ഇങ്ങിനേയും ഒരു എം എൽ എ . മയ്യഴിയിലുണ്ട്

ഇങ്ങിനേയും ഒരു എം എൽ എ . മയ്യഴിയിലുണ്ട്
ഇങ്ങിനേയും ഒരു എം എൽ എ . മയ്യഴിയിലുണ്ട്
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 08, 01:09 AM
SAMUDRA
NISH
mannan
mn

മാഹി: മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായി മാഹി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച അഡ്വ: ടി.അശോക് കുമാർ, മാഹി മണ്ഡലത്തിലെ ഓരോ വീട്ടിലും കയറിയിറങ്ങി, തന്നെ വിജയിപ്പിച്ചതിന് നന്ദി പറയുകയാണിപ്പോൾ.

നേരത്തെ വോട്ടഭ്യർത്ഥിച്ച് ഇദ്ദേഹം മണ്ഡലത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നു. പൊരിവെയിലിൽ ദിവസങ്ങളോളം നടന്നതിൻ്റെ ക്ഷീണം മാറും മുമ്പേ നന്ദി പറയാൻ അതേ വീടുകളും സ്ഥാപനങ്ങളുമെല്ലാം വക്കീൽ ഒരിക്കൽക്കൂടി കയറിയിറങ്ങുകയാണ്.

ഇടത്-ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെയാണ് അശോകൻ വക്കീൽ മത്സര രംഗത്തിറങ്ങിയത്.പൊതുതാൽപര്യ ഹരജികളും, സാമൂഹ്യ പ്രവർത്തനവുമായി മയ്യഴിയാകെ നിറഞ്ഞ്, ദശകങ്ങളായി വക്കീലുണ്ട്. രാഷ്ട്രീയത്തിന്നതീതമായി വിപുലമായ സുഹൃത്തുക്കളുള്ള വക്കീൽ,അവരുടേയെല്ലാംശക്തമായസമ്മർദ്ദത്തിലാണ് സ്ഥാനാർത്ഥിയായത്.

ജയിച്ചപ്പോൾ സുഹൃത്തുക്കളിൽ പലരും സങ്കടത്തിലാണ്.! എന്നും പുലർച്ചെ അഞ്ച് മണിക്കാരംഭിക്കുന്ന കവലിയേർസ് ദ് മാഹിയിലെ സൈക്കിൾസഞ്ചാരികൾ, ഇനി തങ്ങൾക്കൊപ്പം നായകനായി വക്കീൽ ഉണ്ടാവുമോ എന്ന ആശങ്കയിലാണ്. നാൽപ്പത് കിലോമീറ്ററോളം ഉൾനാടൻ ഗ്രാമത്തിലൂടെയാണ് വർഷങ്ങളായുള്ള സൈക്കിൾ സവാരി.

അത് കഴിഞ്ഞാൽ പച്ചക്കറി കൃഷിയായി.ചുമട്ട് തൊഴിലാളിയായ അനിൽ കുമാർ സഹായിയായി ഉണ്ടാവും. പിന്നീട് നേരെ പ്ലാസ് ദ് ആംസ് ഗ്രൗണ്ടിലേക്ക് ..ചെറുപ്പം മുതലുള്ള ഫുട്ബാൾ കളിയിൽ മറ്റ് സുഹൃത്തുക്കൾക്കൊപ്പം വാശിയേറിയ മത്സരം.. വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് ഓഫീസിലേക്കും, 10 മണിയോടെ മാഹി കോടതിയിലേക്കും .. ഓഫീസ് നിറയെ കേസ് കെട്ടുകളാണ്. കേസ്സുകൾ ധാരാളമുണ്ടെങ്കിലും, എല്ലാവരിൽ നിന്നും ഫീസ് കിട്ടിയെന്ന് വരില്ല. ചോദിച്ച് വാങ്ങാറുമില്ല. നിർദ്ധനരാണെങ്കിൽ, ഫീസിൻ്റെ കാര്യം പറയുകയും വേണ്ട!

വക്കീൽ വീട്ടിലുള്ളപ്പോൾ സന്ദർശകരുടെ നിലയ്ക്കാത്തപ്രവാഹമാണ്. സാമ്പത്തിക സഹായം തൊട്ട് പൊതുതാൽപര്യ ഹരജികൾ വരെയുള്ള കാര്യങ്ങൾക്കായാണ് പലരും വരിക. എല്ലാറ്റിലും മാനുഷിക പരിഗണന മാത്രം.

484859035_9279501808810747_28550794619474746_n

എത്ര തിരക്കായാലും സുഹൃത്തുക്കൾക്കൊപ്പമുള്ള സാഹസിക - -വിനോദയാത്ര വക്കീലിന് ഹരമാണ്. നല്ലൊരു ഭരതനാട്യ നർത്തകൻ കൂടിയായ വക്കീൽ പഠനകാലത്ത് യൂണിവേർസിറ്റി തലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.

തൻ്റെ ദേശ- വിദേശയാത്രകൾക്കിടയിൽ, അപൂർവ്വ പുരതാന വസ്തുക്കൾ എവിടെ കണ്ടാലും വക്കീൽ സ്വന്തമാക്കിയിരിക്കും.

വീടിനോട് ചേർന്നുള്ള അദ്ദേഹത്തിൻ്റെ മ്യൂസിയം ചരിത്രകുതുകികൾക്കും, ഗവേഷകർക്കും പ്രിയതരമാണ്. മയ്യഴിയുടെ ചരിത്ര വിശേഷങ്ങളും, കോടതി കൗതുകങ്ങളുമെല്ലാം അടുത്തിടെ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു പാട് നല്ല സുഹൃത്തുക്കൾ എപ്പോഴും ഈ മനുഷ്യ സ്നേഹിക്ക് ചുറ്റിലുമുണ്ടാകും. എല്ലാമാസവും മുറ്റതെറ്റാതെ മൂകാംബികയിലെത്തും.

കണ്ണൂർ നഗരത്തിൽ പട്ടിണി നിർമ്മാർജ്ജനം ചെയ്യാൻ വർഷങ്ങളായി ചിലസുഹൃത്തുക്കൾക്കൊപ്പം സൗജന്യ ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്.സമൂഹത്തിനായി സമർപ്പിക്കപ്പെട്ട ജീവിതം. പാവപ്പെട്ടവർക്ക് നിയമസഹായമെത്തിക്കുകയെന്നത് വക്കീലിന് ജീവിത വ്രതമാണ്. ഭരണകൂടംപരാജയപ്പെട്ടിടത്ത് ,കോടതി വിധികളിലൂടെ ഒട്ടേറെ സുപ്രധാനങ്ങളായ ജനകീയ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കാൻ വക്കീലിന് സാധിച്ചിട്ടുണ്ട്.'

എഴുന്നൂറ് കിലോമീറ്ററുകൾക്കപ്പുറമുള്ളപുതുച്ചേരിയിലേക്കുള്ള തുടർച്ചയായ യാത്രകളും ,എം എൽ എ എന്ന നിലയ്ക്കുള്ള തിരക്കുകളും, തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമാക്കുമോ എന്നതാണ് ആത്മസുഹൃത്തുക്കളുടെ നൊമ്പരം !

തൃശൂർ കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ: ഹസീന ഭാസ്ക്കറാണ് ഭാര്യ. മക്കൾ: ഡോ: ജ്വാല, പാറുൾ ( ബി ഡി എസ് വിദ്യാർത്ഥിനി.)


ചിത്രവിവരണം: അഡ്വ.ടി.അശോക് കുമാർ കുടുംബത്തോടൊപ്പം

whatsapp-image-2026-05-07-at-9.30.34-pm

പന്ന്യന്നൂർ ഭാസിക്ക്

നാടിൻ്റെ യാത്രാമൊഴി.


മാഹി:പ്രമുഖസാഹിത്യകാരനും, നാടൻകലാ ഗവേഷകനുമായ പന്ന്യന്നൂർ ഭാസിക്ക് നാടിൻ്റെ അന്ത്യാഞ്ജലി.കലാ - സാഹിത്യ രാഷ്ട്രീയ മേഖലകളിലെ നൂറ് കണക്കിനാളുകൾ , പന്ന്യന്നൂർ എന്ന ഗ്രാമത്തെ കേരളീയ സാമൂഹ്യ സാഹിത്യ ഭൂപടത്തിൽ ഉയർത്തി നിർത്തിയ ഭാസിയേട്ടന് അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തി.

അനുശോചന ചടങ്ങിൽ

എ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്നോയഎസ്,സിപിഐഎം ലോക്കൽ സെക്രട്ടറി വി എം ബാബു മാസ്റ്റർ, ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പവിത്രൻ മൊകേരി, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ കെ രാജീവൻ, അഡ്വക്കേറ്റ് കെ ഗോപാലൻ, ടി ടി കെ ശശി, രാജേന്ദ്രൻ തായാട്ട്, വി പി നാണു മാസ്റ്റർ, ചാലക്കര പുരുഷു, എൻ.ടി.കെ.ലീന, എൻ പവിത്രൻ, എം കെ റഫീഖ്, സത്യൻ മാട്ടാൻ, അച്യുതൻ മാസ്റ്റർ സംസാരിച്ചു.

കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം 

പി ജയരാജൻ, കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ, നിയുക്ത എംഎൽഎ 

പി കെ പ്രവീൺ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ഹരീന്ദ്രൻ, വത്സൻ പനോളി, കോൺഗ്രസ് നേതാക്കളായ സജീവ് മാറോളി, 

വി എ നാരായണൻ, സി.കെ.രമേശൻ, എം.സി.പവിത്രൻ, എ.പ്രദീപൻ,

കെ അരവിന്ദാക്ഷൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ചടങ്ങിൽ എ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.സ്നോയ ,സിപിഎം ലോക്കൽ സെക്രട്ടറി വി എം ബാബു മാസ്റ്റർ, ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പവിത്രൻ മൊകേരി, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ കെ രാജീവൻ, അഡ്വക്കേറ്റ് കെ ഗോപാലൻ, ടി ടി കെ ശശി, രാജേന്ദ്രൻ തായാട്ട്, വി പി നാണു മാസ്റ്റർ, ചാലക്കര പുരുഷു, ലീന എൻ ടി കെ, എൻ പവിത്രൻ, എം കെ റഫീഖ്, സത്യൻ മാട്ടാൻ, അച്യുതൻ മാസ്റ്റർ സംസാരിച്ചു.

 കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം 

പി ജയരാജൻ, കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ, നിയുക്ത എംഎൽഎ 

പി കെ പ്രവീൺ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ഹരീന്ദ്രൻ, വത്സൻ പനോളി, കോൺഗ്രസ് നേതാക്കളായ സജീവ് മാറോളി, 

വി എ നാരായണൻ, സി.കെ.രമേശൻ, എം.സി.പവിത്രൻ, എ പ്രദീപൻ,

കെ അരവിന്ദാക്ഷൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.


ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ അന്ത്യോപചാരമർപ്പിക്കുന്നു.

capture

വലിയ കുറ്റിപ്പുറത്ത് അബൂബക്കർ നിര്യാതയായി


ചൊക്ലി മേനപ്രത്തെ വലിയ കുറ്റിപ്പുറത്ത് മുഹമ്മദലി ഘറിൽ അബൂബക്കർ (73) നിര്യാതയായി

പരേതരായ മമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്.

ഭാര്യ :നസീമ

നസറി, ആഷിഫ് , നവാസ്,മിസ്‌രിയ,മുഹമമദലി എന്നിവർ മക്കളാണ്.

മരുമക്കൾ :സമീർ, ജമീൽ, റംഷീന, സെൻഹ 

സഹോദരങ്ങൾ: ഉമ്മർ, പരേതയായ ഖദീജ.

ഖബറടക്കം ഇന്ന് 

07.05.2026ന് 6.30 ന്

മാരാങ്കണ്ടി ഖബറിസ്ഥാനിൽ.

capture_1778183372

യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു

മാഹി: ഭാരതീയ മൂല്യങ്ങളിൽ ആത്മവിശ്വാസവും പരമ്പര, സംസ്കൃതി, ആദർശം എന്നിവയിൽ അഭിമാനവുമുള്ള സമാജത്തെ വളർത്താനാണ് രാഷ്ടീയ സ്വയം സേവക സംഘം പ്രവർത്തിക്കുന്നതെന്ന് സംഘത്തിൻ്റെ പാനൂർ ഖണ്ഡ് പ്രചാർ പ്രമുഖ് ഇ.ടി. കെ.രമീഷ് പറഞ്ഞു.   ന്യൂമാഹിയിലെ ബലിദാനി സ്വർഗ്ഗീയ യു.സി. ഷമേജിൻ്റ ബലിദാന ദിനത്തിൽ സമൃതി മണ്ഡപത്തിൽ നടന്ന പുഷ്പാജ്ഞലിക്കു ശേഷം സ്വർഗ്ഗീയ കനകൻസേവ കേന്ദ്രത്തിൽ നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു രമീഷ് 



 രാഷ്ട്രീയ സ്വയംസേവക സംഘം പരിഹാസവും എതിർപ്പും പരിഗണനയും കഴിഞ്ഞ് പ്രതീക്ഷയുടെ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.   മറ്റുള്ള സംഘടനകൾ മൽസരാത്മവും സമരാത്മകവുമായി പ്രവർത്തിക്കുമ്പോൾ സംഘം രാഗാത്മവും താളാത്മവുമായി സമാജത്തിന്റെ സമന്വയത്തിനായാണ് പ്രവർത്തിക്കുന്നത്.        സംഘ പ്രവർത്തകരുടെ ത്യാഗത്തിന്റെ ഭാഗമായാണ് കന്യകാമേരി കന്യാകുമാരി ആയതും, 1950 ൽ ശബരിമല തീവെപ്പ് സമയം പ്രതികരിക്കാത്ത ഹിന്ദു ശബരിമല ആചാര ലംഘന സമയത്ത് പ്രതികരിച്ചതും, രാമസിംഹൻ കൊലപാതകത്തിൽ ആത്മവിശ്വാസം നഷ്ടപെട്ട ഹിന്ദുവിന് മാറാട് കലാപത്തിൽ ആത്മവിശ്വാസത്തോടെ പ്രതികരിക്കാൻ സാധിച്ചതും സംഘപ്രവർത്തനത്തിന്റെ ഭാഗമായാണ്. ഭാരതത്തിന്റെ പ്രതിനിധികളായ ജഗദീഷ് ചന്ദ്രബോസിനെയും രവീന്ദ്രനാഥ ടാഗോറിനെയും അടിമത്ത രാജ്യത്തിന്റെ പ്രതിനിധി എന്ന് അധിക്ഷേപിച്ചവർ  ഇന്ന് ഭാരതത്തിന്റെ പ്രതിനിധികളെ അംഗീകരിച്ച് ആരാധിക്കുന്നതും സംഘപ്രവർത്തകരുടെ ത്യാഗത്തിന്റെ ഭാഗമാണെന്നും രമീഷ് പറഞ്ഞു. 


രാഷ്ട്രീയ സ്വയം സേവകസംഘo ജില്ല സേവപ്രമുഖ് കെ.പി.സന്ദീപ്,പാനൂർ ഖണ്ഡ് സമ്പർക്ക പ്രമുഖ് പി. പ്രതീഷ് കുമാർ, ഖണ്ഡ് സഹ: ശാരിരിക് പ്രമുഖ് കെ.പി. സുനീഷ് എന്നിവരും സംബദ്ധിച്ചു

യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു

മാഹി: ഭാരതീയ മൂല്യങ്ങളിൽ ആത്മവിശ്വാസവും പരമ്പര, സംസ്കൃതി, ആദർശം എന്നിവയിൽ അഭിമാനവുമുള്ള സമാജത്തെ വളർത്താനാണ് രാഷ്ടീയ സ്വയം സേവക സംഘം പ്രവർത്തിക്കുന്നതെന്ന് സംഘത്തിൻ്റെ പാനൂർ ഖണ്ഡ് പ്രചാർ പ്രമുഖ് ഇ.ടി. കെ.രമീഷ് പറഞ്ഞു.   ന്യൂമാഹിയിലെ ബലിദാനി സ്വർഗ്ഗീയ യു.സി. ഷമേജിൻ്റ ബലിദാന ദിനത്തിൽ സമൃതി മണ്ഡപത്തിൽ നടന്ന പുഷ്പാജ്ഞലിക്കു ശേഷം സ്വർഗ്ഗീയ കനകൻസേവ കേന്ദ്രത്തിൽ നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു രമീഷ് രാഷ്ട്രീയ സ്വയംസേവക സംഘം പരിഹാസവും എതിർപ്പും പരിഗണനയും കഴിഞ്ഞ് പ്രതീക്ഷയുടെ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.   മറ്റുള്ള സംഘടനകൾ മൽസരാത്മവും സമരാത്മകവുമായി പ്രവർത്തിക്കുമ്പോൾ സംഘം രാഗാത്മവും താളാത്മവുമായി സമാജത്തിന്റെ സമന്വയത്തിനായാണ് പ്രവർത്തിക്കുന്നത്.        സംഘ പ്രവർത്തകരുടെ ത്യാഗത്തിന്റെ ഭാഗമായാണ് കന്യകാമേരി കന്യാകുമാരി ആയതും, 1950 ൽ ശബരിമല തീവെപ്പ് സമയം പ്രതികരിക്കാത്ത ഹിന്ദു ശബരിമല ആചാര ലംഘന സമയത്ത് പ്രതികരിച്ചതും, രാമസിംഹൻ കൊലപാതകത്തിൽ ആത്മവിശ്വാസം നഷ്ടപെട്ട ഹിന്ദുവിന് മാറാട് കലാപത്തിൽ ആത്മവിശ്വാസത്തോടെ പ്രതികരിക്കാൻ സാധിച്ചതും സംഘപ്രവർത്തനത്തിന്റെ ഭാഗമായാണ്. ഭാരതത്തിന്റെ പ്രതിനിധികളായ ജഗദീഷ് ചന്ദ്രബോസിനെയും രവീന്ദ്രനാഥ ടാഗോറിനെയും അടിമത്ത രാജ്യത്തിന്റെ പ്രതിനിധി എന്ന് അധിക്ഷേപിച്ചവർ  ഇന്ന് ഭാരതത്തിന്റെ പ്രതിനിധികളെ അംഗീകരിച്ച് ആരാധിക്കുന്നതും സംഘപ്രവർത്തകരുടെ ത്യാഗത്തിന്റെ ഭാഗമാണെന്നും രമീഷ് പറഞ്ഞു. 


