പ്രവീൺ കുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസാ പത്രം

പ്രവീൺ കുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസാ പത്രം
പ്രവീൺ കുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസാ പത്രം
Share  
2026 Apr 22, 08:22 PM
SAMUDRA
NISH
yoga

മാഹി : ഇന്ത്യ ഗവൺമെൻറ് സിവിൽ സർവീസുകാർക്ക് നൽകുന്ന പരിശീലനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച മിഷൻ കർമ്മയോഗി ഭാരതത്തിൻ്റെ (iGOT) ആയിരത്തിലധികം പരിശീലന വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിന് മാഹി മുനിസിപ്പാലിറ്റി മാനേജർ എം പ്രവീൺകുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസ പത്രം ലഭിച്ചു.കർമ്മയോഗി ഭാരതത്തിൻ്റെ ആയിരത്തിലധികം പരിശീലന പദ്ധതിയിലാണ് പ്രവീൺകുമാർ പങ്കെടുത്ത്. പുതുച്ചേരി സംസ്ഥാനത്തിൽ പ്രവീൺകുമാർ മാത്രമാണ് ആയിരത്തിൽ അധികം പരിശീലന പദ്ധതി പൂർത്തിയാക്കിയത്. ഇതിനെ തുടർന്ന് ഏപ്രിൽ ആദ്യവാരം നടന്ന സാധന സപ്താഹിനോട് അനുബന്ധിച്ച് പ്രവീൺകുമാറിന് ദക്ഷ ബാഡ്ജും, കർമയോഗി ഉത്കർഷ് ബാഡ്ജും ലഭിച്ചിരുന്നു. ഈ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന പത്രം പ്രവീൺകുമാറിന് ലഭിച്ചത്.

img-20260422-wa0017

വനിതാ ബില്ല്: മാഹിയിൽ ബിജെപി പ്രതിഷേധം


മാഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെതിരെ കോൺഗ്രസും ഇടത് പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ച നിലപാടിനെതിരെ ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

 സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ. വി. കെ. സജീവൻ ഉദ്ഘാടനം ചെയ്തു.

“ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തവർ തന്നെയാണ് വനിതാ ബില്ലിനെയും എതിർക്കുന്നത്. രാജ്യത്തിന്റെ വികാരത്തിനെതിരായി നിൽക്കുന്ന കോൺഗ്രസിനും പ്രതിപക്ഷത്തിനും ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല.”അദ്ദേഹം പറഞ്ഞു.

വൈകിട്ട് ചെമ്പ്ര റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിച്ചു. പൊതുയോഗത്തിൽ മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.

പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ദിനേശൻ അങ്കവളപ്പിൽ, മഹിളാമോർച്ച പ്രസിഡന്റ് കെ.പി. രജിത ., സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അർച്ചന അശോക് സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ സ്വാഗതവും യുവമോർച്ച വൈസ് പ്രസിഡന്റ് വി കെ അശ്വതി നന്ദിയും പറഞ്ഞു


ചിത്ര വിവരണം. സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ. വി. കെ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു

സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻറ് 4. 0 : റൈഡേർസ് സി സിക്കും ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിനും വിജയം 


തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻറിൽ രാവിലെ നടന്ന മത്സരത്തിൽ റൈഡേർസ് സി സി 3 വിക്കറ്റിന് ജാസ്മിൻ ക്രിക്കറ്റ്‌ ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ജാസ്മിൻ സി സി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ജാസ്മിൻ സി സി ക്കു വേണ്ടി എസ് ആർ ഉർവശി 44 റൺസും കീർത്തി ജെയിംസ് 40 റൺസുമെടുത്തു. റൈഡഴ്സിന് വേണ്ടി സൂര്യ സുകുമാർ 4 വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി റൈഡേർസ് സി സി 18.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി വിജയിച്ചു. റൈഡർസ് സി സിക്കു വേണ്ടി സി എം സി നജ്ല 38 റൺസെടുത്തു. 

കളിയിലെ താരമായി സൂര്യ സുകുമാറും കളിയിലെ ഇമ്പാക്ട് താരമായി എം ശിവാനിയെയും തിരഞ്ഞെടുത്തു. 

ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് 3 വിക്കറ്റിന് ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബറിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബറി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബറിക്കു വേണ്ടി അനന്യ കെ പ്രദീപ് 42 റൺസും അഷിമ ആന്റണി 41 റൺസുമെടുത്തു. മറുപടിയായി ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് 19.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി വിജയ ലക്ഷ്യം കണ്ടു. ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിന് വേണ്ടി കെ ആർ നിതുന 31 റൺസെടുത്തു. 

കളിയിലെ താരമായി കെ ആർ നിതുനയും കളിയിലെ ഇമ്പാക്ട് താരമായി എം പി അലീനയെയും തിരഞ്ഞെടുത്തു.

ഇന്ന് രാവിലെ നടക്കുന്ന മത്സരത്തിൽ സുൽത്താൻ സിസ്റ്റേഴ്സ് ബി കെ 55 സിസി റൈഡർസ് സി സിയെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൽസരത്തിൽ ടെലിച്ചറി ടൗൺ സി സി ക്ലൗഡ്ബറി കോസ്മോസ് സി സി നെസ്റ്റിനെയും നേരിടും.

ടൂർണ്ണമെൻറ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ അഭിമന്യു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ എൻ പി സറീല, കേരള ടീം സെലക്ടർമാരായ റാണി വർഗീസ്,അഞ്ജന പോൾ, ഇ റിൻസി,ഷബാന ജംഷിദ്,വിനീത റോച്ച സംസാരിച്ചു.

സി പി എം പ്രവർത്തകരെ

കോടതി വെറുതെ വിട്ടു.


ചൊക്ലി: 2019 ലെ ലോക്

സഭ ഇലക്ഷനിൽ നോർ

ത്ത് മേനപ്രം എൽ പി

സ്കൂൾ ബൂത്തിൽ

സ്ഥാനാർത്ഥിയും

വട്ടിയൂർകാവ് എം എൽ

എ യുമായിരുന്ന

കെ മുരളീധരനെ

തടഞ്ഞുവെച്ചുവെന്ന

യു ഡി എഫ് നൽകിയ

പരാതിയിൽ

ചൊക്ലി പൊലീസ്

ചാർജ്ജ് ചെയ്ത

കേസ് ചൊക്ലി ഗ്രാമ

ന്യായാലയം കോടതി

നിരുപാധികം വിട്ടയച്ചു.

സി പിഎംനോർ

ത്ത് മേനപ്രം ബ്രാഞ്ച്

സെക്രട്ടറി ടി ദിനരാജ്

പാർട്ടി അംഗങ്ങളായ

ടി കെ വിനോദൻ

എം പി നാസർ,

എം പി ബാലൻ

എന്നിവർക്കെതിരെ

യായിരുന്നു യുഡി

എഫ് പരാതിയിൽ

ചൊക്ലി പൊലീസ്

കേസ്ചുമത്തി

യത്.

കേസിൽ പ്രതിഭാഗ

ത്തിനു വേണ്ടി

വിവിധ ഘട്ടങ്ങളിൽ

അഡ്വ:കെ.വിശ്വൻ

പ്രണവ്യ പ്രകാശൻ

പമൽ ഹാശ്മി

എന്നിവർ ഹാജരായി.

img-20260422-wa0019(1)

മങ്ങാട്ട് ജാനകിയമ്മ നിര്യാതയായി


ഈസ്റ്റ്‌ പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപം മങ്ങാട്ട് ജാനകിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഉഷ, മോഹനൻ (റിട്ട. ട്രഷറി ഓഫീസർ), സതി, പുഷ്പ, ശിവദാസൻ (ഡ്രൈവർ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസ്, മാഹി). മരുമക്കൾ: പരേതനായ പത്മനാഭൻ, ശ്രീന (ബേങ്ക് ഓഫ് ബറോഡ, ന്യൂമാഹി), ഗംഗാധരൻ, രഘുനാഥൻ, ഹൈമ (അധ്യാപിക, എക്സൽ,പബ്ലിക്ക് സ്കൂൾ, മാഹി).

img-20260422-wa0022

അഡ്വ:ബിജേഷ് ചന്ദ്രൻ


മാഹി: തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനും നിറം പന്ന്യന്നൂർ സ്ഥാപക പ്രസിഡണ്ടും തലശ്ശേരി ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്ന അഡ്വക്കറ്റ് ബിജേഷ് ചന്ദ്രൻ പാലയത്ത് (50 വയസ്സ്) അന്തരിച്ചു.

അച്ഛൻ : പരേതനായ വി.പി.ചന്ദ്രൻ

അമ്മ : വി.വി. ജാനകി

ഭാര്യ : സജിന

മകൻ : ആദിത്യ ബിജേഷ്

സഹോദരൻ : ജിതേഷ്ചന്ദ്രൻ

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായി പരാതി


ചമ്പാട് : സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. മേലെ ചമ്പാട് പി എം മുക്കിലെ ശഫ്നാസിൽ എം ജാഫർ എന്ന ജാഫർ ചമ്പാടാണ് പാനൂർ പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിൽ ഇതു സംബന്ധിച്ച പരാതി നൽകിയത്.

സമൂഹത്തിൽ

മാന്യമായി ജീവിക്കുകയും പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുകയും

മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിലറായും പന്ന്യന്നൂർ പഞ്ചായത്ത്

മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തെ സമൂഹ മാധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കുകയാണ്. നിലവിൽ

തലശ്ശേരി സി എച്ച് സെന്ററിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ പേഴ്സണൽ അസി

സ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾഇദ്ദേഹത്തേയും

 കുടുംബത്തേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പരാതിയിൽ ചുണ്ടിക്കാട്ടി. പ്രത്യേകിച്ച് 'ഓപ്പൺ ഫോറം'

എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും ചില വ്യാജ സന്ദേശങ്ങൾ വിവിധ ഗ്രൂപ്പുകളി

ലേക്കും വ്യാപകമായി ഫോർവേർഡ് ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

'മാന്യതയുടെ മുഖം മൂടി അണിഞ്ഞ തട്ടിപ്പുകാരെ തിരിച്ചറിയുക' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന സന്ദേശത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെ

ന്നതടക്കം യാതൊരു അടിസ്ഥാനവുമില്ലാത്ത സാമ്പത്തികവും വ്യക്തിപരവുമായ

ഗുരുതര വ്യാജ ആരോപണങ്ങളാണ് ഉന്നയി

ച്ചിരിക്കുന്നതെന്നും ഈ ആരോപണങ്ങൾ പൂർണമായും അസത്യമാണെന്നും പരാതിയിൽ പറയുന്നു. അടിസ്ഥാന രഹിതമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയവരെ കണ്ടെത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജാഫർ ചമ്പാട് പരാതിയിൽ ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA