റേസ് ബ്ലാസർസിനു വേണ്ടി പുറത്താകാതെ 65 റൺസെടുത്ത കെ എസ് സായൂജ്യ
ജാസ്മിൻ സി സിക്കു വേണ്ടി 4 വിക്കറ്റുകൾ വീഴ്ത്തിയ പാർവതി കുഞ്ഞുമോൻറെ ബൗളിങ്ങ്
റേസ് ബ്ലാസർസിനു വേണ്ടി പുറത്താകാതെ 65 റൺസെടുത്ത കെ എസ് സായൂജ്യ
സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറ് 4.0 : ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിനും ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിനും വിജയം
തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ രാവിലെ നടന്ന മത്സരത്തിൽ ജാസ്മിൻ സി സി 7 വിക്കറ്റിന് ബി കെ 55 സുൽത്താൻ സിസ്റ്റർസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 18.4 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായി. ജാസ്മിൻ സി സിക്കു വേണ്ടി പാർവതി കുഞ്ഞുമോൻ 4 വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി ജാസ്മിൻ സി സി 12.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് നേടി വിജയിച്ചു. ജാസ്മിൻ സി സിക്കു വേണ്ടി എം അഭിന 36 റൺസെടുത്തു. കളിയിലെ താരമായി പാർവതി കുഞ്ഞുമോനും കളിയിലെ ഇമ്പാക്ട് താരമായി സ്റ്റെഫി സ്റ്റാലിനെയും തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് കോസ്മോസ് സി സി നെസ്റ്റിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. റേസ് ബ്ലാസിർസിനു വേണ്ടി കെ എസ് സായൂജ്യ പുറത്താകാതെ 65 റൺസും പി സൗരഭ്യ 31 റൺസുമെടുത്തു. മറുപടിയായി കോസ്മോസ് സി സി നെസ്റ്റ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. കോസ്മോസ് സി സി നെസ്റ്റിനു വേണ്ടി ശ്രേയ പി സിജു പുറത്താകാതെ 54 റൺസും ദിയ ഗിരീഷ് 40 റൺസുമെടുത്തു. കളിയിലെ താരമായി കെ എസ് സായൂജ്യയും കളിയിലെ ഇമ്പാക്ട് താരമായി ശ്രേയ പി സിജുവിനേയും തിരഞ്ഞെടുത്തു.
നാളെ 25/4/2026 (ശനി) രാവിലെ നടക്കുന്ന മത്സരത്തിൽ ടൗൺ സി സി ക്ലൗഡ്ബെറി ജാസ്മിൻ സി സി യെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൽസരത്തിൽ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് റൈഡർസ് സി സി യെയും നേരിടും.
മിനി ഉത്തര കേരള അത്ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
തലശ്ശേരി:ഫിറ്റ്നസ് അക്കാദമി പേരാവൂരിലെ തൊണ്ടി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ
മിനി ഉത്തര കേരള അത്ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു ഫിറ്റ്നസ് അക്കാദമി മാഹി മികച്ച പ്രകടനം കാഴ്ചവെച്ചു ചെറിയ പോയിന്റ് വ്യത്യാസത്തിൽ റണ്ണർ അപ്പ് സ്ഥാനം നേടി.
പേരാവൂർ അത്ലറ്റിക് അക്കാദമിയും കണ്ണൂർ അത്ലറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള നിരവധി ക്ലബ്ബുകളും അക്കാദമികളും പങ്കെടുത്തു.
മാഹി റീജ്യണൽ കിഡ്സ്
അത്ലറ്റിക്സ് കുട്ടിക്കൂട്ടം വിജയികളും
മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കൊച്ചു കായികതാരങ്ങളുമാണ് ഫിറ്റ്നസ് അക്കാദമിയെ പ്രതിനിധീകരിച്ചത്. കടുത്ത മത്സരത്തിനിടെ താരങ്ങളുടെ മികവ് ശ്രദ്ധേയമായി. അക്കാദമിയുടെ ഡയറക്ടർമാരും കോച്ചുമാരും രക്ഷിതാക്കളും മത്സരത്തിൽ സാന്നിധ്യം അറിയിച്ചു.
മത്സരത്തിൽ ക്ലാസിക് അത്‌ലറ്റിക്സ് അക്കാദമി ഒന്നാം സ്ഥാനവും, ഫിറ്റ്നസ് അക്കാദമി മാഹി രണ്ടാം സ്ഥാനവും, ഫാസ് അത്‌ലറ്റിക്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.
ചെറിയ പോയിന്റ് വ്യത്യാസത്തിൽ കിരീടം നഷ്ടമായെങ്കിലും, ടീമിന്റെ സമഗ്ര പ്രകടനം ഭാവിയിൽ വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് മുൻ കായിക താരവും ഡയറക്ടറുമമായ വളവിൽ വത്സരാജ് അഭിപ്രായപ്പെട്ടു.
ചിത്ര വിവരണം:കിഡ്സ്
അത്ലറ്റിക്സ് കുട്ടിക്കൂട്ടം
മധ്യവേനലിനു തണലായി വായന ചാലഞ്ച്!
മാഹി:പന്തക്കൽ വയലിൽ പീടിക നവോദയം വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന ചലഞ്ചിനു തുടക്കമായി.
വായനശാലയിൽ ലോക പുസ്തക ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും പിന്നണി ഗായകനുമായ എം . മുസ്തഫ മാസ്റ്റർ 'വായന ചാലഞ്ച് ' ഉദ്ഘാടനം ചെയ്തു.