രാഷ്ട്രീയ സ്വയം സേവകസംഘo ജില്ല സേവപ്രമുഖ് കെ.പി.സന്ദീപ്,പാനൂർ ഖണ്ഡ് സമ്പർക്ക പ്രമുഖ് പി. പ്രതീഷ് കുമാർ, ഖണ്ഡ് സഹ: ശാരിരിക് പ്രമുഖ് കെ.പി. സുനീഷ് എന്നിവരും സംബദ്ധിച്ചു

capture_1778183545

പുത്തൻ പുരയിൽ ശോഭന അന്തരിച്ചു

മാഹി:ചെമ്പ്ര ഗവഃ എൽ പി സ്ക്കൂളിന് സമീപം (64) അന്തരിച്ചു. 

പരേതരായ രാമൻ നായരുടെയും മാളു അമ്മയുടെയും  മകളാണ്. ഭർത്താവ് പരേതനായ ഗോപാലൻ.മക്കൾ: സതീഷ്,സനീഷ്, മരുമക്കൾ റീഷ, രവീണ സഹോദരങ്ങൾ.സുശീല, ബീന ,

മിനി (റിട്ട. അധ്യാപിക, ചെമ്പ്ര എൽ.പി സ്കൂൾ). വിനോദ് കുമാർ ടി.സി.

എസ് ജി (എസ് ഐ മാഹി പോലീസ്),

പരേതനായ ധർമ്മപാലൻ

ശവസംസ്കാരം പിന്നീട് അറിയിക്കുന്നതായിരിക്കും

capture_1778183698

കണ്ണി പൊയിൽ ബാബുവിനെ

അനുസ്മരിച്ചു


മാഹി: സി.പി.എം.നേതാവ് കണ്ണി പൊയിൽ ബാബുവിൻ്റെ രക്തസാക്ഷി ദിനാചരണം നടന്നു. ടി. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ  കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെബർ പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി. കെ. രമേശൻ, വടക്കൻ ജനാർദ്ദനൻ. അഡ്വ: ടി. അശോക് കുമാർ. പി.കെ. പ്രേംനാഥ് , കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രമേശ് ബാബു. കെ.പി. നൗഷാദ് സംസാരിച്ചു. പൊതുയോഗത്തിൽ വെച്ച് നിയുക്ത മാഹി എം.എൽ.എ. അഡ്വ: ടി. അശോക് കുമാറിനെ സി.പി.എംകണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെബർ. പി. ഹരീന്ദ്രൻ ആദരിച്ചു

പ്രകടനവും പുഷ്പാർച്ചനയും നടന്നു.


ചിത്രവിവരണം: പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1778183647

ബൈത്തുൽ മാൽ തയ്യൽ പരിശീലന ക്ലാസുകൾ ഉദ്ഘാടനം

ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്ന സൗജന്യ തയ്യൽ പരിശീലന ക്ലാസ്സുകളുടെ എട്ടാമത്തെ ബേച്ച് തലശ്ശേരി മാരിയമ്മ വാഡ് കൗൺസിലർ ശ്രീമതി നൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.പി. ഉമ്മർ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ എ.പി. സുബൈർ ആമുഖ ഭാഷണം നടത്തി. സി.എച്ച് ഹാരിസ് പി.എം ബഷീർ, ബി അബ്ദുൽ ഖാദർ, പി. എം അഷ്‌റഫ്, ഒ. യൂസഫ്, സി.മൊയ്തു, പി.ഇഖ്‌ബാൽ, റുക്‌സാന ടീച്ചർ എന്നിവർ പ്രസംഗിച്ചു

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m