മാഹി: മാഹി നിയമസഭ മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥിയായ അഡ്വ. ടി. അശോക് കുമാർ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി. അന്തിമ ഫലത്തിൽ 1115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അശോക് കുമാർ വിജയിച്ചത്. മണ്ഡലത്തിലെ 1 മുതൽ 31 വരെ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പിൽ നാല് റൗണ്ടുകളിലായാണ് വോട്ടെണ്ണൽ പൂർത്തിയായത്.
ഫലപ്രഖ്യാപനത്തിന് മുമ്പേ തന്നെ മുന്നേറ്റം ഉറപ്പിച്ച അശോക് കുമാറിന് അനുകൂലമായി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ റൗണ്ടിൽ തന്നെ മികച്ച ലീഡ് നേടിയ എൽഡിഎഫ് , അവസാനം വരെയും നിലനിർത്തുകയായിരുന്നു. എന്നാൽ പോസ്റ്റൽ വോട്ടുകളിൽ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തായിരുന്നു.
അന്തിമ കണക്കുകൾ ടി.അശോക് കുമാർ എൽ ഡി എഫ് സ്വതന്ത്രൻ – 8375 രമേശ് പറമ്പത്ത് കോൺഗ്രസ് – 7260 ,അങ്കവളപ്പിൽ ദിനേശൻ എൻ ഡി എ– 6969 മുഹമ്മദ് സമീൽ ഐ യു.എം.എൽL – 800 '
കോൺഗ്രസ് മുന്നണിയിൽ നിന്ന് വഴിമാറി മുസ്ലിം ലീഗ് ഇത്തവണ പ്രത്യേകം മത്സരിച്ചതും, കോൺഗ്രസ്സിനകത്തെ അസ്വാരസ്യങ്ങളും സീറ്റിങ്ങ് എംഎൽഎ രമേശ് പറമ്പത്തിൻ്റെ തോൽവിക്ക് കാരണമായി.
അശോക് കുമാറിൻ്റെ
വിജയത്തിന് പിന്നാലെ തലശ്ശേരി സിപിഎം സ്ഥാനാർഥി കാരായി രാജൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ, തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി സി കെ രമേശൻ എന്നിവർ മാഹിയിൽ എത്തി അശോക് കുമാറിനെ ഹാരമണിയിച്ച് അഭിനന്ദിച്ചു.
മാഹിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, നിർണായകമായ ഈ വിജയം ഇടതു പക്ഷത്തിനും പ്രവർത്തകർക്കും വലിയ ആത്മവിശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ.
നിയുക്ത തലശ്ശേരി എം.എൽ എ കാരായി രാജൻ നിയുക്ത മാഹി എം എൽ എ അശോക് കുമാറിനെ ഹാരമണിയിക്കുന്നു.
അഡ്വ: ടി.അശോക് കുമാറിൻ്റെ വിജയത്തിന് ഇരട്ടി മധുരം
മാഹി: മയ്യഴിക്കാരുടെ ജനകീയ വക്കീലിൻ്റെ ശബ്ദം
ഇനി പുതുച്ചേരി അസംബ്ലിയിൽ മുഴങ്ങും'
മാഹി: മയ്യഴി രക്തവർണ്ണ പൂക്കളെ വിരിയിക്കുന്ന കൊയ്യോത്തിമരങ്ങളുടേയും, സുവർണ്ണ കാന്തി ചൊരിയുന്ന കൊന്നമരങ്ങളുടേയും നാടാണ്. ഇവ രണ്ടും ഏത് കത്തിയാളുന്ന വേനലിലും നിറ ഭംഗിയിൽ ജ്വലിച്ചു നിൽക്കുന്ന വാകമര പൂക്കളാണ്.
തീയാളും വേനലിലും ഈ മെയ് മാസ വിജയം അഡ്വ: ടി.അശോക് കുമാറിൻ്റെ വിജയത്തെ മേടമാസവും മയ്യഴിയും വരവേൽക്കുന്നു.
