ഇന്ത്യയുടേയും ഫ്രഞ്ച് ഇന്ത്യയുടേയും അതിര്‍ത്തി ഇനിയും പൂർണ്ണമായില്ല! :ചാലക്കര പുരുഷു

ഇന്ത്യയുടേയും ഫ്രഞ്ച് ഇന്ത്യയുടേയും അതിര്‍ത്തി ഇനിയും പൂർണ്ണമായില്ല! :ചാലക്കര പുരുഷു
ഇന്ത്യയുടേയും ഫ്രഞ്ച് ഇന്ത്യയുടേയും അതിര്‍ത്തി ഇനിയും പൂർണ്ണമായില്ല! :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Apr 20, 09:48 PM
SAMUDRA
NISH
yoga

മാഹി: ബ്രിട്ടീഷുകാർ ഇന്ത്യയോട് വിട പറഞ്ഞിട്ട 79 വർഷവുംഫ്രഞ്ചുകാർ നാട് വിട്ടിട്ട് 72 വർഷവുമായെങ്കിലും കേന്ദ്ര ഭരണപ്രദേശമായ മാഹിയും, കേരള അതിർത്തിയും തമ്മിൽ അന്തിമമായ ഒരു അതിർത്തി നിർണ്ണയം പലയിടങ്ങളിലും നടന്നിട്ടില്ലെന്ന് കാണാം.

ചെറുകല്ലായി കുന്നിൻ ചെരിവിലെ പടിഞ്ഞാറൻ അതിർത്തി റോഡിന് താഴെ കേരള അതിർത്തിയിൽ ഏഴോളം വീട്ടുകാർ കേരളത്തിലും മാഹിയി ലും പെടാത്ത അവസ്ഥയിലാണ്.

ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത ഒരു കടയും, ഇതേ അവസ്ഥയിലാണ്. ന്യൂമാഹി കല്ലാപ്പള്ളിക്കുന്നിൻ ചെരിവിലും ഫ്രഞ്ച് പെട്ടിപ്പാലത്തും ഭൂപടത്തിൽ ഇനിയും രേഖപ്പെടുത്താതെ പോയ സ്ഥലങ്ങളുണ്ട്.

ബ്രിട്ടീഷുകാർ 1947 ൽ ഇന്ത്യവിട്ടെങ്കിലും, ഫ്രഞ്ചുകാർ

1954 ജൂലൈ 14 വരെ മയ്യഴിയിൽ അധികാരത്തിലിരുന്നു. രാജ്യത്ത് അവശേഷിച്ച ഫ്രഞ്ച് കോളനിവാഴ്ചക്കെതിരെ വിമോചന പോരാളികൾ സമരം നടത്തിവന്ന കാലമായിരുന്നു അത്.

കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ എം.സി.പി.രേഖകളില്‍ ലിസ്റ്റ് നമ്പര്‍ 2 ലെ ഒരു രേഖയിലാണ് താഴെ പറയുന്ന വിവരങ്ങള്‍രേഖപ്പെടുത്തിയിട്ടുള്ളത്..

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജ് ചരിത്രവിഭാഗം മുന്‍മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഈ രേഖ ശ്രദ്ധയില്‍പ്പെടുന്നത്

1954 ജൂലൈ 7 ാം തീയ്യതി മലബാര്‍ ഡിസ്ട്രിക്ട് പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് അയച്ച ഔദ്യോഗിക കത്തില്‍ ഇപ്രകാരം പറയുന്നു. ഈ കത്തിന്റെ കോപ്പികള്‍ ഇന്നത്തെ ന്യൂമാഹി കല്ലായിലെ എം.എസ്.പി.ഓഫീസ്സ്, കണ്ണൂരിലെ എ.എസ്.പി ഓഫീസ്, മലപ്പുറത്തെ എം.എസ്.പി.കമാന്‍ഡന്റിനും ഉള്ളതാണ്.

vvvvvvvvvvvvvvv

മലബാര്‍ ഡിസ്ട്രിക് സൂപ്രണ്ടിന്റെ കത്തില്‍ പറയുന്നതിങ്ങനെ


.. 'ഇന്ത്യന്‍ ഭൂപ്രദേശത്തേക്കുള്ള ഫ്രഞ്ച് പൊലീസിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് കത്തിന്റെ ഉള്ളടക്കം. ഫ്രഞ്ച് പൊലീസിന്റെ നുഴഞ്ഞുകയറ്റം തടയാനായി അതിര്‍ത്തി പ്രദേശങ്ങളില്‍ പിക്കറ്റുകളും , പെട്രോളുകളും . ഏര്‍പ്പെടുത്തിയതായി കത്തില്‍ പറയുന്നുണ്ട്.'


അതിന്റെ കൂടെയുള്ള ഔദ്യോഗിക റിപ്പോര്‍ട്ടില്‍ മാഹിയുടെ മൊത്തം വിവരണങ്ങളും കാണാം. ഫ്രഞ്ച് മാഹിയുടെ വിസ്തൃതി 4 സ്‌ക്വയര്‍ മൈലാണ്. ജനസംഖ്യ ഇരുപതിനായിരവും.

രണ്ട് തരത്തിലുള്ള പിക്കറ്റുകളാണ് ഉള്ളത്. ഒന്ന് സ്ട്രോങ്ങ് പിക്കറ്റും, മറ്റൊന്ന് സാധാരണ പിക്കറ്റും, സ്ട്രോങ്ങ് പിക്കറ്റില്‍ ഒരു എന്‍.സി.ഒ, അതായത് നോണ്‍ കമ്മീഷന്റ് ഓഫീസറും ആറ് പോലീസ് കോണ്‍സ്റ്റബിളും ഉണ്ടാകും. സാധാരണ പിക്കറ്റില്‍ ഒരു എന്‍.സി.ഒ യും മൂന്ന് പോലീസ് കോണ്‍സ്റ്റബിളുമായിരിക്കും ഉണ്ടാകുക. പ്രധാന റോഡുകളിലും ഫ്രഞ്ച് മാഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ആണ് സ്ട്രോങ്ങ് പിക്കറ്റുകള്‍ സ്ഥാപിക്കുക.

റോഡുകളിലും അതിര്‍ത്തി പ്രദേശങ്ങളിലെ അല്ലാത്ത സ്ഥലങ്ങളിലാണ് സാധാരണ പിക്കറ്റുകൾ.

സ്ട്രോങ്ങ് പിക്കറ്റുകള്‍ നിലനില്‍ക്കുന്ന പൂഴിത്തല ഔട്ട്പോസ്റ്റ്, പൂഴിത്തല ബീച്ച് അഴിയൂര്‍ ഔ,ട്ട്പോസ്റ്റ് . കല്ലായ് ഇവിടങ്ങളില്‍ ഒരു

എന്‍.സി.ഒ യും എം.എസ്.പിയിലെ ആറ് പൊലീസുകാരുമാണ് ഉണ്ടാകുക.

.ഇതിനുപുറമേ  ചെറുകല്ലായിലെ പ്രവേശനകവാടത്തിലും, റെയില്‍വേയുടെ ഓവര്‍ബ്രിഡ്ജിലും, ചൊക്ലിയിലും, പാറാൽ, ഇടയില്‍പീടികയിലും സ്ടോങ്ങ് പിക്കറ്റുകള്‍ സ്ഥാപിക്കപ്പെട്ടു. അഴീക്കല്‍ ബീച്ച്, കല്ലായി ബീച്ച്.പാറക്കൽ, റെയില്‍പാളത്തിന് സമീപം, 

ലക്ഷ്മീ ബാങ്ക് ചൊക്ലി, വയല്‍പീടിക,പാറാൽ പള്ളിക്ക് സമീപം, മാക്കുനി 

മഹാജന സഭ ഓഫീസിന് സമീപം എന്നിവിടങ്ങളിൽ സാധാരാണ പിക്കറ്റിങ്ങു കളുമുണ്ടായിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി പൂര്‍ത്തിയായതോട്കൂടി അതിര്‍ത്തി നിര്‍ണ്ണയവും ഏതാണ്ട് പൂര്‍ത്തിയായിരുന്നു.. ഈ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയായെങ്കിലും, ഫ്രഞ്ച് പോലീസ് പലപ്പോഴും അതിര്‍ത്തികള്‍ ഭേദിച്ച് ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ എത്താറുണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണാധികാരികള്‍ സ്വീകരിച്ച കര്‍ശന നിലപാടിന് തെളിവാണ് കോഴിക്കോട്ടെ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നുള്ള ഈ ഔദ്യോഗിക കത്ത്.

കേരളത്തിൽ എം.എസ്.പിക്കാർ ഏർപെടുത്തിയ ഈ ഉപരോധമാണ് ഒരർത്ഥത്തിൽ മയ്യഴി വിമോചനത്തിനും വഴിവെച്ചത്. മയ്യഴി തീർത്തും ഒറ്റപ്പെട്ടു. ഭക്ഷണസാധനങ്ങൾ പോലും കിട്ടാതായി. കേരള അതിർത്തി സ്പർശിക്കാതെ മുണ്ടോക്കിൽ നിന്നും മയ്യഴിപ്പുഴക്ക് കുറുകെ ചെറുകല്ലായിലേക്ക് പാലം നിർമ്മിക്കാനുള്ള ഫ്രഞ് സർക്കാരിന്റെ നീക്കവും തടയപ്പെട്ടു. മാഹി സ്പർശിക്കാതെ കണ്ണൂർ ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കാനായി പെരിങ്ങാടിയിൽ റെയിൽപ്പാലം, റോഡ് - റെയിൽപ്പാലമാക്കി മാറ്റി. നാല് ഭാഗത്തു നിന്നുമുള്ള എം എസ്.പി.ക്കാരുടെ ഉപരോധം മാഹിക്കകത്തെ ഫ്രഞ്ച് വിരുദ്ധ പോരാളികൾക്ക് കരുത്തായി മാറുകയായിരുന്നു.



ചിത്രവിവരണം: മലബാർ പൊലീസ് സൂപ്രണ്ടിന്റെ കത്ത്

പെരിങ്ങാടിയിലെ റോഡ് റെയിൽ പാലം


whatsapp-image-2026-04-20-at-9.13.55-pm

കാർ പുഴയിൽ വീണു


മാഹി.. മയ്യഴി പുഴയിൽ കക്കടവിന് പരിസരത്ത് കാർ പുഴയിൽ വീണു.പെരിങ്ങാടി കല്ലിലാണ്ടി പള്ളിക്ക് സമീപം അപ് നാസിലെ അൻവറാണ് കാറിന്റെഉടമ. പാത്തിക്കൽ ബോട്ട്ജട്ടിക്കടുത്താണ് അപകടമുണ്ടായത്.

കെ.എൽ. 58 യു 3552 കാറാണ് അപകടത്തിൽ പെട്ടത്. കാർ ഓടിച്ച മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.


പുഴയിൽ വീണ കാർ

nc

എൻ.സി മമ്മൂട്ടിമാസ്റ്റർ അനുസ്മരണം

തലശ്ശേരി: മനുഷ്യനായ ഒരു കുട്ടിയെ കാണാനുള്ള കണ്ണില്ലാതെപോയ അന്ധതയാണ് അഞ്ചരക്കണ്ടി ദന്തൽകോളജിലെ ചില ഗുരുക്കന്മാർക്ക് സംഭവിച്ചത്. കേരളത്തിലെന്തുകൊണ്ട് നീതിബോധം നഷ്ടപ്പെട്ട് ജാതിബോധം ശക്തിപ്പെട്ടത് എന്ന് കേരളീയ സമൂഹം ചിന്തിക്കണം.ബോധത്തിൽ മാറ്റം വരണം.ആ ബോധം വളർത്തുന്നതിൽ അദ്ധ്യാപകസംഘടനക്ക് പ്രധാന ചുമതല നിർവ്വഹിക്കാനുണ്ട്. രാഷ്ട്രീയ,സാംസ്ക്കാരിക

പ്രവർത്തനത്തിൻ്റെ ഏകോപനവും മാനവികതയും സജീവമായി നിലനിന്നിരുന്ന കാലത്ത് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നേതാവായിരുന്നു എൻ.സി മമ്മൂട്ടിമാസ്റ്ററെന്ന് സി.പി.ഐ സംസ്ഥാന എക്സി:മെമ്പർ മുല്ലക്കര രത്നാകരൻ പറഞ്ഞു. പോസ്റ്റ്കാർഡിൽ കത്തെഴുതി സാംസ്ക്കാരിക പ്രവർത്തനത്തെ നല്ല രീതിയിൽ കൂട്ടിയിണക്കിയ സംഘാടകനായിരുന്നു എൻ.സി മമ്മൂട്ടിമാസ്റ്ററെന്നും മുല്ലക്കര കൂട്ടിച്ചേർത്തു.

തലശ്ശേരി പഴയബസ്സ്റ്റാൻ്റിൽ എൻ.സി മമ്മൂട്ടി മാസ്റ്റർ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച എൻ.സി.മമ്മൂട്ടിമാസ്റ്ററുടെ ചരമവാർഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 സി.പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ് നിഷാദ്

അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ,സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ,

ചൂര്യയി ചന്ദ്രൻമാസ്റ്റർ,അഡ്വ.കെ.എം

ശ്രീശൻ,മമ്മൂട്ടിമാസ്റ്ററുടെ സഹധർമ്മിണി വി.അയിഷാബീവി

എന്നിവർ സംസാരിച്ചു. യുവ എഴുത്തുകാരി മേഘ്നയെ പരിപാടിയിൽ അനുമോദിച്ചു.

capture_1776703480

കേരള യുക്തി വാദി സംഘം ( KYS )കണ്ണൂർ ജില്ലാ ക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "അഞ്ചരക്കണ്ടി ദന്തൽകോളേജികോളേജിലേക്ക് പ്രവർത്തകർ മാർച്ച്നടത്തി ,സംസ്ഥാന പ്രസിഡണ്ട് ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ ഉൽഘാടനംചെയ്തു

ഫ്രഞ്ച് മീഡിയം ബ്രവെ പരീക്ഷ: മുഴുവൻ വിദ്യാർഥികളും വിജയിച്ചു


മാഹി, എക്കോൽ സംത്രാൽ എ കൂർ കോംപ്ലെമാംന്തേർ മഹെ (ഗവ. ഫ്രഞ്ച് ഹൈസ്‌കൂൾ മാഹി)യിൽ നടന്ന ബ്ര‌വെ പൊതുപരീക്ഷയിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. ഫ്രഞ്ച് സംസ്കാരത്തിന്റെ ശേഷിപ്പ് എന്ന നിലയിൽ ഇപ്പോഴും ഫ്രഞ്ചിൽ അധ്യയനം നടത്തുന്ന മാഹിയിലെ ഏക വിദ്യാലയമാണ് എക്കോൽ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ മഹെ.

   പുതുച്ചേരി സർക്കാരിന്റെ കീഴിൽ നാല് ഫ്രഞ്ച് ഹൈ സ്‌കൂളുകൾ ആണുള്ളത്. അതിലൊന്നാണ് മാഹിയിലേത്. പുതുച്ചേരി സർക്കാർ നേരിട്ട് പരീക്ഷ നടത്തുന്ന ഇടമാണിത്. ഒന്നാം തരം മുതൽ പത്താംതരം വരെയുള്ള ഈ വിദ്യാലയത്തിന്റെ മുഖ്യ മാധ്യമം ഫ്രഞ്ച് ആണ്. കൂടാതെ ഉപഭാഷകളായി ഇംഗ്ലിഷും മലയാളവും ഉണ്ട്. 10-ാം ക്ലാസ് പൊതുപരീക്ഷയിൽ എഴുത്തു പരീക്ഷ പാസായ കുട്ടികൾക്ക് പിന്നീട് വാചാ പരീക്ഷയ്ക്കൊപ്പം ചിത്ര രചന, തയ്യൽ, കായികം എന്നിവയിലും പരീക്ഷയുണ്ട്. ഇവയിലെ മികവ് കൂടി കണക്കിലെടുത്താണ് വിദ്യാർഥി പരീക്ഷയിൽ വിജയിക്കുക.

     മാഹിയിലെ മറ്റ് സർക്കാർ വിദ്യാലയങ്ങൾ സിബിഎസ്ഇ സിലബസ് ആണ് പിന്തുടരുന്നത്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സർക്കാർ വിദ്യാലയങ്ങളിലും പത്താംതരത്തിൽ 100% ആണ് വിജയം. ഇതോടെ മാഹി മേഖലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും പത്താംതരത്തിൽ 100% വിജയമാണ് കൈവരിച്ചിരിക്കുന്നത്

capture_1776703594

ദിശാ സൂചിക ബോർഡുകൾ അനാഥാവസ്ഥയിൽ


ന്യൂമാഹി:പെരിങ്ങാടി - കവിയൂർ ചൊക്ലി റോഡിൽ വിവിധയിടങ്ങളിൽ പിഴുതെറിഞ്ഞ നിലയിൽ ദിശാസൂചക ബോർഡുകൾ. പലയിടത്തും പതിനായിരങ്ങൾ മുടക്കിയാണ് പൊതുമരാമത്ത് വകുപ്പ് ബോർഡുകൾ സ്ഥാപിച്ചത്. ജലജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് മാസങ്ങൾക്ക് മുമ്പ് ബോർഡുകൾ പിഴുതെറിഞ്ഞത്. അവ പുന:സ്ഥാപിക്കാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.


ചിത്ര വിവരണം: പിഴുതെറിയപ്പെട്ട ദിശാ ബോർഡുകൾ

capture_1776703758

കമ്മ്യൂണിസ്റ്റ് സാംസ്കാരിക നായകനും ,യുവകലാസാഹിതി,ഇസ്കസ് ,ഇപ്റ്റ എന്നീ സംഘടനയുടെ സംസ്ഥാന നേതാവും സിനിമാ സാംസ്കാരിക മേഖലയെ ഇടതുപക്ഷത്തോടടുപ്പിച്ച തലശേശരിക്കാരനായ നേതാവാണ് സ:എൻ.സി.മമ്മൂട്ടി മാസ്റ്റർ ,മൊബൈൽ ഫോണില്ലാക്കാലത്ത് രാഷ്ട്രീയ സാംസ്കാരകക പ്രവർത്തനം നടത്തിയ നാടിന് വേണ്ടി പോരാടിയ സാംസ്കാരിക നായകനാണ് മമ്മൂട്ടി മാസ്റ്റർ ,എന്ന് മുൻ കൃഷി മന്ത്രിയും എം എൽ എയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരൻ , മമ്മൂട്ടി മാസ്റ്റർ അനുസ്മരണപൊതുയോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. മമ്മൂട്ടി മാസ്റ്റർഅനുസ്മരണ പൊതുയോഗത്തിൽ സി.പി.ഐ തലശ്ശേരി മണ്ഡലം സിക്രട്ടറി അഡ്വ:എം.എസ്.നിഷാദ് അദ്ധ്യക്ഷത വഹിച്ചു .സി.പി.സന്തോഷ്കുമാർ,സി.പി.ഷൈജൻ,ചൂര്യയ് ചന്ദ്രൻമാസ്റ്റർ ,വി.ആയിഷടീച്ചർ എന്നിവർ പ്രസംഗിച്ചു ,വളർന്നു വരുന്ന തലശ്ശേരിയിലെ എഴുത്തുകാരി മേഘനയെ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ആദരിച്ചു ,അനുസ്മരണ യോഗത്തിന് എൻ.സി.മമ്മൂട്ടിമാസ്റ്റാർ പബ്ലിക്ക് ലൈബ്രറി/റിസർച്ച്സെന്റർ സിക്രട്ടറി അഡ്വ:കെ .യം.ശ്രീശൻ സ്വാഗതമാശംസിച്ചു

capture_1776703831

നാരായണി നിര്യാതയായി 


മയ്യഴി:പള്ളൂർ സാന്ത്വനത്തിൽ ചന്ത്രോത്ത് നാരായണി (85) അന്തരിച്ചു. 

മക്കൾ: രതി, ജീവാനന്ദൻ (റിട്ട. വൈദ്യുതി വകുപ്പ്, മാഹി).

മരുമക്കൾ : അനിതകുമാരി, പരേതനായ മധുസൂധനൻ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA