നരസിംഹ ജയന്തി ആഘോഷം 29, 30 കളിൽ

നരസിംഹ ജയന്തി ആഘോഷം 29, 30 കളിൽ
നരസിംഹ ജയന്തി ആഘോഷം 29, 30 കളിൽ
Share  
2026 Apr 27, 11:16 PM
SAMUDRA
NISH
yoga

മാഹി: വൈശാഖ പുണ്യ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശി ദിനത്തോടനുബന്ധിച്ച് നരസിംഹ ജയന്തി ആഘോഷം പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ കുനിയില്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 29, 30 തീയതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

29-ന് വൈകുന്നേരം 6 മണിക്ക് നരസിംഹ ഹോമം നടക്കും. 30-ന് രാവിലെ 5ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് രാവിലെ 6ന് ആചാര്യന്‍ വിനീത് ഗുരുവായൂരിന്റെ കാര്‍മികതയില്‍ ഋഗ്വേദ സൂക്ത ജപവും നരസിംഹമൂര്‍ത്തിക്ക് കലശപൂജയും കലശാഭിഷേകവും നടക്കും. രാവിലെ 8.30ന് വിവേകാനന്ദ കേന്ദ്രം കന്യാകുമാരി സൗത്ത് കോഓര്‍ഡിനേറ്റര്‍ രാധാദേവിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മാതൃപൂജയും സംഘടിപ്പിക്കും.

വൈകുന്നേരം 6ന് സഹസ്രദീപം, 6.15ന് ദീപാരാധന എന്നിവയ്ക്ക് ശേഷം നരസിംഹമൂര്‍ത്തി വെള്ളാട്ടത്തോടെ ആഘോഷങ്ങള്‍ സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ഷിനോജ് കുഞ്ഞിപ്പുരയില്‍, ട്രഷറര്‍ ഷാജി തൈപ്പറമ്പത്, മാതൃസമിതി പ്രസിഡന്റ് നീനു ദാസ്, ഭാരവാഹി പത്മനാഭന്‍ മാസ്റ്റര്‍ പങ്കെടുത്തു.

whatsapp-image-2026-04-27-at-11.00.15-pm

കൂരിരുട്ടിലായ മാഹി ടാഗോർ പാർക്ക്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ പാർക്കിൽ ഇരുട്ടിൽ തപ്പുകയായിരുന്നു.

ഇന്നലെ രാത്രിയിലെ ദൃശ്യം.

capture_1777312189

കരിയും കരിമരുന്നും വേണ്ട:

സ്വാമി പ്രേമാനന്ദ


തലശ്ശേരി: നാരായണ ഗുരു ആഹ്വാനം ചെയ്ത കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്നത് പ്രാവർത്തികമാക്കാൻശ്രീനാരായണ സംഘടനകൾക്ക് ബാദ്ധ്യതയുണ്ടെന്ന് സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു തലശ്ശേരി ശ്രീനാരായണ സമാജം ഹാളിൽ വച്ച് ശ്രീനാരായണ സേവാസം കം ട്രസ്റ്റ് കോഴിക്കോടിന്റെയും ശ്രീനാരായണ ധർമ്മ പ്രകചരണ സംഘം തലശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗുരുധർമ്മ പ്രഭാഷണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോഗ്യവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി വി പ്രമോദ് കുമാർ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു എസ് എൻ ഡി എസ് ട്രസ്റ്റ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബിനുരാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സുരേശൻ സി പാലയാട് സ്വാഗതവും ടിവി മോഹനൻ നന്ദിയും പറഞ്ഞു ഡോക്ടർ ഷൈജ കൊടുവള്ളി പെരുമ്പുന്ന ശ്രീനാരായണമണ്ഡപം പ്രസിഡണ്ട് എംപി മന്മഥൻ അഡ്വക്കേറ്റ് കെ പി വത്സലൻ പി കെ രാജീവൻ , കെ നാണി ടീച്ചർ, പ്രസീൽ ബാബു, കെ പുരുഷോത്തമൻ കൈപ്പറത്ത് കൊക്കോടൻ ലക്ഷ്മണൻ , കുമാരൻ വൈദ്യർ  പ്രസംഗിച്ചു ഡോക്ടറേറ്റ് ലഭിച്ച എസ്എൻഡിഎസ് റസ്റ്റ് ദേശീയ പ്രസിഡൻറ് ഡോക്ടർ ഷൈജ കൊടുവള്ളി ക്ക് സ്വാമി പ്രേമാനന്ദ ഷാൾ അണിയിച്ച് ആദരിച്ചു എസ് എൻ ടി എസ് ട്രസ്റ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം ഡോക്ടർ പി പി പ്രമോദ് കുമാർ പി കെ രാജീവിനെ നൽകി ഉദ്ഘാടനം ചെയ്തു സ്വാമി മുനി നാരായണ പ്രസാദ് നിതിൻ രാജ് തുടങ്ങിയവരുടെ വിനിയോഗങ്ങളിൽ യോഗം അനുശോചനം രേഖപ്പെടുത്തി

capture_1777312286

വീട്ടുമുറ്റത്ത് കായ്ച്ചുനിൽക്കുന്ന അപൂർവയിനം മാങ്ങ കൗതുകമാകുന്നു.


മാഹി:ഇടയിൽ പീടികയിലെ ബിസിനസുകാരനായ കെ കെ വില്ലയിൽ കെ കെ പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നിറയെ കായ്ച്ചു നിൽക്കുന്ന അപൂർവയിനം മാങ്ങ ജനശ്രദ്ധ പിടിച്ചു പറ്റുന്നു. അഞ്ചുവർഷം മുൻപാണ് ജംബോ റെഡ് എന്ന ഇനത്തിലുള്ള ഈ തൈ നട്ടുപിടിപ്പിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. കാണാൻ പ്രത്യേക ഭംഗിയുള്ള ഈ മാങ്ങയാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. മൂപ്പെത്തുന്ന ഒരു മാങ്ങ ഏകദേശം ഒന്നര കിലോയിലധികം തൂക്കം വരും.നല്ല ചുവന്ന നിറത്തിലുള്ള ഉരുണ്ട ആകൃതിയിലുള്ള മാങ്ങ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. എത്ര തിരക്കിനിടയിലുംമാവിനെ പരിപാലിക്കാൻ പ്രശാന്ത് സമയം കണ്ടെത്താറുണ്ട്.


ചിത്രവിവരണം: കെ.കെ. പ്രശാന്ത് മാഞ്ചുവട്ടിൽ

capture_1777312365

ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു


മാഹി: ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ വെടിയേറ്റ് മരിച്ച കമ്യൂണിസ്റ്റുകാരായ അച്ചുതന്റെയും അനന്തന്റെയും എഴുപത്തിരണ്ടാമത് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ചെറുകല്ലായി രണഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപിച്ചു വിജേഷ് ചെറുകല്ലായി സ്വാഗതം പറഞ്ഞു കെ.പി നൗഷാദ്, കെ.പി സുനിൽ കുമാർ , വിപി ശ്രീകാന്ത് സംസാരിച്ചു


ചിത്രവിവരണം: ബലികുടീരത്തിൽ നടന്ന പുഷ്പാർച്ചന

ആശാൻ യുവകവി പുരസ്‌കാരം ആതിരക്ക്


മാഹി:കായിക്കര ആശാൻ സ്മാരകം നൽകുന്ന കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ന്യൂമാഹി പെരിങ്ങാടി സ്വദേശിനി ആർ ആതിരയ്ക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച‘മീനേ മീൻ മണമേ' എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന്‌ അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം വ്യാഴാഴ്ച ആശാൻ സ്മാരകത്തിൽ നടക്കുന്ന ആശാൻ ജന്മദിനാഘോഷ ചടങ്ങിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സമ്മാനിക്കും.

capture_1777312427

കർഷകർക്ക് ആത്മനിർവൃതി:

കതിരൂർ ബാങ്കിന് അഭിമാനം


കതിരൂർ : വേനൽ ചൂടിൽ നാട് വെന്തെരിയുമ്പോൾ, മനസ്സിന് കുളിരേകി

 എരുവട്ടി വയലിൽ കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹായത്തോടെ ഒരേക്കർ പാടത്ത് നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നിർവ്വഹിച്ചു. കിരൺ,സാഗർ കിംഗ്, മുക്കാസ, യെല്ലോ മഞ്ച്, നാടൻ എന്നീ വിവിധയിനം തണ്ണിമത്തനാണ് വിളവെടുത്തത്. കർഷകനായ ശ്രീ. രഞ്ജിത്ത് എരുവട്ടിയാണ് കൃഷി ഒരുക്കിയത്. വിഷരഹിതമായ കൃഷിയുത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് പോയൻ പറഞ്ഞു.. എരുവട്ടി വയലിൽ നടന്ന വിളവെടുപ്പുത്സവം എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ശ്രീ. കാരായി വിജയൻ മാസ്റ്റർ, ശ്രീമതി സംജ്യോതി പി.ടി, ഭരണസമിതി അംഗം മഫീദ, ബേങ്ക് സെക്രട്ടറി എം. രാജേഷ്ബാബു എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബേങ്ക് ഭരണസമിതി അംഗം കെ. സുരേഷ് സ്വാഗതവും, കർഷകൻ രഞ്ജിത്ത് എരുവട്ടി നന്ദിയും പറഞ്ഞു. 


.ചിത്ര വിവരണം.. ആത്മനിർവൃതിയോടെ കർഷകർ വിളവെടുപ്പ് ഉത്സവത്തിൽ

capture_1777312491

തണ്ണീർപന്തൽ ആരംഭിച്ചു


കതിരൂർ : കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് കൊടുംചൂടിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി തണ്ണീർപ്പന്തൽ ആരംഭിച്ചു. ബേങ്കിന്റെ മുഴുവൻ ബ്രാഞ്ചുകളിലും കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കതിരൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ സംഭാര തണ്ണീർ പന്തൽ തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി പവിത്രൻ ബേങ്ക് സെക്രട്ടറി. എം രാജേഷ്ബാബു സംസാരിച്ചു.


ചിത്രവിവരണം..നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കത്തുകൾ

പിഴയടപ്പിക്കാൻ ക്യാമറയുണ്ട്,പക്ഷേ കുഴിയടയ്ക്കാൻ ആരുമില്ലേ? 


തലശ്ശേരി - മാഹി റൂട്ടിലെ പാലിമഠം AI ക്യാമറയ്ക്ക് തൊട്ടടുത്തുള്ള വളവിലെ അപകടാവസ്ഥയിലുള്ള കുഴി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

റോഡിന് പൊതുവെ വീതി കുറവുള്ള ഈ ഭാഗത്ത്, വളവിൽ തന്നെയാണ് ഈ കുഴി രൂപപ്പെട്ടിരിക്കുന്നത്. ക്യാമറയുള്ള സ്ഥലമായതുകൊണ്ട് വാഹനങ്ങൾ വേഗത കുറയ്ക്കുന്നതിനിടയിൽ പെട്ടെന്ന് ഈ കുഴിയിൽ ചാടുന്നത് അപകടങ്ങൾക്ക് കാരണമാകും . പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർക്ക് ഈ കുഴി വലിയൊരു ഭീഷണിയാണ്. വളവായതുകൊണ്ട് ദൂരെ നിന്ന് ശ്രദ്ധയിൽപ്പെടില്ല എന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.. ഒരു വലിയ അപകടം സംഭവിക്കുന്നതിന് മുൻപേ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവമായി എടുത്ത് ഈ കുഴി അടിയന്തരമായി അടയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


സെമീർ പെരിങ്ങാടി

capture_1777313506
mannan-anjali-advt_1777313529
MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA