മാഹി: മയ്യഴിപ്പുഴയുടെ തീരത്ത് ജനിച്ച്, കുഞ്ഞോളങ്ങളുടെ ആന്ദോളനം കേട്ട് വളർന്ന് ഉത്തരകേരളത്തിൻ്റെ ആസ്ഥാന ഗായകനെന്ന് ശിഷ്യരും, അനേകായിരം സംഗിത പ്രേമികളും വിശേഷിപ്പിക്കുന്ന യു.ജയൻ മാസ്റ്റർക്ക് ഇന്നും ഹാർമ്മോണിയത്തിന് മുന്നിലിരിക്കുമ്പോൾ, യൗവ്വനോർജ്ജം.
ആറ്പതിറ്റാണ്ടുകാലമായി സംഗീത മേഖലയിൽ അഭിരമിക്കുന്ന
ഉത്തര കേരളത്തിലെ കർണ്ണാടക സംഗീതജ്ഞരിൽ അഗ്രഗാമിയായ യു. ജയൻ മാസ്റ്റർക്ക് ജീവവായുവാണിന്നും ശുദ്ധസംഗീതം.. കണ്ണൂർ, കോഴിക്കോട്, മാഹി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന
ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് എന്ന പ്രശസ്തമായ സംഗിത വിദ്യാലയത്തിൻ്റെ സ്ഥാപകനാണ് ജയൻ മാസ്റ്റർ '
നാല് തലമുറകൾക്ക് സംഗീത മധുരം പകർന്നേകിയ ഗുരുനാഥനാണ് ഈ73 കാരൻ.
പത്താം വയസ്സിൽ നാരായണ സ്വാമിയിൽ നിന്നും സംഗീതത്തിൽ ഹരിശ്രീ കുറിച്ച അദ്ദേഹം
വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ ശിക്ഷണത്തിൽ ഉപരിപഠനം പൂർത്തിയാക്കി.
കലാമല യു.പി. സ്കൂൾ, ഒഞ്ചിയം പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ സംഗിതാദ്ധ്യാപകനായി ജോലി ചെയ്തു. 2009 ൽ സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം മുഴുവൻ സമയവും സംഗീതസപര്യയിൽ മുഴുകി. നൂറുകണക്കിന് കച്ചേരികൾ കേരളത്തിലുടനീളം നടത്തി. ആത്മമിത്രം സംഗിതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനൊടൊപ്പം നടത്താറുള്ള കച്ചേരികൾ ഏറെ ജനപ്രീതി നേടി.
അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന് റെക്കോർഡ് ചെയ്യപ്പെട്ടു. ഇതിൽ നൂറോളം ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ പി.ജയചന്ദ്രനാണ്.
1992 ൽ പുറത്തിറക്കിയ ലോകനാർകാവിലമ്മയുടെ സംഗിത കാസറ്റാണ് ആദ്യ സംരംഭം. പിന്നണി ഗായകരായ
പിലീല,മധുബാലകൃഷ്ണൻ, സുജാത, കാഞ്ഞങ്ങാട് രാമചന്ദ്രൻ,
സുദീപ് കുമാർ,
ഗണേഷ് സുന്ദരം, സതീഷ് ബാബു, ചെങ്ങന്നൂർ ശ്രീകുമാർ, രാധാകൃഷ്ണൻ , സിന്ധു പ്രേംകുമാർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചത്. ആത്മീയാനുഭൂതിയുണർത്തുന്ന ഗാനങ്ങൾക്ക് പുറമെ,നൂറോളം ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, കുഞ്ഞിരാമൻ മേമുണ്ട 'നളിനാക്ഷൻ കണ്ണൂക്കര,മുകുന്ദൻ മടപ്പള്ളി തുടങ്ങിയ പ്രശസ്ത കവികളുടെ വരികൾക്ക് ഈണം പകർന്നു.
സംഗീത സപര്യയുടെ അമ്പതാണ്ട് പൂർത്തിയാക്കിയ വേളയിൽ 50 ശിഷ്യർക്കൊപ്പം മൂകാംബികയിൽ നടത്തിയ 24 മണിക്കൂർ നീണ്ട സംഗീതസമർപ്പണം ശ്രദ്ധേയമായിരുന്നു.
ഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിവുള്ള ശിഷ്യരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗുരുവാണ് അദ്ദേഹം.
ഏറ്റവുമൊടുവിൽ വടകരയിൽ വെച്ച് ശിഷ്യരും, പൗരാവലിയും നൽകിയ ആദരചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ബഹുമതി ഫലകം സമ്മാനിച്ചത്.
ഭാര്യ: ശോഭ മക്കൾ: ജപജയൻ വയലിനിസ്റ്റ് ലയ ജയൻ (ഗായിക)
ചേമഞ്ചേരിയുടെ സ്മരണയിൽ നൃത്തോത്സവം
കുട്ടിമാക്കൂൽ' പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ തിരുവങ്ങാട് ഭാരതീയ നാട്യകലാലയത്തിൻ്റേയും, കുട്ടിമാക്കൂൽ ശ്രീ ശങ്കരനാട്യ ഗൃഹത്തിൻ്റേയും 'വാർഷികാഘോഷം ശ്രീ നാരായണ ശക്തിധരാലയം മഠം ജൂബിലി ഹാളിൽ നാടക- ചലച്ചിത്ര നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.
ഒരു നാട്ടുത്സവത്തിൻ്റെ പൊലിമയിൽ നടന്ന നൃത്തോത്സവത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.
സി. സോമൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ അവാർഡ് ജേതാക്കളായ കലൈമാമണി ചാലക്കര പുരുഷു, നർത്തകിമണി മേഘല ടീച്ചർ എന്നിവരെ ആദരിച്ചു.
എ.വി.രത്നാകരൻ മാസ്റ്റർ, വി.എം.സുകുമാരൻ, യു.ബ്രിജേഷ്, വാർഡ് മെമ്പർമാരായ വിജില, ഷബില എന്നിവർ സംസാരിച്ചു.
നൃത്തനൃത്യങ്ങൾ അരങ്ങേറി. കലാപ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .മഹേഷ് പൊയ്യേരി സ്വാഗതവും, രാജേന്ദ്രൻ വെളിയമ്പ്ര നന്ദിയും പറഞ്ഞു.
മാഹി മേഖലയിലെ തോടുകളും കനാലുകളും ഉടനെ വൃത്തിയാക്കണം - ബിജെപി
മാഹി :മാഹിയിലെ കനാലുകൾ കാലവർഷം ആരംഭിക്കുന്നതിനു മുന്നേ അടിയന്തരമായി വൃത്തിയാക്കണമെന്ന് മാഹി അഡ്മിനിസ്ട്രേറ്ററോട് ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കാലവർഷം ആരംഭിക്കുന്നതിനു മുന്നേ കനാലുകൾ വൃത്തിയാക്കിയില്ലെങ്കിൽ പള്ളൂർ ചാലക്കര പന്തക്കൽ മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നും അടിയന്തരമായി മാഹിയിലെ കനാലുകൾ വൃത്തിയാക്കുവാനും മുനിസിപ്പൽ റോഡുകളിലെ ചെറിയ ഡ്രെയിനേജ് സംവിധാനങ്ങൾ സ്ലാബ് നീക്കിക്കൊണ്ട് അടിയന്തരമായി ശുചീകരി ക്കണമെന്നും മാഹി അഡ്മിനിസ്ട്രേറ്റ് റോഡ് ബിജെപി ആവശ്യപ്പെട്ടു.
ഫണ്ടുകൾ അനുവദിച്ചിട്ടുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും, നടന്നുകൊണ്ടിരിക്കുന്ന
റോഡ് നവീകരണ പ്രവർത്തനങ്ങൾ വർഷകാലത്തിനു മുന്നേ അടിയന്തരമായി പൂർത്തീകരിക്കണം എന്നും
ഭാരവാഹികൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് പി.പ്രബീഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗം അംഗവളപ്പിൽ ദിനേശൻ, സെക്രട്ടറി ടി.എ.ലതീബ്, മണ്ഡലം ജനറൽ സെക്രട്ടറി മഗനിഷ് ഒ.ബി.സി മോർച്ച സംസ്ഥാന സമിതിയംഗം ജയസൂര്യ ബാബു എന്നിവരാണ് അഡ്മിനിസ്റ്റേ ട്രറെ കണ്ടത്.
മാഹിമേഖലയിലെ തോടുകളും കനാലുകളും വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം ഭാരവാഹികൾ അഡ്മിനിസ്റ്റേറ്റർ യ്ക്ക് നിവേദനം നൽകുന്നു
മാഹി ജെ.എഫ്.ആർ.എ.വാർഷികാഘോഷം ഇന്ന് (ശനി)
മാഹി: ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ മാഹിയുടെ വാർഷികാഘോഷം ഇന്ന് ചാലക്കര പിഎം ശ്രി ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ അങ്കണത്തിൽ. വൈകിട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.ജെ.എഫ്.ആർ.എ - പ്രസിഡൻ്റ് ഷാജി പിണക്കാട്ട് അധ്യക്ഷത വഹിക്കും. മാഹി സി.ഐ.പി.എ .അനിൽ കുമാർ, സെക്രട്ടറി കെ.സുജിത് കുമാർ, ഷിനോജ് രാമചന്ദ്രൻ എന്നിവർ സംസാരിക്കും ചിത്രകാരൻ കെ.കെ.മാരാർ മുഖ്യാതിഥിയായിരിക്കും.തദവസരത്തിൽ നിയുക്ത മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാറിന് സ്വീകരണം നൽകും.
ഏഴിന് ടിവി സിനിമാ താരങ്ങളായ ശിവദാസ് മട്ടന്നൂരും, ശാർങ്ങധരൻ കൂത്തുപറമ്പും അവതരിപ്പിക്കുന്ന' നർമ്മ സല്ലാപം' പരിപാടി.തുടർന്ന് മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ
ജപ സ്‌കൂൾ ഓഫ് മ്യൂസിക് വാർഷികാഘോഷം ഇന്ന്
മാഹി: മടപ്പുള്ളി ജപ സ്‌കൂൾ ഓഫ് മ്യൂസിക് 33-ാം വാർഷികാഘോഷം മെയ് 9നു രാവിലെ 9 മുതൽ മാഹി കോ- ഓപ്പറേറ്റീവ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗീതജ്‌ഞൻ യു.ജയനും ശിഷ്യരും ചേർന്ന് ഒരുക്കുന്ന 12 മണിക്കൂർ സംഗീത യജ്‌ഞം ഉണ്ടാകും.
ത്യാഗരാജ പഞ്ചരത്ന കീർത്ത നാലാപനം, സംഗീത കച്ചേരി, സംഗീതാരാധന, വയലിൻ ഗ്രൂപ്പ്, സംഘ സങ്കീർത്തനം എന്നിവ നടക്കും.. വാർഷികാഘോഷം വൈകിട്ട് 5 ന് കാഞ്ഞങ്ങാട് രാമ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കലൈമാമണി
ചാലക്കര പുരുഷു മുഖ്യപ്രഭാഷണം നടത്തും. 6.30 ന് യു.ജയൻ മാസ്റ്റർ നൽകിയ ഈണത്തിൽ പി.ജയചന്ദ്രൻ, പി.ലീല എന്നിവർ ആലപിച്ച ഭക്തി ഗാനങ്ങളുടെഅവതരണവും ഗാനമേളയും അരങ്ങേറും,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















