എ.പി.കുഞ്ഞിക്കണ്ണൻ മാനവികതയെ ഉയർത്തി പ്പിടിച്ച മഹാരഥൻ: മുഖ്യമന്ത്രി
മാഹി: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതു ജീവിതത്തിൽ സജീവമായ എ.പി.കുഞ്ഞിക്കണ്ണൻ എക്കാലത്തും , കലാകാരന്മാരുടേയും
എഴുത്തുകാരുടേയും, ആകർഷണ കേന്ദ്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മാഹി മലയാള കലാഗ്രാമത്തിൽമാനേജിങ്ങ് ട്രസ്റ്റിയായിരുന്ന എ.പി.കുഞ്ഞി ക്കണ്ണൻ്റെ പൂർണ്ണകായ വെങ്കല പ്രതിമ ഉദ്ഘാടനം ചെയത് സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി.
മാനവികതയെ ഉയർത്തി ,പിടിച്ചമനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. സ്വപ്നങ്ങളുടേയും,
ആശയങ്ങളുടെയും സാക്ഷാത്ക്കാരമാണ് അദ്ദേഹം സ്ഥാപിച്ച മലയാളകലാഗ്രാമം.കലകളിലൂടെ മനുഷ്യത്വത്തെ ഉണർത്താനുള്ള പ്രേരകശക്തിയായിരുന്നു ഈ മനുഷ്യൻ' സാധരണക്കാരുടെ മക്കളെ കലാ-സാഹിത്യ രംഗത്ത് കൈപിടിച്ചുയർത്താനാണ് കലാഗ്രാമം സ്ഥാപിതമായത്. മതനിരപേക്ഷതയുടെയും, സാഹോദര്യത്തിൻ്റേയും സന്ദേശവാഹകനായിരുന്നു അദ്ദേഹം. മത വർഗ്ഗിയശക്തികൾക്കെതിരെ ഒന്നിച്ചു നിൽക്കാൻ കലയിലും സാഹിത്യത്തിലും അഭിരമിക്കുന്നവർക്ക് കഴിയണം. വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക വിനിമയത്തിന് നമുക്ക് സാധിക്കണം. വിദ്വേഷവും, വെറുപ്പും ഇല്ലാതാക്കാൻ കലയും, സാഹിത്യവുമെല്ലാം ഉപയുക്തമാക്കാനാവണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
എല്ലാറ്റിലുമുപരി എ.പി.കുഞ്ഞിക്കണ്ണൻ തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പറഞ്ഞു. തനിക്ക് അദ്ദേഹം പിതൃസമാന നായിരുന്നു. മറ്റുള്ളവരെസഹായിക്കുകയെന്നത് ജീവിത വ്രതമാക്കിയ ' കുഞ്ഞിക്കണ്ണൻ, അഭിമാനിയായിരുന്നുവെന്ന് ആത്മമിത്രമായ ടി പത്മനാഭൻ അനുസ്മരിച്ചു. കുഞ്ഞിക്കണ്ണനെ സ്വപ്നം കാണാത്ത ഒരു രാത്രി പോലും തനിക്കില്ലെന്നും, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചയാളാണ് അദ്ദേഹമെന്നും പപ്പേട്ടൻ ഓർമ്മിച്ചു. ഞങ്ങൾക്ക് രണ്ട് ശരീരവും ഒരു മനസ്സുമായിരുന്നു.. പരസ്പരമറിയാത്ത ഒരു രഹസ്യവുമുണ്ടായിരുന്നില്ല. കുഞ്ഞിക്കണ്ണൻ ജീവിച്ചിരിക്കുമ്പോൾ തന്നെ, തന്നെയറിയിക്കാതെ തൻ്റെ പ്രതിമ കലാഗ്രാമത്തിൽ അദ്ദേഹം സ്ഥാപിച്ചു.മനസ്സ് ചടുലമാണെങ്കിലും തൻ്റെ ശരീരം 'ക്ഷീണിതമാണെന്ന് പപ്പേട്ടൻ പറഞ്ഞു.
ഗോഡ്ഫാദറില്ലാതെ ഉയർന്നു വന്ന നേതാവാണ് പിണറായി വിജയനെന്ന് പപ്പേട്ടൻ പറഞ്ഞു.
നിത്യവും അദ്ദേഹത്തിന് ശത്രുക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. നല്ലത്പോലെനോക്കണമെന്ന് സ്നേഹപൂർവ്വം പപ്പേട്ടൻ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.പ്രമുഖ ചിത്രകാരൻ
കെ.കെ.മാരാർ അനുസ്മരണ ഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ, മാനേജിങ്ങ് ട്രസ്റ്റി എ.ബാലൻ സന്നിഹിതരായി.
സംഘാടക സമിതി ചെയർമാൻ
ഡോ: എ.പി.ശ്രീധരൻ സ്വാഗതവും,ജനറൽ കൺവീനർ അസീസ് മാഹി നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മുഖ്യമന്ത്രി പിണറായി വിജയൻ എ.പി.കുഞ്ഞിക്കണ്ണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നു.
കഥാകാരൻ കഥാപാത്രത്തെ ഓർത്ത്
വികാരാധീനനായി: കണ്ണുകൾ ഈറനണിഞ്ഞു.
:ചാലക്കര പുരുഷു
മാഹി: തന്റെ കഥകളിലെ ആത്മാംശമുള്ള കഥാപാത്രം പൂർണ്ണകായ വെങ്കല പ്രതിമയായി മുന്നിൽ തെളിഞ്ഞപ്പോൾ കഥയുടെ പെരുന്തച്ചന് ഓർമ്മകളുടെ തിരയിളക്കം. കണ്ണുകൾ ഈറനണിഞ്ഞു.
മദിരാശിയിലെ സുദീർഘമായ താമസം വെടിഞ്ഞ് നാട്ടിലെത്തി യപ്പോഴും എ.പി.കുഞ്ഞിക്കണ്ണനുമായുള്ള ആ വിശുദ്ധ സ്നേഹത്തിൻ്റെ സുഗന്ധം മാഞ്ഞു പോയില്ല. സൗഹൃദങ്ങളുടെ ഇഴപിരിയാത്ത ആത്മബന്ധം സമ്മാനിച്ച വേറിട്ട അനു ഭവങ്ങളുടെ ആഴങ്ങളിൽ നിന്നും ഉയിർത്തുവന്ന അതിസുന്ദരമായ നാല് കഥകൾ ടി.പത്മനാഭൻ്റെ തൂലികയിൽ പിറന്നു. എല്ലാറ്റിലും കഥാപാത്രം ഒരാൾ തന്നെ. ചൊക്ലിയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് ഒന്നുമില്ലായ്‌മ യിൽ നിന്നും മദിരാശി തുറമുഖത്തെ വൻ വ്യവസായശൃംഗലയുടെ അമരക്കാരനും, കലാസാഹിത്യലോകത്തെ ആത്മ സൗഹൃദങ്ങളുടെ രാജകുമാരനുമായ കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി.എ.പി.കുഞ്ഞിക്കണ്ണൻ തന്നെ.
