സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ദിനം സി.ഐ.ടിയു വിൻ്റെ നേത്രുത്വത്തിൽ മാഹിയിൽ ആഘോഷിച്ചു. ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.ടി. ജെയ്സൺ ഉദ്ഘാടനം ചെയ്തു. എ രമേഷ് ബാബു,വടക്കൻ ജനാർദ്ദനൻ, ഹാരീസ് പരന്തിരാട്ട് സംസാരിച്ചു.
ഗ്രീൻസ് ആരോഗ്യ സേതു: ആയുർവേദ ചികിത്സയിൽ എ.ഐ. അധിഷ്ഠിത പുതിയ ദിശ
മാഹി: പരമ്പരാഗത ആയുർവേദ ജ്ഞാനത്തെയും ആധുനിക സാങ്കേതികവിദ്യയെയും ഏകീകരിച്ച് ആരോഗ്യപരിചരണ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഗ്രീൻസ് ആരോഗ്യ സേതു എന്ന എ.ഐ. അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
ആയുർവേദ രംഗത്തെ 25 വർഷത്തെ സേവനത്തിന്റെ സ്മരണാർത്ഥമാണ് ഈ സംരംഭം രൂപംകൊണ്ടത്.
ഡോ: ശ്രീജിത്ത് (ദുബായ്), ഡോ: അസ്ഗർ എന്നിവരുടെയും ഗ്രീൻസ് ആയുർവ്വേദയുടേയും നേതൃത്വത്തിലാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
മുതിർന്ന ആയുർവേദ ക്ലിനീഷ്യന്മാർ, പണ്ഡിതർ, എഥിക്‌സ് വിദഗ്ധർ എന്നിവരുടെ സഹകരണവും ഇതിനുണ്ട്.
ആയുർവേദ ആശുപത്രികളും വെൽനെസ് കേന്ദ്രങ്ങളും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്ഫോം , രോഗി പരിചരണം, ക്ലിനിക്കൽ ഗവർണൻസ് സംവിധാനങ്ങൾ എന്നിവ നവീകരിക്കാൻ സഹായിക്കും. പരമ്പരാഗത ജ്ഞാനത്തെ ആദരിക്കുകയും ക്ലിനിക്കൽ നിലവാരം ഉയർത്തുകയും ചെയ്യുന്നതിൽ ഈ സംരംഭം പ്രതിജ്ഞാബദ്ധമാണെന്ന് ഡോ: അസ്ഗർ പറഞ്ഞു.
എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗിയുടെ ആരോഗ്യചരിത്രം, പ്രകൃതി, ജീവിതശൈലി, ലക്ഷണങ്ങൾ എന്നിവ വിശകലനം ചെയ്ത് വ്യക്തിഗത ചികിത്സാ മാർഗ്ഗരേഖകൾ നിർദ്ദേശിക്കുന്ന സംവിധാനമാണ് ഗ്രീൻസ് ആരോഗ്യ സേതുവിന്റെ പ്രധാന പ്രത്യേകത.
അബുദാബി മാഹി വെൽഫയർ അസോസിയേഷൻ-
സിജി ,മാഹി ചാപ്റ്റർ നിലവിൽ വന്നു:-
കുട്ടികളുടെ ഭാവി മുന്നേറ്റം ലക്ഷ്യമാക്കി, അബുദാബി മാഹി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ മാഹി മുനിസിപ്പാലിറ്റി, ന്യൂമാഹി, അഴിയൂർ, ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും രക്ഷിതാക്കൾക്കായി പേരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയാണ് സിജിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
അബുദാബി മാഹി വെൽഫയർ അസോസിയേഷൻ ചെയർമാൻ എഞ്ചിനീയർ അബ്ദുൽ റഹിമാൻ സിജി -അബുദാബി മാഹി വെൽഫയർ അസോസിയേഷന്റെ മാഹി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസിന് സിജി ട്രെയിനർ അബ്ദുൽ വഹാബ് നേതൃത്വം നൽകി. രക്ഷിതാക്കൾക്കായി ലൈഫ് ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി ക്ലാസ് എടുത്തു
പി.പി. സഫീർ, ജ്വാഹർ മാസ്റ്റർ, വഹീദ റഫീഖ്, റഫീദ്ദ മജീദ്, എൻ സലിം, സഹദ് എന്നിവർ സംസാരിച്ചു.
വ്യത്യസ്തമായി സംഘടിപ്പിച്ച ക്ലാസുകൾക്ക് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുത്ത സംശയനിവാരണ സെഷനും നടന്നു.
നാരായണി നിര്യാതയായി.
മാഹി: പന്തക്കൽ പുതിയ പറമ്പത്ത് നാരായണി (ലക്ഷ്മി) (84) തിരുനെൽവേലിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ.മക്കൾ: ഉഷ, ഉമ, സുരേഷ് ബാബു, സുമ, ശ്രീജ. മരുമക്കൾ: പ്രകാശ്, പ്രകാശൻ, ബിന്ദു, സുധീഷ്, ഷൺമുഖ സുന്ദരം. സഹോദരങ്ങൾ: രാധ, പരേതരായ ഗോവിന്ദൻ ,ജാനു
കോളേജ് ദിനാഘോഷം: വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ
മാഹി: മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്, മാഹിയിൽ 56-ാമത് കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പ്രചോദനപരമായ സന്ദേശവുമായി മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ തി. അങ്കിത് കുമാർ, ഐ.എ.എസ്. സംസാരിച്ചു.
വിദ്യാഭ്യാസത്തിന് ശേഷം വരുന്ന അടുത്ത നാല് മുതൽ അഞ്ച് വർഷങ്ങൾ വിദ്യാർത്ഥികളുടെ ജീവിതത്തിൽ നിർണായക ഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കരിയർ ലക്ഷ്യമാക്കി മുന്നേറുന്ന ഈ കാലഘട്ടത്തിൽ നിരവധി വെല്ലുവിളികളും സമ്മർദ്ദങ്ങളും നേരിടേണ്ടി വരുമെന്നും, വിജയത്തിനായി ചിലപ്പോൾ വ്യക്തിപരമായ ആസ്വാദനങ്ങളും സൗകര്യങ്ങളും പോലും ത്യജിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ യുവജനകാലം ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണെന്നും, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. വിവിധ മേഖലകളിൽ പരീക്ഷണം നടത്താനും പുതിയ സാധ്യതകൾ തേടാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്നും, ലഭ്യമായ മാർഗനിർദേശങ്ങളും അവസരങ്ങളും ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ ഈ കാലഘട്ടം ഓർമ്മകളാൽ നിറഞ്ഞതായിരിക്കും എന്നും, പഠനത്തിനൊപ്പം ജീവിതം ആസ്വദിക്കാനും മറക്കരുതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും വിഭാഗം മേധാവിയുമായ ഡോ. സി. എ. അസിഫ് സ്വാഗതം പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ റിസർച്ച് ഡയറക്ടർ പ്രൊഫ. (ഡോ.) സി. സി. ഹരിലാൽ കോളേജ് ദിന സന്ദേശം നൽകി.
പരിപാടിയുടെ ഭാഗമായി ഹിന്ദി വിഭാഗം അധ്യാപിക ഡോ. പി. വി. ബേബി സുമംഗള, യു.ഡി.സി. (വിശ്രമം) സുബദ്ധർ, മേജർ സജിത്ത് കുമാർ എന്നിവരെ ആദരിച്ചു. കൂടാതെ മികവുറ്റ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീമതി സുചിത്ര പി. ആശംസ പ്രസംഗം നടത്തി.
തുടർന്ന് പുരസ്കാര വിതരണം നടന്നു. സൂവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും വിഭാഗം മേധാവിയുമായ ഡോ. കെ. എം. ഗോപിനാഥൻ നന്ദി രേഖപ്പെടുത്തി.
മാഹിയിലെ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മാഹി : മാഹി സബ് ട്രഷറിയിൽ നിന്നും സർവീസ് / കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2026 മെയ് 4-ാം തീയ്യതി മുതൽ 29 ാം തീയ്യതി വരെ, സബ് ട്രഷറി മാഹിയുടെ പ്രവർത്തി ദിവസങ്ങളിൽ പെൻഷൻ ബുക്കുമായി വന്നു അവരവരുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.
സബ് ട്രഷറി മാഹിയിൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുള്ള പെൻഷൻകാർ ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് തപാൽ മുഖേനയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ ആളുകൾ നേരിട്ടോ ഓഫീസിൽ എത്തിക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ചെയ്യുന്നവർ www.jeevanpramaan.gov.in അല്ലെങ്കിൽ Indiapost വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അതിൻ്റെ കോപ്പി സബ് ട്രഷറി ഓഫീസർ, ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആൻഡ് ട്രഷറീസ് (ബ്രാഞ്ച്), മാഹി -677310 വിലാസത്തിലോ എന്ന ddat.mahe@py.gov.in എന്ന ഇ-മെയിൽ വഴിയോ അയക്കേണ്ടതാണ്. സ്വാതന്ത്ര്യ സമര പെൻഷൻകാർ അല്ലാത്ത കുടുംബ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട അധികാരികൾ നൽകുന്ന പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.സർവീസ്/ കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻകാരുടെ കുടുംബാംഗങ്ങൾ പെൻഷൻകാരുടെ മരണ വിവരം നേരിട്ടോ അല്ലെങ്കിൽ മേൽപറഞ്ഞ പോസ്റ്റൽ അഡ്രസ്സ് / ഇ-മെയിൽ വഴി ഉടൻ തന്നെ സബ് ട്രഷറി, മാഹിയെ അറിയിക്കേണ്ടതാണ്. എന്ന് സബ് ട്രഷറി ഓഫീസർ
മുഹമ്മദ് അനീഫ പാച്ചാംകണ്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അബുദാബി മാഹി വെൽഫയർ അസോസിയേഷൻ -സിജി മാഹി ചാപ്റ്റർ, എഞ്ചിനീയർ അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്യുന്നു
മാഹി ജഡ്ജിക്ക് സ്ഥലംമാറ്റം
മാഹി: ജില്ല മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി റോസിലിന് സ്ഥലമാറ്റം. ചെങ്കൽപേട്ട് അഡിഷണൽ മഹിളാ കോടതിയിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിട്ടാണ് നിയമിച്ചത്.
ബി കെ 55 സുൽത്താൻ സിസ്റ്റർസിനു വേണ്ടി പുറത്താകാതെ 53 റൺസെടുത്ത് ഫൈനലിലെ മികച്ച താരമായ മാനസ്‌വി പോറ്റിയുടെ ബാറ്റിങ്ങ്
സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറ് 4.0 ചാമ്പ്യൻമാരായ ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ്
സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറ് 4.0 റണ്ണറപ്പായ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ്
അരനൂറ്റാണ്ടിൻ്റെ ഓർമ്മകളിൽ ഒരു സഹപാഠി കൂട്ടായ്മ
മാഹി:48 വർഷങ്ങൾക്ക് ശേഷം ന്യൂ മാഹി എം എം ഹൈ സ്കൂൾ1978 ബാച്ച് പത്താം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ "മധുരിക്കും ഓർമകളെ " എന്ന പരിപാടി സംഘടിപ്പിച്ചു'
