മാഹി:ദേശീയപാത മാഹിപ്പാലം ജങ്‌ഷനിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടിയിട്ട്മാസങ്ങളേ റെയായി. ബസുകളുടെ മത്സരയോട്ടം തടയാനും , ഗതാഗത നിയന്ത്രണത്തി നും , ക്രമസമാധാന പാലനത്തിനും സ്ഥാപിച്ച കേന്ദ്രം മേല്‍ക്കൂരയിലും തറയിലും കാടുകയറി നശിക്കുകയാണ്. 2006ല്‍ കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്. ദീര്‍ഘദൂര ബസ്സുകള്‍ നിര്‍ത്തി ഒപ്പിട്ട് പോകാറാണ് പതിവ്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിൽ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാരാണുണ്ടായിരുന്നത്. കുറച്ചു കാലം ഒരു ഹോം ഗാർഡും ഉണ്ടായിരുന്നു
ഇപ്പോൾ ആരുമില്ല. ഏഴ് കിലോമീറ്ററുകൾക്കപ്പുറം മാക്കൂട്ടം- പാറാല്‍ റോഡിലാണ് ന്യൂമാഹി പൊലീസ് സ്‌റ്റേഷനുള്ളത്. ഔട്ട് പോസ്റ്റില്‍ സ്ഥിരംപൊലീസുകാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. വാഹനാപകടങ്ങളും അനിഷ്ട സംഭവങ്ങളും ഏറിവരികയു മാണ്.
കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി ഒരു പാലത്തിന്റെ വ്യത്യാസത്തിൽ കിടക്കുന്ന
കണ്ണൂർ ജില്ലയുടെ പ്രവേശ ന കവാടമായ ഇവിടെ മദ്യപശല്യം രൂക്ഷമാണ്. ന്യൂ ജെൻ ലഹരി വസ്തുക്കളും ഈ പ്രദേശത്ത് സുലഭമാണ്. നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം കൂടിയാണ്.
ചൊക്ലി, കൂത്തുപറമ്പ്, ഒളവിലം, പള്ളൂർ, ചാലക്കര ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടന്നുപോകുന്ന ജംഗ്ഷൻ കൂടിയാണിത്. മത്സ്യ മാർക്കറ്റ്, അതിർത്തിചെക്ക്പോസ്റ്റുകൾ, മിനി ലോറി ടാക്സി, ടൂറിസ്റ്റ് ബസ്സുകൾ, ഓട്ടോ ഗുഡ്സ് ഓട്ടോകൾ എന്നിവയുടെ സ്റ്റാന്റും ഇവിടെയാണ്. രാത്രി കാലമായാൽ അധോലോക സംഘവും, മദ്യപന്മാറും ന്യൂമാഹി ടൗൺ കൈയ്യടക്കും.
ഒൗട്ട് പോസ്‌റ്റിന് സമീപം സ്ഥാപിച്ച നീരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ആളുകളും ഇടതടവില്ലാതെ വാഹനങ്ങളും കടന്നുപോവുന്ന മാഹിപ്പാലത്തിന് സമീപത്തെ ഒൗട്ട് പോസ്‌റ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ചിത്രവിവരണം: ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റ്
മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണം: ഗുരുധർമ്മ പ്രചരണ സഭ
മാഹി: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി ഡി എസ് വിദ്യാർത്ഥി നിധിന്റെ ജീവൻ കെടുത്തിയ ജാതിവിവേചനത്തെ ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാക്കമ്മറ്റി ശക്തമായി അപലപിച്ചു. നിതിൻ രാജിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ മുഴുവൻ പേരെയും ഉടൻ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
മാഹി എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗത്തിൽ സഭയുടെ കേന്ദ്രസമിതിയംഗം സജിത്ത് നാരായണൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര ഉപാധ്യക്ഷ പി.കെ.ഗൗരി ടീച്ചർ, ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ, ജില്ലാ സെക്രട്ടരി വി.പി.ദാസൻ, പി.ജെ.ബിജു, കല്ലാട്ട് പ്രേമൻ, പി.സി.ദിവാനന്ദൻ, ശാന്താ സുരേന്ദ്രൻ, അലങ്കാർ രാജേഷ്, രാജേഷ് വി ശിവദാസ് സംസാരിച്ചു.
ചിത്രവിവരണം:ഗുരുധർമ്മപ്രചരണ സഭ കേന്ദ്രസമിതിയംഗം സജിത്ത് നാരായണൻ അദ്ധ്യക്ഷ ഭാഷണം നടത്തുന്നു.
എൻ സി മമ്മൂട്ടി മാസ്റ്റർ അനുസ്മരണം20ന്
തലശ്ശേരി:കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന എൻ.സി. മമ്മൂട്ടി മാസ്റ്റരെ ഇന്ന് അനുസ്മരിക്കും. കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്ക് മാർഗ്ഗദർശിയും, സി പി ഐ നേതാവും, യുവ കലാ സാഹിതി മുൻ സംസ്ഥാന സെക്രട്ടറിയു മായിരുന്നു. കെ.പി.എ.സി., ഇസ് കഫ്, ഇപ്റ്റ ,അദ്ധ്യാപക പ്രസ്ഥാനം തുടങ്ങി എല്ലാറ്റിനും മാർഗ്ഗദർശിയായ മമ്മൂട്ടി മാഷുടെ സ്മരണ നിലനിർത്തുന്നതിന് അദ്ദേഹത്തിൻ്റെ ജന്മദേശമായ തലശ്ശേരിയിൽ സ്ഥാപിതമായഎൻസി.മമ്മൂട്ടി മാസ്റ്റർ പബ്ലിക് ലൈബ്രറി & റിസർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണം 20ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തലശ്ശേരി പഴയ ബസ്സ് സറ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചിരിക്കുകയാണ്. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
സി പി സന്തോഷ് കുമാർ,സി പി .ഷൈജൻ, അഡ്വ.എംഎസ് നിഷാദ്, ചുര്യായി ചന്ദ്രൻ മാസ്റ്റർ, അഡ്വ.കെ.എം ശ്രീശൻ സംസാരിക്കും ചടങ്ങിൽ വച്ച് യുവ എഴുത്തുകാരി മേഘ്നയെ അനുമോദിക്കും.
സമ്മർ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഗ്രൗണ്ടിൽ
തലശ്ശേരി:കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ 6 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഗ്രൗണ്ടിൽ സമ്മർ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ പരിശീലകരും രഞ്ജി താരങ്ങളും നേതൃത്വം കൊടുക്കുന്ന ക്യാമ്പ് ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ 21 ന് ആരംഭിക്കും.വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ,ഫിസിക്കൽ ഫിറ്റ്നസ്,പേർസണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവക്ക് കൂടി പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പെൺകുട്ടികളുടെ ക്രിക്കറ്റിന് ഊന്നൽ കൊടുത്തു കൊണ്ട് , അവരെ കൂടി ഉൾപ്പെടുത്തിയാണ് സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്നത്.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ഏപ്രിൽ 21 ന് മുൻപായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9747755369 , 9605004563
ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : കോളയാട് സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ.
തലശ്ശേരി:കണ്ണൂർ ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ കോളയാട് സ്പോർട്സ് അക്കാദമി 9 റൺസിന് കണ്ണൂർ ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കോളയാട് സ്പോർട്സ് അക്കാദമി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.കോളയാട് സ്പോർട്സ് അക്കാദമിക്ക് വേണ്ടി സിദ്ധാർഥ്.പി.എം 42 പന്തിൽ 44 റൺസെടുത്തു.കണ്ണൂർ ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനായി രാജേഷ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂർ ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 20 ഓവറിൽ 118 റൺസിന് ഓൾ ഔട്ട് ആയി.കണ്ണൂർ ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനായി സഫ്‌വാൻ 32 പന്തിൽ 43 റൺസെടുത്തു.കോളയാട് സ്പോർട്സ് അക്കാദമിക്ക് വേണ്ടി മനോജ് ആന്റണി 3 വിക്കറ്റ് വീഴ്ത്തി.
കളിയിലെ താരമായി കോളയാട് സ്പോർട്സ് അക്കാദമിയിലെ മനോജ് ആന്റണിയെ തിരഞ്ഞെടുത്തു.
ടൂർണമെന്റിലെ താരമായും മികച്ച ബാറ്ററായും മികച്ച ബൗളറായും കോളയാട് സ്പോർട്സ് അക്കാദമിയിലെ അലൻ ബെന്നിയെ തിരഞ്ഞെടുത്തു.
രഞ്ജി ട്രോഫി കേരള ടീം മുൻ ക്യാപ്റ്റൻ ടി.ശിവദാസ് കളിക്കാരെ പരിചയപ്പെട്ടു.സമ്മാന ദാന ചടങ്ങിൽ അബ്ദുൽ ഹഫീസ്.കെ.പി, മായിൻ.എ.പി.എം,എ.കെ ഷെരീഫ്,എ.കെ സക്കറിയ, മഹറൂഫ് ആലഞ്ചേരി,അക്ബർ നടമ്മൽ,ബി. പ്രഭാകരൻ, ടി.ടി.പി റഹീസ് എന്നിവർ പങ്കെടുത്തു. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.അഭിമന്യു അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായ കോളയാട് സ്പോർട്സ് അക്കാദമി.
ദർസിന് സമാരംഭം കുറിച്ചു
തലശ്ശേരി: മട്ടാമ്പ്രം പള്ളിയിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദർസ് ആരംഭിച്ചു. ഖത്തീബ് വി. അബ്ദുൽ ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. കെ. പി. മുഹമ്മദ് റയീസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി പൊന്ന്യം മുഖ്യ പ്രഭാഷണം നടത്തി. അഹ്‌മദ് തെർളായി, മഹറൂഫ് ഉസ്താദ്, ഉബൈദ് ഫൈസി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് അലി സ്വാഗതവും പി. പി. സിറാജ് നന്ദിയും പറഞ്ഞു.
മട്ടാമ്പ്രം പള്ളിക്കമ്മിറ്റി വക ആരംഭിച്ച ദർസ് ഖത്തീബ് വി. അബ്ദുൽ ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
പുതിയ വീട്ടിൽ ലക്ഷ്മി നിര്യാതയായി
ചൊക്ലി:കവിയൂരിലെ പുതിയ വീട്ടിൽ ലക്ഷ്മി (88)നിര്യാതയായി.
സഹോദരങ്ങൾ: പി വി വാസു (സിപി എം കവിയൂർ നടക്കൽ ബ്രാഞ്ച് അംഗം, ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രക്കമ്മിറ്റിയംഗം) , കൗസല്യ , പരേതരായ പി വി രാഘവൻ, മാധവി, ദേവി.
വസന്ത നിര്യാതയായി
കതിരൂർ:ചുണ്ടങ്ങാപ്പൊയിൽ പഞ്ചാരമുക്ക് പരിസരം വസന്താ നിവാസിൽ വസന്ത (62) നിര്യാതയായി.
ഭർത്താവ്: പരേതനായ എം പി വിജയൻ ( കല്യാണി ഫർണിച്ചർ കതിരൂർ). പിതാവ് - കെ.കെ.കണ്ണൻ തൂവക്കുന്ന്. മാതാവ് രാധ
സഹോദരങ്ങൾ - സുരേഷ് കണ്ണൻ (Artist) തൂവക്കുന്ന്, സുരേന്ദ്രൻ (ബാംഗ്ലൂർ ) വത്സല ടിച്ചർ
മക്കൾ - വിജേഷ്, വിജിന, സായൂജ് ,
മരുമക്കൾ - രേഷ്‌ന (കെൽട്രോൺ )
സി.രവീന്ദ്രൻ നിര്യാതനായി
കതിരൂർ:ചുണ്ടങ്ങാപ്പൊയിൽ കേളോത്ത് മീത്തൽ സി രവീന്ദ്രൻ(74) നിര്യാതനായി.
ഭാര്യ:പി.സജിത
സഹോദരങ്ങൾ: ബാലകൃഷ്ണൻ, സതി, മോഹനൻ, പ്രേമി, ചന്ദ്രൻ, സുരേഷ് ബാബു, ഉഷ ,
മക്കൾ :പി.സിനിഷ, പി.സിജിൻ.
മരുമക്കൾ : ആർ കെ.ശ്രീജിത്ത് ( താഴെ ചമ്പാട് )
പത്മാവതി നിര്യാതയായി
മാഹി: കുന്നത്ത് കെ കെ പത്മാവതി ( 85 ) നിര്യാതയായി,
പരേതനായ സിസി ശിവദാസിന്റെ ഭാര്യയാണ്.
മക്കൾ: പരേതനായ കുന്നത്ത് പവിത്രൻ, കുന്നത്ത് സുരേഷ് കുന്നത്തു നിർമ്മല
മരുമക്കൾ: ഷീബ, പരേതനായ പി പി പ്രകാശൻ. കെ.കെ. പുരുഷോത്തമൻ,
സംഹാദരങ്ങൾ:കെ.കെ. ദിവാകരൻ ., കെ.കെ.ജനാർദ്ദനൻ, കെ.കെ.ജയലക്ഷ്മി കെ കെ, രാഘവൻ
സംസ്കാരം 20 ന് രാവിലെ 9 മണിക്ക് മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