രാഷ്ട്രീയവും, കലയും സംസ്കാരവുമെല്ലാം കുഞ്ഞിക്കണ്ണന് അതിരുകളില്ലാത്ത പച്ചയായ സ്നേഹം മാത്രമായിരുന്നു. ഹൃദയത്തിന്റെ ഭാഷയും, സമാനതകളില്ലാത്ത ആഖ്യാനവും, വ്യതിരിക്തമായ ഇതി വൃത്തവും കൊണ്ട് വായനക്കാരുടെ മനസിൽ ഒരിക്കലും മായാത്ത മുദ്രകൾ ചാർത്തിയ കഥകളാണ് 'ഒരു സ്വപ്‌പ്നംപോലെ', 'ഒരു പെരു മഴ പോലെ', 'ചിത്തരഞ്ജിനി' തുടങ്ങിയവ. എന്നും തിരശ്ശീലക്ക് പിന്നിൽ മാത്രം നിൽക്കുകയും, ഏറ്റവും പിറകിൽ മാത്രം സഞ്ചരിക്കുകയും, ഏതൊരു ചർച്ചയിലേയും ഒടുവിലത്തെ വാക്കായി മാറുകയും ചെയ്യുന്ന ഈ മനുഷ്യൻ, പരിചയപ്പെട്ടവർക്കെല്ലാം സ്നേഹത്തിൻ്റെ നിറകുടമാണ്. ഈ വ്യക്തി വിശേഷമാണ് എളിമയുടെആൾരൂപമായ കുഞ്ഞിക്കണ്ണനെ വലിയവനാക്കിയതെന്ന് പപ്പേട്ടൻ പറഞ്ഞു.'
മലയാള കലാഗ്രാമം ശിൽപ്പ വിഭാഗം മേധാവിയായിരുന്ന പ്രമുഖ ശിൽപ്പി എൻ.മനോജ് കുമാറാണ് എ.പി.യുടെ പുനർജ്ജനി തോന്നിക്കുന്ന പൂർണ്ണകായ വെങ്കല പ്രതിമ നിർമ്മിച്ചത്.
ചിത്രവിവരണം: കലാഗ്രാമത്തിൻ്റെ മുറ്റത്ത്, ആത്മ സുഹൃത്തിൻ്റെ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും, സ്പീക്കർക്കും മുന്നിൽ വികാരാധീനനായി പോകുന്ന ടി.പത്മനാഭൻ
ക്ഷേത്രക്കുളത്തിലെ
മത്സ്യങ്ങൾ
ചത്ത് പൊങ്ങി
മാഹി: ആനവാതുക്കൽ ബാലഗോപല ക്ഷേത്രത്തിൻ്റെകുളത്തിലെ മത്സ്യങ്ങളത്രയും ചത്ത് പൊങ്ങി.
അലങ്കാര മത്സ്യങ്ങളുൾപ്പടെ നിരവധി മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്.സാമൂഹ്യ വിരുദ്ധർ കുളത്തിൽ വിഷം കലർത്തിയതാണോ എന്ന് സംശയിക്കുന്നു.
ചിത്രവിവരണം: ചത്തൊടുങ്ങിയ മത്സ്യങ്ങൾ
ചിത്രവിവരണം: ചത്തൊടുങ്ങിയ മത്സ്യങ്ങൾ
ചിത്രവിവരണം: ചത്തൊടുങ്ങിയ മത്സ്യങ്ങൾ
മലയാള കലാഗ്രാമം വാർഷികം ആഘോഷിച്ചു.
ന്യൂമാഹി : മാഹിമലയാള കലാഗ്രാമം 32ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ പ്രമുഖ ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. കലൈമാമണി ചാലക്കര പുരുഷു, അഡ്വ. എൻ.കെ. സജ്ന സംസാരിച്ചു. കലാഗ്രാമം അഡ്മിനിസ്ട്രറ്റർ പി.ജയരാജൻ സ്വാഗതവും,ഡോ. യു മോനിഷ നന്ദിയും പറഞ്ഞു.. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, നൃത്തസന്ധ്യ അരങ്ങേറി.
വാർഷികത്തോടനുബന്ധിച്ച് എം.വി.ദേവൻ ആർട്ട് ഗാലറിയാൽ അദ്ധ്യാ പകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന ചിത്ര- ശിൽപ്പ പ്രദർശനം മാനേജിങ്ങ് ട്രസ്റ്റി എ.ബാലൻ ഉദ്ഘാടനം ചെയ്തു
കെ.കെ.ബഷീർ സി.പി.എം വിട്ടു
ന്യൂമാഹി: ന്യൂനപക്ഷ വിഭാഗത്തോടുള്ള സി.പി.ഐ.എമ്മിൻ്റെ നിലപാടിൽ വന്ന മാറ്റത്തിൽ പ്രതിഷേധിച്ച്, പാർടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.കെ.ബഷീർ അറിയിച്ചു..ഇക്കാര്യം രേഖാമൂലം സി.പി.ഐ.എം. തലശ്ശേരി ഏരിയാ സെക്രട്ടരിയെ അറിയിച്ചിട്ടുണ്ട്.
അനുശോചിച്ചു
തലശ്ശേരി : മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ ടി.കെ ഉസ്മാൻ മാസ്റ്ററുടെ നിര്യാണത്തിൽ പി ടി എ, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ അനുശോചിച്ചു. മദർ പി.ടി.എ. പ്രസിഡന്റ്റ് കെ ബീന അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി വി കെ അബ്ദുൽ ബഷീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹെഡ്‌മാസ്റ്റർ കെ പി നിസാർ, സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും ഗവ: ഫിഷറീസ് & തുറമുഖ സ്പെഷൽ സെക്രട്ടറി ബി അബ്ദുൽ നാസർ ഐ എ എസ്, അധ്യാപകരായ എം. ഭാഷ, സി. കെ. ഷർമിയ, എം. പി. റഹീന, കെ ഹമീദ്, എം. കുഞ്ഞിമൊയ്തു, ആർ. എസ്. സ്നിഗ്ദ ചന്ദ്രൻ, ടി. ഷമീന എന്നിവർ സംസാരിച്ചു.
ഡോക്ടർ–രോഗി ബന്ധം പുനഃസ്ഥാപിക്കണം: വൈസ് ചാൻസലർ
മാഹി: ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാഹീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് & ഹോസ്പിറ്റൽ സംഘടിപ്പിച്ച സെമിനാറിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ്. പി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി.
“ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. ചികിത്സാരംഗത്ത് രോഗികളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിന്റെ ആവശ്യകതയും, വൈദ്യരംഗത്ത് നൈതിക മൂല്യങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
ഡോക്ടർ–രോഗി ബന്ധം ചികിത്സാരംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും, പരമ്പരാഗത ആത്മബന്ധം പുനഃസ്ഥാപിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം, ആത്മാർത്ഥത, രോഗിയെ ക്ഷമയോടെ കേൾക്കുന്ന മനോഭാവം എന്നിവയാണ് ചികിത്സയുടെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാഷണത്തിനു പിന്നാലെ നടന്ന സംവാദത്തിൽ വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ മേലത്ത് അധ്യക്ഷത വഹിച്ചു. പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. രജീഷ് വിശ്വനാഥൻ സന്നിഹിതനായിരുന്നു. ചടങ്ങിന്റെ ഭാഗമായി വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിച്ചു.
പീരിയോഡോണ്ടോളജി ആൻഡ് ഇംപ്ലാന്റോളജി വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ് ഫിറോസ് ടി.പി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. സെൽവമണി എം നന്ദിയും പറഞ്ഞു.
അരവിന്ദാക്ഷൻ അന്തരിച്ചു.
ന്യൂമാഹി: ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആയിരാട്ട് അരവിന്ദാക്ഷൻ (65) ആലുവയിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ ആയിരാട്ട് കണാരൻ.
അമ്മ : പരേതയായ ദേവൂട്ടി.
ഭാര്യ : ഗീത (ആലുവ).
മക്കൾ : അർച്ചന, അഖില.
മരുമക്കൾ : ഷൈജു (കോയമ്പത്തൂർ),
വിക്രമൻ (നിലമ്പൂർ).
സഹോദരങ്ങൾ : പുഷ്പ (കോയമ്പത്തൂർ), കനകൻ (പന്ന്യന്നൂർ), ലത (പള്ളൂർ).
സംസ്കാരം ആലുവയിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