മയ്യഴിക്കാരുടെ ജനകീയ വക്കീലിൻ്റെ ശബ്ദം ഇനി പുതുച്ചേരി അസംബ്ലിയിൽ ഇടിമുഴക്കമായി മാറും.'
അശോകൻ വക്കീലിൻ്റെ ജീവിതം പോരാട്ടങ്ങളുടെ
പുസ്തകമാണ്.'
പ്രതിസന്ധികളുടെ, പ്രതിബദ്ധങ്ങളുടെ മലവെള്ളപ്പാച്ചിലുകൾ നീന്തിക്കയറിയാണ് നിസ്വാർത്ഥനായ ഈ ജനസേവകൻ ഇതുവരെ നടന്നെത്തിയത്.പൊതു ജന സേവനത്തിനായി സമർപ്പിക്കപ്പെട്ട ദിനരാത്രങ്ങൾ.. സ്വന്തം കൈയ്യിൽ നിന്ന് ചില വഴിച്ച സമ്പത്ത് .. സമര പോരാട്ടങ്ങളുടെ നീണ്ട നിര..
തുടർച്ചയായി മൂന്ന് തോൽവികൾ ഒരു പൊതു പ്രവർത്തകന് താങ്ങാനാവില്ലെന്ന് പറയാറുണ്ട്.
മയ്യഴി നഗരസഭ, അസംബ്ലി, ലോക്സഭാ സീറ്റുകളിൽ മത്സരിച്ചെങ്കിലും, അശോകൻ വക്കീൽ പരാജയപ്പെട്ടിരുന്നു. ഈ പരാജയങ്ങളൊന്നും പക്ഷെ അശോകൻ വക്കീലിനെ തളർത്തിയിരുന്നില്ല.
തോറ്റെങ്കിലും,
ഒരു എം എൽ എ യുടെ ഉത്തരവാദിത്വത്തോടെ നാടിൻ്റെ ഏതാവശ്യത്തിന് മുന്നിലും വക്കീൽ ഓടിനടന്നു.
രാഷ്ട്രീയക്കാരും, ഭരണകൂടവും എതിർ വശത്ത് നിൽക്കുമ്പോഴും, പരമോന്നത കോടതിയിലടക്കം ദശകങ്ങൾ നീണ്ട, പോരാട്ടങ്ങൾക്കൊടുവിൽ മയ്യഴിക്കാർക്കായി അദ്ദേഹം നേടിയെടുത്ത ചരിത്ര വിധികൾ മയ്യഴിയുടെ സാമുഹ്യ ജീവിതത്തിന് ഈ മനുഷ്യൻ സമർപ്പിച്ച സുവർണ്ണ സമ്മാനങ്ങളാണ്.
വിഷയമെന്തായാലും, കഠിനമായ പഠനത്തിലൂടെ അതിൻറെ ആത്മാവ് തൊടുംവിധമുള്ള അവ തരണം, കോടതിക്കകത്തും പുറ ത്തും തളരാതെ പോരാടാനുള്ള നിശ്ചയദാർഢ്യം, മാറുന്ന കാലത്തോടൊപ്പം, അപ്ഡേറ്റ് ചെയ്യ പ്പെടുന്ന മനസ്സും മസ്തിഷ്ക്കവും. ഇതൊക്കെയാണ് ഈ ജനകീയ അഭിഭാഷകനെ നാടിൻ്റെ പ്രിയങ്കരനാക്കിയത്.
മയ്യഴിക്കാരുടെ ജനകീയ വക്കീലിൻ്റെ ശബ്ദം ഇനി പുതുച്ചേരി അസംബ്ലിയിൽ മുഴങ്ങും'
ഏറെ പ്രത്യേകതയുള്ള വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.
മയ്യഴിയുടെ ചരിത്രമറിയാനാഗ്ര ഹിക്കുന്നവർ, മറ്റെങ്ങും പോകണ്ട. വക്കീലിന്റെ വീടിനോട് ചേർന്നുള്ള സ്വന്തം മ്യൂസിയത്തിൽ കയറിയാൽ മതി. പോയ കാലങ്ങളുടെ ശേഷിപ്പുകളത്രയും ശേഖരിച്ചു വെച്ചിരിക്കുകയാണിവിടെ.
മയ്യഴിയിലെ കാർഷിക മേഖല പരിപോഷിപ്പിക്കുന്നതിന് പലവിധ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നത് വർഷങ്ങളായി ഈ കർഷക മനസ്സിൻ്റെ ആത്മനിർവൃതിയാണ്.
മയ്യഴി കളിക്കളമായ 'പ്ലാസ്‌ദ് ആംസി'ലും, ഇൻഡോർ സ്റ്റേഡി യത്തിലും ഉയരുന്ന ആരവങ്ങളി ൽ ഈ മനുഷ്യനേയും കാണാം. കഴിഞ്ഞ നിരവധി വർഷങ്ങളാ യി മയ്യഴി മൈതാനത്ത് തുടർച്ചയായി കുട്ടികൾക്കായി നടത്തി വരുന്ന സൗജന്യ ഫുട്ബാൾ പരി ശീലനക്കളരിയുടേയും, സുധാക രൻ മാസ്റ്റർ ഫുട്ബാൾ അക്കാദ മിയുടേയും അമരക്കാരനാണ് 'കാ ൽപ്പന്തുകളിയുടെ ഉപാസകനും, സംഘാടകനുമായ ഈ ഫുട്ബാ ൾ താരം. പതിവ് സൈക്കിൾ സവാരിക്കാരുടെ ഗ്രൂ ക്ലീഡറും, ജീവകാരുണ്യ പ്രവ ർത്തനങ്ങളുടെ അത്താണിയുമാണ് ഈ മനുഷ്യ സ്നേഹി.
കേരളത്തിലെയും, പോണ്ടിച്ചേരിയിലെയും. മിക്കവാറും എല്ലാ നേതാക്കളുമായും ആത്മ ബന്ധം പുലർത്തുന്ന അദ്ദേഹം, പിറന്ന നാടിൻറെ നന്മകൾക്ക് വേണ്ടി അവ പ്രയോജനപെടുത്താനും മ റക്കാറില്ല.
മുപ്പത്തിയെട്ടു വർഷമായി തദ്ദേ ശ സ്ഥാപനങ്ങളിലേക്ക് 'തിര ഞ്ഞെടുപ്പു നടത്താത്ത ഇന്ത്യയി ലെ ഏക സംസ്ഥാനമായി പുതു ച്ചേരി മാറിയപ്പോൾ, 2006ൽ മു നിസിപ്പാൽ" തിരഞ്ഞത്തെടുപ്പ് നടത്താൻ കോടതി വിധിയിലൂ ടെ സാധിച്ചതും,, ഇന്നിപ്പോൾ കാലാവധി കഴിഞ്ഞ് പതിനൊ ന്നു വർഷത്തിന് ശേഷവും പുതു ച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വ യംഭരണ തിരഞ്ഞെടുപ്പ് നടത്തി ക്കിട്ടാൻ വീണ്ടും സുപ്രീം കോടതി വിധി നേടിയെടുത്തതും ചരിത്രമാണ്. തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടു പോകുന്ന സ ർക്കാർ നടപടിക്കെതിരെ വീ ണ്ടും അദ്ദേഹം സുപ്രീം കോടതി യിൽ പോരാടുകയാണ്.
മാഹിക്ക് പുതുതായി മുൻസിഫ് കോടതി ലഭിച്ചതും, അതിലൂടെ മാഹിയിലെ പതിനാലു പേർക്ക് സർക്കാർ ജോലി ലഭ്യമാക്കിയതും,, പതിനഞ്ചുവർഷത്തിലധികം കെട്ടിക്കിടന്ന കേസ്സുകളൊക്കെ തീർക്കാനായതും, ഉപഭോക്തൃ കോടതിയുടെ സിറ്റിങ്ങ് മാഹിക്ക് ലഭ്യമാക്കിയതും,അഞ്ചക്ഷം രൂപ വരെയുള്ള കേസ് നടത്തു വാനുള്ള അധികാരംമാത്രമുണ്ടാ യിരുന്ന മാഹി കോടതിക്ക് കോടിക്കണക്കിന് രൂപയുടെ കേസ് നടത്തുവാനുമുള്ള അധികാരം നേടിയെടുത്തതും അശോക് കു മാർ ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജികളിലെ വിധികളിലുടെയാണ്.
മൂന്നരപ്പതിറ്റാണ്ടുകാലമായി തലശ്ശേരി-മാഹി ബൈപ്പാസ് ഇരകൾക്ക് നഷ്ടപരിഹാരം ലഭി ക്കാതെ നൂറു കണക്കിനു കുടുംബങ്ങൾ ദുരിതക്കയത്തിലായപ്പോൾ,ചെന്നൈ ഹൈകോടതിയി ൽ നിന്നും, പ്രതിഫലത്തുകയിനത്തിൽ സർക്കാർ തീരുമാനി ച്ചതിലും 85 കോടി രൂപ അധികം ലഭ്യമാക്കാൻ കോടതി വിധിയിലൂടെ പൊരുതി നേടാൻ ഈ അഭിഭാഷകനായി. 'രാജ്യത്താദ്യമായി
ഒരു മജിസ്ട്രേറ്റ് കോടതിക്ക് ഔ ദ്യോഗികമായി സ്വന്തമായെരു കാർ അനുവദിച്ചതും അശോക് കുമാറിൻറെ ഇടപെടൽ കൊണ്ടു തന്നെ.
പുതുച്ചേരി സംസ്ഥാനത്തുള്ള പ്രൊഫഷണൽ കോളേജുകളി ൽ മാഹിക്കുണ്ടായിരുന്ന ക്വാട്ട ഇല്ലാതാക്കാൻ പോണ്ടിച്ചേരി ക്കാർ,കോടതിയിലൂടെ നീക്കമാ രംഭിച്ച പ്പോൾ ആ ശ്രമം പരാജ യപ്പെടുത്താനും ശക്തമായ ഇടപെടലിലൂടെ സാധിതമായി.
പഠന കാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോൺ കലോത്സവത്തിലും, മംഗ്ലൂർ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും നൃത്തം ചെയ്തിട്ടുള്ള സർഗ്ഗധനനായ നർത്തകൻ കൂടിയാണ് ഈ കലാകാരൻ.
ലയൺസ് ക്ലബ്ബിനെ ജനകീയമാക്കിയ പ്രസിഡൻ്റ് കൂടിയായിരുന്നു അദ്ദേഹം.പാഴായി പോകാത്ത വാക്കും, കാപട്യമില്ലാത്ത പ്രൊഫഷണൽ തന്ത്രവും, കരൾ പറിച്ച് നൽകുംവിധമുള്ള സൗഹൃദങ്ങളുമാണ് ഈ മനുഷ്യൻറെ വിജയ മന്ത്രം. ഇതോടൊപ്പം ശരിയാണെന്ന് ഉത്തമ ബോധ്യമുള്ള ഏത് കാര്യത്തിലും, ഏതറ്റം വരെ പോകാനും, പൊരുതിജയിക്കാനുമുള്ള ചങ്കൂറ്റവും കൗശലവും ഈ മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. അതിന് ജാതിയോ മതമോ രാഷ്ട്രീയമോ വിലങ്ങ് തടിയാകാറില്ല.
