നിയുക്ത മാഹി എംഎൽഎയുടെ ഗൃഹസന്ദർശനം തുടങ്ങി

നിയുക്ത മാഹി എംഎൽഎയുടെ ഗൃഹസന്ദർശനം തുടങ്ങി
നിയുക്ത മാഹി എംഎൽഎയുടെ ഗൃഹസന്ദർശനം തുടങ്ങി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 09, 11:40 PM
SAMUDRA
NISH
mannan
mn

മാഹി:മണ്ഡലത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ നന്ദി അറിയിക്കാൻ നിയുക്ത മാഹി എംഎൽഎ അഡ്വ ടി അശോക്‌കുമാർ. ഗൃഹസന്ദർശനം തുടങ്ങി. മാഹി ട‍ൗണിൽ നിന്ന്‌ ആരംഭിച്ചു. മാഹി വൃദ്ധസദനം സന്ദർശിച്ച്‌ അന്തേവാസികൾക്ക്‌ മധുരം നൽകി. വിവിധ സർക്കാർ ഓഫീസുകളും സന്ദർശിച്ചു. ദിവസം നാല്‌ മണിക്കൂർ ഗൃഹസന്ദർശനത്തിനായി വിനിയോഗിക്കുമെന്ന്‌ അഡ്വ ടി അശോക്‌കുമാർ പറഞ്ഞു. വീടുകളിൽ നിന്ന്‌ പരാതികളും മാഹിയുടെ വികസനത്തിനുള്ള നിർദേശങ്ങളും ഗൃഹസന്ദർശനത്തിനിടെ സ്വീകരിക്കും.

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി മാഹി മണ്ഡലത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച്‌ അഡ്വ ടി അശോക്‌കുമാർ വോട്ടഭ്യർഥിച്ചിരുന്നു. മികച്ച പ്രതികരണമാണ്‌ ജനങ്ങളിൽ നിന്നുണ്ടായത്‌. വിജയിച്ച ശേഷം വീടുകൾ സന്ദർശിച്ച്‌ നന്ദി അറിയിക്കുന്നത്‌ മാഹിയിൽ ആദ്യമാണ്‌. നിയമസഭാംഗമായി സത്യപ്രതിജ്ഞ 'ചെയ്യുന്നതിന്‌ മുൻപ്‌ പരമാവധി വോട്ടർമാരെ നേരിൽ കണ്ട്‌ കൃത്ജ്ഞത അറിയിക്കും. ഓരോ ബൂത്തിലെയുംപ്രവർത്തകർ അനുഗമിക്കും. 

മാഹി മത്സ്യബന്ധന തുറമുഖ നിർമാണം 'ഉൾപ്പെടെ പാതിവഴിയിലായ പദ്ധതികൾ 'പൂർത്തിയാക്കാനാവും പ്രഥമ പരിഗണനയെന്ന്‌ അഡ്വ ടി അശോക്‌കുമാർ പറഞ്ഞു. മാഹിയുടെ സമഗ്ര വികസനത്തിന്‌ സർക്കാറിൽ സമ്മർദം ചെലുത്തും. ബസ്‌സ്‌റ്റാന്റില്ലാത്ത നഗരസഭകളിലൊന്നാണ്‌ മയ്യഴി. ബസ്‌സ്‌റ്റാന്റ്‌ കം ഫുട്‌ബോൾ ഗ്ര‍ൗണ്ടിനുള്ള രൂപരേഖ തയാറാക്കി സമർപ്പിക്കും. റോഡുകൾ വീതികൂട്ടുന്നതടക്കം ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാനും പരിശ്രമിക്കും. ആർക്കും എപ്പോഴും തന്നെ സമീപിക്കാവുന്നതാണെന്നും മാഹിയിലും പള്ളൂരിലും ഓഫീസ്‌ സംവിധാനം സജ്ജീകരിക്കുമെന്നും അഡ്വ ടി അശോക്‌കുമാർ പറഞ്ഞു.


ചിത്രവിവരണം: നിയുക്ത എം എൽ എ മാഹിയിലെ വൃദ്ധസദനം സന്ദർശിക്കുന്നു

capture_1778348945

പഞ്ചരത്നകൃതികൾ മയ്യഴിയിൽ സംഗീതമഴയായി.


മാഹി: കത്തിയാളുന്ന വേനലിൽ കുളിർ മഴയായി വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്ററും ശിഷ്യരും അവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം മാറി.

