അണയില്ല ഈ ദീപനാളം കനകമല ക്കുന്നിൽ :ചാലക്കര പുരുഷു

അണയില്ല ഈ ദീപനാളം കനകമല ക്കുന്നിൽ :ചാലക്കര പുരുഷു
അണയില്ല ഈ ദീപനാളം കനകമല ക്കുന്നിൽ :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Apr 25, 11:15 PM
SAMUDRA
NISH
yoga

സ്വാമി മുനി നാരായണ പ്രസാദിനെ കനകമല ഗുരുകുലത്തിന് ഒരിക്കലും മറക്കാനാവില്ല.

ആദ്ധ്യാത്മികതയും, പ്രകൃതി ലാവണ്യവും, ഗുരു പരമ്പരകളുടെ ഇഷ്ട ഭൂമികയുമായി പരിലസിക്കുന്ന കനകമല ക്കുന്നിനെ വേദാന്ത പഠനത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റാൻ സ്വാമി നിത്യചൈതന്യ യതിക്കൊപ്പം,വിശ്രമമില്ലാതെ പ്രവർത്തിച്ച ഗുരുവായിരുന്നു മുനി നാരായണ പ്രസാദ് .

യതിയുടെ വേർപാടിന് ശേഷം മുനി നാരായണ പ്രസാദ് കനകമലയുടെ ശക്തിചൈതന്യമായി മാറി.

വർഷംതോറും ഗുരുകുല കൺവൻഷന്റെ ഭാഗമായി നടക്കാറുള്ള ചതുർദിന പഠന ശിബിരത്തിന് മുനി നേതൃത്വം നൽകിപ്പോന്നു. വിദൂരങ്ങളിൽ നിന്ന് പോലും അനേകമാളുകൾ അനന്തമായ അറിവിന്റെ അമൃതധാര നുണയാൻ ഇവിടെ എത്തിച്ചേരുമായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ

 വേദാന്തദർശനങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ചു കൊണ്ടുള്ള മുനിനാരായണ പ്രസാദിന്റെ ക്ലാസ്സുകൾ ശ്വാസമടക്കിയാണ് ശിഷ്യറും അന്തേവാസികളും പഠിതാക്കളും ശ്രവിച്ചിരുന്നത്. ഗുരുനിഷ്ക്കർഷിക്കുന്ന  വേദാന്ത പഠനം മാത്രമല്ല, അതനുസരിച്ചുള്ള ജീവിതക്രമങ്ങളും മുനിനാരായണ പ്രസാദ് ജനങ്ങളെ പഠിപ്പിച്ചു. അതനുസരിച്ച് ജീവിതം നയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ കനകമലയ്ക്ക് ചുറ്റിലുമുണ്ട്. പാശ്ചാത്യ- പൗരസ്ത്യ സംസ്കൃതിയെ കുറിച്ചും ,ഗുരുദേവ ദർശനങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളാണ് ഇവിടെ നടക്കുക. വിജ്ഞാന പ്രദമായ ഒരു തലമുറയെ വാർത്തെടുക്കുകയെന്ന ആത്യന്തികലക്ഷ്യത്തോടെയാണ് മുനി നാരായണ പ്രസാദിന്റെ ഓരോ പ്രഭാഷണവും അവസാനിക്കുക. പ്രഭാഷണ കാലത്ത് നാല് ദിവസവും മുനി കനകമലയിൽ തന്നെയാണ് താമസിച്ചിരുന്നത്. മുനിയുടെ സാന്നിദ്ധ്യം യതിക്ക് ശേഷവും ആത്മീയ ചൈതന്യമേറ്റിയിരുന്നു.

വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തുന്ന പ്രഭാഷണങ്ങൾ കേൾക്കാൻ ഗവേഷണ വിദ്യാർത്ഥികൾ പോലുംവന്നെത്താറുണ്ട്. ഇതോടൊപ്പം ഒരു ദിവസം മുനിനാരായണ പ്രസാദ് തലശ്ശേരിക്കടുത്ത കുയ്യാലിയിലെ ഗുരുകുലത്തിലും സ്ഥിരമായി പ്രഭാഷണം നടത്തിവരാറുണ്ട്. വേദാന്തദർശനങ്ങൾ പുസ്തകത്താളുകളാൽ ഒരുക്കി നിർത്തേണ്ടതല്ലെന്നും, ശ്രീനാരായണഗുരുവിന്റെ വീക്ഷണത്തിലും, ദർശനത്തിലും . ജീവിതത്തിൽ പകർത്താനുള്ള താണെന്നും മുനി നാരായണ പ്രസാദ് കർമ്മകാണ്ഡത്തിലൂടെ ബോധ്യപ്പെടുത്തുകയായിരുന്നു. അതിൽ ഒരു വിട്ടുവിഴ്ചക്കും മുനി തയ്യാറില്ലായിരുന്നു. കാഴ്ചയിൽ കാർക്കശ്യക്കാരനായിരുന്നുവെങ്കിലും, ഇളനീർ കാമ്പിന്റെ മാധുര്യം പോലെ സുതാര്യമായിരുന്നു ആ ജീവിതം.

