ന്യൂമാഹി:വേനലവധി വായനക്കാലമാക്കാൻ റെഡ് സ്റ്റാർ ലൈബ്രറിയിൽ വായന ക്കളരി നടന്നു.ശശിധരൻ പി.സി.എച്ച് ഉദ്ഘാടനം ചെയ്തു.
കഥാലോകത്തെക്കുറിച്ച് വി.കെ.സുരേഷ് ബാബു ക്ലാസെടുത്തു.
വി.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു
സി.കെ.പ്രകാശൻ സ്വാഗതം പറഞ്ഞു
ചിത്രവിവരണം:പി.സി. എച്ച് ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.
കുനിയിൽ കൂറ്റേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: പ്രതിഷ്‌ഠാദിന മഹോത്സവം ഇന്ന്
ന്യൂമാഹി:പുന്നോൽ കുറിച്ചിയിലെ കുനിയിൽ കൂറ്റേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം നാളെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കുന്നത്തില്ലത്ത് മുരളീകൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇന്ന് രാവിലെ 7 മണിക്ക് നട തുറക്കൽ, അഭിഷേകം, മലർനിവേദ്യം, മഹാഗണപതി ഹോമം, ഉഷ:പൂജ, നാഗസ്ഥാനത്ത് പൂജ, മൃത്യുഞ്‌ജയ ഹോമം, ഗുളികനെ കലശത്തിലേക്ക് ആവാഹിക്കൽ, ശുഭമുഹൂർത്തത്തിൽ ഗുളികന്റെ പ്രതിഷഠ, കലശാഭിഷേകം, ഗുരുകാരണവൻമാരുടെ പൂജ, ശ്രീ സുബ്രഹ്മണ്യ സന്നിധിയിൽ നവകപൂജ, കലശാഭിഷേകം, ഉച്ചപൂജ, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം സർപ്പബലി, അത്താഴ പൂജ എന്നിവയും നടക്കും.
സ.ഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറ് 4.0 : ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സിനും കോസ്മോസ് സി സി നെസ്റ്റിനും വിജയം
തലശ്ശേരി :ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ രാവിലെ നടന്ന മത്സരത്തിൽ ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 7 വിക്കറ്റിന് റൈഡർസ് സി സിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റൈഡർസ് സി സി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. റൈഡർസ് സി സിക്കു വേണ്ടി സി എം സി നജ്ല 43 റൺസെടുത്തു. മറുപടിയായി ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി വിജയിച്ചു. ബി കെ 55 സുൽത്താൻ സിസ്റ്റർസിനു വേണ്ടി എം പി വൈഷ്ണ പുറത്താകാതെ 51 റൺസെടുത്തു. കളിയിലെ താരമായി എം പി വൈഷ്ണയും കളിയിലെ ഇമ്പാക്ട് താരമായി ഇഷ ജോബിനെയും തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ കോസ്മോസ് സി സി നെസ്റ്റ് 7 വിക്കറ്റിന് ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബെറിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബെറി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബെറിക്കു വേണ്ടി അഷിമ ആന്റണി 60 റൺസും പി അഖില 50 റൺസുമെടുത്തു. മറുപടിയായി കോസ്മോസ് സി സി നെസ്റ്റ് 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി വിജയ ലക്ഷ്യം കണ്ടു. കോസ്മോസ് സി സി നെസ്റ്റിനു വേണ്ടി ആശ ശോഭന 77 റൺസും ദിയ ഗിരീഷ് 38 റൺസുമെടുത്തു.കളിയിലെ താരമായി ആശ ശോഭനയും കളിയിലെ ഇമ്പാക്ട് താരമായി അഷിമ ആന്റണിയെയും തിരഞ്ഞെടുത്തു.
24 ന് (വെള്ളി) രാവിലെ നടക്കുന്ന മത്സരത്തിൽ സുൽത്താൻ സിസ്റ്റേഴ്സ് ബി കെ 55 ജാസ്മിൻ സി സി യെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൽസരത്തിൽ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് കോസ്മോസ് സി സി നെസ്റ്റിനെയും നേരിടും.
മാഹിയിൽ രമേശ് പറമ്പത്ത് ഉജ്ജ്വല വിജയം നേടും... മുസ്ലിം ലീഗ്
മാഹി : പുതുച്ചേരി നിയമസഭയിലേക്ക് മാഹി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച ഐക്യ പുരോഗമന സഖ്യം സ്ഥാനാർഥി രമേശ് പറമ്പത്ത് ഉജ്ജ്വല വിജയം നേടുമെന്ന് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അവകാശപ്പെട്ടു. മുന്നണിയുടെ പ്രവർത്തനത്തിൽ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ചതായി കമ്മിറ്റി വിലയിരുത്തി.
മാഹിയിലെ സംഘടന പ്രവർത്തനം സുസംഘടിതമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.
പ്രസിഡന്റ് കുലോത്തും കണ്ടി ബഷീർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ഇഫ്തിയാസ് മഞ്ചക്കൽ സ്വാഗതം പറഞ്ഞു.
യോഗം മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം തൊണ്ടന്റവിട ഇബ്രാഹിം കുട്ടി ഉത്ഘാടനം ചെയ്തു. സി എ അബുബക്കർ, ഇ കെ മുഹമ്മദലി, ടി കെ സുബൈർ ഹാജി, അൻസാർ എ വി, കെ പി സിദ്ദിഖ് ഈസ്റ്റ് പള്ളൂർ, ടി സി എച്ച് അബ്ദുൽ റസാഖ്, മാഹി സി എച്ഛ് സെന്റർ പ്രസിഡന്റ് എ വി യുസഫ്, റഫീഖ് തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു.
ഖാലിദ് കണ്ടോത്ത് നന്ദി രേഖപ്പെടുത്തി.
മഹിമ അബ്ദുൾ മജീദ്
വാഹനാപകടത്തിൽ മരണപെട്ടു
ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻ ഭരണ
സമിതിയംഗവും, സിപിഎം കാഞ്ഞിരം ബ്രാഞ്ച് മെമ്പറും, ചൊക്ലിയിലെ പ്രമുഖവ്യാപാരിയും ,
ജീവകാരുണ്യ പ്രവർത്തകനുമായ, ചൊക്ലിയിലെ
ഉണ്ണീന്റെവിട "അൽഹംദ്" വീട്ടിൽ പിപി അബ്ദുൽ മജീദ്(57) എന്ന മഹിമ മജീദ് വാഹന അപക ടത്തിൽ മരണപ്പെട്ടു.
പൂക്കോട് കഴിഞ്ഞ ദിവസം ഉച്ചക്കുണ്ടായ വാഹന അപക ടത്തിൽ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെയാണ് മരണപെട്ടത്.
പരേതരായ അബ്ദുളള യുടെയും, കദീശുവിന്റെ
യും മകനാണ്.
ഭാര്യ: സാജിദ
മക്കൾ:. നിഷ്മ, ആയിഷ, മുഹമ്മദ്, അഹമ്മദ് ഷാസിൽ.
മരുമക്കൾ: നുവൈസ്, റസിൻ.
സഹോദരങ്ങൾ: ഹസീന, പരേതയായ പാത്തൂട്ടി.
ചൊക്ലി മുതൽ പെട്ടിപ്പാലം വരെ കടകളടച്ച് ഹർത്താലാചരിച്ചു
ഏകദിന ചെറുകഥാ ശിൽപശാല സംഘടിപ്പിച്ചു
തലശേരി : മുദ്രപത്രം മാസിക സംഘടിപ്പിച്ച ഏകദിന ചെറുകഥാ ശിൽപശാല ഗവ:എൽ .പി. സ്കൂളിൽ റവ: ഡോ: ജി. എസ്. ഫ്രാൻസിസ് ഉൽഘാടനം ചെയ്തു. പി. ജനാർദ്ദനൻ അദ്‌ധ്യക്ഷം വഹിച്ചു. വി പി ഷീബ ടീച്ചർ അബ്ദുള്ള മാങ്ങാട് സി. അബ്ദുൾ ജലീൽ . എം . രാജീവൻ മാസ്റ്റർ. കതിരൂർ ടി.കെ.ദി ലീപ് കുമാർ. അഡ്വ: കെ. സി. മുഹമ്മദ് ശബീർ എന്നിവർ സംസാരിച്ചു. വി. കെ. സുരേഷ് ബാബു . രമണി പുതിയടത്ത് എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസ്സ് നയിച്ചു
ഏകദിന ചെറുകഥാ ശിൽപശാല റവ: ഡോ: ജി. എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
കോടിയേരി : തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ട ഭാഗത്ത് കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് അതുമായി കരയിലേക്ക് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടു മുങ്ങി മരിച്ചു.
പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ (41) ആണ് മുങ്ങി മരിച്ചത്.വ്യാഴാഴ്ച പകൽ 12 ഓടെയാണ് സംഭവം.
ഭാര്യ : ഷമീന.
മക്കൾ : മുന്നാസ്, ആഷിഖ്.
മൃതശരീരം തലശ്ശേരി ഗവ.ആശുപത്രി മോർച്ചറിയിൽ.
സംസ്‌കാരം വെള്ളിയാഴ്ച 11ന് പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
പാർവ്വതിയമ്മ അന്തരിച്ചു.
കോടിയേരി : കല്ലിൽതാഴ കുഞ്ഞിപ്പറമ്പത്ത് പാർവ്വതിയമ്മ (98) അന്തരിച്ചു.
ഭർത്താവ്: പരേതനായ അച്ചുതൻ മാസ്റ്റർ.
മക്കൾ: വസുമതി (കോഴിക്കോട്), സുരേന്ദ്രൻ, രാജേന്ദ്രൻ, വിജയൻ, ചന്ദ്രമോഹൻ, സദാനന്ദൻ, പുഷ്പവല്ലി, രാധാകൃഷ്ണൻ, ജോതിലക്ഷ്മി. മരുമക്കൾ: സുജാത, പങ്കജവല്ലി, പ്രസന്ന, പ്രിസിത, വസുധ, രവീന്ദ്രൻ, നീന, പരേതനായ കൃഷ്ണൻ നായർ, പ്രഭാകരൻ.
സഹോദരങ്ങൾ :പരേതരായ കുഞ്ഞമ്പു നായർ, സി.സി. നായർ, ബാലരാജൻ
മഹിമ മജീദിന് അന്ത്യാഞ്ജലി
ചൊക്ലി > വാഹനാപകടത്തിൽ മരിച്ച സി പി ഐ എം കാഞ്ഞിരം ബ്രാഞ്ചംഗ വും ചൊക്ലിയിലെ പ്രമുഖ വ്യാപാരിയുമായ പി പി അബ്ദുൾ മജീദ് എന്ന മഹിമ മജീദിന് നാടിൻ്റെ അന്ത്യാഞ്ജലി. സമൂഹത്തിൻ്റെ നാനാതുറകളിലെ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. വ്യാഴം രാത്രി വൈകി ഗ്രാമത്തി ജുമാ മസ്ജിദിൽ മൃതദേഹം കബറടക്കി. സ്പീക്കർ എ എൻ ഷംസീർ, ഖാദി ബോഡ് വൈസ് ചെയർമാൻ പി.ജയരാജൻ, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, എം സുരേന്ദ്രൻ, ഏരിയ സെക്രട്ടറിമാരായ കെ ഇ കുഞ്ഞബ്ദുള്ള, സി കെ രമേശൻ, എം എൽ എ മാരായ രമേഷ് പറമ്പത്ത്, കെ പി മോഹനൻ, ചലച്ചിത്ര താരം ബിനീഷ് കോടിയേരി, തലശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡൻ്റ് എം സി പവിത്രൻ, ഡിവൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, സി പി ഐ നേതാക്കളായ എ പ്രദീപൻ, എം എസ് നിഷാദ്, പഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ്, അഡ്വ ടി അശോക് കുമാർ, കെ.പി സാജു, വി കെ രാകേഷ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