കെ കെ രമയുടെ ചരിത്ര വിജയം:
ആഹ്ലാദ പ്രകടനം നടത്തി
മാഹി: നിയമസഭ തിരഞ്ഞെടുപ്പിലും വടകര മണ്ഡലത്തിൽ കെ കെ രമയും നേടിയ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ജനകീയ മുന്നണി നേതൃത്വത്തിൽ പ്രവർത്തകർ അഴിയൂർ ചുങ്കത്ത് പ്രകടനം നടത്തി.നഗരം ചുറ്റി പ്രകടനവും മധുര പലഹാര വിതരണവുമുണ്ടായി.. മുന്നണി നേതാക്കളായ പി ബാബുരാജ്, യു.എ റഹീം, ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , പി പി ഇസ്മായിൽ, വി പി പ്രകാശൻ ,, വി കെ അനിൽകുമാർ , നവാസ് നെല്ലോളി, സി സുഗതൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ, കെ കെ ഷറീൻ കുമാർ , എം ഇസ്മായിൽ, കെ പി രവീന്ദ്രൻ , ടി കെ ഫൈസൽ, മർവാൻ അഴിയൂർ, ,പി കെ കോയ ,ബവിത്ത് തയ്യിൽ , രാജേഷ് അഴിയൂർ,എന്നിവർ നേതൃത്വം നൽകി
.പടം: യുഡിഎഫ് ആർ എം പി അഴിയൂരിൽ നടന്ന ആഹ്ലാദ പ്രകടനം
മേച്ചോളിൽ സുശാന്ത് നിര്യാതനായി
ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം മേച്ചോളിൽ സുശാന്ത് (49) നിര്യാതനായി .
അച്ഛൻ പരേതനായ മേച്ചോളിൽ ഗോപാലൻ അമ്മ ശാരദ.
സഹോദരങ്ങൾ
ശശി, ശ്യാമള, അശോകൻ, അനിത, രതീഷ്, രമേശൻ.
സംസ്ക്കാരം ഇന്ന് (04-05-26) രാത്രി 7:30 ന് വീട്ടുവളപ്പിൽ.
തറപറയും” കവിതാ സമാഹാരം പ്രകാശനം ചെയ്തു
അഴിയൂർ: അഴിയൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ “തറപറയും” പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഴിയൂർ ഗവ. ഹയർ സെ.സ്കൂളിലെ മുഹമ്മദ് ബഷീർ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു.
വന്യ ജീവിഫോട്ടോഗ്രാഫറും എഴുത്തുകാരനും പ്രഭാഷകനുമായ അസീസ് മാഹി പുസ്തക പ്രകാശനം നിർവഹിച്ചു.
ചിത്രകാരൻ രമേശ് രഞ്ജനം പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരൻ വി. പി. പ്രഭാകരൻ
പുസ്തക പരിചയം നടത്തി.പത്രപ്രവർത്തകൻ കെ. എ. റഹീം അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല വിശിഷ്ടാതിഥിയായി പങ്കെടുത്തു. . പരിപാടിയുടെ ഭാഗമായി വിജയൻ പെരിങ്ങാട് ഓടക്കുഴൽ വായന അവതരിപ്പിച്ചു. പി. ശ്രീധരൻ (പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സുജിത്ത് ബി. അഴിയൂർ, ബാബുരാജൻ ചാക്കേരി, കെ. സുകുമാരൻ കല്ലറോത്ത്, പ്രദീപ് ചോമ്പാല, വിജയരാഘവൻ മാസ്റ്റർ, ഷാജിത്ത് കൊട്ടാരത്തിൽ എന്നിവർ ആശംസകൾ നേർന്നു.
മറുമൊഴി മേഘനാദൻ അഴിയൂർ നിർവഹിച്ചു. ഓർമ്മചെപ്പ് ട്രഷറർ മുബാസ് കല്ലേരി സ്വാഗതവും നിർമൽ അഴിയൂർ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