ഗുരു കനകമലയിലെത്തിയാൽ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷര മധുരമേകാനും ഗുരു മുറതെറ്റാതെ സമയം കണ്ടെത്തിയിരുന്നു. ഈ ദിവസങ്ങൾ കനകമലയ്ക്ക് ഉത്സവമാണ്.

കുയ്യാലി ഗുരുകുലത്തെ സജീവമാക്കാൻ മുനി നാരായണ പ്രസാദ് അക്ഷീണം .പ്രവർത്തിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരുവിന്റെ ഒടുവിലത്തെസന്യാസി ശിഷ്യനായ സ്വാമി ആനന്ദതീർത്ഥരെ സമാധിയിരുത്തിയത് മുനി നാരായണ പ്രസാദായിരുന്നു.

ഗുരു മുനി നാരായണപ്രസാദിന്റെ വേർപാടിൽ അനുശോചിച്ചു.


തലശ്ശേരി: വർക്കല നാരായണ ഗുരുകുലത്തിൽ നടരാജഗുരുവിൻ്റെ ശിഷ്യത്വത്തിലൂടെ വളർന്ന്, ഉപനിഷത്തുക്കൾ, ഭഗവദ്ഗീത, ഗുരുദേവൻ്റെ വേദാന്തസൂത്രം തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം നൽകുകയും ഇരുന്നൂറോളം കൃതികൾ രചിക്കുകയും ചെയ്ത ആത്മീയ വെളിച്ചം ഗുരു മുനി നാരായണപ്രസാദിൻ്റെ മഹാ സമാധിയിൽ, ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ കമ്മറ്റി അനുശോചിച്ചു.

സി.കെ.സുനിൽകുമാർ, വി.പി.ദാസൻ, സജിത്ത് നാരായണൻ, പി.നാണി ടീച്ചർ, പി.സി.ദിവാനന്ദൻ, പ്രേമൻ കല്ലാട്ട്, പി.ജെ.ബിജു സംസാരിച്ചു.

capture

നേർവഴി വാട്സ് ആപ്പ് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്തെ മൂന്ന് സേവാ സേനാനികളെ ആദരിച്ചപ്പോൾ

ജീവകാരുണ്യ പ്രവർത്തന രംഗത്തെ മൂന്ന് സേവാ സേനാനികളെ ആദരിച്ചു


മാഹി: ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ മാഹിയിലെ നേർവഴി വാട്സ് ആപ്പ് കൂട്ടായ്മ, സമൂഹത്തിന് വേണ്ടി നിസ്വാർഥ സേവനം ചെയ്യുന്ന മൂന്ന് സേവാ സേനാനികളെ ആദരിച്ചു.

77 തവണ രക്തം നൽകിയ മഞ്ചക്കലിലെ ഫൈസൽ ചെള്ളത്ത്, നൂറിലധികം സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തുന്നതിന് നേതൃത്വം നൽകിയ ബി.ഡി.കെ. തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് പി.പി. റിയാസ് ചൂടിക്കോട്ട, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് അടിയന്തര സാഹചര്യത്തിലും രോഗികൾക്ക് ആംബുലൻസ് സേവനം നൽകി വരുന്ന ആംബുലൻസ് ഡ്രൈവർ നവാസ് പൂഴിത്തല എന്നിവരെയാണ് ആദരിച്ചത്. മുണ്ടോക്കിലെ ഹ്യൂമൻ ചാരിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പി.കെ. അഹമ്മദ്, കെ.ഇ. മമ്മു, വി.സി. മുഹമ്മദ് എന്നിവർ ആദര സമർപ്പണം നടത്തി. പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹിപ്നോ തെറാപ്പിസ്റ്റ് ന്യൂമാഹിയിലെ ടി.പി. സുരഭിരാജ് മുഖ്യാതിഥി ആയിരുന്നു. ആദരവ് നൽകിയവരും ഏറ്റുവാങ്ങിയവരും പ്രസംഗിച്ചു.

