും പ്രാധാന്യവും വ്യക്തമാക്കി..
2025-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു പാസ്സാക്കി.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജുനൈദ് നടുവട്ടം,ഫസൽ ചാലാട്, റയീസ് മാടപ്പീടിക,സമീർ പെരിങ്ങാടി, പി പി റിയാസ് മാഹി, ബുഷ്റ ചിറക്കൽ.ഡോ: ഷിബി പി വർഗീസ്, സൂര്യ പി എം, എന്നിവർ ആശംസകൾ അറിയിച്ചു..
2026-27 കമ്മിറ്റിയുടെ പ്രസിഡന്റായി പി പി റിയാസ് മാഹിയെയും വൈസ് പ്രസിഡന്റായി റയീസ് മാടപീടിക, നിഷാന്ത് സാംസൺ എന്നിവരെയും, സെക്രട്ടറിയായി എം.എസ് കോയിപ്ര യെയും,ജോയിന്റ് സെക്രട്ടറിമാരായി രാജേഷ് കുമാർ,അൻസാർ ഉളിയിൽ എന്നിവരെയും ട്രഷററായി അപൂർവ്വ ബാലകൃഷ്ണനെയടക്കം 23അംഗഎക്സിക്യൂട്ടീവിനെയും തിരഞെടുത്തു. രക്ഷാധികാരി ഡോ: ഷിബി പിവർഗീസിനെയും, ഉപദേശക സമിതി അംഗങ്ങളായി സൂര്യ പി എം, ജയദേവൻ എം, നിയമ ഉപദേശകയായി അഡ്വ: കെ.എം.ഷീബ എന്നിവരെയും തിരഞ്ഞെടുത്തു.
എയ്ഞ്ചൽ വിംഗ്സ് പ്രസിഡന്റായി ബുഷ്റത്ത്, സിക്രട്ടറിയായി ഷഹീന, ട്രഷറർ ആയി പ്രേമയെയും തിരഞെടുത്തു.
കണ്ണൂർ ജില്ലയിലെയും മാഹിയിലെയും ബ്ലഡ് സെന്ററുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, ഔട്ട് റീച്ച് ക്യാമ്പുകൾ എടുക്കാത്ത ബ്ലഡ് സെന്ററുകളെക്കുറിച്ചും, ഡോക്ടർമാരില്ലാത്ത ബ്ലഡ് സെന്ററുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ജനപ്രതിനിധികളുമായും, അധികൃതരുമായും ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന പ്രമേയം യോഗം പാസാക്കി. സന്നദ്ധ രക്തദാനം പ്രോൽസാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. പി പി റിയാസ് മാഹി നന്ദി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















