മാഹി: പന്തക്കൽ ഒരുമ കുടുംബ കൂട്ടായ്മ എം.മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവൽ വായനയും ‘വായനായനം’ എന്ന പരിപാടിയും സംഘടിപ്പിച്ചു. 60 ഓളം വരുന്ന അംഗങ്ങൾ മൂപ്പൻ സായ്‌വിൻ്റെ ബംഗ്ലാവിന്നോരത്ത് കഥാ ഭൂമികയായ മയ്യഴിപ്പുഴയോരത്ത് ഒത്തുകൂടി വായനാ അനുഭവം പങ്കുവച്ചു.
ന്യൂറ്റാണ്ടുകൾക്ക് പിന്നിലേക്കുള്ള സമ്മിശ്ര സംസ്കൃതിയിലേക്കും, ഫ്രഞ്ചുകാരുടെ ജീവിത വഴിത്താരകളിലേക്കുമുള്ള ഒരു സഞ്ചാരം കൂടിയായി അത് മാറി.
ഓരോ വായനക്കാരൻ്റേയും വിവരണം , ഒരു വട്ടം കൂടി ഓർമ്മകളുടെ തീരങ്ങളിലൂടെ വഴിനടത്തിക്കുകയായിരുന്നു. അനേകമനേകം ജീവിതാനുഭവങ്ങൾ കൂടുകൂട്ടിയ മനസ്സുകൾക്ക് ,പ്രകൃതിയുടെവികൃതിയിൽരൂപമെടുത്ത ഒരു കൊച്ചു കേന്ദ്ര ഭരണപ്രദേശം, അതിന്റെ പ്രൗഢമായ ' പിൻവഴികളിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുപോവുകയായിരുന്നു. ഫ്രഞ്ച് ബംഗ്ലാവിൽ പലരും സ്വർണ്ണത്തലമുടിയുള്ള വെളുത്ത് ഉയരം കൂടിയ
മൂപ്പൻ സായ് വിനെ പരതിയിരിക്കാം.. പുഴയോരത്തെ പാറക്കെട്ടിലിരുന്ന് പുഴയിൽ ചെറുവെള്ളാരം കല്ലുകളെറിഞ്ഞ് വൃത്തങ്ങളുണ്ടാക്കി, പ്രണയ സല്ലാപം നടത്തിയിരുന്നദാസനേയും, ചന്ദ്രികയേയും തിരക്കിയിരിക്കാം. വെള്ളക്കുതിരപ്പുറത്ത് തലപ്പാവുമണിഞ്ഞ്, കാൽസരായിയും ധരിച്ച് ,കൊച്ചു വീട്ടിന്റെ ഉമ്മറത്ത് വന്ന് നിന്ന് ഇച്ചിരി പൊടി തര്വോ കൊറമ്പിയമ്മേ എന്ന് ചോദിക്കുന്ന ലസ്ലി സായി വിനെ പരതിയിരിക്കാം. ' റ്യുദ്ലഗ്ലീസ് എന്ന റോഡിലൂടെ നടന്നുനീങ്ങിയപ്പോൾ , ചിലരെങ്കിലും അടച്ചിട്ട വീടിന്റെ തുറന്നിട്ട ജാലകത്തിനിടയിലൂടെ ഗസ് തോൻ സായ്പിന്റെ പിയാനോവിൽ 'നിന്നുമുയിർന്നു വന്ന വിഷാദരാഗങ്ങൾ കേട്ടിരിക്കാം. പാർക്കിൽ അതിരാവിലെ തന്നെ വന്നെത്തിയ സുന്ദരിപ്പെൺകിടാങ്ങളിലാരെങ്കിലുമാണോ , സായ്പന്മാരുടെ ഉറക്കം കെടുത്തിയ, കൈത പൂവിന്റെ മാദക ഗന്ധമുള്ള കുഞ്ഞിച്ചിരുതയെന്ന് സംശയിച്ചിരിക്കാം.
മയ്യഴിപ്പള്ളിയുടെ ഉയരമുള്ള ഗോപുരത്തിന് മുകളിലെ ആവിലായിലെ സൂര്യോദയം ഇപ്പോഴും കണ്ണിന് മഴവിൽ കാന്തി വിതറുന്നുണ്ടാവാം.. ടാഗോർ ഉദ്യാനത്തിലെ ഫ്രഞ്ച് വിപ്ലവ സ്മാരകമായ ,മറിയന്ന്, പ്രതിമ ചരിത്രേതിഹാസങ്ങളിലേക്ക്ഒരുവേളഎത്തിച്ചിരിക്കാം. ഇടതൂർന്ന വൻ മരങ്ങൾക്കിടയിലൂടെ,
അറബിക്കടലിൽ നിന്നും വീശിയടിച്ച കാറ്റിൽ, ചവോക്ക്മരങ്ങളുടെ സംഗീതവും ശ്രവിച്ച്,
ഞെരിഞ്ഞമരുന്ന,കരിയിലകൾ താണ്ടി, കൊടും വേനലിലും കുളിര് ചേക്കേറിയ,മൂപ്പൻ സായ്പിന്റെ കുന്നിൻ മുകളിലെ ലൈറ്റ് ഹൌസും, ഫ്രഞ്ചുകാർ ഉപയോഗിച്ചിരുന്ന കൊടിമരവും,അങ്ങകലെ വെള്ളിയാങ്കല്ലിലേക്കുളള കടൽക്കാഴ്ചയും, താഴെയുള്ള വിശാലമായ തുറമുഖ സൈറ്റുമെല്ലാം മനസ്സിൽ പച്ചപിടിച്ചു കിടക്കുക തന്നെ ചെയ്യും.
മു പ്പൻ ബംഗ്ലാവിലെ മ്യൂസിയത്തിലെ വാസ്തുശിൽപ്പഭംഗിയാർന്നഫ്രഞ്ചുകാർഉപയോഗിച്ച ഫർണിച്ചറുകളും , റാന്തലുകളും, ആയുധ ങ്ങളും,ചരിത്രംവിളിച്ചോതുന്ന ഫോട്ടോകളും ഹൃദയത്തിൽ ആമന്ത്രണംചെയ്യപ്പെടുന്നവയാണ്.
കെ.സുരേഷ് മാസ്റ്റർ കോ ഓർഡിനേറ്റ് ചെയ്തു. സോമൻ പന്തക്കൽ, ദാസ് മാഹി, സുരേഷ് പടിക്കോത്ത്, കെ. എം. ചന്രിക, ചന്ദ്രൻ മാസ്റ്റർ, ടി . എം.പവിത്രൻ മാസ്റ്റർ, സുജിത രയരോത്ത്, അനില, പ്രസീത എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. എം.നാണു കോ-ഓർഡിനേറ്റ് ചെയ്തു.
ചിത്രവിവരണം: മൂപ്പൻ സായ് വിൻ്റെ ബംഗ്ലാവിന് മുന്നിൽ ഒരു മ കുടുംബ കൂട്ടായ്മ അംഗങ്ങൾ
വി.കെ.കുമാരൻ നിര്യാതനായി.
മാഹി: പള്ളൂർ തെക്കയിൽ കോവിലിനു സമീപം വണ്ണത്താൻ വീട്ടിൽ താഴെ കുനിയിൽ വി.കെ.കുമാരൻ (82) നിര്യാതനായി. പള്ളൂർ സ്പിന്നിംങ്ങ് മിൽ ജീവനക്കാരനായിരുന്നു. മക്കൾ: ജ്യോസ്‌ന (ചിറക്കര) രേഷ്‌മ (എക്സൽ പബ്‌ളിക് സ്‌കൂൾ, ചാലക്കര), ഡോ.ജിംഷ (മഹാത്‌മാഗാന്ധി ദന്തൽ കോളേജ്, പുതുച്ചേരി). മരുമക്കൾ: മനോജ് കുമാർ (ജെംസ് സൺകൂൾ, തലശ്ശേരി), ഷൈൻ ബാബു (ഗൾഫ്), ഡോ:മിഥുൻ (ദന്തൽ ഹോസ്പിറ്റൽ, പുതുച്ചേരി). സഹോദരങ്ങർ: ശാന്ത, ഭാസ്‌ക്കരൻ, രോഹിണി, സതി, വിമല, പ്രേമൻ (റിട്ട. അദ്ധ്യാപകൻ, വി.എൻ. പി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ). പരേതനായ ബാലൻ
നഴ്‌സസ് ദിനാചരണം: സെമിനാർ നടത്തി
.
തലശ്ശേരി: നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് ഓഫ് നഴ്‌സിംഗ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ‘നഴ്‌സിംഗ് തൊഴിൽ രംഗത്തെ മികവ്’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും 'ആരോഗ്യരംഗത്തെ പ്രവർത്തകരും പങ്കെടുത്തു.
' കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സ്വപ്ന ജോസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ജനറൽ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
കേരള കോ-ഓപ്പറേറ്റീവ്, ഹോസ്പിറ്റൽ ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ സി.മോഹനൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. പി.വി.സജന നഴ്‌സിംഗ് സൂപ്രണ്ട് ഷൈനി ജോസഫ്, സംസാരിച്ചു.
പ്രൊഫ. ഡോ. കെ.സിന്ധു സ്വാഗതവും,
അസിസ്റ്റന്റ് പ്രൊഫ. കെ. 'ജെഷിത നന്ദിയും പറഞ്ഞു സെമിനാറിൽ നഴ്‌സിംഗ് മേഖലയിലെ പ്രൊഫഷണൽ മികവ്, സേവന മനോഭാവം, ആധുനിക ആരോഗ്യപരിചരണ രംഗത്തെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ക്ലാസുകളും നടന്നു. പ്രൊഫ. ഡോ. സലിന എസ്, അസോസിയേറ്റ് പ്രൊഫ. മിസ്. സിന്ധു കെ മാത്യു, പ്രൊഫ. ഡോ. സ്വപ്ന ജോസ്, അസിസ്റ്റന്റ് പ്രൊഫ. പി.കെ. ശബ്ന ക്ലാസുകൾ നയിച്ചു.
ചിത്രവിവരണം: തലശ്ശേരി ജനറൽ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ് ഉദ്ഘാടനം
ഇന്ത്യ സെൻസസ്- 2027 പരിശീലന ശില്പശാല സംഘടിപ്പിച്ചു.
മാഹി : ഇന്ത്യ സെൻസസ് 2027 ൻ്റെ ഭാഗമായി മാഹിയിലെ എന്യുമറേറ്റർമാർക്കും സൂപ്പർവൈസർ മാർക്കും വേണ്ടി പരിശീലന ശില്പശാല സംഘടിപ്പിച്ചു. മാഹി ഗവൺമെൻറ് ഹൗസിലെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങ് ഡിസ്ട്രിക്ട് സെൻസസ് ഓഫീസറും റീജിണൽ അഡ്മിനിസ്ട്രേറ്ററുമായ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. സെൻസ് ചാർജ് ഓഫീസറും ഡെപ്യൂ. തഹസിൽദാറുമായ മനോജ് വളവിൽ അധ്യക്ഷനായി. അഡീ.ഡിസ്ട്രിക്ട് സെൻസസ് ഓഫീസറും ചീഫ് എജുക്കേഷൻ ഓഫീസറുമായ എം എം തനൂജ ആശംസകൾ നേർന്നു.ഡിസ്ട്രിക്ട് സെൻസസ് ഫീൽഡ് ട്രെയിനർമാരായ ടി പി ഷൈജിത്ത്, ജയിംസ് സി ജോസഫ് എന്നിവർ ക്ലാസുകൾ നിയന്ത്രിച്ചു.
മലിനജലം കെട്ടിക്കിടക്കുന്നു
മാഹി:ചെമ്പ്രയിൽ ഡ്രയിനേജ് തകരാറിനെ തുടർന്ന് മലിനജലം കെട്ടിക്കിടക്കുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറി. കിണറുകളിലെ വെള്ളം പോലും മലിനമായതോടെ കുടിവെള്ളത്തിന് ചെളിയുടെ മണമാണെന്ന് നാട്ടുകാർ പറയുന്നു.
“മഴക്കാലമാകുമ്പോൾ വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളായി ഇതേ പ്രശ്നം അനുഭവിക്കുകയാണ്” എന്ന് പ്രദേശവാസികളായ നങ്ങവണ്ടി ബിജുവും വണ്ണത്താൻ വീട് പ്രദീപനും പറഞ്ഞു.
അടുത്ത മഴയ്ക്ക് മുമ്പ് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രശ്നവുമായി ബന്ധപ്പെട്ട് ഭാരതീയ ജനത പാർട്ടി പ്രവർത്തകർ ബന്ധപ്പെട്ട അധികാരികളെ കണ്ടതായും, അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും ബിജെപി മാഹി മേഖല പ്രസിഡന്റ് പ്രബീഷ് കുമാർ, കമ്മിറ്റി അംഗം ദിനേശൻ അങ്ക വളപ്പിൽ എന്നിവർ അറിയിച്ചു.
സെക്രട്ടറി ടി.എ ലതീപ്, മണ്ഡലം ജനറൽ സെക്രട്ടറി മഗ്‌നീഷ് മഠത്തിൽ, ഒബിസി മോർച്ച സംസ്ഥാന സമിതി അംഗം ജയസൂര്യ ബാബു എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