ത്യാഗരാജ സ്വാമികളുടെ സംഗീത സൃഷ്ടികളിൽ ഏറ്റവും പ്രശസ്തമായി തീർന്ന ഘനരാഗപഞ്ചരത്നകൃതികൾ വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റരും ശിഷ്യരായ സംഗീത പ്രതിഭകളും ചേർന്ന് ആലപിച്ചപ്പോൾ, വടകര ടൗൺ ഹാളിന് അത് അവിസ്മരണീയമായ രാഗാലാപന സൗഭഗം സമ്മാനിച്ചു.

 നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗങ്ങളിൽ രചിക്കപ്പെട്ട. ഇവയെല്ലാം രാഗവിസ്താരത്തിൽ അനന്ത സാദ്ധ്യതകളുള്ളതാണ് മനോധർമ്മ പ്രസ്താരത്തിലൂടെ ജയൻ മാസ്റ്റർ അനുഭവവേദ്യമാക്കി '

 ആദിതാളത്തിലുള്ള ഇവയിൽ നാട്ടയിലെ ജഗദാനന്ദകാരക, ഗൗളയിലെ ഡുഡുകുഗല, വരാളിയിലെ കനകനരുചിര, ആരഭിയിലെ സാദിഞ്ചനേ, ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവുലു എന്നിവയാണ് ഘനരാഗപഞ്ചരത്നകൃതികൾ. ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്. ശ്രീരാമസ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്. 'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധം ആരംഭിക്കുന്നത്.


capture_1778350414

വരാളി രാഗത്തിലുള്ള 'കനകന രുചിരാ' എന്ന കൃതിയാണ് പഞ്ചരത്നകൃതികളിൽ നാലാമത്തേത്. മറ്റു കൃതികളെ അപേക്ഷിച്ച് ചൗക്ക കാലത്തിലാണ് ഇത് പാടുന്നത്. ഗുരുമുഖത്തു നിന്നും നേരിട്ട് വരാളി രാഗം അഭ്യസിക്കരുതെന്ന് വിശ്വസിച്ചു വരുന്നു. ഇതിന് 7 ചരണങ്ങളുണ്ട്. ഘനരാഗ പഞ്ചരത്നകൃതികളിൽ അഞ്ചാമത് വരുന്നത് ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയാണ്. പുരാണേതിഹാസങ്ങളിലെ ദേവന്മാരെയും സൂര്യചന്ദ്രന്മാരെയും ദിക്പാലകരെയും ഈ കൃതിയിൽ പരാമർശിക്കുന്നു. ഭാവസാന്ദ്രവും മനോഹരവുമായ ഈ കൃതിയിൽ 10 ചരണങ്ങളുണ്ട്. ,

പഞ്ചരത്നയിൽ ചിട്ടപ്പെടുത്തിയ ബഹുളപഞ്ചമിയിലാണ് തിരുവയ്യാറിലെ ആരാധനയിൽ പതിവായി ഗാനങ്ങൾ ഉപയോഗിക്കുന്നത്. രാഗങ്ങൾക്കിടയിൽ പഞ്ചരത്ന, ഘനരാഗപഞ്ചരത്നമായാണ് അറിയപ്പെടുന്നതെന്ന് ജയൻ മാസ്റ്റർ പറഞ്ഞു

 

sssss

ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ മാഹി, മടപ്പള്ളി, ലോകനാർകാവ്, പുന്നോൽ ശാഖകളുടെ സംയുക്ത വാർഷികാഘോഷ സമാപന ചടങ്ങ് മാഹി സഹകരണബി.എഡ്.കോളജിലാണ് സംഘടിപ്പിച്ചത്.

 കാലത്ത് 8 മണി മുതൽ സംഗീതാചാര്യൻ യു.ജയൻ മാസ്റ്ററാണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചത്. സംഗീത കച്ചേരി, സംഗീതാരാധന, വയലിൻ ഗ്രൂപ്പ്, സംഘസങ്കീർത്തനം എന്നിവയുമുണ്ടായി. അഡ്വ :ഇ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്റനാണ് ഉദ്ഘാടനം ചെയ്തത്.. കലൈമാമണി ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. സജിത്ത് നാരായണൻ,

ഡോ:കെ.ശ്രീലത, എൻ.പി.രാജേഷ് , പ്രേംകുമാർ വടകര, സുരേഷ് വട്ടോളി,, പത്മിനി ടീച്ചർ, രേഷ്മ, പി.ആനന്ദൻ സംസാരിച്ചു. ഇ ടി.കെ.പ്രഭാകരൻ സ്വാഗതവും, പ്രേംകുമാർ കാവിൽ നന്ദിയും പറഞ്ഞു.

യു. ജയൻ മാസ്റ്റരുടെ ഈണത്തിൽ ഭാവഗായകൻ പി. ജയചന്ദ്രനും, ഭാവഗായിക പി.ലീലയും ആലപിച്ച ഭക്തിഗാനങ്ങൾ സ്മരണാഞ്ജലിയായി യു. ജയൻമാസ്റ്റരുടെ ശിഷ്യർ ആലപിച്ചു.. തുടർന്ന് ഗാനമേളയുമുണ്ടായി. പ്രതിഭകൾക്കുള്ള സമ്മാനദാനവുമുണ്ടായി.

പി. ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ഇ ടി.കെ.പ്രഭാകരൻ സ്വാഗതവും, പ്രേംകുമാർ കാവിൽ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: യു.ജയൻ മാസ്റ്റരും ശിഷ്യരും പഞ്ചരത്ന കീർത്തനം ആലപിക്കുന്നു

capture_1778349290

മരപ്പാലം മാത്രം ആശ്രയം; മഴക്കാലത്ത് ദുരിതത്തിലായി വി.സി പ്രകാശന്റെ കുടുംബം


ചെമ്പ്രയിൽ ഡ്രയിനേജ് തകരാറും മലിനജലവും കൂടി പ്രദേശവാസികൾക്ക് ഇരട്ട ദുരിതം



ചാലക്കര-ചെമ്പ്ര പ്രദേശത്തെ കാപ്പിൽ നിലം ശ്രീ കാർത്തികയിൽ താമസിക്കുന്ന വി.സി പ്രകാശനും കുടുംബത്തിനും ഓരോ മഴക്കാലവും ഭീതിയുടെയും ദുരിതത്തിന്റെയും ദിവസങ്ങളാണ്. വീടിനോട് ചേർന്ന് ഒഴുകുന്ന തോട് മഴ ശക്തമായാൽ കരകവിഞ്ഞൊഴുകുന്നതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.

ഏത് നിമിഷവും തകർന്നുവീഴാവുന്ന ഒരു മരപ്പാലം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വാഹനങ്ങൾ കടന്നുപോകാൻ വഴിയില്ലാത്തതിനാൽ ഒരു അസുഖം വന്നാൽ പോലും ആശുപത്രിയിലെത്താൻ വലിയ ബുദ്ധിമുട്ടാണ് ഇവർ നേരിടുന്നത്. മഴക്കാലത്ത് പാമ്പ് ശല്യവും രൂക്ഷമാണെന്ന് കുടുംബം പറയുന്നു.

“10 വർഷമായി ഇവിടെ താമസിക്കുന്നു. നിരവധി തവണ അധികാരികളെ കണ്ട് പരാതി പറഞ്ഞിട്ടും ഇന്നുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല” — വേദനയോടെ പറയുന്നു കുടുംബാംഗങ്ങൾ.

അതേസമയം, സമീപ പ്രദേശമായ ചെമ്പ്രയിൽ ഡ്രയിനേജ് തകരാറിനെ തുടർന്ന് മലിനജലം കെട്ടിക്കിടക്കുന്നതും പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറിയിട്ടുണ്ട്. കിണറുകളിലെ വെള്ളം പോലും മലിനമായതോടെ കുടിവെള്ളത്തിന് ചെളിയുടെ മണമാണെന്ന് നാട്ടുകാർ പറയുന്നു.

“മഴക്കാലമാകുമ്പോൾ വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളായി ഇതേ പ്രശ്നം അനുഭവിക്കുകയാണ്” എന്ന് പ്രദേശവാസികളായ നങ്ങവണ്ടി ബിജുവും വണ്ണത്താൻ വീട് പ്രദീപനും പറഞ്ഞു.

അടുത്ത മഴയ്ക്ക് മുമ്പ് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രശ്നവുമായി ബന്ധപ്പെട്ട് ഭാരതീയ ജനത പാർട്ടി പ്രവർത്തകർ ബന്ധപ്പെട്ട അധികാരികളെ കണ്ടതായും, അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും ബിജെപി മാഹി മേഖല പ്രസിഡന്റ് പ്രബീഷ് കുമാർ, കമ്മിറ്റി അംഗം ദിനേശൻ അങ്ക വളപ്പിൽ എന്നിവർ അറിയിച്ചു.

സെക്രട്ടറി ടി.എ ലതീപ്, മണ്ഡലം ജനറൽ സെക്രട്ടറി മഗ്‌നീഷ് മഠത്തിൽ, ഒബിസി മോർച്ച സംസ്ഥാന സമിതി അംഗം ജയസൂര്യ ബാബു എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

whatsapp-image-2026-05-09-at-10.21.53-pm

വി .പത്മിനിയമ്മ നിര്യാതയായി

മാഹി:പൊന്ന്യം ടിവി. അനന്തൻ സ്മാരക ക്ലബ്ബിന് സമീപo മൈത്രിയിൽ  വി.പത്മിനി അമ്മ (95) നിര്യാതയായി ഭർത്താവ് പരേതനായ കെ.കെ. രാഘവൻ നമ്പ്യാർ മക്കൾ: ഗീത, അജിത മനോജ് പ്രമോദ്, മരുമക്കൾ കുഞ്ഞികൃഷ്ണൻ, പ്രാറാൽ ] ഷീജ ( ചമ്പാട് ) ലിസ പ്രള്ളൂർ) പരേതനായ അഡ്വ: വി. ഗംഗാധരൻ (കൈതേരി )

capture_1778349469

ചേമഞ്ചേരിയുടെ സ്മരണയിൽ നൃത്തോത്സവം


കുട്ടിമാക്കൂൽ' പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ തിരുവങ്ങാട് ഭാരതീയ നാട്യകലാലയത്തിൻ്റേയും, കുട്ടിമാക്കൂൽ ശ്രീ ശങ്കരനാട്യ ഗൃഹത്തിൻ്റേയും 'വാർഷികാഘോഷം ശ്രീ നാരായണ ശക്തിധരാലയം മഠം ജൂബിലി ഹാളിൽ നാടക- ചലച്ചിത്ര നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. 

ഒരു നാട്ടുത്സവത്തിൻ്റെ പൊലിമയിൽ നടന്ന നൃത്തോത്സവത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.

സി. സോമൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ അവാർഡ് ജേതാക്കളായ കലൈമാമണി ചാലക്കര പുരുഷു, നർത്തകിമണി മേഘല ടീച്ചർ എന്നിവരെ ആദരിച്ചു. എ.വി.രത്നാകരൻ മാസ്റ്റർ, വി.എം.സുകുമാരൻ, യു.ബ്രിജേഷ്, വാർഡ് മെമ്പർമാരായ വിജില, 

ഷബില എന്നിവർ സംസാരിച്ചു.

നൃത്തനൃത്യങ്ങൾ അരങ്ങേറി. കലാപ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .മഹേഷ് പൊയ്യേരി സ്വാഗതവും, രാജേന്ദ്രൻ വെളിയമ്പ്ര നന്ദിയും പറഞ്ഞു.


ചിത്രവിവരണം: നടനും, സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യുന്നു.

capture_1778349521

രാജഗോപാലൻ  നിര്യാതനായി

മാഹി: പന്തക്കൽ പൊതുജന വായനശാലയ്ക്ക് സമീപം ചമ്മം കോളിൽ രാജഗോപാലൻ (76) നിര്യാതനായി. ഭാര്യ: കമല .സഹോദരങ്ങൾ: പരേതരായ രാജലക്ഷ്മി, നാരായണി, രാമകൃഷ്ണൻ, ഗാന്ധി ദാസ്

capture_1778349602

അഭിലാഷ് നിര്യാതനായി


മാഹി: പന്തക്കൽ പൊതുജന വായനശാലയ്ക്ക് സമീപം മാലയാട്ട് മീത്തൽ അഭിലാഷ് (45) നിര്യാതനായി.അച്ഛൻ: പറമ്പൻ അനന്തൻ (അഭിലാഷ് സ്റ്റേഷനറി, ചൊക്ലി) അമ്മ: കോറോത്ത് വിശാലു .സഹോദരൻ: അഭിഷേക് (സി പി എം, പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, തലശ്ശേരി റൂറൽ ബാങ്ക് ജീവനക്കാരൻ )

fff13d67-b93c-42ab-9cac-27a6f2946343-(1)

ഗിരിജ രാജമണി നിര്യാതയായി.

ചെമ്പ്ര പമ്പ് ഹൌസ് സമീപം ( സാമി മഠത്തിന് എതിർവശം ) ജനനി വീട്ടിൽ “ഗിരിജ രാജമണി” (57) നിര്യാതയായി. 

അച്ഛൻ പരേതനായ കരുണാകരൻ, അമ്മ കല്യാണി.

ഭർത്താവ് : രാജമണി-രാമപുരം 

മകൻ : നിഖിൽ രാജ്. (ദുബായ് )

സഹോദരങ്ങൾ : ലത (മുംബൈ ), രാജേഷ് (കുവൈറ്റ്‌ )

ശവസംസ്കാരം 10/05/2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m