തലശ്ശേരി: കൈമോശം വന്നുകൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങൾ തിരിച്ചു പിടിക്കാനും, മനുഷ്യരെ വിഘടിപ്പിക്കാനുളള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും എം എസ്.എസ്. സംഘടിപ്പിച്ച സർഗ്ഗ സായന്തന കൂട്ടായ്മ ആഹ്വാനം ചെയ്തു.
എം.എസ്.എസിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ട്യാമു സ്മാരക ഓഡിറ്റോറിയത്തിൽ
സംഘടിപ്പിച്ച സ്നേഹ സൗഹൃദ സംവാദം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
സേവന-കാരുണ്യ വീഥികളിലൂടെ പ്രയാണം തുടരുന്ന എം എസ്.എസ്.
കേരള സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമാണെന്ന് നഗരസഭാ ചെയർമാൻ അഭിപ്രായപ്പെട്ടു.
മത - ജാതി - രാഷ്ട്രീയത്തിനതീതമായി മാനവിതെയുടെ ഉന്നതിയാണ് ആത്യന്തിക ലക്ഷ്യമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചരിത്രകാരൻ പ്രൊഫ.എ.പി. സുബൈർ അഭിപ്രായപ്പെട്ടു.
നല്ല വ്യക്തികളിലൂടെ മാത്രമേ നല്ല സമൂഹവും സൃഷ്ടിക്കപ്പെടുകയുള്ളൂവെന്ന്പ്രമുഖ അഭിഭാഷകൻ ..പി.വി. സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. ദേശവിദേശങ്ങളിലായി പിന്നിട്ട നാലര പതിറ്റാണ്ടിനിടയിൽ ജീവകാരുണ്യ-സേവന യൂണിറ്റുകൾ ആരംഭിക്കാനായെന്നത് എം എസ്.എസിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യ പരിഷ്ക്കരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ എം.എസ്.എസിന് സാധിച്ചിട്ടുണ്ടെന്ന്
അഡ്വ: വി.ടി. ഷീല അഭിപ്രായപ്പെട്ടു.
സഹജീവികളോടുള്ള സഹാനുഭൂതിയാണ് മാനവികതയെന്ന്ജില്ലാ കേൻസർ കൺസോർഷ്യം സെക്രട്ടറി
നാരായണൻ പുതുക്കുടി അഭിപ്രായപ്പെട്ടു.
ലോകത്തെ കൂടുതൽ കരുണയോടെ നോക്കിക്കാണാനാവണമെന്നും,സമൂഹത്തിന്റെ മുറിവുകൾക്കുള്ള മരുന്നാകാൻ നമുക്ക് കഴിയണമെന്നുംപ്രമുഖ പ്രഭാഷകൻ
ചൂര്യായി ചന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
സ്ത്രീധനത്തിനും ആഢംബര വിവാഹത്തിനും എതിരെ ശക്തമായ കാമ്പയിൻ ഉയർന്നു വരണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു പറഞ്ഞു.
പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പാരസ്പര്യവും മാനവികതയുടെ അർത്ഥതലത്തിൽ ഉൾപ്പെടുമെന്ന്
റിട്ട.. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ.സുരേഷ് അഭിപ്രായപ്പെട്ടു.
എം.സക്കരിയ,പി.അബ്ദുൾ റസാഖ്, ജസീല നേതൃത്വം നൽകി.
വി.കെ മുഹമ്മദ് നന്ദി പറഞ്ഞു.
ചിത്രവിവരണം: നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
മാർഷ്യൽ ആർട്സ് നൈറ്റ് - 2026 വിസ്മയ കാഴ്ചയായി.
മാഹി: കരാത്തെയുടെ അനന്തസാദ്ധ്യതകളെ ഓർമ്മപ്പെടുത്തി, അതിശയകരമായ അടവ് മുറകൾ കാഴ്ച വെച്ച്, മായികവും ചടുലവുമായ അഭ്യാസ പ്രകടനങ്ങളിലൂടെ
സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യ 40ാം വാർഷിക പരിപാടികൾ സമാപിച്ചു. “മാർഷ്യൽ ആർട്സ് നൈറ്റ് 2026” മെഗാപരിപാടി മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ .പൊലീസ് സൂപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ്ഗെ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.കെ.എ കേരള–പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. . കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റെ ഹൻഷി പി.റാം ദയാൽ മുഖ്യാതിഥിയായി. .