ഉത്തര മലബാറിലെ നൂറി ലധികം വർഷം പഴക്കമുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂ മാഹിയിൽ പ്രവർത്തിക്കുന്ന എം എം ഹൈസ്കൂൾ. 1978 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികളിൽ ഒരാളായ എം.പി സലീമിന്റെ പരിമഠത്തെ വീട്ടിലാണ് "മധുരിക്കും ഓർമകളെ" എന്ന സംഗമം സംഘടിപ്പിച്ചത്. പങ്കെടുത്തവരിൽ പലരും ഉപ്പയും ഉപ്പൂപ്പയും അച്ഛനും വല്യച്ഛനൊക്കെ ആയെങ്കിലും എല്ലാം മറന്നു കൊണ്ട് പഴയ ക്ലാസിലെ വിദ്യാർഥികളായി മാറി. ഒരു പാട് പഴയ കാല സ്കൂൾ അനുഭവ കഥകളും, മറ്റു കുസൃതികളും, സമര കഥകളുമൊക്കെ അയവിറക്കിയത് മറക്കാനാവാത്ത അനുഭവമായി മാറി. അബ്ബാസ് മാളിയേക്കലിന്റെയും സുരേഷ് ബാബുവിന്റെയും സംഗീതത്തിൽ എം പീ സലീം, വട്ടോത് റഫീഖ്, ടി എം പി റഫീഖ്, ഫിറോസ് കിടരൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കോഓർഡിനേറ്റർ എം പീ സലീം സ്വാഗതവും
മോഡറേറ്റർ സൈഫു ബി എച്. നന്ദിയും പറഞ്ഞു
എം പീ റഫീഖ്, വട്ടോത് റഫീഖ്, സാലിഹ് പി.കെ. വി, നജീബ് സി കെ, എന്നിവർ ആശംസകൾ അറിയിച്ചു
ആതിഥേയരായ എം.പി സലിമിനും കുടുംബത്തിനും എല്ലാ സഹപാഠികളും പ്രത്യേക നന്ദി അറിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മനസ്സിൽ നിന്നും മായാത്ത ഓർമ്മയായി മധുരിക്കും ഓർമ്മകളെ എന്ന ഗാന പരിപാടിയും അരങ്ങേറി.
ചിത്രവിവരണം:അരനൂറ്റാണ്ടിൻ്റെ ഓർമ്മകളുമായി സംഘടിപ്പിച്ച സഹപാഠി കൂട്ടായ്മയിൽ പങ്കെടുത്തവർ
നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി സമാപിച്ചു
മാഹി: വൈശാഖ പുണ്യ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശിയോടനുബന്ധിച്ച് പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ കുനിയില്‍ ദേവസ്ഥാനത്ത് സംഘടിപ്പിച്ച നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപിച്ചു. നിരവധി ഭക്തര്‍ പങ്കെടുത്തു.
നരസിംഹ ഹോമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഗണപതി ഹോമത്തോടെ ആചാര്യന്‍ വിനീത് ഗുരുവായൂരിന്റെ കാര്‍മികത്വത്തില്‍ ഋഗ്വേദ സൂക്ത ജപവും നരസിംഹമൂര്‍ത്തിക്ക് കലശപൂജയും കലശാഭിഷേകവും നടത്തി.
രാവിലെ വിവേകാനന്ദ കേന്ദ്രം കന്യാകുമാരി സൗത്ത് കോഓര്‍ഡിനേറ്റര്‍ രാധാദേവിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മാതൃപൂജയും നടന്നു. വൈകുന്നേരം സഹസ്രദീപവും ദീപാരാധനയും നടത്തിയ ശേഷം നരസിംഹമൂര്‍ത്തിയുടെ വെള്ളാട്ടോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
കെ.കെ.ബഷീർ സി.പി.എം വിട്ടു
ന്യൂമാഹി: ന്യൂനപക്ഷ വിഭാഗത്തോടുള്ള സി.പി.ഐ.എമ്മിൻ്റെ നിലപാടിൽ വന്ന മാറ്റത്തിൽ പ്രതിഷേധിച്ച്, പാർടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.കെ.ബഷീർ അറിയിച്ചു..ഇക്കാര്യം രേഖാമൂലം സി.പി.ഐ.എം. തലശ്ശേരി ഏരിയാ സെക്രട്ടരിയെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpeg)