ഇത്തവണത്തെ കഠിനമായ വേനലിലെ അവധിക്കാലത്ത് ഒരു തണലെന്ന പോലെ കുട്ടികൾക്ക് കളികൾക്കൊപ്പം വായനാനുഭവത്തിൻ്റെ ആനന്ദം കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ വായനാഭിരുചി വളർത്തുവാൻ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ 'മനസ്സറിഞ്ഞു വായിക്കാം, വിമാനത്തിൽ പറക്കാം!' എന്ന സന്ദേശവുമായി രൂപം നല്കിയ പരിപാടിയാണ് വായന ചാലഞ്ച്.
ഏപ്രിൽ 19 ന് തുടങ്ങിയ പരിപാടി മെയ് 31 വരെ നീണ്ടു നില്ക്കും.
വായന ചലഞ്ചിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ വിഭാഗങ്ങളിൽ പ്രത്യേകം മത്സരവും ഒപ്പം അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ട്.
ഗോൾഡൻ ചാലഞ്ച് നേടുന്നവർക്ക് സമ്മാനമായി സൗജന്യ വിമാന യാത്രയും ഒരുക്കുന്നുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ ജോതിർ ബാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.പി. ജ്യോതിർ മനോജ്സംസാരിച്ചു.
ലൈബ്രറി കമ്മറ്റി മെമ്പർ മധുസൂദനൻ സ്വാഗതവും വായനശാല സെക്രട്ടറി റീന ജോതിർ മനോജ് നന്ദിയും പറഞ്ഞു.
പി.കെ.ദിനേശൻ , ഷാജി , ഷൈജ, വിനിഷ എന്നിവരും ബാലവേദി പ്രവർത്തകരായ
നിവ ജയൻ,
ആദ്യ സന്തോഷ്,
ഗൗരീ അരുൺ, ൠതു പല്ലവി തുടങ്ങിയവർ
പരിപാടികൾക്ക് നേതൃത്വം നൽകി.
ചിത്രവിവരണം: ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ഒളവിലം ശ്രീതൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം കൊടിയെറ്റ മഹോത്സവത്തോടനുബദ്ധിച്ചു നടന്ന കലവറനിറക്കൻ ഘോഷയാത്ര
ബോംബുകൾകണ്ടെടുത്തസംഭവം: സമഗ്രാന്വേഷണം വേണം
തലശ്ശേരി:പന്ന്യന്നൂരിൽ നിന്നും മാരകമായ സ്ഫോടനശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി സി ജനറൽ സെക്രട്ടരിയും തലശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായകെ.പി. സാജു ആവശ്യപ്പെട്ടു. കൂടുതൽ ആയുധശേഖരങ്ങൾ സമീപ പ്രദേശങ്ങളിൽ സാധ്യതയുണ്ട്. വ്യാപകവും ശക്തവുമായ തെരച്ചിൽ നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. നാട്ടിൽ അരാജകത്വമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പോലീസിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
വാർഷികാഘോഷം നടത്തി.
മാഹി:വി എൻ.പി ജി.എച്ച് എസ് എസ് പള്ളൂർ വാർഷികാഘോഷം - 2026
പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവഃ ഹയർസെക്കണ്ടറിസ്കൂൾ വൈവിധ്യമാർന്ന കലാസാംസ്കാരികപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങ് വൈസ് പ്രിൻസിപ്പൽ കെ.പ്രേമാനന്ദൻ്റെ അധ്യക്ഷതയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മാഹി പൊലീസ് എസ്. പി ഡോ. വിനയ് കുമാർ ഗാഡ്‌ഗെ ഐ.പി.എസ്. മുഖ്യഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം.വി ഷൈജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി. 100% റിസൽട്ട് നേടിയ പത്താംക്ലാസ്സ്‌വിദ്യാർത്ഥികളെയും അധ്യാപകരെയും സമ്മാനം നൽകി അനുമോദിച്ചു. ഇന്ത്യാഗവൺമെൻ്റിൻ്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് - വാർഷിക മാഗസിൻ പ്രകാശനം, വൈസ് പ്രിൻസിപ്പൽ പ്രേമാനന്ദൻ നിർവ്വഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഏറ്റുവാങ്ങി. സ്‌കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷികാഘോഷച്ചടങ്ങിൽ സീനിയർ ലക്ച്ചറർ എം.കെ. ബീന സ്വാഗതഭാഷണം നടത്തി. കെ.കെ സ്നേഹപ്രഭ, എസ്.എം.സി. ചെയർമാൻ സി.പി. അനിൽ വൈസ് ചെയർമാൻ സി.തഫ്‌സീറ സംസാരിച്ചു. വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ , ഇംഗ്ലീഷ് ലക്ച്ചറർ എം.കെ.ബീന. ,മലയാളം ലക്ച്ചറർ കെ.കെ. സ്നേഹപ്രഭ എന്നിവർക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഉചിതമായ യാത്രയയപ്പ് നൽകി. ഹെഡ്മിസ് ട്രസ് ചാർജ് വഹിക്കുന്നകെ.എം. സ്വപ്ന നന്ദി പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് നാരങ്ങാവെള്ളം, മിനറൽ വാട്ടർ,തണൽ പന്തൽ, ആംബുലൻസ് അടക്കമുള്ള ആരോഗ്യ വകുപ്പിൻ്റെ സഹായം പൊലീസ് വകുപ്പിൻ്റെ സുരക്ഷാ സംവിധാനം , എന്നിങ്ങനെ എല്ലാ മുൻ കരുതലുകളോടെയുമാണ് വാർഷികാഘോഷം നടത്തിയത്.
ചിത്ര വിവരണം:റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpeg)