അഡ്വ.ടി. അശോക് കുമാർ, എ.വി. യൂസഫ്, പള്ളിയൻ പ്രമോദ്, അബ്ദുൾ ഗഫൂർ മണ്ടോളി, അനിലാ രമേശ്, അജിത പവിത്രൻ, വി.സി.സനൂബ് എന്നിവരും പ്രസംഗിച്ചു.

aaaa
ssss

ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ അതികായനായ വ്യക്തിത്വമാണ്

ടി എസ് ഇബ്രാഹിംകുട്ടി മുസ്‌ലിയാർ,


മാഹി മേഖലയിൽനിന്ന് ഇപ്രാവശ്യം പരിശുദ്ധ ഹജ്ജിനു പോകുന്നവർക്ക് മാഹി സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് യോഗം മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു,,


ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ പ്രധാനിയാണ് മർഹും ടിഎസ് ഇബ്രാഹിംകുട്ടി മുസ്ലിയാർ എന്ന് ചടങ്ങിൽ വച്ച് നടത്തിയ ടി എസ് അനുസ്മരണ യോഗത്തിൽ

എം എൽ എ അഭിപ്രായപ്പെട്ടു,,,


ഈ പ്രാവശ്യം മാഹി മേഖലയിൽനിന്ന് ഹജ്ജിനു പോകുന്ന 38 പേർക്ക് നൽകുന്ന സി എച്ച് സെന്ററിന്റെ സ്നേഹസമ്മാനം എം എൽ എ ചടങ്ങിൽ വച്ച് വിതരണം ചെയ്തു,,,


സി എച്ച് സെൻറർ പ്രസിഡണ്ട് 

എ വി യൂസുഫിന്റെ അദ്ധ്യക്ഷതയിൽ


അഡ്വ:ഷാഹുൽഹമീദ്,,,

ഹജ്ജ് ട്രെയിനർ 

ടി കെ വസിം,,,

ലത്തീഫ് പന്തക്കൽ,,

ഇ കെ മുഹമ്മദലി,,,

ടി സി എച്ച് റസാക്ക്,,

എന്നിവർ സംസാരിച്ചു,,,

ഹജ്ജിന്റെ കാര്യങ്ങളെക്കുറിച്ച്പൂഴിയിൽ ജുമാ  മസ്ജിദ് ചീഫ് ഇമാം 

ഷറഫുദ്ദീൻ അശ്റഫി ക്ലാസ്സെടുത്തു,,,

കെ പി സിദ്ദീഖ്,,

റസ്മിൽ,,

സക്കീർ,,

മുഹമ്മദ് റംസാൻ

എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു,,,


അൻസാർ എ വി സ്വാഗതവും,,

ഫൈസൽ കെ നന്ദിയും പറഞ്ഞു....

sssdd

ടി എസ് ഇബ്രാഹിംകുട്ടി മുസലിയർ അനുസ്മരണവും, ഹജ്ജ് യാത്രയയപ്പും


മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി എസ് ഇബ്രാഹിംകുട്ടി മുസലിയർ അനുസ്മരണവും, ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങിൽ ടി കെ വസീം സ്വാഗതവും, കെ ഇ മമ്മു ഉത്ഘാടനവും നിർവഹിച്ചു. ശറഫുദ്ധീൻ അഷറഫി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അലി ദാരിമി, അബ്ദുൽ കാദർ ചാലക്കര, നാസർ ഫൈസി, അബ്ദുൽ കാദർ അസ്ഹരി, സുബൈർ പള്ളൂർ, മമ്മു ഹാജി മാങ്ങാട്, അബ്ദുൽ മന്നാൻ ഹാജി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് DNB ഫാമിലി മെഡിസിനിൽ ഒന്നാം റാങ്ക് ലഭിച്ച Dr. ഫാത്തിമത്തു ഹന്നാ യെ മൊമെന്റോ നൽകി ആദരിച്ചു. ടി എസ് ഇബ്രാഹിം കുട്ടി മുസലിയാർ എഴുതിയ ഹജ്ജ് ഗൈഡ് നാസർ ഫൈസി ഹാജിമാർക്ക് നൽകി. റൂബിസ് ചാലക്കര,ഷംസുദീൻ മഞ്ചക്കൽ, ഹുസൈൻ മാസ്റ്റർ, റാഷിദ്‌ മാഹി, എ വി സിദീഖ് ഹാജി, സിദീഖ് ഷാലിമാർ, സുബൈർ ഹാജി വി പി, ലത്തീഫ് ഗ്രാമത്തി, അസീസ് പള്ളൂർ, ജലാലുദീൻ പള്ളൂർ,സാലിം ടി എസ്, സിദ്ധീഖ് കെ പി, മുഹമ്മദ് റംസാൻ, അൻസാർ എ വി,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എ വി യുസുഫ് നന്ദി പറഞ്ഞു.

whatsapp-image-2026-04-25-at-10.39.42-pm

ദ എറൈവിങ്ങ് ഇയേർസ്

പ്രത്യാശയുടെ വർണ്ണക്കാഴ്ചയായി.

