ഡോ: രുഗ്മിണി ദേവി അരുണ്ഡേൽ ദേശീയ അവാർഡ് ശ്രുതി ലക്ഷ്മി മനോജിന്

ഡോ: രുഗ്മിണി ദേവി അരുണ്ഡേൽ ദേശീയ അവാർഡ് ശ്രുതി ലക്ഷ്മി മനോജിന്
ഡോ: രുഗ്മിണി ദേവി അരുണ്ഡേൽ ദേശീയ അവാർഡ് ശ്രുതി ലക്ഷ്മി മനോജിന്
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 May 03, 11:19 PM
SAMUDRA
NISH
mannan
mn

മാഹി:പതിനാലുകാരിയായ നൃത്ത പ്രതിഭ ശ്രുതി ലക്ഷ്മി മനോജ്,

പത്മഭൂഷൺ ഡോ: രുഗ്മിണി ദേവി അരുണ്ഡേലിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ ദേശീയ അവാർഡിന് മൂന്നാം തവണയും അർഹയായി.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, എന്നീ നൃത്തശാഖകളിലെ മികവാണ് തുടർച്ചയായി മൂന്നാം തവണയും അവാർഡിന്നർഹയാക്കിയത്.

capture_1777830504

ഗുരു നിരഞ്ജൻ മടപ്പള്ളിയുടെശിഷ്യയാണ്.ഇന്ത്യൻ യൂത്ത് അംബാസിഡറും, പ്രശസ്ത ഗായകനുമായ അമൽ മനോജിൻ്റെ സഹോദരിയാണ്.

nmnmn

രമേശ് പറമ്പത്തിൻ്റെ മകൻ വിവാഹിതനായി.


മാഹി: മാഹി എം.എൽ.എ.രമേശ് പറമ്പത്തിൻ്റെയും, സയന രമേഷിൻ്റേയും മകൻ യദുകുൽ പറമ്പത്തും, കോഴിക്കോട് പന്തീരാങ്കാവിലെ താഴെ പറമ്പത്ത് തിരുവാതിരയിൽ ഉദയകുമാറിൻ്റേയും, സബിത മതേനിയുടെ മകൾ ആർദ്രയും വിവാഹിതരായി.

capture_1777831306

ശ്രീ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ വലിയ തമ്പുരാട്ടിയുടെ തിരുമുടി ഉയരുന്നു

capture_1777831418

തൊഴിലാളി ദിനം മാഹി ഇടവക ദിനമായി ആഘോഷിച്ചു 


മാഹി :യൗസേപ്പിതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് ഒന്നിന് മാഹി സെന്റ് തെരേസാ ബസിലിക്ക ഇടവക ദിനമായി ആഘോഷിച്ചു. ജപമാലയും, കോഴിക്കോട് അതിരൂപത മുൻ ചാൻസിലർ റവ. ഫാദർ സജിവ് വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷ ദിവ്യ പൂജയും നടന്നു. തുടർന്ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ അധ്യക്ഷതയിൽ സിവിൽ സപ്ലൈസ് വകുപ്പ് സൂപ്രണ്ട് ഡാന്റിസ് ഫെർണാണ്ടസ്  വിളക്ക് കൊളുത്തി ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഫാദർ സജിവ് വർഗീസ്, സിസ്റ്റർ അജി മരിയ സംസാരിച്ചു.  റവ. ഫാദർ ബിനോയ്, റവ. ഫാദർ ബിപിൻ ബെന്നറ്റ്,

ആവില്ല ക്ലൂണി കോൺവെന്റ് കളിലെ സിസ്റ്റർമാരും സംബന്ധിച്ചു.. മാഹി മേഖലയിൽ സി.ബി.എസ്.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആരോൺ ടെന്നിസൺ ആൻസ്സ്റ്റീൻ ടെന്നിസൺ എന്നിവരെ ആദരിച്ചു.പോൾ ഷിബു സ്വാഗതവും സ്റ്റാൻലി ഡിസിൽവ നന്ദിയും പറഞ്ഞു 

 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായി.



 ചിത്രവിവരണം:ഡാന്റിസ് ഫെർണാണ്ടസ്  നിലവിളക്ക് കൊളുത്തി ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു

capture_1777831488

ചേന കൃഷി ആരംഭിച്ചു


കതിരൂർ :കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ചേന കൃഷി ആരംഭിച്ചു. ബേങ്ക് ആരംഭിച്ച ജാക്ക് ഫാമിലാണ് ഇടവിള കൃഷിയായി ചേന കൃഷി ആരംഭിച്ചത്. ചേന കൃഷി കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് പോയൻ അധ്യക്ഷത വഹിച്ചു.. പന്ന്യന്നൂർ ബേങ്ക് പ്രസിഡണ്ട് എൻ പവിത്രൻ, ബേങ്ക് ഡയറകടർ അനീഷ് കുമാർ, .രാമചന്ദ്രൻ മാസറ്റർ സംസാരിച്ചു ബേങ്ക് സെക്രട്ടറി എം രാജേഷ് ബാബു സ്വാഗതവും ഏ.കെ. പ്രകാശൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം:ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

കെ.സി.സി സി. സംസ്ഥാന തല സാമൂഹ്യ സേവന പുരസ്‌കാരം നൽകുന്നു


കണ്ണൂർ: ഡിസ്ട്രിക്ട് കാൻസർ കണ്ട്രോൾ കൺസൊർഷ്യം, ആരോഗ്യ സാമൂഹ്യ സേവന രംഗത്ത് മികവ് തെളിയിച്ച ഏറ്റവും നല്ല സംഘടനയ്ക്ക് സംസ്ഥാന തല പുരസ്‌കാരം നൽകുന്നു.

അർബുദ രോഗീ പരിചരണ സഹായങ്ങൾ, രോഗീക്ഷേമ പ്രവർത്തനങ്ങൾ, അർബുദ നിയന്ത്രണ ബോധ വൽക്കരണ പ്രവർത്തനങ്ങൾ, സാന്ദ്വന പരിചരണ മേഖലയിൽ ഉള്ള പരിചയം, സാമ്പത്തിക പിന്നോകാവസ്ഥയി ലുള്ള രോഗികൾക്കുള്ള സഹായങ്ങൾ, സാമൂഹ്യ ആരോഗ്യ സുരക്ഷ മേഖലയിലുള്ള മികവ്, സ്ത്രീകൾ കുട്ടികൾ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ മികവിന്റെ അംഗീകാരം ആയിട്ടാണ് പുരസ്‌കാരം നൽകുന്നത്.

സംഘടന യുടെ പ്രവർത്തനങ്ങളിൽ സാമ്പത്തിക സുതാര്യത, പൊതു സമൂഹഹത്തിന്റെ, വിശ്വാസ്യത എന്നിവ ഉണ്ടായിരിക്കണം. നിയമ വിവാദങ്ങൾ സമൂഹത്തിനു ദോഷകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ അംഗത്വം പ്രവർത്തനം എന്നിവ ഉണ്ടായിരിക്കരുത്.

തുടർച്ചയായ മൂന്നു വർഷത്തെ പ്രവർത്തന പരിചയമുള്ള കേരള രെജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട നിലവിൽ രെജിസ്ട്രേഷൻ അംഗീകാരം ഉള്ള സംഘടന ആയിരിക്കണം.

സ്മരണിക (മെമെന്റോ ), പ്രശസ്തി പത്രം,25000/രൂപയുടെ ക്യാഷ് അവാർഡ് എന്നിവ അടങ്ങിയത് ആണ് പുരസ്‌കാരം.

സാക്ഷ്യപ്പെടുത്തിയ രേഖകളോട് കൂടിയ അപേക്ഷകൾ 2026മെയ് 15ന് മുൻപായി, ജനറൽ സെക്രട്ടറി. കെ.സി.സി.സി.

C/o മലബാർ കാൻസർ സെന്റർ മൂഴിക്കര പോസ്റ്റ്‌, കോടിയേരി ,തലശ്ശേരി

എന്ന വിലാ സത്തിൽ, registered ആയോ speed പോസ്റ്റ്‌ വഴിയോ ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്

9947772077,9447136495,9496184128 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്

capture_1777832078

കേരള ഹോക്കി ജനറൽ സെക്രട്ടറിയായി കെ. നിയാസ് തിരഞ്ഞെടുക്കപ്പെട്ടു; കണ്ണൂരിന് ചരിത്രനേട്ടം

തലശ്ശേരി: കേരള ഹോക്കിയുടെ 2026-30 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറിയായി മുൻ ഇന്ത്യൻ താരം കെ. നിയാസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ആദ്യമായാണ് കണ്ണൂർ ജില്ലയിൽ നിന്നൊരാൾ സംസ്ഥാന ഹോക്കി അസോസിയേഷന്റെ അമരത്തെത്തുന്നത്. നിലവിൽ കേരള ഹോക്കിയുടെ ട്രഷററായിരുന്നു നിയാസ്.

നേട്ടങ്ങളുടെ ഗോൾകീപ്പർ

കണ്ണൂർ പാതിരിയാട് സ്വദേശിയായ നിയാസ്, 2001-ൽ ഏഷ്യൻ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു. ഈ മികവ് അദ്ദേഹം പ്രായഭേദമന്യേ തുടരുന്നു എന്നതിന്റെ തെളിവാണ് 2025 നവംബറിൽ ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം ഗോൾകീപ്പറായി ഉണ്ടായിരുന്നു എന്നത്.

ഭരണമികവിന്റെ മുൻപരിചയം

  • കണ്ണൂർ ഹോക്കി സെക്രട്ടറി: 2009–2016, 2019–2022 കാലയളവിൽ കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു.
  • നാഷണൽ അമ്പയർ: 2007 മുതൽ 2014 വരെ ദേശീയ തലത്തിൽ അമ്പയറായും തിളങ്ങിയിട്ടുണ്ട്.

തലശ്ശേരി പി.ഡബ്ല്യു.ഡി (PWD) ഓഫീസിൽ ഉദ്യോഗസ്ഥനായ നിയാസ് ഇപ്പോൾ പാനൂരിലാണ് താമസം. ഭാര്യ നുസ്രത്ത് പാനൂർ കേരള ബാങ്ക് ഉദ്യോഗസ്ഥയാണ്.

പുതിയ ഭാരവാഹികൾ

കോഴിക്കോട് കിങ്‌സ് റീജൻസി ഹാളിൽ റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്റെ നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് പ്രധാന ഭാരവാഹികൾ:

പ്രസിഡന്റ്: അരുൺ അയ്യപ്പൻ ഉണ്ണിത്താൻ (തിരുവനന്തപുരം)

സീനിയർ വൈസ് പ്രസിഡന്റ്: വി. സുനിൽ കുമാർ

വൈസ് പ്രസിഡന്റുമാർ: സി.ടി. സോജി, ബിന്ദു മനോഹർ

ജോയിന്റ് സെക്രട്ടറിമാർ: മിനി അഗസ്റ്റിൻ, എം.ജെ. മനോജ്

ട്രഷറർ: വി.എസ്. സയോ

അസോസിയേറ്റ് വൈസ് പ്രസിഡന്റ്: പി. ഹാഷിർ (കണ്ണൂർ ഹോക്കി പ്രസിഡന്റ്)

താരങ്ങളുടെ പ്രതിനിധി: ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്

ഹോക്കി ഇന്ത്യ ട്രഷറർ ശേഖർ മനോഹർ (നിരീക്ഷകൻ), അഡ്വ. സന്ദീപ് ടി. ജോർജ് (റിട്ടേണിംഗ് ഓഫീസർ), യു.പി. സാബിറ (ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി) എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.അഭിമാന നിമിഷം: "25 വർഷങ്ങൾക്ക് മുമ്പ് 2001-ൽ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നാട്ടിലെത്തിയ നിയാസിന്, പാതിരിയാട് സ്കൂളിൽ വെച്ച് നൽകിയ വൻ സ്വീകരണത്തിൽ ജില്ലാ ഹോക്കി പ്രസിഡന്റ് എന്ന നിലയിൽ ഉപഹാരം നൽകാൻ എനിക്ക് സാധിച്ചിരുന്നു. കാൽനൂറ്റാണ്ടിനിപ്പുറം അദ്ദേഹം സംസ്ഥാന ഹോക്കിയുടെ നേതൃത്വത്തിലേക്ക് എത്തുമ്പോൾ ഏറെ അഭിമാനത്തോടെ ആ നിമിഷങ്ങൾ ഓർക്കുന്നു."

- കെ.വി. ഗോകുൽ ദാസ് (സെക്രട്ടറി, കണ്ണൂർ ഹോക്കി)


capture_1777833081

അനുസ്മരണവും, പുരസ്ക്കാര സമർപ്പണവും നടത്തി


ചിറക്കുനി:മൂല്യരഹിതമായ വിദ്യാഭ്യാസ കാലത്ത് അതിജീവനത്തിൻ്റെ വഴിയായി വിദ്യാഭ്യാസം മാറിയതോടെ അദ്ധ്യാപകർ ഇ,പ്പോൾ പഠിപ്പിക്കുന്നത് പ്ലെയിസ്മെൻ്റിനാണെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ.

കേവലം പരീക്ഷ കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അപ്രസക്‌തരായെന്നും അന്ന് അദ്ധ്യാപകൻ ചെയ്തിരുന്നത് അദ്ധ്യാപകന് മാത്രം ചെയ്യാവുന്ന കാര്യങ്ങളാണെങ്കിൽ ഇന്ന് നമ്മുടെ നാട്ടിലെ നിരവധി ഏജൻസികൾ കൂട്ടമായി ചെയ്യുന്നതിനാൽ ചെറിയ പങ്കു മാത്രമേ അദ്ധ്യാപകർ വഹിക്കുന്നുള്ളു. അദ്ദേഹം അനിവാര്യനല്‌ലെന്നും കല്പറ്റ നാരായണൻ പറഞ്ഞു. സോഷ്യലിസ്റ്റ് ചിന്തകനും ഗാന്ധിയൻ പ്രചാരകനും ഡയറ്റ് പ്രിൻസിപ്പലുമായിരുന്ന എം.പി. ബാലകൃഷ്ണൻ ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗവും പുരസ്കാര സമർപ്പണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്‌മരണ സമിതി ചെയർമാൻ ചൂര്യയി ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

എം.പി. ബാലകൃഷ്ണൻ പുരസ്കാരം ധർമ്മടം ഗവ. മാപ്പിള എൽ.പി. സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപകൻ കെ. വിജയന് കല്പറ്റ നാരായണൻ സമ്മാനിച്ചു. വിജയൻ മാസ്റ്റർ പുരസ്കാരതുക

ധർമ്മടം ഗവ. മാപ്പിള സ്ക്കൂളിന് നല്കി.

ഡയറ്റ് റിട്ട. സീനിയർ ലക്ചറർ ഉണ്ണികൃഷ്ണൻ കുന്നിരിക്ക, കൊക്കോടൻ ലക്ഷമണൻ, കല്യാട്ട് പ്രേമൻ, വി.കെ. ജയന്തൻ, പി.കെ. സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.  സാഹിത്യകാരി കാർത്തിക അണ്ടലൂർ ഗുരുവന്ദനം നടത്തി.


ചിത്രവിവരണം:സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

capture_1777831643

റോഡുകൾ സഞ്ചാരയോഗ്യമാക്കണം


ന്യൂമാഹി: ന്യൂ മാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമക്കാത്തതിലും, മഴക്കാല പൂർവ്വ ശുചീകരണ, പ്രവർത്തനങ്ങൾ തുടങ്ങാത്തതിലും നാട്ടുക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു ' പെരിങ്ങാടി ഉൾപെടെയുള്ള പ്രദേശങ്ങളിലെ റോഡുകളുടെ വശങ്ങളിൽ കാടുകൾ വളർന്നു നിൽക്കുന്നതും ഓടകൾ വൃത്തിയാക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായിട്ടും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലന്നാണ് പ്രധാന പരാതി പലയിടങ്ങളിലും റോഡുകൾ വെട്ടി പൊളിച്ച നിലയിലാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി റോഡുകൾ ടാറിങ് നടത്തി പൂർവ്വസ്ഥിതി യിലാകണമെന്നും ഓടകൾ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ദേശ വാസികൾ ആ വശ്യ പെടുന്നു. റോഡരികിലെ കാടുകൾ വെട്ടി തെളിക്കാത്തത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണി നേരിടുന്നുണ്ട് കാലവർഷത്തിന് മുൻപായി അടിയന്തിര മായി ശുചീകരണ പ്രവർത്തനങ്ങളും റോഡ് നവീകരണവും പൂർത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



ചിത്രവിവരണം: പെരിങ്ങാടിയിൽ റോഡരികിൽ കാട്കയറിയ നിലയിൽ

capture_1777831770

നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു


മാഹി: മാഹി വെസ്റ്റ് പള്ളൂർ പുലരി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി കീഴന്തിമുക്ക് മൽഹാർ ഐ കെയർ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ. ശ്രീനി എടക്കോളൻ നേതൃത്വം നൽകിയ മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങളും ചികിത്സാ മാർഗനിർദേശങ്ങളും നൽകി.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് പുലരി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി. പ്രദേശവാസികൾ ക്യാമ്പിനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി

capture_1777832177

ഹജ്ജ് യാത്രയയപ്പ് സംഗമം 


തലശ്ശേരി: സി കെ പി കുടുംബ സംഗമം സമിതി വക കുടുംബത്തിൽ നിന്ന് ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. സംഗമം പോണ്ടിച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി പി അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള ഹജ്ജിന് പോകുന്നവരെ ഷാൾ അണിയിച്ച് ആദരിച്ചു. കുടുംബ സംഗമ സമിതി കൺവീനർ അഡ്വ. പി വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കേയി കുടുംബ ഖാളി ഇബ്രാഹിം പൂക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രൊഫ. വി പി ബാബു , സി കെ പി അബ്ദുൽ റഹ്മാൻ കേയി, ടി എം അബ്ദുള്ള, സി കെ പി റയീസ് എന്നിവർ പ്രസംഗിച്ചു. സി കെ പി മമ്മു സ്വാഗതവും ടി എം സാജിദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.



പടം അടിക്കുറിപ്പ്


ഫോട്ടോ: സി കെ പി കുടുംബ സംഗമം സമിതി വക ഹജ്ജ് യാത്രയയപ്പ് സംഗമം പോണ്ടിച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ വി പി അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1777832328

മാഹികലാഗ്രാമം ചിത്രകലാ ദ്ധ്യാപകൻ പ്രശാന്ത് ഒളവിലം വരച്ച മുഖ്യമന്ത്രിയുടെ പോട്രൈറ്റ് ചിത്രകാരൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

diamond_1777832423
diaomond
nishanth---copy---copy
ayurmantra_1777812675
ayurmantra_1777812675
mannan--jpg
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m