മാഹി:നൂറുകണക്കിനാളുകളുടെഅന്ത്യോപചാരം ഏറ്റുവാങ്ങി പൗര പ്രമുഖനും ആത്മി യാചാര്യനുമായ സി.എ. നായരുടെ ഭൗതികശരീരം വീട്ടുപറമ്പിൽ സംസ്ക്കരിച്ചു.
ആർ.എസ്.എസ്. ജില്ല കാര്യവാഹ് നാണുമാസ്റ്റർ,
..ബിജെപി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് എം.പി. സുമേഷ്,
കോൺഗ്രസ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനീഷ് ബാബു,
മാങ്ങോട്ടുകാവ് നവീകരണ കമ്മിറ്റി രക്ഷാധികാരി സി വി രാജൻ പെരിങ്ങാടി ,
ബിജെപി തലശ്ശേരി മണ്ഡലം ട്രഷറർ അനീഷ് കുളവട്ടം ,
കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ,
ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം എ ദിനേശൻ, കവിയൂർ സ്കന്ദതാര ക്ഷേത്ര സെക്രട്ടറി രതീഷ് ബാബു,
വാണുകണ്ട കോവിലകം ക്ഷേത്ര സെക്രട്ടറി എൻ പി പവിത്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, പൊത്തങ്ങാട്ട് രാഘവൻ( നാടക പ്രവർത്തകൻ )പ്രജീഷ് പരിമഠം ( ക്ഷേത്ര സമിതി അംഗം ),
ബിജു (കളരിക്കൽ ക്ഷേത്ര ഭാരവാഹി ) സംസാരിച്ചു.
മാങ്ങോട്ട് കാവ് ക്ഷേത്ര പ്രസിഡണ്ട് ഓ വി സുഭാഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതവും നവീകരണ കമ്മിറ്റി ചെയർമാൻ പവിത്രൻ കൂലോത്ത് നന്ദിയും പറഞ്ഞു
ചിത്ര വിവരണം:ഷാജി കൊള്ളുമ്മൽ അനുസ്മരണ ഭാഷണം നടത്തുന്നു
സ്പീക്കർ നിധിൻ രാജിന്റെ വീട് സന്ദർശിച്ചു
തലശ്ശേരി:അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഇന്നലെ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു.
കുടുംബാംഗങ്ങളുമായി സംസാരിച്ച സ്പീക്കർ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു.
ഈ സംഭവം അതീവ ദാരുണമാണെന്നും, കുടുംബത്തിന് ഇത് സഹിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
ചിത്ര വിവരണം:സ്പിക്കർ നിധിൻ രാജിന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു.
കെ.പി. നിധിൻ കുമാർ
തലശ്ശേരി: മണ്ണയാട് സഹകാരി ഭവനിൽ കെ.പി. നിധിൻ കുമാർ (41 ) നിര്യാതനായി.
പരേതരായ പി.സുനിൽ കുമാർ - മഹിജ ദമ്പതികളുടെ മകനാണ്.സഹോദരി: പരേതയായ നിജില
മാഹിയിലെ കഠിന ചൂട്: വിദ്യാർത്ഥികൾക്ക് അവധി നൽകണം
മാഹി: കഠിനമായ ചൂടും ഉയർന്ന ഈർപ്പവും (ഹ്യൂമിഡിറ്റി) കാരണം മാഹിയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അവധി നൽകണമെ മെന്ന് ബിജെപി മാഹി മേഖലാ ഭാരവാഹികൾ ആവശ്യ
പ്പെട്ടു.വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും അഡ്മിനിസ്ട്രേറ്ററുടെയും ശ്രദ്ധയിൽ വിഷയമെത്തിച്ചു, ചൂടിന് ശമനം ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിക്കണമെന്നും, മറ്റ് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകി.
ചിത്രവിവരണം: ബി.ജെ.പി. മാഹി മണ്ഡലം ഭാരവാഹികൾ റീജ്യണൽ അഡ്മിനിസ്ട്രേട്രേറ്റർക്ക് നിവേദനം നൽകുന്നു.
ഹജ്ജ് ഉദ്യോഗസ്ഥർ പുറപ്പെട്ടു
കോഴിക്കോട്: ഈ വർഷത്തെ പരിശുദ്ധ ഹജ്ജിന് എത്തുന്ന ഹജ്ജാജിമാരെ സഹായിക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മക്കയിലേക്ക് പുറപ്പെട്ടു. കേരളത്തിൽ നിന്ന് 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് ഹജ്ജാജിമാരെ സഹായിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് കർമത്തിനെത്തുന്നവരുടെ ഹജ്ജ് സുഗമമായി പൂർത്തിയാക്കുന്നതിന് സംഘം നേതൃത്വം നൽകും. ഗഫൂർ പുന്നാടിന്റെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. 26 പേർ മക്കയിലും 27 പേർ മദീനയിലും സേവനം ചെയ്യും. മൂന്ന് മാസത്തെ സേവനത്തിന് ശേഷം സംഘം തിരിച്ചെത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