റൻഷി പി.കെ. വർഗ്ഗീസ്, മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ചാലക്കര പുരുഷു . പി.ടി.എ. അംഗം.അഡ്വ പികെ. രവീന്ദ്രൻ , പ്രഥമാദ്ധ്യാപകൻ ഹരിലാൽ മാസ്റ്റർ, ആർ.ബിന്ദു ടീച്ചർസംസാരിച്ചു.
ചടങ്ങിൽ 2025–26 വർഷത്തെ ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്തു. സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ് എം.എം നഴ്സറി സ്കൂൾ പ്രധാന അധ്യാപിക ആർ.ബിന്ദുവിന് സമ്മാനിച്ചു..
കരാത്തെ ഇന്ത്യ ഓർഗനൈസേഷന്റെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം, ബെസ്റ്റ് ജില്ലാ അവാർഡ്, ബെസ്റ്റ് കോച്ച് അവാർഡ്, ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്, ബെസ്റ്റ് പെർഫോർമർ സർട്ടിഫിക്കറ്റ് വിതരണം, കരാത്തെ പ്രദർശനം, കലാപരിപാടികൾ എന്നിവയുമുണ്ടായി.
ചിത്ര വിവരണം: മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ് ഗെ ഉദ്ഘാടനം ചെയ്യുന്നു.
ജാനകി നിര്യാതയായി
:മാഹി മുണ്ടോക്കിൽ എളമ്പാളി ഹൗസിൽ മണലിക്കണ്ടി എളമ്പാളി ജാനകി (72) നിര്യാതയായി
ഭർത്താവ്: പരേതനായ രാമകൃഷ്ണൻ.
മക്കൾ: അരുണ, ജയൻ, സജിത, രേഖ.
മരുമക്കൾ: രമേശ് (ധർമ്മടം), മോഹനൻ (മുൻ നഗരസഭാംഗം,മാഹി), അടിയേരി പ്രമോദ്, റിൻജു.
സ്വന്തം ഫീഡർ ഇല്ല കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ
രാവും പകലും മണിക്കുറുകളോളം വൈദ്യുതി മുടങ്ങുന്നു.വലഞ്ഞ് ഉപഭോക്താക്കൾ
മാഹി: കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു. കൊടും ചൂടിൽ വലഞ്ഞ് ഉപഭോക്താക്കൾ.വൈദ്യുതി ഉപഭോഗം കുടിയതും സ്വന്തമായി ഫീഡർ ഇല്ലാത്തതുമാണ് മുടക്കത്തിന് കാരണം. ഉപഭോഗം കുടിയാലും സ്വന്തം ഫീഡർ ഉണ്ടെങ്കിൽ വ്യാപകമായ വൈദ്യുതി തടസ്സം ഒഴിവാക്കി കിട്ടുമെന്നാണ് ജീവനക്കാർ പറയുന്നത് .പാനൂർ 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് പ്രത്യേക ഫീഡർ വലിക്കാനുള്ള രണ്ട് കോടിയുടെ പദ്ധതിയാണ് അനുമതിക്കുള്ള കാത്തിരിപ്പ് തുടരുന്നത്. പദ്ധതി നടപ്പിലാക്കാനുള്ള? പ്രവർത്തന്നവുമായി ബോർഡ് മുന്നോട്ട് പോവുന്നുണ്ട്. പാനൂർ നിന്ന് പള്ളിക്കുന്ന് വരെ 4.5 കിലോമീറ്റർ ഭൂഗർഭ കേബിൾവലിക്കും. തുടർന്ന് മോന്താൽപ്പാലം വഴി ലൈൻ അഴിയൂർ സെക്ഷനിൽ എത്തിക്കാനുള്ള ബൃഹത്ത് പദ്ധതിക്കാണ് രുപരേഖയായത്. ഇത് വൈദ്യുതി ബോർഡിന്റെ തിരുവനന്തരം കാര്യാലയത്തിൽ തുടർ നടപടികൾക്കായി കാത്തിരിപ്പ് തുടരുകയാണ്. എന്ന് അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഇത് വരെ ഡപ്യൂട്ടി ചീഫ് എഞ്ചിനിയരുടെ ഓഫിസിൽ ' വിവരങ്ങൾ ലഭിച്ചില്ല. നിലവിൽ വടകര ഓർക്കാട്ടേരി സബ്ബ് സ്റ്റേഷൻ വഴി ഒഞ്ചിയം, തുരുത്തിമുക്ക് മടപ്പള്ളി, ഫീഡർ വഴിയാണ് നിലവിലിവിടെ വൈദ്യതി ലഭിച്ചു കൊണ്ടിരിക്കുന്നത്. വൈദ്യുതി തടസ്സവും ഉപഭോഗവും വർധിച്ചതോടെ വൈദ്യുതി വിതരണം മുടങ്ങുന്നത് നിത്യ സംഭവമായിരുന്നു..84ട്രാൻസ്ഫോർമറുകളും, 14 0 0 0 കണക്ഷനുമുള്ള അഴിയൂർ സെക്ഷനിൽ നിലവിൽ പ്രതിമാന വരുമാനം ഒന്നര കോടിയാണ്. അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓർക്കാട്ടേരി 220 കെ വി സബ്ബ് സ്റ്റേഷൻ വരുന്നതോടെ അഴിയൂരിലെ വിതരണ തടസ്സം മാറുമെന്ന് കരുതിയെങ്കിലും ഫലം നിരാശയായിരുന്നുവ്യാപക വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ കെ എസ് ഇ ബി അഴിയൂർ സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി..ഒരു മുന്നറിയിപ്പും കൂടാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും വിധം നിരന്തരം മണിക്കൂറുകളോളം കറന്റ് കട്ട് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണിത് നടത്തിയത്.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മർവാൻ അഴിയൂർ അധ്യക്ഷത വഹിച്ച നേതാക്കളായ യുഎ റഹീം.,നവാസ് നെല്ലോളി. സാജിദ് നെല്ലോളി. റാജിസ് അഴിയൂർ , ഫൈസൽ ടി കെഎന്നിവർ സംസാരിച്ചു .ഈ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.
ച ചിത്രവിവരണം: യുത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ അഴിയൂർ കെ എസ് ഇബി ഓഫീസ് ധർണ്ണയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മർവാൻ അഴിയൂർ സംസാരിക്കുന്നു.
സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറ് 4.0 : ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് ചാമ്പ്യൻമാർ
തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 4 വിക്കറ്റിന് ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിനു വേണ്ടി സൗത്ത് സോൺ ഇന്ത്യ താരം എ അക്ഷയ 40 റൺസെടുത്തു. മറുപടിയായി ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തു വിജയിച്ചു. ബി കെ 55 സുൽത്താൻ സിസ്റ്റർസിനു വേണ്ടി മാനസ്‌വി പോറ്റി പുറത്താകാതെ 53 റൺസെടുത്തു. കളിയിലെ താരമായി മാനസ്‌വി പോറ്റിയും ഇമ്പാക്ട് താരമായി ടി പി അജന്യയെയും തിരഞ്ഞെടുത്തു.
ടൂർണ്ണമെൻറിലെ മികച്ച താരമായി ഇന്ത്യൻ താരമായ സജന സജീവനേയും മികച്ച ബാറ്ററായി കെ എസ് സായൂജ്യയെയും മികച്ച ബൗളറായി നിയതി ആർ മഹേഷിനേയും എമെർജിങ് താരമായി എം ശിവാനിയേയും മികച്ച വിക്കറ്റ് കീപ്പറായി കെ ആർ നിതുനയേയും മികച്ച ഫീൽഡറായി അഷിമ ആന്റണിയെയും തെരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങ് റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. വിനോദിനി ബാലകൃഷ്ണൻ,തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ എന്നിവർ മുഖ്യ അതിഥിയായി. സിന്ധു സന്തോഷ്,എ മഹറൂഫ്,എ കെ സക്കരിയ,എ സി എം ഫിജാസ് അഹമ്മദ്,വി പി അനസ്,ഷബാന ജംഷിദ്,വിനീത റോച്ച എന്നിവർ സംസാരിച്ചു.
എ. പി. കുഞ്ഞിക്കണ്ണന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.
ന്യൂമാഹി : ഉത്തര കേരളത്തിലെ പ്രമുഖ കലാസ്ഥാപനമായ
മലയാളകലാഗ്രാമത്തിന്റെ സ്ഥാപകനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ എ. പി. കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല പ്രതിമ
മലയാള കലാഗ്രാമത്തിൽ സ്ഥാപിക്കുന്നു.
മെയ് 2 ന് രാവിലെ 11 മണിക്ക് സ്പീക്കർ അഡ്വ.എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ
മുഖ്യ മന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. വിഖ്യാത കഥാകാരനും, എ.പി.കുഞ്ഞിക്കണ്ണന്റെ ആത്മമിത്രവുമായ ടി.പത്മനാഭൻ വിശിഷ്ടാതിഥിയായിരിക്കും. നാടൻ കലാ ഗവേഷകനും,ചിത്രകാരനുമായ കെ. കെ.മാരാർ അനുസ്മരണ ഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ , കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.ബാലർ സംബന്ധിക്കും.ശിൽപ്പി എൻ. മനോജ് കുമാറിനെ മുഖ്യമന്ത്രി ആദരിക്കും. സംഘാടക സമിതി ചെയർമാൻ ഡോ: എ.പി. ശ്രീധരൻ സ്വാഗതവും, ജനറൽ കൺവീനർ അസീസ് മാഹി നന്ദിയും പറയും.
വൈ:3 മണിക്ക് നടക്കുന്ന കലാഗ്രാമം 32ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷ്യ, അഡ്വ. എൻ.കെ. സജ്ന സംസാരിക്കും. കലാഗ്രാമം അഡ്മിനിസ്ട്രറ്റർ പി.ജയരാജൻ സ്വാഗതവും,ഡോ. യു മോനിഷ നന്ദിയും പറയും. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, നൃത്തസന്ധ്യ അരങ്ങേറും.
വാർഷികത്തോടനുബന്ധിച്ച് എം.വി.ദേവൻ ആർട്ട് ഗാലറിയാൽ അദ്ധ്യാ പകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന ചിത്ര പ്രദർശനം രണ്ടിന് രാവിലെ 9.30 ന് മാനേജിങ്ങ് ട്രസ്റ്റി എ.ബാലൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റി അംഗംഡോ.എ.പി. ശ്രീധരൻ , അർജുൻ പവിത്രൻ, പി.ജയരാജൻ, അസീസ് മാഹി ചാലക്കര പുരുഷു, വൈ.എം. അനിൽ കുമാർ,ഡോ. യു മോനിഷ സംബന്ധിച്ചു.
കോഴിക്കോട് നടന്ന 22 മത് ലയൺസ് ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ 2026 -27 വർഷത്തെ ഡിസ്ട്രിക്റ്റ് ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ലയൺ ടൈറ്റസ് തോമസ്,
വാഹന പാർക്കിങ്ങ് ഗ്രൗണ്ടിൽ ഷെൽട്ടർ നിർമ്മിക്കണം.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇരുചക്ര വാഹനങ്ങളും, കാറുകളും പാർക്ക് ചെയ്യേണ്ടി വരുന്നത് കനത്ത വെയിലിലാണ്.ചുട്ടു പൊള്ളുന്ന വെയിലേറ്റ് വാഹനങ്ങളിലെ ഇന്ധനം വറ്റി പോകുന്നതും,വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുന്നതും നിത്യ സംഭവങ്ങളാണ്.ദിവസങ്ങളോളം വണ്ടികൾ വെയിലത്ത് പാർക്ക് ചെയ്യുന്നവരാണ് എറെ ദുരിതം അനുഭവിക്കുന്നത്.
പാർക്കിങ്ങ് സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്റ്റേഷൻ്റെ ഇരു ഭാഗങ്ങളിലുള്ള മരങ്ങളെല്ലാം മുറിച്ചു നീക്കിയതിനാൽ വാഹനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ മുഴുവൻ കനത്ത വെയിലിലാണ്.സമീപ സ്റ്റേഷനുകളായ മാഹി,വടകര, പയ്യന്നൂർ തുടങ്ങിയ അമൃത ഭാരത പദ്ധതിയിൽ വികസിപ്പിച്ച സ്റ്റേഷനുകളിലെല്ലാം റെയിൽവേ മേൽക്കൂര നിർമ്മിച്ചിട്ടുണ്ട്.തലശ്ശേരി മാത്രമാണ് അവഗണന നേരിടുന്നത്.
അതിനാൽ സ്റ്റേഷൻ്റെ രണ്ട് ഭാഗങ്ങളിൽ ഒരുക്കിയ പാർക്കിങ്ങ് ഗ്രൗണ്ട് മുഴുവൻ മേൽക്കൂര നിർമ്മിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്നു ആരംഭിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ശശികുമാർ കല്ലിടുംബിൽ,ഗിരിഷ് കുമാർ മക്രേരി തുങ്ങിയവർ ദക്ഷിണ മേഖല റെയിൽവേ ഡിവിഷണൽ മാനേജർ ശ്രീ.മധുകർ റൗട്ട് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ സ്റ്റേഷൻ അനുഭവിക്കുന്ന ദുരവസ്ഥയും, രാമേശ്വരം,ഗരീബ് റഥ് എക്സ്പ്രസ്സുകൾക്ക് സ്റ്റോപ്പ്,ബസ്സ് സ്റ്റാണ്ടിലേക്ക് നടപ്പാത വേണമെന്ന ആവശ്യവും അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി ഉടൻ പരിഹാരം കാണണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
എൻ കെ മഹ്മൂദ് ഹാജി നിര്യാതനായി
തലശ്ശേരി : ജുബിലി റോഡിലെ കാന്തലാട്ട് പള്ളിക്ക് സമീപമുള്ള ചാന്ദിനിയിൽ എൻ കെ മഹ്മൂദ് ഹാജി (85) നിര്യാതനായി. കാന്തലാട്ട് ജുമാഅത്ത് പള്ളി കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്.
പരേതനായ പാച്ചൻ മൊയ്തു ഹാജിയുടെ മകനാണ്.
ഭാര്യ :- സൈനബ (ഷാമിയാന)
മക്കൾ :- മുംതാസ്, മുസ്രത്ത്, സഫർ മഹ്മൂദ് ( ദുബൈ), സാക്കിർ മുഹിയുദ്ദീൻ (യു കെ).
ജാമാതാക്കൾ :- ഹാരിസ് ഐദീദ് (കുവൈറ്റ്) , റസ്ലിൻ ഗഫൂർ, സറീന അബ്ദുള്ള, പരേതനായ അബ്ദുൽ റഊഫ്.
സഹോദരങ്ങൾ :- എൻ കെ ആയിഷ, എൻ കെ മറിയു, പരേതരായ എൻ കെ അബ്ദുൽ കരീം, എൻ കെ ഹസൻ, എൻ കെ അബൂബക്കർ, എൻ കെ ഖദീജ, എൻ കെ സഫിയ, എൻ കെ കുഞ്ഞാഞ്ഞു എന്ന ആമിന.
ജാനകി നിര്യാതയായി
മാഹി:പുത്തലത്ത് ജാനകി (87 )നിര്യാതയായി. ഭർത്താവ് പരേതനായ നാണു.മക്കൾ : രജനി, ശശികല, മഹിജ, സജീവൻ, ശോഭ. മരുമക്കൾ: രാമദാസൻ, ദിനേശൻ, ശ്രീജ, പരേതരായ രവീന്ദ്രൻ, കൃഷ്ണദാസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpeg)