:ചാലക്കര പുരുഷു


കണ്ണൂർ: സംസ്ക്കാര സാഹിതി ഒരുക്കിയ , പ്രശസ്ത ചിത്രകാരൻ സുരേഷ് കൂത്തുപറമ്പിന്റെ ദ എറൈവിങ്ങ് ഇയേർസ് ചിത്ര പ്രദർശനം കാണികൾക്ക് നൂതനമായ വർണ്ണാനുഭവങ്ങൾ സമ്മാനിച്ചു.

സുരേഷ് കൃത്തുപറമ്പിന്റെ ചിത്രങ്ങൾ മനുഷ്യബന്ധങ്ങളുടെ ദൃശ്യ- മന.:ശാസ്ത്ര പരമായ പുനർവായനയായി നിലകൊളളുന്നു. രൂപങ്ങൾ അപ്രത്യക്ഷമായും ലയിച്ച് തെളിഞ്ഞു വീണ്ടും ഏകികൃതവുമാവുന്ന ഇ അബ്സ്ട്രാക്റ്റ് രൂപഘടനയിൽ വ്യക്തികളുടെ അനാവൃതമാവാത്ത പശ്ചാത്തലങ്ങളിൽ ബന്ധങ്ങളോടും ബന്ധനങ്ങളോടും ആഗ്രഹങ്ങളോടും നിരന്തരം സംവദിക്കുകയും, അവ ഒരേ സമയം അടുപ്പവും അകലവുമുള്ള ഒരു ഉന്മാദ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു അബോധത്തിൻ്റെ (subconscious) ദൃശ്യാവിഷ്കാരമായി ഇതിനെ കാണാം, ബന്ധങ്ങൾ സുരേഷിന് സ്ഥിരതയുള്ള ഘടനയല്ല, മറിച്ച് ഒഴുകുന്ന മാറുന്ന, ഏറ്റുമുട്ടലുകളുടെ ശക്തി ശ്രോതസ്സുകളാണ്. എൻ്റെ കല ഒരു വ്യക്തിയുടെ അകത്തെയും പുറത്തെയും ലോകങ്ങൾ തമ്മിലുള്ള രൂപാന്തര ങ്ങളുടെ ക്രിയകളാണ്. രതിയുടെയും ആത്മബന്ധനത്തി ൻ്റെയും ദൃശ്യരൂപങ്ങൾ ഇവിടെ പ്രത്യക്ഷപെടാം. മനുഷ്യ രൂപങ്ങൾ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലയെങ്കിലും. പ്രൃകൃതിയും കാലവും ഈ കലാകാരന്റെ ചിത്രങ്ങളിൽ സജീവമായി ആവർത്തിക്കുന്ന സൂചനകളാണ്. സ്ത്രീകളുടെ സ്വപക്ഷബന്ധങ്ങൾ സ്നേഹം വശ്യത, മത്സര്യ ബോധം, ആത്മരതി എന്നിവയുടെ സങ്കീർണതകളെ ആവിഷ്‌കരിക്കുകയാണ്. സുരേഷിന്റെ നിറങ്ങൾ ദൃശ്യഘടകങ്ങൾ മാത്രമല്ല അവ പല തരത്തിലുള്ള ഉൾപ്രേരണകളുടെ നിയന്ത്രിതമായ വികാരപ്രവാഹങ്ങൾ സംജാതമാക്കുകയാണ്.. അവബോധാതീത തലത്തിൽ നിന്നും ആത്മബോധത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും ദൃശ്യരൂപത്തിൽ അവതരിപ്പിക്കുകയാണ്. കല , ദേഹം ,മനസ്സ്, ആത്മാവ് എന്നി മുന്നു തലങ്ങളിലുള്ള ഒരു സംവേദനമായിഈ ചിത്രകാരൻ കാണുന്നു അത് കാഴ്ചകാരനെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു അനുഭവമായി നിലകൊള്ളുന്നു.

whatsapp-image-2026-04-25-at-10.40.40-pm

രാജൻ അന്തരിച്ചു.

മയ്യഴി: പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം ചാല പ്രോൻ വീട്ടിൽ രാജൻ (78) ബെംഗളുരു അഭിഗരയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞമ്പു, അമ്മ: പരേതയായ ജാനു .ഭാര്യ: വിജയലക്ഷ്മി (പൊന്ന്യം) മക്കൾ: വിജേഷ് (മാനേജർ, ഫിനാൻസ് കമ്പനി), റിജേഷ് (മാനേജർ, ഐ.ടി.കമ്പനി) മരുമക്കൾ: വർഷ (ഐ.ടി കമ്പനി), രേഷ്ന (അധ്യാപിക) സഹോദരങ്ങൾ: സതി, വത്സൻ, കോമളവല്ലി), പുഷ്പ (റിട്ട. പ്രഥമാധ്യാപിക, ഗവ.എൽ പി.സ്ക്കൂൾ, ചെമ്പ്ര), പരേതനായ ശൈലജൻ

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA